ക്ലാസ്: മൂന്ന്
വിഷയം: മലയാളം
യൂണിറ്റ്:4
പാഠത്തിൻ്റെ പേര്:മനുഷ്യന്റെ കൈകള്‍
ടീച്ചറുടെ പേര്: സൈജ എസ്
ഗവ എൽ പി എസ് കൊല്ലൂർവിള , കൊല്ലം
കുട്ടികളുടെ എണ്ണം:.......
ഹാജരായവർ: .......
തീയതി: ..…../ 2025
കൈപ്പുസ്തകം പേജ് 153
പഠനലക്ഷ്യങ്ങള്‍
പരിചയപ്പെടുന്ന വാക്കുകൾ അക്ഷരമാലാക്രമത്തിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിൽ ആനന്ദിക്കുക
പ്രവര്‍ത്തന വിശദാംശങ്ങള്‍
ഘട്ടം ഒന്ന്
ചിത്രത്തില്‍ കാണുന്ന തൊഴിലുകള്‍ ഏതെല്ലാം?
ഓരോരുത്തര്‍ ഓരോന്ന് വീതം ബോര്‍ഡില്‍ വന്നെഴുതല്‍. എഴുതിയത് ശരിയാണോ എന്ന് വിശകലനം ചെയ്യേണ്ടത് കുട്ടികളാണ്.
മീന്‍ പിടുത്തം
നെല്‍കൃഷി
മീന്‍ കച്ചവടം
കരിക്ക് വില്പന
പാചകവാതക വിതരണം
ഡ്രൈവിംഗ്
………………..
ഇളനീര്‍കച്ചവടം എടുക്കാം. അതുമായി ബന്ധപ്പെട്ട വാക്കുകള്‍ പറയാമോ? പൊതു ക്ലാസ് പ്രതികരണം
കരിക്ക്
വെട്ടുകത്തി
തൊണ്ട്
തെങ്ങ്
ദാഹം
തേങ്ങ
കരിക്കിന്‍ വെള്ളം
കരിക്ക് വാങ്ങല്‍
……………..
ഘട്ടം രണ്ട്
ഇതുപോലെ ഓരോ തൊഴിലുമായി ബന്ധപ്പെടാവുന്ന പരമാവധി വാക്കുകള്‍ കണ്ടെത്തണം. മൂന്ന് പേരുടെ ഗ്രൂപ്പിന് ഒരു തൊഴില്‍ വീതം നല്‍കുന്നു. ഭിന്ന നിലവാര ഗ്രൂപ്പായിരിക്കണം. കൂട്ടായി ആലോചിച്ച് എഴുതണം. എല്ലാവരുടെയും ബുക്കില്‍ രേഖപ്പെടുത്തല്‍ വേണം. പരസ്പരം സഹായിക്കണം.
ടീച്ചര്‍ അക്ഷരമാല ക്രമം പരിചയപ്പെടുത്തുന്നു. (ചാര്‍ട്ട്)
ടിപ് ആക്ടിവിറ്റി
നിങ്ങള്‍ക്കെല്ലാം പല പേരുകളാണ്. ഹാജര്‍ബുക്കില്‍ മലയാളം അക്ഷരമാലാ ക്രമത്തിലാണ് എഴുതുന്നതെങ്കില്‍ എങ്ങനെയായിരിക്കും ക്രമം ? വന്ന് നില്‍ക്കാമോ?
നേരത്തെ കരിക്ക് കച്ചവടത്തെക്കുറിച്ച് എഴുതിയ വാക്കുകള്‍ അക്ഷരമാലാ ക്രമത്തിലാക്കാമോ?
ഒരേ അക്ഷരത്തില്‍ ആരംഭിക്കുന്നവ കണ്ടെത്തല്‍ ( ഉദാ- തൊണ്ട്, തേങ്ങ. ) അവ വരച്ച് യോജിപ്പിക്കല്‍
ആദ്യം അക്ഷരമാലയില്‍ വരുന്നത് ഏതാണ്? ക. കയില്‍ തുടങ്ങുന്ന വാക്കുകള്‍
ത എപ്പോഴാണ് വരിക ? ക.
ഇങ്ങനെ ചര്‍ച്ച ചെയ്ത് വാക്കുകളുടെ അക്ഷരമാലാ ക്രമം നിശ്ചയിക്കുന്ന രീതി ബോധ്യപ്പെടുത്തല്‍
തെങ്ങ്, തേങ്ങ, തൊണ്ട് ഇവയുടെ ക്രമം എങ്ങനെയായിരിക്കും? ചര്‍ച്ച
ഘട്ടം മൂന്ന്
തുടര്‍ന്ന് ഓരോ ഗ്രൂപ്പും അവരെഴുതിയ വാക്കുകള്‍ അക്ഷരമാലാ ക്രമത്തിലാക്കുന്നു. എല്ലാവരുടെയും ബുക്കില്‍ രേഖപ്പെടുത്തല്‍ വേണം
എല്ലാ ഗ്രൂപ്പിനും ഓരോ പേപ്പര്‍ നല്‍കുന്നു. അതില്‍ തൊഴിലിന്റെ ചിത്രം വരച്ച് അതുമായി ബന്ധപ്പെട്ട വാക്കുകള്‍ അക്ഷരമാലാ ക്രമത്തിലാക്കി എഴുതണം. എല്ലാവരുടെയും കൈയക്ഷരം നിര്‍ബന്ധം, ഒരാള്‍ ഒരു വാക്ക്, അടുത്തയാള്‍ അടുത്ത വാക്ക് എന്ന രീതി. ( പിന്തുണ വേണ്ടവരെ സഹായിക്കല്‍)
അവ പ്രദര്‍ശിപ്പിക്കുന്നു.
ഒഴിവ് സമയത്ത് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം.
ഘട്ടം നാല്
കേരളത്തിലെ തൊഴിലും ഭാഷയും എന്നൊരു പുസ്തകം തയ്യാറാക്കാനാണ്. എങ്കില്‍ ഏത് തൊഴില്‍ ആദ്യം വരണം? അക്ഷരമാലാ ക്രമത്തില്‍ ആ പുസ്തകത്തിന്റെ പേജ് ക്രമീകരിക്കാമോ? ചെറുഗ്രൂപ്പിനെ ചുമതലപ്പെടുത്തല്‍
പ്രകാശനം
No comments:
Post a Comment