( മൈനക്കൊരു കത്ത് അധ്യാപകസഹായിയില്‍ പറയുന്ന വായനപ്രവര്‍ത്തനത്തിന് ശേഷമുള്ള കത്തെഴുത്തിന്റെ ഭിന്നതല ആസൂത്രണ പ്രക്രിയയാണിത്. ക്ലാസിലെ മുഴുവന്‍ കുട്ടിളുടെയും നോട്ട് ബുക്കില്‍ രചന ഉറപ്പാക്കുന്ന രീതി. കൂടുതല്‍ പിന്തുണ വേണ്ടവരെ സഹായിക്കുന്നതിന് ഇടമുള്ള ഭിന്നതല ആസൂത്രണം. ഇത് ചെയ്ത ശേഷം അനുഭവക്കുറിപ്പ് എഴുത്തഴക് ഗ്രൂപ്പില്‍ പങ്കിടണേ)
ക്ലാസ്: മൂന്ന്
വിഷയം: മലയാളം
യൂണിറ്റ്: മൂന്ന്
പാഠത്തിൻ്റെ പേര്: മൈനയ്ക്കൊരു കത്ത്
ടീച്ചറുടെ പേര്: സൈജ എസ്
ഗവ എൽ പി എസ് കൊല്ലൂർവിള , കൊല്ലം
കുട്ടികളുടെ എണ്ണം:.......
ഹാജരായവർ: .......
തീയതി: ..…../ 2025
പ്രവർത്തനം കത്തെഴുതാം. (അധ്യാപകസഹായി പേജ്124)
പഠനലക്ഷ്യങ്ങള്‍
വിവരണം, കത്ത് എന്നിവ വായിച്ച് കാഴ്ചപാടുകൾ തിരിച്ചറിയുകയും സ്വന്തം അഭിപ്രായം പോസ്റ്റർ, കത്ത്, എന്നീ വ്യവഹാരരൂപങ്ങളിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നതിൽ ആനന്ദിക്കുക.
കരുതേണ്ട സാമഗ്രികൾ :
പ്രവർത്തന വിശദാംശങ്ങൾ:
മൈനയ്ക് ഒരു കത്ത് വായിച്ചല്ലോ?
ആ കത്തിനെ പദസൂര്യനാക്കിയാലോ?
കത്ത് എന്ന് ബോര്‍ഡിന്റെ നടുക്ക് വൃത്തത്തിനുള്ളില്‍ എഴുതുന്നു. വശങ്ങളിലേക്ക് രശ്മികള്‍ വരയ്കുന്നു
പൂച്ച എന്ന് പറഞ്ഞാല്‍ എന്തെല്ലാം സവിശേഷതകള്‍ പറയും? പറയിക്കുന്നു. ശരി ഇതെല്ലാം പൂച്ചയുടെ സവിശേഷതകളാണ്. കത്ത് എന്ന് പറഞ്ഞാല്‍ എന്തെല്ലാം സവിശേഷതകള്‍ പറയും?
അറിയിക്കേണ്ട വിവരം ഉണ്ടാകണം
ആരാണ് എഴുതുന്നത് എന്ന് വേണം
ആര്‍ക്കാണ് എന്നും
എന്നാണ് എഴുതിയത് എന്നും
എവിടെ നിന്നാണ് എഴുതിയത് എന്നും
കത്ത് തുടങ്ങുന്നത് സംബോധനയിലാണ്.
കത്ത് അവസാനിപ്പിക്കുമ്പോള്‍ സ്നേഹത്തോടെ, ബഹുമാനത്തോടെ എന്ന് എഴുതാറുണ്ട്
കാര്യങ്ങള്‍ മനസ്സിലാകും വിധം എഴുതണം.
……………………….
മൈനയുടെ കത്തില്‍ ഇതൊക്കെയുണ്ടോ? ഓരോന്നിന്റെയും സ്ഥാനം എവിടെയാണ്? പഠനക്കൂട്ടത്തില്‍ കണ്ടെത്തുന്നു. ഒരു ബിസ്കറ്റ് കവറാണ് മലിനീകരണത്തെക്കുറിച്ച് എഴുതിയത്. നമ്മുടെ സ്കൂള്‍ വളപ്പില്‍ മാലിന്യങ്ങളുണ്ടോ? പോയി നോക്കിയാലോ? പഠനക്കൂട്ടങ്ങള്‍ക്ക് സ്കൂള്‍ വളപ്പ് വീതിച്ച് നല്‍കുന്നു.
പ്രവർത്തനം
വിദ്യാലയ പരിസര നിരീക്ഷണം നടത്തുന്നു.
തിരികെ വന്ന് റിപ്പോര്‍ട്ടിംഗ്
എവിടെയെല്ലാമാണ് മാലിന്യങ്ങള്‍ ഉള്ളത്? എന്തെല്ലാം മാലിന്യങ്ങളാണ്?
അവതരണം.
കുട്ടികള്‍ അവതരിപ്പിക്കുമ്പോള്‍ ടീച്ചര്‍ അവ ബോര്‍ഡില്‍ ലിസ്റ്റ് ചെയ്യണം.
ഒരു പേന ചപ്പ് ചവറുകള്‍ക്കിടയില്‍ കിടക്കുന്നു. അത് മനുഷ്യരെപ്പോലെ ചിന്തിക്കുമായിരുന്നെങ്കില്‍ അതിന്റെ കഴിഞ്ഞ കാലം, ഇപ്പോഴത്തെ അവസ്ഥ എന്നിവയൊക്കെ ഓര്‍ക്കില്ലേ?
പ്ലാസ്റ്റിക് വലകള്‍ കണ്ടിട്ടില്ലേ? പഴമൊക്കെ തൂക്കിയിടുന്ന ചെറിയ നെറ്റ്. അവ പറമ്പിലെറിഞ്ഞു. ഒരു പ്രാവ് വന്ന് കുടുങ്ങി. പറക്കാന്‍ പറ്റുന്നില്ല. പ്ലാസ്റ്റിക് വലയ്ക് സങ്കടം തോന്നി. എന്തൊക്കെയാകും അത് ചിന്തിച്ചിട്ടുണ്ടാവുക?ർ
കുട്ടിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു കളിപ്പാട്ടപ്പീപ്പി. അതും ഊതി നടന്നതാ? പഴകിയപ്പോള്‍ പറമ്പിലെറിഞ്ഞു. പാവം പീപ്പി മാലിന്യമായി. മഴ വന്നാല്‍ ഒഴുകും. പുഴയിലെത്തും. പിന്നെ കടലിലെത്തും. കടലിലെ ജീവികള്‍ അറിയാതെ വിഴുങ്ങും. പാവം ജീവികള്‍. അപ്പോള്‍ ആ പീപ്പി എന്തായിരിക്കും ഓര്‍ക്കുക.
ഇതുപോലെ നമ്മള്‍ കണ്ട ഏതെങ്കിലും വസ്തു ഒരു കത്ത് എഴുതാനിടയുള്ള കത്ത് എഴുതിയാലോ? എല്ലാവര്‍ക്കും എ ഫോര്‍ പേപ്പര്‍ നല്‍കുന്നു. ( കത്തിന്റെ ആകൃതിയില്‍ വെട്ടിയതാണെങ്കില്‍ നന്ന്)
പഠനക്കൂട്ടങ്ങളാവുക
വിഷയം തിരഞ്ഞെടുക്കുക
ആര്‍ക്കാണ് എഴുതേണ്ടത് എന്ന് തീരുമാനിക്കുക. ( ഭാവനയിലുള്ള ഒരാള്‍)
സ്ഥലവും തീയതിയും എഴുതുക (സഹായിക്കാം)
തുടക്ക വാക്യം എന്തായിരിക്കണം? തീരുമാനത്തിലെത്തുക. എഴുതുക. പരസ്പരം പരിശോധിച്ച് തിരുത്തുക
ഇനി എന്തെല്ലാം എഴുതണം എന്ന് ആലോചിക്കുക. ഓരോരുത്തരും പറയുക. ചര്‍ച്ച ചെയ്യുക
വ്യക്തിഗതമായി എഴുതണം. പരിഗണിച്ച വസ്തുവായി സ്വയം സങ്കല്പിച്ച് എഴുതണം. ഞാന്‍, എന്റെ തുടങ്ങിയ വാക്കുകളാണ് വസ്തുവിനെ സൂചിപ്പിക്കേണ്ടി വരുമ്പോള്‍ എഴുതേണ്ടത്.
ആശയങ്ങളുണ്ട് എഴുതാന്‍ സഹായം വേണം. അങ്ങനെയള്ളവര്‍ക്ക് ടീച്ചറുടെ അടുത്ത് നിന്ന് സഹായം കിട്ടും. അറിയാവുന്ന പോലെ ഓരോ വരിയും എഴുതിയ ശേഷം വരണം. ടീച്ചര്‍ സഹായിക്കും എന്നിട്ട് അടുത്തവരി. പഠനക്കൂട്ടത്തിലെ ലീഡറുടെ സഹായവും തേടാം. കൂടുതല്‍ പിന്തുണ വേണ്ടവര്‍ മൂന്നോ നാലോ വാക്യം സഹായത്തോടെ എഴുതി എന്നുറപ്പാക്കണം.
എല്ലാവരും എഴുതിക്കഴിഞ്ഞാല്‍ പഠനക്കൂട്ടത്തില്‍ വായിക്കണം. പുതിയ ആശയം, എഴുതിയ രീതി എന്നിവ സ്വീകാര്യമാണെങ്കില്‍ അവ എടുക്കാം.
നല്‍കിയ എ ഫോറ്‍ ഷീറ്റ് ഇന്‍ലാന്റിന്റെ രൂപത്തില്‍ മടക്കുന്നു. സാങ്കല്പിക വിലാസം എഴുതേണ്ട സ്ഥലം കുത്തിട്ട് അടയാളപ്പെടുത്തുന്നു.
കത്ത് മെച്ചപ്പെടുത്തി എഫോറ്‍ഷീറ്റില്‍ എഴുതി പഠനക്കൂട്ടങ്ങള്‍ പരസ്പരം കൈമാറി വായിക്കുന്നു
എല്ലാ പഠനക്കൂട്ടങ്ങളില്‍ നിന്നും കിട്ടിയ ഓരോ കത്ത് പൊതുവായി വായിക്കുന്നു
മുഴുവന്‍ കത്തുകളും ക്ലാസില്‍ പ്രദര്‍ശിപ്പിക്കുന്നു. എല്ലാവരും വായിക്കുന്നതിന് അവസരം
കത്തുകള്‍ ടീച്ചര്‍ ശേഖരിച്ച് വിലയിരുത്തുന്നു.
ഗുണാത്മക ഫീഡ് ബാക്ക് കുറിച്ച് കടലാസ് ചേര്‍ത്ത് കുട്ടികള്‍ക്ക് തിരികെ നല്‍കുന്നു.
പ്രവർത്തനം
കൂട്ടെഴുത്ത് പത്രം
ഓരോ പഠനക്കൂട്ടവും ക്ലാസ്പത്രം തയ്യാറാക്കുന്നു.
ഈ മാസം ക്ലാസ്സിലും കുട്ടികളുടെ അറിവിൻ്റെ പരിധിയിൽ നാട്ടിലും നടന്ന വിശേഷങ്ങളെ വാർത്തകളാക്കേണ്ടത്
വാര്‍ത്തയ്ക് തലക്കെട്ട് വേണം
ചിത്രവും ആകാം
എല്ലാവരും എഴുതണം. സഹായിക്കേണ്ടവരെ സഹായിക്കണം.
വാർത്ത എഴുതുമ്പോൾ 6 കോളങ്ങളിലായി എഴുതണം.
എല്ലാവരുടെയും പങ്കാളിത്തവും കൈയക്ഷരവും ഉണ്ടായിരിക്കണം.
മികച്ച പത്രം തയ്യാറാക്കിയ പഠനക്കൂട്ടത്തിന് മാധ്യമപുരസ്കാരം.
ഒഴിവ് സമയത്താണ് പത്രം തയ്യാറാക്കേണ്ടത്
പത്രത്തിന് പേരിടണം
ഒരു സാധാരണ പത്രം പരിശോധിച്ച് അതിന്റെ കെട്ടും മട്ടും മനസ്സിലാക്കണം. അതിലേതെല്ലാം നിങ്ങളുടെ പത്രത്തിന് വേണം എന്നും ആലോചിക്കണം.
പത്രം ബാലസഭ /അസംബ്ലിയിൽ പത്രം പ്രകാശനം ചെയ്യുന്നു.
No comments:
Post a Comment