ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, September 21, 2025

കാലവര്‍ഷത്തിന്റെ എഴുന്നള്ളത്ത് - മഴത്തുള്ളിയുടെ സങ്കടം.

 

Œ›ƒ†–šക്ലാസ്: മൂന്ന്

വിഷയം മലയാളം

യൂണിറ്റ്: മൂന്ന്

പാഠത്തിൻ്റെ പേര്: മഴത്തുള്ളിപ്പിണക്കം

ടീച്ചറുടെ പേര്:

കുട്ടികളുടെ എണ്ണം :.......

ഹാജരായവർ: .......

തീയതി : ..…../ 2025

പ്രവർത്തനം മഴത്തുള്ളിയുടെ സങ്കടം.

പഠനലക്ഷ്യങ്ങള്‍

  • കഥ പറഞ്ഞു കേട്ടും സ്വയം വായിച്ചും വിവരണം വായിച്ചു കേട്ടും ചർച്ചയിലൂടെ സൗന്ദര്യാംശം തിരിച്ചറിഞ്ഞ് ആസ്വദിക്കുക.

കരുതേണ്ട സാമാഗ്രികൾ : മഴക്കവിത ചാർട്ടിൽ എഴുതിയത്, മുത്തിന്റെ ചിത്രം, ഓട്ടുപാത്രം.

പ്രവർത്തന വിശദാംശങ്ങൾ:

എഴുന്നള്ളത്ത് എന്ന വാക്ക് ബോര്‍ഡില്‍ എഴുതിയിടുന്നു. ഈ വാക്ക് വായിച്ചപ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് ഓര്‍മ്മയില്‍ വന്നത്? എഴുന്നള്ളത്ത് ക്ലാസില്‍ ഒന്ന് അവതരിപ്പിച്ചാലോ? പഠനക്കൂട്ടങ്ങളാവുക. അഞ്ചു മിനിറ്റിന്റെ ആസൂത്രണം. അവതരണം. എല്ലാ പഠനക്കൂട്ടങ്ങളും അവതരിപ്പിച്ച ശേഷം ചര്‍ച്ച

ഓരോ പഠനക്കൂട്ടവും എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയത്?

  • ആന

  • വാദ്യമേളം

  • ആളുകള്‍

  • ചുറ്റി നടത്തം.

  • വിളക്കുകള്‍

  • ……………...

കാലവര്‍ഷത്തിന്റെ എഴുന്നള്ളത്ത് എന്ന വാക്ക് ബോര്‍ഡില്‍ എഴുതുന്നു. കാലവര്‍ഷം എന്ന് പറഞ്ഞാല്‍ എന്താ? ഇടവപ്പാതിമഴ. ഇപ്പോള്‍ നിങ്ങള്‍ അവതരിപ്പിച്ച എഴുന്നള്ളത്തിലെ കാര്യങ്ങള്‍ക്ക് പകരം എന്തായിരിക്കും കാലവര്‍ഷം എഴുന്നള്ളുമ്പോള്‍ ഉണ്ടാവുക? ഓരോ പഠനക്കൂട്ടവും ഓരോ കാര്യം വീതം പറയുന്നു.

  • ആനയ്ക് പകരം?

  • വാദ്യമേളത്തിന് പകരം?

  • വിളക്കുകള്‍ക്ക് പകരം?

ശരി കാലവര്‍ഷത്തിന്റെ എഴുന്നള്ളത്തിനെക്കുറിച്ച് നമ്മള്‍ക്ക് പഠിക്കാനുണ്ട്.. അതില്‍ നമ്മള്‍ പറഞ്ഞത് തന്നെയാണോ എന്ന് കണ്ടെത്താം.

  • പേജ് 46 പഠനക്കൂട്ടത്തില്‍ വായിക്കണം.

  • ഒരു വാക്യം ഒരാള്‍ എന്ന രീതിയിലാണ് വായിക്കേണ്ടത്. വായിക്കുമ്പോള്‍ സഹായിക്കാം.

  • രണ്ടാം വായന നടത്തണം. അത് ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ വിരല്‍ ചൂണ്ടി പിന്തുടരുകയും ചെയ്താല്‍ മതി.

  • വായനയ്ക് ശേഷം നമ്മള്‍ ചിന്തിച്ച പോലെയാണോ പി കുഞ്ഞിരാമന്‍നായര്‍ ചിന്തിച്ചത്? എന്ന് കണ്ടെത്തണം.

  • വായിച്ചപ്പോള്‍ മനസ്സിലാകാതെ പോയ വാക്കുകളും പ്രയോഗങ്ങളും ഉണ്ടെങ്കില്‍ അതിന് അടിയില്‍ വരയിടണം.

പഠനക്കൂട്ടങ്ങളുടെ അവതരണം

  1. ആനയ്ക് പകരം?

  2. വാദ്യമേളത്തിന് പകരം?

  3. വിളക്കുകള്‍ക്ക് പകരം?

മനസ്സിലാകാത്ത വാക്കുകള്‍ ഓരോ പഠനക്കൂട്ടവും ഓരോന്ന് വീതം പറയുന്നു. ടീച്ചര്‍ അത് ബോര്‍ഡില്‍ കുറിക്കുന്നു. പ്രതീക്ഷിത വാക്കുകളും പ്രയോഗങ്ങളും

  • മിഥുനസായാഹ്നം

  • കാറിലും കറുപ്പിലും മറയുക

  • മരങ്ങള്‍ ചര്‍ച്ചയൊരുക്കി

  • മുത്തുമഴ

  • മുക്കിലിട്ട ഭൂമി

  • ആ ഓട്ടുപാത്രം തേച്ച് വെളുപ്പിക്കാം.

  • തല ഒലുമ്പുന്ന വള്ളി

  • തോര്‍ത്ത് മാത്രമുടുത്ത മരങ്ങള്‍

  • പെരുമ്പാമ്പായ കറുത്ത പാത

വിശകലനം ഒന്നാം ഘട്ടം

  • മിഥുനസായാഹ്നം- മലയാളമാസങ്ങളുടെ പേര് അറിയാവുന്നവര്‍ പറയട്ടെ. ഓണമാസം മുതല്‍ തുടങ്ങാം. ആവശ്യമെങ്കില്‍ കലണ്ടര്‍ ഉപയോഗിച്ച് കണ്ടെത്തട്ടെ. ( പഴയ കലണ്ടറുകള്‍ പ്രയോജനപ്പെടുത്താം. കൊല്ലവര്‍ഷം എന്ന് എഴുതിയതിന് അടുത്ത് എഴുതിയിട്ടുള്ളതാണ് മലയാളമാസപ്പേരുകള്‍.

  • മിഥുനമാസം വരുന്നത് ഏത് ഇംഗ്ലീഷ് മാസത്തിലായിരിക്കും? താരതമ്യ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കാം.

  • സായാഹ്നം എന്ന് പറഞ്ഞാല്‍ എന്താണ്? സായാഹ്നസൂര്യന് ചൂട് കുറവാണ്. സായാഹ്നമാകുമ്പോള്‍ പക്ഷികള്‍ കൂടണയാന്‍ തുടങ്ങും….സന്ദര്‍ഭത്തില്‍ നിന്നും കണ്ടെത്തട്ടെ.

  • കാറിലും കറുപ്പിലും മറയുക എന്ന് പറഞ്ഞാല്‍ എന്താണ്? ഏത് കാറിന്റെ കാര്യമാണ്? ( പഠനക്കൂട്ടങ്ങളുടെ പ്രതികരണങ്ങള്‍.

  • കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി വരുന്നൊരു മൂര്‍ത്തേ

എന്ന് കാവാലം എന്ന കവി എഴുതിയിട്ടുണ്ട്. കാര്‍മേഘമാകുന്ന കൊമ്പനാന എന്ന് പറയുമ്പോള്‍ എന്തെല്ലാം സാമ്യതകള്‍? രൂപം, നിറം. മഴ കാര്‍മേഘമാകുന്ന കൊമ്പനാനപ്പുറത്ത് വരികയാണെന്ന് കവി.

  • മരങ്ങള്‍ ചര്‍ച്ചയൊരുക്കി എന്ന് പറഞ്ഞാല്‍ എന്താണ് ഉദ്ദേശിച്ചത്? ( പഠനക്കൂട്ടങ്ങളുടെ പ്രതികരണങ്ങള്‍)

  • മുക്കിലിട്ട ഭൂമി. ഭൂമിയെ മൂലയ്കിടുക. തൂത്ത് വാരി മൂലക്കിട്ടു എന്നു പറയും. ചപ്പുചവറുകളെല്ലാം മൂലയ്കിടും. പ്രധാനസ്ഥലത്ത് വക്കുകയില്ല. എന്തുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്? ( പഠനക്കൂട്ടങ്ങളുടെ പ്രതികരണങ്ങള്‍)

  • ആ ഓട്ടുപാത്രം തേച്ച് വെളുപ്പിക്കാം. ഓട്ട് പാത്രം തേച്ച് വെളുപ്പിക്കുന്നത് കണ്ടവരുണ്ടോ? എന്താണ് ഓട്ട് പാത്രത്തിനുള്ള പ്രത്യേകത? ( ക്ലാവ് പിടിച്ച ഓട്ടുപാത്രം? വിളക്ക് കാണിക്കുകയും തേച്ച് മിനുക്കിയെടുക്കുന്നത് കാണിക്കുകയും ചെയ്താല്‍ എല്ലാവര്‍ക്കും മനസ്സിലാകും. ക്ലാവ് പിടിച്ച് മുഷിഞ്ഞാല്‍ ഉപയോഗിക്കാനാകില്ല. തേച്ച് മിനുക്കിയാലോ വെട്ടിത്തിളങ്ങും. ഇവിടെ ഓട്ട് പാത്രം എന്ന് പറഞ്ഞത് എന്തിനെയായിരിക്കും? (പഠനക്കൂട്ടങ്ങളുടെ പ്രതികരണങ്ങള്‍)

  • തല ഒലുമ്പുന്ന വള്ളി. കുറച്ച് പുല്ല് പറിച്ച് തോട്ടിലെ വെള്ളത്തില്‍ ഒലമ്പിയെടുത്തു. അര്‍ഥം ഊഹിച്ച് പറയാമോ? എല്ലാവരും പുല്ല് പറിക്കുന്നതായി അഭിനയിക്കുക. തോട്ടിലെ വെള്ളത്തില്‍ മുക്കുക. ഉലച്ച് മണ്ണ് കളയുക. ള്ളത്തില്‍ ഒലമ്പിയെടുത്തു. തല ഒലുമ്പുന്ന വള്ളി എന്ന പ്രയോഗത്തിനെ വിശദീകരിക്കാമോ? (പഠനക്കൂട്ടങ്ങളുടെ പ്രതികരണങ്ങള്‍)

  • തോര്‍ത്ത് മാത്രമുടുത്ത മരങ്ങള്‍ എപ്പോഴാണ് തോര്‍ത്ത് ഉടുക്കുക? തോര്‍ത്ത് മാത്രം ഉടുത്ത മരങ്ങള്‍ എന്ന് പറഞ്ഞതെന്തുകൊണ്ടാകും? (പഠനക്കൂട്ടങ്ങളുടെ പ്രതികരണങ്ങള്‍)

  • മൂത്തുമഴ. മുത്തിന്റെ നിറം എന്താണ്? ചിത്രം കാണിക്കണം.

  • പെരുമ്പാമ്പായ കറുത്ത പാത. എന്താണ് പെരുമ്പാമ്പിന്റെ പ്രത്യേകത? (പഠനക്കൂട്ടങ്ങളുടെ പ്രതികരണങ്ങള്‍) വലുപ്പം, ശക്തി, വളഞ്ഞുപുളഞ്ഞുള്ള വരവ്, പിടിച്ച് വിഴുങ്ങുന്ന സ്വഭാവം. പെരുമ്പാമ്പ് എവിടെയാണ് ഉള്ളത്? കാട്ടില്‍. ഇവിടെ പെരുമ്പാമ്പായ പാത എന്ന് പറഞ്ഞതിന്റെ കാരണം എന്തായിരിക്കും? (പഠനക്കൂട്ടങ്ങളുടെ പ്രതികരണങ്ങള്‍)

വിശകലനം രണ്ടാം ഘട്ടം

വിശകലനചോദ്യങ്ങളോട് ഓരോ പഠനക്കൂട്ടവും പ്രതികരിക്കുന്നു

  1. മരങ്ങള്‍ ചര്‍ച്ച നടത്തി. എന്താണ് അവര്‍ ചര്‍ച്ച ചെയ്തത്?

  2. വ‍ൃത്തികെട്ട മനുഷ്യര്‍ എന്ന് മഴത്തുള്ളി പറയാന്‍ കാരണമെന്ത്?

  3. മൂത്തുമഴ. മഴമുത്തുകള്‍ വൃത്തികെട്ടതായത് എപ്പോഴാണ്?

  4. പി കുഞ്ഞിരാമന്‍നായര്‍ കവിയാണ്. അതിനാല്‍ അദ്ദേഹം സാധാരണപറയും പോലെയല്ല എഴുതിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വാക്യം? ഭാഗം കണ്ടെത്താമോ?

ടീച്ചര്‍ ഒരു പാട്ട് പാടും. അതിലെ ആശയത്തോട് ചേരുന്ന കാര്യങ്ങള്‍ നമ്മള്‍ വായിച്ച കാലവര്‍ഷത്തിന്റെ എഴുന്നള്ളത്തിലുണ്ടോ എന്ന് കണ്ടെത്തണം. രണ്ട് തവണ ചെല്ലുന്നു. ഓഡിയോ കേള്‍പ്പിക്കാം.

തുള്ളിവരുന്നു മഴത്തുള്ളി

പറകൊട്ടിവരുന്നു മഴക്കാലം

മലയും കാടും

ഇലയും മരവും

കിളിയും

മഴയില്‍ നനയുന്നു..

വയലൊഴുകുന്നു

വഴിയൊഴുകുന്നു

കുളവും ചാലിട്ടൊഴുകുന്നു..

മണ്ണലിയുന്നു

മനസ്സലിയുന്നു

പകലുമിരുട്ടു പുതയ്ക്കുന്നു...

കിളിയും കിളിയുടെ പാട്ടും

പാട്ടിന്‍ താളവും

ഈ മഴ നനയുന്നു

മഴത്തുള്ളിയുടെ സങ്കടം

മുത്തുപോലെയിരുന്ന മഴത്തുള്ളി ഭൂമിയില്‍ വീണ് ചെളിയും അഴുക്കും പിടിച്ച് മലിനമായില്ലേ? ചെളിയും അഴുക്കും ദേഹത്ത് പിടിച്ചാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും?

മഴത്തുള്ളിയുടെ സങ്കടം തീര്‍ക്കാന്‍ എന്തെല്ലാം ചെയ്യാം?

  • പഠനക്കൂട്ടത്തില്‍ ചര്‍ച്ച ചെയ്ത് പരമാവധി കാര്യങ്ങള്‍ എഴുതണം

  • ഓരോ വാക്യവും എല്ലാവരും എഴുതി എന്ന് ഉറപ്പ് വരുത്തണം.

  • സഹായം വേണ്ടവര്‍ക്ക് നല്‍കണം.

  • പഠനക്കൂട്ടത്തില്‍ നിന്നും ഓരോ കാര്യം വീതം വായിച്ച് അവതരിപ്പിക്കാനും സജ്ജമാകണം

പഠനക്കൂട്ടത്തില്‍ ചര്‍ച്ചയും എഴുത്തും

ടീച്ചറുടെ പിന്തുണനടത്തം

അവതരണം

  • ഓരോ പഠനക്കൂട്ടത്തില്‍ നിന്നും ഓരോ കാര്യം വീതം പറയണം

  • പറയുന്നത് സ്വീകാര്യമാണെങ്കില്‍ ബോര്‍ഡില്‍ എഴുതണം.

  • ആശയം ആവര്‍ത്തിക്കരുത്.

  • എല്ലാ പഠനക്കൂട്ടവും പറഞ്ഞത് എഴുതിക്കഴിഞ്ഞാല്‍ പൊതു ചര്‍ച്ച

  • ഇനിയെന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടോ? ടീച്ചര്‍ക്കും കൂട്ടിച്ചേര്‍ക്കാം.

  • എഴുതിയത് ക്രമീകരിക്കേണ്ടതുണ്ടോ? പ്രാധാന്യം അനുസരിച്ച്? സമാന ആശയം പരിഗണിച്ച്?

  • ഓരോ പഠനക്കൂട്ടവും അവരവര്‍ ചിന്തിക്കാത്ത പുതിയ കാര്യം ബോര്‍ഡില്‍ നിന്നും എഴുതിയെടുക്കുന്നു.

ആശയക്രമം തീരുമാനിക്കുന്നു. കുറിപ്പ് മെച്ചപ്പെടുത്തി എഴുതുന്നു.

No comments: