യൂണിറ്റ് : 4
പാഠത്തിൻ്റെ പേര് : പിറന്നാള്‍ സമ്മാനം
ടീച്ചറുടെ പേര് : ധനേഷ് എൻ, നരിക്കുനി യു പി എസ് എടച്ചേരി, തൂണേരി B RC
കുട്ടികളുടെ എണ്ണം : 26
ഹാജരായവർ : 24
തീയതി : 18/09/ 2025
പ്രവർത്തനം 1 - പൂമ്പാറ്റപ്പാട്ട്. വായനപാഠം , ക്ലാസ് എഡിറ്റിംഗ് ,
|
പ്രവർത്തനം 1 - സംയുക്ത ഡയറി , കഥാവേള , വായനക്കൂടാരം . വായനപാഠം
പഠനലക്ഷ്യങ്ങൾ :
കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .
കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .
തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം - 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,
പ്രക്രിയാവിശദാംശങ്ങൾ
സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്
വായനപാഠമാക്കാന്‍ തെരഞ്ഞെടുത്ത ഡയറി ചാര്‍ട്ടില്‍ എഴുതുന്നു. സംയുക്ത രീതി
അക്ഷരബോധ്യച്ചാര്‍ട്ടിലൂടെ കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവര്‍ സഹായ വായന നടത്തുന്നു.
ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ .
മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ ഡയറികള്‍ വായനപാഠങ്ങളാക്കല്‍
വായനപാഠം വായിക്കൽ 5+5 മിനുട്ട്
കഴിഞ്ഞ ദിവസം നൽകിയ വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ
ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ
ഇന്നലെ ഹാജരാകാത്ത കുട്ടികൾ ചാർട്ടിലെ വാക്യങ്ങൾ ഉപയോഗിച്ച് വായിക്കണം .
വായനക്കൂടാരത്തിലെ പുസ്തകവായന 5 മിനുട്ട്
വായനച്ചാർട്ടിൽ രേഖപ്പെടുത്തലുകൾ നടത്തുന്നു
കഥാവേളയിൽ ഇതുവരെ കഥ അവതരിപ്പിക്കാത്തവർക്ക് അവസരം .
കഥാവേള പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു
പിരീഡ് രണ്ട് |
പ്രവർത്തനം - പൂമ്പാറ്റ പാട്ട് (എഴുത്തനുഭവം )
പഠന ലക്ഷ്യങ്ങൾ
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം, ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്ത് എഴുതുന്നു.
പ്രതീക്ഷിത സമയം 30 മിനിറ്റ്
പ്രക്രിയ വിശദാംശങ്ങൾ
പൂമ്പാറ്റയുടെ ചിത്രങ്ങള്‍ /വീഡീയോ കാണിക്കുന്നു.
പൂമ്പാറ്റയെ കാണാൻ നല്ല ചന്തമുണ്ടോ? പൂമ്പാറ്റ എങ്ങോട്ടാണ് പാറി വരുന്നത് ? പൂമ്പാറ്റയെ കുറിച്ച് ഒരുപാട്ടു പാടിയാലോ ? ടീച്ചർ പാടി കൊടുക്കുന്നു.
എന്ത് ചന്തം
എന്ത് ചന്തം
കൊച്ചുപൂമ്പാറ്റ
എന്ത് ചന്തം
എന്ത് ചന്തം
കൊച്ചുപൂന്തോട്ടം
ഈ പാട്ട് ബോര്‍ഡില്‍ വന്ന് എഴുതണം. പഠനക്കൂട്ടത്തില്‍ നിന്നും രണ്ട് പേര്‍ വീതം വരണം. ഓരോ വരി സംയുക്തമായി എഴുതണം. പിന്തുണ കൂടുതല്‍ വേണ്ടവര്‍ ടീമിലുണ്ടെന്ന് ഉറപ്പ് വരുത്തണം.
ശരിയായി എഴുതിയ ടീമുകളെ അഭിനന്ദിക്കണം.
എഴുതിയതിന് ശേഷം എഡിറ്റിംഗ്.
പ്രവർത്തന പുസ്തകത്തിലേക്ക്
ടീച്ചര്‍ പ്രവര്‍ത്തനപുസ്തകത്തിലെ പാട്ട് പാടിക്കൊടുക്കുന്നു.
ഓരോ പൂവിനും മുത്തം കൊടുക്കും
ഓമനപ്പൂമ്പാറ്റ
ഓരോ പൂവിലും പൂന്തേന്‍ കുടിക്കും
നല്ല പൂമ്പാറ്റ
ഓരോ ചിറകിലും മഴവില്ലഴകുള്ള
കൊച്ചുപൂമ്പാറ്റ
സന്നദ്ധ വായന
പ്രവർത്തന പുസ്തകം പൂമ്പാറ്റപ്പാട്ടിലെ ആദ്യ വരി വായിക്കാമോ? സന്നദ്ധതയുള്ളവർ വായിക്കട്ടെ.
സംയുക്ത വായന
ഓരോ പഠനക്കൂട്ടവും വായിക്കണം. ഓരോ വാക്ക് ഓരോ ആള്‍ എന്ന രീതി. ( പരസ്പരം സഹായിക്കണം)
തനിച്ചെഴുത്ത്
മൂന്നാമത്തെ വരിയിലെ തുടക്ക വാക്ക് ഓരോ എന്ന് തനിയെ എഴുതൂ.
എഴുതിയ ശേഷം പരസ്പരം പരിശോധന ( ഒ ആണോ ഓ ആണോ എഴുതിയത്? രോ എന്നാണോ രേ എന്നാണോ എഴുതിയത്? മെച്ചപ്പെടുത്തുന്നു)
അടുത്ത വരി എന്താണ്
നല്ല പൂമ്പാറ്റ
തനിച്ചെഴുത്ത്
പരസ്പര പരിശോധനയും സഹായവും
സന്നദ്ധയെഴുത്ത്
ടീച്ചറെഴുത്ത്
പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തൽ
അവസാന വരിയില്‍ കൊച്ചുപൂമ്പാറ്റ എന്ന് എഴുതാമോ?
കൊച്ചുപൂമ്പാറ്റ
തനിച്ചെഴുത്ത്
പരസ്പര പരിശോധനയും സഹായവും
സന്നദ്ധയെഴുത്ത്
ടീച്ചറെഴുത്ത്
പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തൽ
പിന്തുണ നടത്തവും എല്ലാവര്‍ക്കും ശരിയായി എഴുതിയ ഓരോ വാക്കിനും ശരി നല്‍കലും
പിരീഡ് മൂന്ന് |
പ്രവർത്തനം: പൂമ്പാറ്റ പാട്ട് വായന
പഠന ലക്ഷ്യങ്ങൾ:
ചരിത്രപുസ്തകങ്ങൾ വായിച്ച് കഥ പാട്ട് എന്നിവ മറ്റുള്ളവരുമായി പങ്കിടുന്നു പരിചിതമായ അക്ഷരങ്ങളുള്ള ലഘുവാക്യങ്ങൾ സഹായത്തോടെ വായിക്കുന്നു
പഠന സാമഗ്രി: പ്രവര്‍ത്തനപുസ്തകം/ ചാർട്ട് ഡയറി എഴുതിയത്
പ്രതീക്ഷിത സമയം: 30 മിനിറ്റ്
പ്രവർത്തന വിശദാംശങ്ങൾ
പേജ് 33 ല്‍ പൂരിപ്പിച്ച് പൂര്‍ണമാക്കിയ പാട്ട്
വിലയിരുത്തല്‍ വായന ( വ്യക്തിഗതം)
ഓരോ എന്ന വാക്കുകള്‍ക്ക് ചുറ്റും വട്ടം വരയ്കുക
പൂമ്പാറ്റ എന്ന് എഴഉതിയതിന് അടുത്ത് ചെറിയ പൂമ്പാറ്റയുടെ ചിത്രം വരയ്കുക
പൂ എന്ന അക്ഷരം എവിടെയൊക്കെയുണ്ടോ അതിന് അടിയില്‍ വരയിടുക
കൊടുക്കും, കുടിക്കും , കൊച്ചു എന്നീ മൂന്നു വാക്കുകള്‍ തമ്മില്‍ വരച്ച് ചേര്‍ക്കുക
പഠനക്കൂട്ടങ്ങള്‍ പ്രവര്‍ത്തനപുസ്തകം പരസ്പരം കൈമാറുന്നു. ഓരോരുത്തര്‍ക്കും ഓരോന്ന് കിട്ടി എന്ന് ഉറപ്പാക്കണം. ടീച്ചര്‍ വീണ്ടും ചോദ്യങ്ങള്‍ ഓരോന്നായി പറയും. ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഓരോന്നിനും ശരി കൊടുക്കുന്നു. തെറ്റ് അടയാളപ്പെടുത്തേണ്ടതില്ല. പരിശോധിക്കാന്‍ സഹായം വേണ്ടവര്‍ പഠനക്കൂട്ടത്തില്‍ ചോദിക്കണം.
പ്രവര്‍ത്തനപുസ്തകം തിരികെ ഉടമസ്ഥര്‍ക്ക് നല്‍കുന്നു. അര്‍ഹതപ്പെട്ട ശരി കിട്ടിയോ എന്ന് പരിശോധിക്കുന്നു
പരസ്പരം സഹായിക്കുന്നു.
പഠനക്കൂട്ടത്തില്‍ വാക്യവായന
പൊതുവായി പഠനക്കൂട്ടങ്ങളുടെ വായന
വിലയിരുത്തൽ
തനിയെ വായിക്കാനും എഴുതാനുമുള്ള സന്നദ്ധത കൂടിവരുന്നുണ്ടോ?
പരിചിതാക്ഷരങ്ങൾ ഉൾപ്പെട്ട വാക്കുകളും വാക്യങ്ങളും വായിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടോ ?
ഇനിയും വായനയിൽ കൂടുതൽ പിന്തുണ വേണ്ടവർ ആരെല്ലാം ?
പിരീഡ് നാല് |
പിന്തുണാപ്രവർത്തനം
ബിഗ് പിക്ചർ ബോർഡിൽ
പാഠത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ എഴുതിയ വാക്കുകൾ ഓരോ സെറ്റ് എല്ലാ പഠനക്കൂട്ടത്തിനും നല്‍കുന്നു. ( തത്ത, ആട്, കോഴി, പൂച്ച, കീരി, പട്ടി, താറാവ്, പൂമ്പാറ്റ, അമ്മുക്കിടാവ്) ഓരോരുത്തരും വീതിച്ചെടുക്കുന്നു. നിര്‍ദേശങ്ങള്‍
മേലെ മേലെ പുറത്ത് കയറി നിന്ന രംഗം ഓര്‍മ്മയുണ്ടോ?
ആടിനെ ഏറ്റവും താഴെ വക്കണം. അതിന് മുകളിലേതിനെ വയ്ക്കും? പഠനക്കൂട്ടം ആലോചിക്കണം. താഴെ വച്ചത് മറയാതെ വാക്ക് തറയില്‍ തൊട്ട് മുകളിലായി വയ്ക്കണം. ടീച്ചര്‍ക്ക് വായിക്കാന്‍ പറ്റണം.
ഇനി കീരിയെ താഴെ ഇടതു ഭാഗത്തും
തത്തയെ മുകളില്‍ വലത് ഭാഗത്തും വയ്കുക.
അമ്മുക്കിടാവിനെ താഴെ അല്പം മാറ്റി വയ്കണം. അടുത്ത് പൂമ്പാറ്റയുടെ കാര്‍ഡും വയ്കണം.
എല്ലാ പഠനക്കൂട്ടങ്ങളും ക്രമീകരിച്ചുവെക്കണം.
വ്യക്തിഗതപിന്ചുണപ്രവര്‍ത്തനം. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെക്കൊണ്ട് ക്രമീകരിപ്പിക്കുന്നു.
(പാഠപുസ്തകം 22, 23ലെ ചിത്രത്തിലുള്ള ക്രമത്തില്‍ പേരുകള്‍ വയ്കാനാണ് അവരോട് പറയേണ്ടത്) ബിഗ് പിക്ചർ ബോർഡിലും ക്രമീകരിപ്പിക്കാം.
ഡയറിയുടെ കോപ്പി എല്ലാവര്‍ക്കും നല്‍കുന്നു.
വീട്ടിലെ പൂച്ചെടിയില്‍ ഇന്ന് പൂമ്പാറ്റ വന്നു.
പൂവ് പോലുള്ള പൂമ്പാറ്റ.
ഞാന്‍ നോക്കി നിന്നു.
പൂമ്പാറ്റ എന്നെ നോക്കി. പിന്നെ പറന്നുപോയി.
ഞാന്‍ റ്റാറ്റ കൊടുത്തു
വട്ടമിടാം
നോക്കി, പോലുളള, പോയി, റ്റ വരുന്ന വാക്കുകള്‍ എന്നിവ കണ്ടെത്തൂ. ചുറ്റും വട്ടമിടൂ.
പൂവ് പോലുള്ള പൂമ്പാറ്റ എന്ന വാക്യം ബോര്‍ഡില്‍ വന്നെഴുതാമോ?
ചാര്‍ട്ടിലും ഡയറി പ്രദര്‍ശിപ്പിച്ച് ഓരോ പഠനക്കൂട്ടവും നിര്‍ദേശിക്കുന്ന വാക്കുകള്‍ ചാര്‍ട്ടില്‍ വന്ന് കണ്ടെത്താന്‍ മറ്റ് പഠനക്കൂട്ടത്തിലെ അംഗങ്ങള്‍ക്ക് അവസരം.. ആരാണ് വരേണ്ടതെന്നും പഠനക്കൂട്ടം നിര്‍ദേശിക്കണം.
No comments:
Post a Comment