ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, September 19, 2025

ആസൂത്രണക്കുറിപ്പ്: 10 പിറന്നാള്‍ സമ്മാനം

ക്ലാസ്: ഒന്ന്

യൂണിറ്റ്: 4

പാഠത്തിൻ്റെ പേര്: പിറന്നാള്‍ സമ്മാനം

ടീച്ചറുടെ പേര്: യൂനുസ് കെ പി,  

എളയിടം ബി വി എല്‍ പി സ്കൂള്‍ 

നാദാപുരം ഉപജില്ല

കുട്ടികളുടെ എണ്ണം:.......

ഹാജരായവർ: .......

തീയതി: ..…../ 2025


പ്രവർത്തനം 1 - സംയുക്ത ഡയറി, വായനപാഠം, കഥാവേള, വായനക്കൂടാരം 

പഠനലക്ഷ്യങ്ങൾ  

  1. കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .

  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .

  3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  4. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം - 40  മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാര്‍ട്ടും ചിഹ്നബോധ്യച്ചാര്‍ട്ടും

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

തെരഞ്ഞെടുത്ത ഡയറി വായിക്കുന്നു. ചിത്രവും കാണിക്കുന്നു.

മുറ്റത്തെ പേരക്കൊമ്പില്‍ ഒരു കുഞ്ഞിക്കളി വട്ടമിട്ട് പറന്നു.

ഞാനും അമ്മയും പോയി നോക്കി.

അപ്പോള്‍ അവിടെ ഒരു കിളിക്കൂട്.

അതില്‍ രണ്ട് കുഞ്ഞുമുട്ടകള്‍.

ഇന്ന് മുതല്‍ അത് വിരിയാന്‍ കാത്തിരിപ്പാണ്.

ഇത് നമ്മള്‍ക്ക് ഒന്നെഴുതി നോക്കിയാലോ? എല്ലാവരും എഴുതാന്‍ കൂടണം. ബോര്‍ഡില്‍ സംയുക്തയെഴുത്ത്. ഓരോ വാക്ക് വീതം സന്നദ്ധതയുള്ളവര്‍ വന്ന് എഴുതണം. പോയി, നോക്കി, അപ്പോള്‍ എന്നിവ ഓ ചിഹ്നത്തില്‍ വ്യക്തത വേണ്ടവരെക്കൊണ്ട് എഴുതിക്കണം.

  • മുറ്റത്തെ നാരകത്തിലെ മുത്തിനെക്കുറിച്ചായിരുന്നു നമ്മുടെ പാഠം. മുറ്റത്തെ മരങ്ങളെക്കുറിച്ചോ, വീട്ടിലെ വളര്‍ത്തുജീവികളെക്കുറിച്ചോ ഡയറിയില്‍ എഴുതിയവരുണ്ടോ? എന്തായിരുന്നു എഴുതിയത്? പങ്കിടാമോ? പറയിച്ചാലും മതി.

ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ ..

മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകി പ്രോത്സാഹിപ്പിക്കുന്നു ..

വായനപാഠം വായിക്കൽ 20 മിനുട്ട്

കഴിഞ്ഞ ദിവസം നൽകിയ വായനപാഠങ്ങൾ

  1. മേലേക്ക് നോക്കൂ

  2. അടുത്ത വീട്ടിലെ മുറ്റത്തെ പപ്പായമരം

  3. പൂച്ച നീ എന്തിനാ കുരച്ച് ചാടിയത്

പഠനക്കൂട്ടങ്ങളിൽ വായിക്കൽ. തുടര്‍ന്ന് ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ. സഹായം വേണ്ടവര്‍ക്ക് പഠനക്കൂട്ടത്തില്‍ സഹായം നല്കണം.

അക്ഷര, ചിഹ്നബോധ്യച്ചാര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിക്കുന്ന വാക്കുകള്‍ വായിക്കാന്‍ പിന്തുണ വേണ്ടവര്‍ക്ക് അവസരം. വായിക്കേണ്ട വാക്കുകള്‍

  • കലം വേണോ കലം, മേലേക്ക് നോക്കി (, ഓ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ മാറിപ്പോകുന്നവര്‍ വായിക്കേണ്ടത്)

  • കൂട്ടരേ, മേലേക്ക്, കേട്ടു (ഏ സ്വരത്തിന്റെ ചിഹ്നം മാറിപ്പോകുന്നവര്‍)

  • നോക്കിയപ്പോള്‍, പോയി, വന്നപ്പോള്‍, കോഴി (ഓ സ്വരത്തിന്റെ ചിഹ്നം മാറിപ്പോകുന്നവര്‍)

  • കൊതിയോടെ ( , ഓ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ മാറിപ്പോകുന്നവര്‍)

  • കീരി, വീട്ടിലെ ( , ഈ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ മാറിപ്പോകുന്നവര്‍)

വായനക്കൂടാരത്തിലെ പുസ്തകവായന 10 മിനുട്ട്

  • കഥാവേളയിൽ ഇതുവരെ കഥ അവതരിപ്പിക്കാത്തവർക്ക് അവസരം .

  • കഥാവേള പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു.

പിരീഡ് രണ്ട്

പ്രവർത്തനം: പിറന്നാൾ സമ്മാനം (എഴുത്ത്)സംഭാഷണം

പഠന ലക്ഷ്യങ്ങൾ:

  1. മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം, ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.

  2. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്ത് എഴുതുന്നു.

  3. കഥയിലെ സംഭവചിത്രങ്ങൾക്ക് അനുയോജ്യമായ ലഘു സംഭാഷണങ്ങൾ രേഖപ്പെടുത്തുന്നു

കരുതേണ്ട സാമഗ്രികൾ: അക്ഷരബോധ്യച്ചാര്‍ട്ടും ചിഹ്നബോധ്യച്ചാര്‍ട്ടും

പ്രതീക്ഷിത സമയം: 30 മിനിറ്റ്

പ്രക്രിയ വിശദാംശങ്ങൾ:

സചിത്ര പ്രവർത്തന പുസ്തകം നോക്കൂ..

കൂട്ടുകാർ തമ്മിൽ എന്തൊക്കെയായിരിക്കും പറയുന്നത്?

കൊച്ചു പൂച്ച എന്തായിരിക്കും ചോദിക്കുന്നത്? വായിച്ചു നോക്കൂ.

സമ്മാനം കിട്ടിയോ?

അമ്മു കിടാവ് എന്തായിരിക്കും മറുപടി പറഞ്ഞത്?

കിട്ടി

  • തനിച്ചെഴുത്ത് (, ട്ട, ഇ സ്വരത്തിന്റെ ചിഹ്നം ഇവയില്‍ അവ്യക്തതയുള്ളവര്‍ക്ക് പിന്തുണാനടത്തത്തില്‍ തെളിവുകള്‍)

  • സന്നദ്ധയെഴുത്ത്

  • ടീച്ചറുടെ ചാർട്ടെഴുത്ത്

  • പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തൽ

  • എല്ലാവര്‍ക്കും ശരി അടയാളം നല്‍കല്‍

പട്ടി എന്താണ് ചോദിക്കുന്നത് ?

കുട്ടികൾ വായിച്ചു പറയട്ടെ.

എന്താണ് സമ്മാനം?

കോഴിയും എന്തോ ചോദിക്കുന്നുണ്ടല്ലോ?

വായിച്ചു നോക്കൂ.

അമ്മുക്കിടാവ് എന്തായിരിക്കും മറുപടി പറഞ്ഞത് ? വായിച്ചു നോക്കി വിട്ടുപോയ അക്ഷരം പൂരിപ്പിക്കുന്നു.

മുത്തല്ല മുത്തം

കുട്ടികൾക്ക് തനിയെ എഴുതാൻ അവസരം.

  • തനിച്ചെഴുത്ത് (, ത്ത, ല്ല, ഉ സ്വരത്തിന്റെ ചിഹ്നം ഇവയില്‍ അവ്യക്തതയുള്ളവര്‍ക്ക് പിന്തുണാനടത്തത്തില്‍ തെളിവുകള്‍)

  • സന്നദ്ധയെഴുത്ത്

  • ടീച്ചറെഴുത്ത്

  • പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തൽ

  • താറാവ് എന്താണ് പറയുന്നത് ?

  • സന്നദ്ധതയുള്ളവർ വായിക്കട്ടെ

ഒന്നാന്തരം മുത്തം തന്നെ

വിലയിരുത്തൽ

മുൻപ് പരിചയപ്പെട്ട അക്ഷരങ്ങൾ കുട്ടികൾക്ക് തനിയെ എഴുതാൻ കഴിയുന്നുണ്ടോ?

തനിയെ എഴുതുന്നവരുടെ എണ്ണം കൂടുന്നുണ്ടോ?

തനിയെ എഴുതാൻ സഹായം എത്ര പേര്‍ക്ക് വേണ്ടി വന്നു.

അക്ഷരബോധ്യച്ചാര്‍ട്ടും ചിഹ്നബോധ്യച്ചാര്‍ട്ടും വിശകലനം ചെയ്ത് പിന്തുണ വേണ്ടവര്‍ക്ക് അവസരം നല്‍കിയോ?

പിരീഡ് മൂന്ന്

പ്രവർത്തനം - പിറന്നാൾ സമ്മാനം വായനാനുഭവം

പഠന ലക്ഷ്യങ്ങൾ

  • സചിത്ര പുസ്തകങ്ങൾ വായിച്ച കഥ മറ്റുള്ളവരുമായി പങ്കിടുന്നു.

  • പരിചിത അക്ഷരങ്ങളുള്ള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.

പ്രതീക്ഷിത സമയം 30 മിനിറ്റ്

വാക്യവായന

  • മുഴുവൻ വായിക്കാൻ കഴിയുന്നവർ ആരെല്ലാം?

  • ക്രമത്തിൽ വായിക്കൽ

  • ഒരാൾ ഒരു വരി എന്ന ക്രമത്തിൽ.

  • കൊച്ചു പൂച്ച പറയുന്നത് വായിക്കാൻ കഴിയുന്നവർ ?

  • പട്ടി ചോദിക്കുന്നത് എന്ത് ?

വാക്ക് കണ്ടെത്തൽ

  • സമ്മാനം എത്ര പ്രാവശ്യം ഉണ്ട് ?

  • മുത്തം എന്ന വാക്ക് എത്ര പ്രാവശ്യം ?

അക്ഷരം കണ്ടെത്തൽ

  • ന്ത എവിടെയെല്ലാം ?

ചിഹ്നം കണ്ടെത്തൽ

  • യോ എവിടെയാണ് ?

  • ണോ എവിടെയാണ് ?

പിരീഡ് നാല്

പ്രവർത്തനം: വിരൽ ചിത്രങ്ങൾ തരം തിരിക്കാം പരിസര പഠനം

പഠന ലക്ഷ്യങ്ങൾ

  • ചുറ്റുപാടും നിരീക്ഷിച്ച് ചിത്രങ്ങൾ വിശകലനം ചെയ്ത് മുതിർന്നവരോട് അന്വേഷിച്ചും നാട്ടിൽ കാണുന്ന ജീവികളെ, വീട്ടിൽ വളർത്തുന്നവ എന്നും അല്ലാത്തവയെന്നും തരംതിരിച്ച് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുന്നു.

പ്രതീക്ഷിത സമയം -30 മിനിറ്റ്

സാമഗ്രികൾ - വളർത്തു ജീവികളുടെയും അല്ലാത്തവരുടെയും ചിത്രക്കാർഡുകൾ

പ്രക്രിയ വിശദാംശങ്ങൾ

പാഠപുസ്തകത്തിലെ 28, 29 പേജിലെ ചിത്രങ്ങൾ നോക്കാൻ ആവശ്യപ്പെടുന്നു. കുട്ടികൾക്ക് ചിത്രങ്ങൾ നിരീക്ഷിക്കുന്നതിന് അവസരം നൽകുന്നു. ചിത്രത്തിൽ ആരൊക്കെ ?

ഇതിൽ വളർത്തു ജീവികളെ മാത്രം വട്ടത്തിനുള്ളിൽ ആക്കാമോ ?

കുട്ടികൾ വളർത്തു ജീവികൾക്ക് ചുറ്റും വട്ടം വരയ്ക്കുന്നു. അവയുടെ പേരുകൾ അടിയിൽ എഴുതുന്നു. ( അക്ഷര ചിഹ്നബോധ്യച്ചാര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പിന്തുണ വേണ്ടവരുടെ എഴുത്ത് മോണിറ്റര്‍ ചെയ്യുന്നു. അവരെക്കൊണ്ട് ബോര്‍ഡിലും എഴുതിക്കാം.

  • പശു

  • താറാവ്

  • പട്ടി /നായ (കുട്ടികൾ ആട് എന്നാണ് പറയുന്നതെങ്കിലും തിരുത്തേണ്ടതില്ല )

  • പൂച്ച

  • കോഴി

  • മുയൽ

  • മറ്റു വളർത്തു ജീവികൾ ഉണ്ടോ ?

കുട്ടികൾ അവരവരുടെ വീടുകളിലെയും മറ്റു വീടുകളിൽ കണ്ടതിന്റെയും അടിസ്ഥാനത്തിൽ പ്രതികരിക്കണം. വളർത്തുന്ന മറ്റു പക്ഷികൾ, മത്സ്യങ്ങൾ,

പഠനക്കൂട്ടങ്ങള്‍ക്ക് ചിത്രക്കാർഡുകൾ നൽകുന്നു.

വേഗത്തിൽ രണ്ടു കൂട്ടം ആക്കണം. തറയിൽ കൂട്ടങ്ങളാക്കി വെക്കണം. (ജീവികളെ കാണാവുന്ന തരത്തിൽ വളർത്തുന്നവയും അല്ലാത്തവയും)

പഠനക്കൂട്ടങ്ങള്‍ പരസ്പരം വിലയിരുത്തുന്നു.

വിലയിരുത്തൽ:

വളർത്തു ജീവികൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കുട്ടികൾ പങ്കിട്ടുവോ?

അവയുടെ പ്രത്യേകതകൾ വിവരിക്കാൻ അവസരം ഒരുക്കിയോ ?

വളർത്തു ജീവികളെ തരംതിരിക്കാൻ കുട്ടികൾക്ക് സ്വയം കഴിഞ്ഞുവോ ?

തരംതിരിക്കൽ പ്രവർത്തനങ്ങളിൽ ഓരോ കുട്ടിക്കും പങ്കാളിത്തം കിട്ടാൻ എന്താണ് സ്വീകരിച്ച തന്ത്രം ?

പിരീഡ് അഞ്ച് ( സമയം തികയാതെ വന്നാല്‍ അടുത്ത ദിവസം ചെയ്യിക്കും)

പ്രവർത്തനം: വിരൽ ചിത്രങ്ങൾ തരംതിരിക്കാം

പഠന ലക്ഷ്യം

  • കൈപ്പത്തി,വിരലുകൾ,കാലടികൾ, മറ്റു വസ്തുക്കൾ എന്നിവ നിറങ്ങളിൽ മുക്കി ചിത്രങ്ങൾ രൂപപ്പെടുത്തുന്നു

പ്രതീക്ഷിത സമയം 30 മിനിറ്റ്

പ്രക്രിയ വിശദാംശങ്ങൾ

  • പാഠപുസ്തകത്തിലെ ചിത്രം നിർമ്മിച്ചിരിക്കുന്നത് എങ്ങനെയാണ് ? കുട്ടികൾ കണ്ടെത്തിയ കാര്യങ്ങൾ അവതരിപ്പിക്കുവാൻ അവസരം നൽകുന്നു.

  • നിറം പിടിപ്പിച്ച വിരലുകൾ കൊണ്ടാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് എന്ന് കുട്ടികൾ കണ്ടെത്തുന്നു. നിങ്ങൾക്ക് ഇതുപോലെ ചെയ്യാമോ?

  • സചിത്ര പുസ്തകത്തിൽ വിരൽ ചിത്രങ്ങൾ എന്ന പേജിൽ വിരല് പതിപ്പിച്ചിട്ടുണ്ട് അവയെ പൂക്കളും വണ്ടും പൂമ്പാറ്റയും ആക്കാമോ ?

  • വരയ്ക്കേണ്ട വിധം മാതൃക ടീച്ചർ കാണിക്കുന്നു എല്ലാവരും പെൻസിൽ ഉപയോഗിച്ച് വരയ്ക്കുന്നു പരസ്പരം വിലയിരുത്തുന്നു.

പ്രതീക്ഷിത ഉൽപ്പന്നം: വിരൽ ചിത്രങ്ങൾ

വിലയിരുത്തൽ:

വിരൽചിത്ര നിർമ്മാണത്തിൽ മികവ് പ്രകടിപ്പിച്ചവർ എത്രപേർ ?

കൂടുതൽ അനുഭവം വേണ്ടവർ എത്ര ?

നിരീക്ഷണ അനുഭവത്തിന്റെ പരിമിതി ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ടോ ?

മാതൃക നോക്കി മെച്ചപ്പെടുത്താൻ കഴിയുന്നുണ്ടോ?


പ്രവർത്തനം: ചന്തമുള്ള പൂമ്പാറ്റ (നിറം നൽകാം )

പഠന ലക്ഷ്യങ്ങൾ

  • സ്വയം വരച്ചതോ ലഭിച്ചതോ ആയ ചിത്രങ്ങൾക്ക് പ്രകൃതിയിൽ നിന്നും ലഭ്യമായതും അല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച് നിറം നൽകുന്നു

പ്രതീക്ഷിത സമയം 10 മിനിറ്റ്

പ്രവർത്തന വിശദാംശങ്ങൾ:

കഴിഞ്ഞദിവസം പറഞ്ഞു നിർത്തിയ കഥ ഓർമ്മിപ്പിക്കുന്നു. അമ്മുക്കിടാവിന് എന്താണ് സമ്മാനം കിട്ടിയത് ?

ആരാണ് സമ്മാനം നൽകിയത്?(സ്വതന്ത്ര പ്രതികരണം )

പൂമ്പാറ്റയെ കാണണ്ടേ?

  • പ്രവർത്തന പുസ്തകത്തിൽ ചന്തമുള്ള പൂമ്പാറ്റ എന്ന പേജിലെ പൂമ്പാറ്റയെ നിറം നൽകി സുന്ദരിയാക്കുക (തുടര്‍പ്രവര്‍ത്തനമായി ചെയ്താല്‍ മതി)

പ്രതീക്ഷിത ഉൽപ്പന്നം: നിറം നൽകിയ പൂമ്പാറ്റ

വിലയിരുത്തൽ:

നിറം നൽകിയത് അനുയോജ്യമാണോ?

എന്ത് ഫീഡ്ബാക്ക് ആണ് എല്ലാവർക്കും നൽകിയത് ?

വായനപാഠം

, ഓ ചിഹ്നത്തില്‍ അവ്യക്തതയുളളവര്‍ക്ക് പുനരനുഭവം നല്‍കുന്നതാണ് ആടേ ആടേ കൊമ്പുണ്ടോ എന്ന വായനപാഠം. ശ പരിചയപ്പെട്ടിട്ടില്ല. അതിനാല്‍ അമ്മുവിനെ ( പശു) ഉപയോഗിച്ചാണ് വായന പാഠം

പരിസരപഠനവുമായി ബന്ധപ്പെട്ടതാണ് വായനപാഠത്തിലെ ഉള്ളടക്കം. കൊമ്പില്ലാത്തതും കൊമ്പുള്ളതുമായ ജീവികളിലേക്ക് ചിന്തയെ നയിക്കും

  • പിറന്നാള്‍ സമ്മാനം- വായനപാഠങ്ങള്‍

  •  

    No comments: