ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, September 28, 2025

മണ്ണിലും മരത്തിലും രണ്ടാം ദിവസം


 
ക്ലാസ് : ഒന്ന്

യൂണിറ്റ് : 5

പാഠത്തിൻ്റെ പേര് : മണ്ണിലും മരത്തിലും രണ്ടാം ദിവസം

ടീച്ചറുടെ പേര് : സൗമ്യ എസ് നായർ ,  

ഗവ : ഠൗൺ യു പി എസ് കൊട്ടാരക്കര ,  

കൊല്ലം

കുട്ടികളുടെ എണ്ണം : 31

ഹാജരായവർ : .......

തീയതി : ....../ 2025

പിരീഡ് ഒന്ന്

പ്രവർത്തനം 1- സംയുക്ത ഡയറി , കഥാവേള , വായനപാഠം

പഠനലക്ഷ്യങ്ങൾ :

  1. കഥാവേലകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .

  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .

  3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  4. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങൾ , പദങ്ങൾ

പ്രതീക്ഷിത സമയം 40 മിനുട്ട്

കരുതേണ്ട സാമഗ്രികൾ - സചിത്ര സംയുക്ത ഡയറി , കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ , അക്ഷരബോധ്യച്ചാർട്ടും ചിഹ്നബോധ്യച്ചാർട്ടും

പ്രകൃതിവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ , സംയുക്ത എഴുത്ത് , വിലയിരുത്തൽ -20 മിനുട്ട്

തിരഞ്ഞെടുത്ത ഡയറി വായിക്കുന്നു ( ഡയറി എഴുതിയ മെഹ്ന പ്രശാന്ത് ) ചിത്രവും കാണിക്കുന്നു .

ഇന്ന് പേരമരത്തിൽ കിളികളെ കണ്ടു .

രണ്ട് മഞ്ഞക്കിളികൾ .
 കറുത്ത് നീണ്ട കണ്ണുകൾ .
 വാലിനും കറുപ്പ് നിറം .
 നല്ല ചന്തം .
 ഞാൻ നോക്കി നിന്നു .
 മഞ്ഞക്കിളികൾ പറന്നു പോയി .
 എനിക്ക് വിഷമമായി .

മേഹ്ന പ്രശാന്ത് വായിക്കുന്ന ഓരോ വാക്യങ്ങൾ ഓരോ പഠനക്കൂട്ടങ്ങൾ ( ഒരു പഠനക്കൂട്ടത്തിലെ പ്രതിനിധികൾ ) ബോർഡിൽ എഴുതുന്നു . പഠന കൂട്ടത്തിലെ അംഗങ്ങൾ പരസ്പരം എഡിറ്റ് ചെയ്യുന്നു . എഴുതിയത് വായിക്കുന്നു . നോക്കി , പോയി , പേരമരം എന്നിവയിലെ ചിഹ്നങ്ങൾ ശരിയായി എഴുതിയോ ?

ഈ ഡയറിയുടെ പ്രത്യേകതകൾ ശ്രദ്ധിച്ചോ ?

  • കിളികളുടെ നിറത്തെപ്പറ്റി കൃത്യമായി പറഞ്ഞു . എവിടെയാണ് എന്നത് മഞ്ഞക്കിളിക്ക് കറുപ്പ് നിറം .

  • കണ്ണുകളെ വിശേഷിപ്പിച്ചത് കണ്ടോ ? കറുത്ത് നീണ്ട കണ്ണുകൾ . നമ്മള് ഒരു കാര്യം എഴുതുമ്പോഴും അതിൻ്റെ പ്രത്യേകതകൾ ചേർന്ന് എഴുതണം .

ഡയറി എഴുത്തും ചിത്രവും കുട്ടികൾ വിലയിരുത്തുന്നു

വായന പാഠം വായിക്കൽ , 5+5 മിനുട്ട്

  • കഴിഞ്ഞ ദിവസം നൽകിയ വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ

  • ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ

വായനക്കൂടാരത്തിലെ പുസ്തകവായന , വിലയിരുത്തൽ 5 + 5 മിനുട്ട്

  • ." ഇലഞ്ഞിപ്പൂക്കൾ പറഞ്ഞത് " എന്ന കഥ നിരഞ്ജന അവതരിപ്പിക്കുന്നു

  • മറ്റുകുട്ടികൾ വിലയിരുത്തുന്നു .

  • കഥ വായിക്കുന്ന വീഡിയോയും കുട്ടികളുടെ പ്രതികരണവും ക്ലാസ്ഗ്രൂപ്പിൽ പങ്കിടുന്നു .

പിരീഡ് രണ്ട്

പ്രവർത്തനം 2: കൂട്ടിൽ തനിച്ചായ കുഞ്ഞിക്കിളി . ( എഴുത്ത് )

പഠന ലക്ഷ്യങ്ങൾ :

  1. കേട്ട കഥയിലെ സന്ദർഭങ്ങൾക്ക് അനുസരിച്ച് കഥാപാത്രത്തിൻ്റെ ചിന്തകൾ , പ്രവർത്തികൾ എന്നിവ കണ്ടെത്തി

  2. അംഗീകൃത രീതിയിൽ ( അക്ഷരങ്ങളുടെ വലുപ്പം , ഘടന , ആലേഖന ക്രമം ) മലയാളം ലിപികൾ ഉപയോഗിച്ച് എഴുതി വാക്കുകളും ചെറുവാക്യങ്ങളും തയ്യാറാക്കുന്നു .

സമയം : 40 മിനിറ്റ്

സാമഗ്രികൾ : ചാർട്ട് , മാർക്കർ , കിളിക്കൂട് , കുഞ്ഞിക്കിളി , അമ്മക്കിളി

രോഗത്തിൻ്റെ വിശദാംശങ്ങൾ :

നേരത്തെ ക്ലാസ്സിൽ ഉണ്ടാക്കിയ പേപ്പർമരത്തിൽ ടീച്ചർ ഒരു കിളിക്കൂടും ആ കൂട്ടിൽ കുഞ്ഞിക്കിളിയെയും അമ്മക്കിളിയെയും വെക്കുന്നു .

നിർമ്മാണരീതി : പ്ലാസ്റ്റിക് ബോട്ടിലിൻ്റെ ചുവടുഭാഗം മൂന്ന് സെമി ഉയരത്തിൽ മുറിച്ചെടുത്ത് അതിൽ ചകിരിയും ചുള്ളിക്കമ്പും വെച്ച് കൂടുണ്ടാക്കാം . അല്പം കുഴിഞ്ഞതാലം പോലെയുള്ള വസ്തുക്കൾ കിട്ടുമെങ്കിൽ അതും ഉപയോഗിക്കാം . ചാർട്ടിൽ വെട്ടിയ ഒട്ടിച്ച ഭാഗത്ത് കോൺ രൂപപ്പെട്ടിട്ടുണ്ട് . അവിടെ പത്രക്കടലാസ് നീളത്തിൽ ചുരുട്ടി പേപ്പറുകൾ ഉണ്ടാക്കി ഒട്ടിക്കണം . നിര് മിച്ച കൂടിന് സുഷിരങ്ങളിട്ട് ചരട് വെച്ച് പേപ്പര് സ്റ്റിക്കില് കെട്ടിവെക്കാവുന്നതാണ് . കൂട് ചരിയാത്ത വിധം താങ്ങ്തലം ചിലപ്പോൾ വേണ്ടിവരും . കൂട്ടിൽ അമ്മക്കിളിയെയും കുഞ്ഞിക്കിളിയെയും വെക്കുക .

എല്ലാവരും മരത്തിൽ കിളിക്കൂട് കണ്ടല്ലോ ? കൂട്ടിൽ ആരൊക്കെയുണ്ട് ? കുട്ടികൾ പ്രതികരിക്കുന്നു . ടീച്ചർ കൂട്ടിൽ നിന്ന് അമ്മക്കിളിയെ പുറത്തെടുക്കുന്നു . " കുഞ്ഞിക്കിളി ഉറക്കമാണ് . ഇപ്പോൾ പുറത്തേക്ക് പോകാം . " ( അമ്മക്കിളിയായി ശബ്ദം വ്യതിയാനം വരുത്തി പറയുന്നു ) എന്തിനായിരിക്കും പുറത്തിറങ്ങിയത് ?

"നേരം വെളുത്തു മഴക്കാലമാണ് ആഹാരം തേടി നേരത്തെ ഇറങ്ങണം.”

അമ്മക്കിളി കൂട്ടിൽ നിന്ന് പുറത്തിറങ്ങി. എന്നിട്ട് എവിടേക്കാണ് പോയത് ? പല തരത്തിലുള്ള പഴങ്ങൾ പഴുത്ത് കിടക്കുന്ന മാമലമുകളിലേക്ക്. മാമലമുകളിലേക്ക് അമ്മക്കിളി എങ്ങനെയായിരിക്കും പോയത് ? (ഓരോ കുട്ടിയും അമ്മക്കിളി പറന്നു പോയത് അഭിനയിച്ചു കാണിക്കുന്നു. മാമലമുകളിലേക്ക് ഭക്ഷണം തേടി അമ്മക്കിളി എങ്ങനെയാണ് പോയത് ? കുട്ടികളോട് ചോദിക്കുന്നു, കുട്ടികൾ ഉത്തരം പറയുന്നു.

അമ്മക്കിളി പറന്നു പോയി.

തുടർന്നു കുട്ടികൾ ടെക്സ്റ്റ് ബുക്കിലെ ആദ്യ വരി വായിക്കുന്നു.

അമ്മക്കിളി പറന്നു പോയി Tr ചാർട്ടിൽ എഴുതുന്നു

അങ്ങനെ അമ്മക്കിളി മാമലമുകളിലേക്ക് പറന്നപ്പോൾ കൂട്ടിൽ ആരാണ് തനിച്ചായത് ? ടെക്സ്റ്റ് ബുക്ക് വായന

കുഞ്ഞിക്കിളി കൂട്ടിൽ തനിച്ചായി.

കുഞ്ഞിക്കിളി കൂട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു.അപ്പോൾ എന്തോ ശബ്ദം കേട്ടു അവൾ എന്തു ചെയ്തു കാണും?

ആരാണ് കണ്ണുതുറന്നത് ?

കുഞ്ഞിക്കിളി കണ്ണ തുറന്നു.

കൂട്ടിൽ അമ്മക്കിളിയെ കാണാതായപ്പോൾ കുഞ്ഞിക്കിളി എവിടെല്ലാം നോക്കിക്കാണും?

ചുറ്റും നോക്കി

തനിച്ചെഴുത്ത്

"അമ്മക്കിളിയെ കാണാനില്ല. " അമ്മക്കിളിയെ കാണാതെ വന്നപ്പോൾ കുഞ്ഞിക്കിളി എന്തു ചെയ്തു "കുഞ്ഞിക്കിളി" കരയാൻ തുടങ്ങി. "

അക്ഷര ചിഹ്ന ബോധ്യ ചാർട്ട് നോക്കി ടീച്ചര്‍ ബോർഡെഴുത്തിന് കുട്ടികളെ വിളിക്കുന്നു

  • കുഞ്ഞിക്കിളി

  • നോക്കി

  • കാണാനില്ല

എഴുതുമ്പോള്‍ സഹായം വേണ്ട അക്ഷരത്തിന് ആ കുട്ടിയുള്‍പ്പെടുന്ന പഠനക്കൂട്ടത്തിലെ അംഗം വന്ന് സഹായിക്കണം.

  • ടെസ്റ്റിൽ പറഞ്ഞെഴുതുന്നു. ഒന്നാം വാക്യം പൂര്‍ത്തീകരിക്കുന്നു

  • Tr ൻ്റെ ചാർട്ടെഴുത്ത്. കുട്ടികൾ പൊരുത്തപ്പെടുത്തണം. ടീച്ചർ എഴുതിയത് പോലെയാണോ എഴുതിയത്?

വ്യത്യാസം ഉണ്ടെങ്കിൽ ആ വാക്ക് വെട്ടി /വട്ടമിട്ട് ശരിയാക്കി എഴുതുക. ആദ്യം തന്നെ ശരിയാക്കി എഴുതിയവർക്ക് നോട്ടുബുക്കിന്റെ വലത് പേജിലും ടീച്ചറുടെ സഹായത്തോടെ എഴുതിയവർക്ക് ഇടത് പേജിലും സ്റ്റാർ നൽകുന്നു.

പിന്തുണാ നടത്തം

  • നോക്കി എന്ന വാക്ക് എഴുതിയപ്പോള്‍ ചിഹ്നം ശരിയായി ഉപയോഗിച്ചോ?

  • കുഞ്ഞിക്കിളി എന്നത് തെളിവെടുത്തെഴുതാൻ ശ്രമിച്ചുവോ?

  • കുഞ്ഞികിളി എന്ന് ഇരട്ടിപ്പില്ലാതെ എഴുതിയവരുണ്ടോ?

  • ഞ്ഞയുടെ ഘടന എല്ലാവരും ശരിയായി എഴുതിയോ?

  • ല്ല യുടെ ഘടന സംബന്ധിച്ച ധാരണ എല്ലാവര്‍ക്കും ഉണ്ടോ?

അംഗീകാരം നല്‍കല്‍

  • അക്ഷര ഘടന / വാക്കകലം ഇവ പാലിച്ചെഴുതിയവക്ക് സ്റ്റാർ നൽകൽ,

പ്രതീക്ഷിത ഉല്പന്നം: ടെസ്റ്റ് പുസ്തകത്തിലെ രേഖപ്പെടുത്തൽ.

വിലയിരുത്തൽ

  • സന്നദ്ധയെഴുത്തിൽ എത്ര കുട്ടികൾ പങ്കാളികളായി ?

  • അക്ഷര ഘടന, വാക്കകലം ഇവ പാലിച്ച് എത്ര കുട്ടികൾക്ക് എഴുതാൻ സാധിച്ചു?'

  • എത്രപേർക്ക് പിന്തുണ ബുക്കിൽ സഹായം നൽകി ?

  • പിന്തുന്ന ആവശ്യമായി വന്നവർക്ക് എന്ത് പിന്തുണാ സഹായമാണ് ടീച്ചർ നൽകിയത്?


പ്രവർത്തനം 3 തനിച്ചായ കുഞ്ഞിക്കിളി ( വായനാനുഭവം)

പഠന ലക്ഷ്യങ്ങൾ

  1. പരിചിത അക്ഷരങ്ങൾ ഉള്ള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.

  2. ആശയ വ്യക്തിതയോടെയും ഉച്ചാരണ വ്യക്തതയോടെയും ഉചിതമായ ശബ്ദ വ്യതിയാനത്തോടെയും ഭാവാത്മകമായും വായിക്കുന്നു.

സമയം: 45 മിനിറ്റ്

സാമഗ്രി : ചാർട്ട്, കേരള പാഠാവലി

പ്രക്രിയാവിശദാംശങ്ങള്‍

സന്നദ്ധ വായന

അമ്മക്കിളി പറന്നു പോയി

കുഞ്ഞിക്കിളി കൂട്ടിൽ തനിച്ചായി

കുഞ്ഞിക്കിളി കണ്ണ് തുറന്നു

ചുറ്റും നോക്കി

അമ്മക്കിളിയെ കാണാനില്ല

കുഞ്ഞിക്കിളി കരയാൻ തുടങ്ങി.

എന്നത് ചാർട്ട് നോക്കി ആർക്കെല്ലാം വായിക്കാൻ കഴിയും?

കണ്ടെത്തല്‍ വായന (വാക്യതലം)

  • ഞാൻ ചൂണ്ടാം നിങ്ങൾക്ക് വായിക്കാമോ (ടീച്ചർ സാവധാനം വരികളിലൂടെ പോയിന്റെർ ചലിപ്പിക്കുന്നു)

  • ഞാൻ വായിക്കുന്ന വാക്യം നിങ്ങൾക്ക് കണ്ടെത്താമോ? (ടീച്ചർ ഇഷ്ടമുള്ള ഒരു വാക്യം വായിക്കുന്നു. കുട്ടികൾ കണ്ടെത്തുന്നു )

  • ഞാന്‍ വരി ചൂണ്ടിയാല്‍ നിങ്ങള്‍ക്ക് അഭിനയിക്കാമോ? (കുഞ്ഞിക്കിളി കരയാന്‍ തുടങ്ങി, അമ്മക്കിളി പറന്നു പോയി, ചുറ്റും നോക്കി എന്നീ വാക്യങ്ങള്‍ )

കണ്ടെത്തൽ വായന (വാക്ക്)

  • കുഞ്ഞിക്കിളി എന്ന വാക്ക് എത്ര തവണ എഴുതിയിട്ടുണ്ട് ? ( കൂടുതല്‍ പിന്തുണവേണ്ടവര്‍)

  • തുറന്നു എന്ന വാക്ക് ഏതു വരിയിലാണ് ? ( കൂടുതല്‍ പിന്തുണവേണ്ടവര്‍)

കണ്ടെത്തൽ വായന (അക്ഷരം)

  • ഞ്ഞ എന്ന അക്ഷരം എത്ര തവണ എഴുതിയിട്ടുണ്ട്. (കൂടുതല്‍ പിന്തുണവേണ്ടവര്‍)

  • ഞ്ഞ , മ്മ , ക്ക , ണ്ണ , ച്ച , ങ്ങ , ട്ട , ന്ന , ല്ല , റ്റ എന്നീ കൂട്ടക്ഷരങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നു . ഏറ്റവും കൂടുതൽകൂട്ടക്ഷരങ്ങൾ

  • ഒരേ എണ്ണം കൂട്ടക്ഷരങ്ങളുള്ള എത്ര വരികളുണ്ട് ?

  • ഒറ്റത്തവണ മാത്രം വന്ന കൂട്ടക്ഷരങ്ങളേതെല്ലാം ? ( കൂടുതൽ പിന്തുണയ്ക്കേണ്ടവർ )

  • മൂന്നക്ഷരമുള്ള രണ്ടു വാക്കുകൾ , അതിൽ ആദ്യത്തെ അക്ഷരമൊഴികെയുള്ളവ . തുല്യം . കണ്ടെത്താമോ ?

  • ല് , ന് എന്നീ അക്ഷരങ്ങൾ വരുന്ന വാക്കുകൾ ഏതെല്ലാം വരികളാണ് ? ( കൂടുതൽ പിന്തുണയ്ക്കേണ്ടവർ )

കണ്ടെത്തൽ വായന ( ചിഹ്നം ചേർന്ന അക്ഷരം )

  • , കാ , കൂ , കൂ തുടങ്ങിയ അക്ഷരങ്ങളിൽ തുടങ്ങുന്ന കുറെ വാക്കുകൾ ഉണ്ട് . ഇതിൽ എവിടെ തുടങ്ങുന്ന വാക്കുകളാണ് കൂടുതൽ ?

  • പോ , നോ എന്നീ അക്ഷരങ്ങൾ , വാക്കുകൾ ഏതെല്ലാം വരികൾ വരുന്നു ?


ക്രമരഹിത വായന

  • ടീച്ചർ നിർദ്ദേശിക്കുന്നവർ വന്ന് സഹപാഠികൾ ആവശ്യപ്പെടുന്ന വരികൾ വായിക്കുന്നു . ( മൂന്നാമത്തെ വരി , രണ്ടാമത്തെ വരി എന്നിങ്ങനെയാണ് ഒന്നാം ഘട്ടത്തിൽ നിർദേശിക്കേണ്ടത് . )

  • റ്റയുള്ള വരി , ണ്ണയുള്ള വരി , ല്ല യുള്ള വരി എന്നിങ്ങനെയും നിർദ്ദേശിക്കാം .

  • ഒന്നിടവിട്ട വരികൾ , തുടക്കത്തിലെയും അവസാനത്തെയും വരികൾ , കുഞ്ഞിക്കിളി എന്ന വാക്കുള്ള വരികൾ എന്നിങ്ങനെയും നിർദേശിക്കാം .

വിലയിരുത്തൽ

  • എത്ര കുട്ടികൾക്ക് കൃത്യമായി വായിക്കാൻ കഴിയുന്നുണ്ട് ?

  • കുട്ടികൾ വായനയിൽ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാം ? പരിഹാരം എന്ത് ?

  • വായന കൂടുതൽ സർഗാത്മകമാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും ?

  • കൂട്ടക്ഷരങ്ങളിലും ചിഹ്നങ്ങളിലും കേന്ദ്രീകരിച്ച കണ്ടെത്തൽ വായനയോടുള്ള പ്രതികരണം എങ്ങനെയായിരുന്നു ?

വായനപാഠം




No comments: