ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, February 13, 2026

321. സ്വതന്ത്രവായനപാഠങ്ങള്‍-

മൂന്ന് സ്വതന്ത്രവായനപാഠങ്ങളാണ് ഒന്നാം ക്ലാസില്‍ അവസാനമായി നല്‍കിയിട്ടുള്ളത്. ഇത് മറ്റ് പഠനപ്രവര്‍ത്തനങ്ങള്‍ പോലെ പ്രോസസ് ചെയ്യാനുള്ളതല്ല. ക്ലാസ് പി ടി എ കൂടി ഈ പാഠങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പഠിച്ച കഴിവുകള്‍ പ്രയോഗിക്കാനുള്ള പുതിയ സന്ദര്‍ഭങ്ങളാണ് എന്ന് സൂചിപ്പിക്കണം.

ക്ലാസ് പി ടി എ അജണ്ട

  1. ഇതുവരെ തീര്‍ന്ന പാഠങ്ങള്‍

  2. കുട്ടികള്‍ കൈവരിച്ച നേട്ടങ്ങള്‍ ( ഇനം തിരിച്ച് തെളിവ് സഹിതം)

  3. മൊഴിക്കിലുക്കം ഉള്ളടക്കം, മൊഴിക്കിലുക്കം ഓരോ കുട്ടിയുടെയും മികവ് പതിപ്പ്. കുട്ടികളെ സജ്ജമാക്കല്‍

  4. സ്വതന്ത്രവായനപാഠങ്ങള്‍ സമീപനം, രക്ഷിതാക്കളുടെ പങ്ക്.

  5. സ്വതന്ത്രവായനപാഠങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടല്‍.

സ്വതന്ത്രവായന പാഠങ്ങളില്‍ ചില പുതിയ അക്ഷരങ്ങള്‍ വരുന്നുണ്ട്. പ്രയത്നം, രത്നം, വിഡ്ഢി, ഗ്നി, ദ്ഭുതം എന്നീ വാക്കുകളിലെ കൂട്ടക്ഷരങ്ങളാണ് പുതിയതായി വരുന്നത്. വായിക്കുന്ന സമയത്ത് കുട്ടികളെ സഹായിച്ചാല്‍ മതിയാകും. ഇവ ചേര്‍ന്നു വാക്യങ്ങള്‍ സന്ദര്‍ഭവവുമായി ബന്ധപ്പെടുത്തി പരിചയപ്പെടുത്തുകയും ആകാം. ഹൈസ്കൂളിനോട് ചേര്‍‌ന്ന എല്‍ പി വിഭാഗത്തില്‍ ഈ പാഠങ്ങളെല്ലാം ക്ലാസില്‍ ചെയ്യാനാകില്ല. സ്വതന്ത്ര പ്രവര്‍ത്തനം എന്ന നിലയില്‍ വീട്ടില്‍ വച്ച് ചെയ്താല്‍ മതിയാകും.

സ്വതന്ത്രവായന പാഠങ്ങളിലെ പ്രവര്‍ത്തനങ്ങളെ മൂന്നായി തരംതിരിക്കാം.

  1. വര്‍ഷാന്ത്യ വിലയിരുത്തല്‍ പ്രവര്‍ത്തനം

  2. മൊഴിക്കിലുക്കത്തിലെ തത്സമയ പ്രകടനത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നടത്തേണ്ട പരിശീലനപ്രവര്‍ത്തനങ്ങള്‍

  3. പഠനക്കൂട്ടത്തില്‍ സഹവര്‍ത്തിതരീതിയില്‍ പൂര്‍ത്തീകരിക്കണ്ടവ എന്നീ മൂന്ന് വിഭാഗങ്ങളായി ഇവയെ തരം തിരിക്കാം.

വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍

വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ വ്യക്തിഗതമായി ക്ലാസില്‍ വച്ച് ചെയ്യേണ്ടവയാണ്. തനിയെ ചോദ്യം വായിച്ച് ഉത്തരമെഴുതുന്നതിനുള്ള കഴിവ് വളര്‍ത്തുകയാണ് ലക്ഷ്യം.

ഈ പ്രവര്‍ത്തനങ്ങള്‍ നല്‍കേണ്ട രീതി-

  • ഒന്ന് ചോദ്യം തനിയെ വായിച്ച് മനസ്സിലാക്കണം. എന്താണ് തന്നിട്ടുള്ളത്? എന്താണ് ചെയ്യേണ്ടത് എന്ന് കണ്ടെത്തണം.

  • എല്ലാവര്‍ക്കും വായിക്കാന്‍ സമയം നല്‍കുന്നു. പ്രതീക്ഷിത സമയത്തിനുള്ളില്‍ വായന പൂര്‍ത്തിയാക്കിയവരാര്? പൂര്‍ത്തീകരിക്കാത്തവരാര്?

  • വായനപൂര്‍ത്തീകരിക്കാത്തവര്‍ തനിയെ വായിക്കുമെന്നുണ്ടെങ്കില്‍ രണ്ടോ മൂന്നോ മിനിറ്റ് കൂടി നല്‍കുക.

  • തനിയെ വായിക്കാന്‍ പൂര്‍ണമായും കഴിയാത്തവരെ സഹായിക്കണം. ഈ സഹായം നല്‍കേണ്ടത് മറ്റുള്ളവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ ടീച്ചര്‍ അനുമതി നല്‍കിയ ശേഷമാകണം.

  • കൂടുതല്‍ വായനപിന്തുണ വേണ്ടവരെ ഒന്നിച്ചിരുത്തി സംയുക്തവായന നടത്തണം.

  • എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കി കൊടുക്കണം.

  • ഉത്തരം അവര്‍ക്ക് ആവും വിധം എഴുതട്ടെ.

  • എല്ലാവരും എഴുതിക്കഴിഞ്ഞാല്‍ ഉത്തരസൂചിക കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കണം.

  • പഠനക്കൂട്ടത്തില്‍ ഉത്തരം പരസ്പരം പരിശോധിക്കാം. ടീച്ചര്‍ക്കും വിലയിരുത്താം.

  • ഉത്തരങ്ങളിലെ ഭാഷാപരവും ആവിഷ്കാരപരവും ആശയപരവുമായ മികവുകള്‍ പങ്കിടുന്നത് മറ്റുള്ളവര്‍ക്ക് എങ്ങനെ ചിന്തിക്കണമായിരുന്നു, എഴുതണമായിരുന്നു എന്നതിനെക്കുറിച്ച് തെളിച്ചം കിട്ടാന്‍ സഹായിക്കും.

  • ഇത്തരം ഒരു പ്രവര്‍ത്തനം വന്നാല്‍ അടുത്ത തവണ എന്തെല്ലാം കാര്യങ്ങളില്‍ മെച്ചപ്പെടുത്തണമെന്ന ചര്‍ച്ചയും നടക്കണം.

പാഠം -ഒത്തുപിടിച്ചാല്‍

വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ ചുവടെ നല്‍കുന്നു.

  1. വായിക്കാം വരയ്കാം (ആശയഗ്രഹണവായനയ്ക്കുള്ള പ്രവര്‍ത്തനം. ചിത്രത്തിലൂടെ പ്രകടനം -വിലയിരുത്തല്‍ പ്രവര്‍ത്തനം)

  2. കരടിയും തേനും ( ആശയഗ്രഹണ വായന എഴുത്തിലൂടെ പ്രകടനം -വിലയിരുത്തല്‍ പ്രവര്‍ത്തനം)

  3. സംഭാഷണം എഴുതല്‍ ( വിലയിരുത്തല്‍ പ്രവര്‍ത്തനം)

  4. തത്ത പറഞ്ഞത് ( വ്യക്തിഗതമായി എ​ഴുതല്‍- വിലയിരുത്തല്‍ പ്രവര്‍ത്തനം)

ഓരോ ദിവസം ഓരോ പ്രവര്‍ത്തനം മാത്രം നല്‍കിയാല്‍ മതി. കുട്ടികളുടെ ഉല്പന്നങ്ങള്‍ വിലയിരുത്തി ഫീഡ് ബാക്ക് നല്‍കണം. കൂടുതല്‍ പിന്തുണവേണ്ട കുട്ടികളുടെ പഠനവിടവ് പരിഹരിക്കാനും ഈ പ്രവര്‍ത്തനങ്ങളെ പ്രയോജനപ്പെടുത്തണം. കുട്ടിടീച്ചര്‍മാര്‍ അവരുടെ രചനകള്‍ വിലയിരുത്തുകയും സഹായിക്കുകയും വേണം.

മൊഴിക്കിലുക്കം പ്രവര്‍ത്തനങ്ങള്‍

ഈ വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍‌ കുട്ടിക്ക് ഒഴിവ് സമയമോ വീട്ടില്‍ വച്ചോ പൂര്‍ത്തീകരിക്കാവുന്നതാണ്. പൂര്‍ത്തീകരിച്ചവ ക്ലാസില്‍ പങ്കിടാന്‍ അവസരം സൃഷ്ടിക്കണം. ടീച്ചറും വിലയിരുത്തണം.

  1. കരടിക്കുട്ടന്റെ കഥ പൂര്‍ത്തിയാക്കല്‍ ( മൊഴിക്കിലുക്കം)

  2. ചിത്രങ്ങള്‍‌ ക്രമത്തിലാക്കി കഥയെഴുതല്‍ ( മൊഴിക്കിലുക്കം)

  3. നാടകം കളിക്കാം ( മൊഴിക്കിലുക്കം) ഓരോ പഠനക്കൂട്ടത്തിനും ഓരോ രംഗം നല്‍കി തത്സമയം നാടകമാക്കി അവതരിപ്പിച്ചാല്‍ മതി. അതിനു മുന്നോടിയായി കഥ പഠനക്കൂട്ടത്തില്‍ പൂര്‍ണമായും വായിക്കണം. ഭാവാത്മക വായനയ്ക് അവസരം നല്‍കണം.

പഠനക്കൂട്ടത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍

കൂടുതല്‍ പിന്തുണവേണ്ടവരെ സഹായിക്കാന്‍ കൂടിയുള്ള പ്രവര്‍ത്തനമാണ്. ഒരു ദിവസം ഒന്ന് ചെയ്താല്‍ മതിയാകും. ഭിന്നനിലവാരപരിഗണനയോടെ പഠനക്കൂട്ടം രൂപീകരിക്കണം. പഠനക്കൂട്ടങ്ങളുടെ ഉല്പന്നങ്ങള്‍ ക്ലാസില്‍ പങ്കിടണം. എല്ലാവരും എഴുതി എന്ന് അതത് പഠനക്കൂട്ടത്തിലെ ലീഡര്‍മാര്‍ ഉറപ്പ് വരുത്തണം.

  1. കാട് എനിക്ക് അമ്മയാണ് (കൂട്ടെഴുത്ത്, പഠനക്കൂട്ടം)

  2. കഥ വായിച്ച് ഉത്തരമെഴുതല്‍, പൂരിപ്പിക്കല്‍ ( പഠനക്കൂട്ടം)

  3. കാട് പാട്ടരങ്ങ് ( പഠനക്കൂട്ടം)

  4. നിരീക്ഷിച്ച് വരച്ചുചേര്‍ക്കല്‍ ( പഠനക്കൂട്ടം)

ഒത്തുപിടിച്ചാല്‍

കുഞ്ഞെഴുത്ത്

  1. വായിക്കാം വരയ്കാം (ആശയഗ്രഹണവായനയ്ക്കുള്ള പ്രവര്‍ത്തനം. ചിത്രത്തിലൂടെ പ്രകടനം -വിലയിരുത്തല്‍ പ്രവര്‍ത്തനം)

  2. കരടിയും തേനും ( ആശയഗ്രഹണ വായന എഴുത്തിലൂടെ പ്രകടനം -വിലയിരുത്തല്‍ പ്രവര്‍ത്തനം)

  3. കരടിക്കുട്ടന്റെ കഥ പൂര്‍ത്തിയാക്കല്‍ ( മൊഴിക്കിലുക്കം)

  4. കാട് എനിക്ക് അമ്മയാണ് (കൂട്ടെഴുത്ത്, പഠനക്കൂട്ടം)

  5. ചിത്രങ്ങള്‍‌ ക്രമത്തിലാക്കി കഥയെഴുതല്‍ ( മൊഴിക്കിലുക്കം)

പാഠപുസ്തകം

  1. കഥ വായിച്ച് ഉത്തരമെഴുതല്‍, പൂരിപ്പിക്കല്‍ ( പഠനക്കൂട്ടം)

  2. കാട് പാട്ടരങ്ങ് ( പഠനക്കൂട്ടം)



  3. സംഭാഷണം എഴുതല്‍ ( വിലയിരുത്തല്‍ പ്രവര്‍ത്തനം)

  4. നാടകം കളിക്കാം ( മൊഴിക്കിലുക്കം)

  5. തത്ത പറഞ്ഞത് ( വ്യക്തിഗതമായി എ​ഴുതല്‍- വിലയിരുത്തല്‍ പ്രവര്‍ത്തനം)

  6. നിരീക്ഷിച്ച് വരച്ചുചേര്‍ക്കല്‍ ( പഠനക്കൂട്ടം)

അദ്ഭുതപ്പൂത്തിരി


 

  1. ജീവികളുടെ പേരെഴുതുക ( സംയുക്ത രചന)

  2. എന്തെല്ലാം തൊഴിലുകള്‍ അടിക്കുറിപ്പെഴുതല്‍

  3. വരികള്‍ കൂട്ടിച്ചേര്‍ക്കല്‍ ( മൊഴിക്കിലുക്കം. എന്റെ കുട്ടിപ്പാട്ട് പുസ്തകം)

  4. ഞാന്‍ വന്ന വഴി ( ചിത്രം നോക്കി വാക്യം എഴുതല്‍)

  1. ലഘുബാലസാഹിത്യകൃതി വായിച്ച് കഥാക്കുറിപ്പെഴുതല്‍

  2. കടല്‍ക്കരയിലെ കാഴ്ചകള്‍ ഒത്തുപാടലും പൂരിപ്പിക്കലും

  3. വായിക്കൂ ചിത്രം വരയ്കൂ ( വിലയിരുത്തല്‍ പ്രവര്‍ത്തനം)

  4. ഏലാ ഏലമാലി ( മൊഴിക്കിലുക്കും എന്റെ കുട്ടിപ്പാട്ട് പുസ്തകത്തിലേക്ക് പൂരിപ്പിക്കല്‍)


ബലൂണുകളുടെ ഉത്സവം


 

  1. ചിത്രവിവരണം ( വിലയിരുത്തല്‍ പ്രവര്‍ത്തനം)

  2. ചിത്രത്തില്‍ നിന്നും സംഭാഷണം തയ്യാറാക്കല്‍ ( വിലയിരുത്തല്‍ പ്രവര്‍ത്തനം)

  3. വായിക്കാം വരയ്കാം. എഴുതാം ( പഠനക്കൂട്ടത്തില്‍ വായന)

  4. ചെണ്ടയും മദ്ദളവും തമ്മിലുള്ള സംഭാഷണം ( ചര്‍ച്ച , എഴുത്ത്

  1. കഥ വായിക്കല്‍ പൂരിപ്പിക്കല്‍ ( പഠനക്കൂട്ടം)

  2. ഉത്സവ വിവരണം ( വിലയിരുത്തല്‍ പ്രവര്‍ത്തനം)

  3. കഥയെ ചിത്രകഥാരൂപത്തിലാക്കല്‍ ( മൊഴിക്കിലുക്കം - വിലയിരുത്തല്‍ പ്രവര്‍ത്തനം)

  4. ചൊല്ലി രസിക്കല്‍ ( പൂരം)








No comments: