ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, September 23, 2025

ആസൂത്രണക്കുറിപ്പ് 13

 


ക്ലാസ് : ഒന്ന്

യൂണിറ്റ് : 4

പാഠത്തിൻ്റെ പേര്  : പിറന്നാള്‍ സമ്മാനം

ടീച്ചറുടെ പേര് : വിന്‍സി

 മേപ്പയ്യൂര്‍ എല്‍ പി എസ്,  

മേലടി ബി ആര്‍ സി,  

കോഴിക്കോട്

കുട്ടികളുടെ എണ്ണം:.......

ഹാജരായവർ: .......

തീയതി: ..…../ 2025

പിരീഡ് ഒന്ന്, രണ്ട്

പ്രവർത്തനം - ചൊക്കന്റെ നടത്തം

പഠന ലക്ഷ്യങ്ങൾ

  1. സചിത്ര ബാലസാഹിത്യ കൃതികളിലെ ചിത്രങ്ങൾ വ്യാഖ്യാനിക്കുന്നു.

  2. കഥാപാത്രങ്ങൾ, സംഭവങ്ങൾ എന്നിവ അടങ്ങിയ ചിത്രങ്ങൾ വ്യാഖ്യാനിച്ച് സ്വതന്ത്ര ഭാഷണം നടത്തുന്നു.

  3. കഥാപാത്രങ്ങളും സംഭവങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തി പങ്കിടുന്നു.

  4. വളർത്തു ജീവികൾ മനുഷ്യരോട് ഇണങ്ങി ജീവിക്കുന്നവയാണെന്ന് സ്വന്തം അനുഭവത്തിലൂടെയും നിരീക്ഷണത്തിലൂടെയും കണ്ടെത്തുകയും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.

     പ്രതീക്ഷിത സമയം60 മിനിറ്റ്

ആവശ്യമായ സാമഗ്രികൾ ടെക്സ്റ്റ് ബുക്ക്

പ്രവർത്തന വിശദാംശങ്ങൾ

കഥ പ്രവചിക്കൽ

  • പാഠപുസ്തകം പേജ് 32 ചിത്രം കുട്ടികൾ നിരീക്ഷിക്കട്ടെ. ചിത്രത്തിൽ എന്തൊക്കെ കാണാം ? കുട്ടികൾ പ്രതികരിക്കുന്നു.

  • ഒരു കുട്ടിയെയും പട്ടിയെയും കാണുന്നുണ്ടല്ലോ ? അവർ നടന്നുവരുന്ന വഴിക്ക് ആരാ ഉറങ്ങുന്നത് ? എന്തായിരിക്കും സംഭവിക്കുക? ചിത്ര സൂചനകളിൽ നിന്നും കഥാപ്രവചിക്കാനുള്ള അവസരമാണ്.

കുട്ടികൾ പറയുന്നത് അംഗീകരിക്കണം. നാം ആലോചിക്കാത്ത രീതിയിൽ അവർ ചിന്തിക്കാം. അവർ പുതിയ കഥയാക്കി മാറ്റാം.

സഹവർത്തിത വായന

പരിചയപ്പെട്ട അക്ഷരങ്ങളാണ് പാഠത്തിലുള്ളത്. ഭിന്നനിലവാര പഠനക്കൂട്ടങ്ങളായി മാറുന്നു.

  • ഒരാൾ ഒരു വാക്യം വീതം വായിക്കണം.

  • ഒന്നാം പേജ് മാത്രം വായിച്ചാൽ മതി.

  • വായനയില്‍ സഹായിക്കണം

  • ഒരാള്‍ വായിക്കുമ്പോള്‍ അത് ശരിയാണോ എന്ന് മറ്റുള്ളവര്‍ പരിശോധിക്കണം. ഓരോ വാക്കിനും അടിയില്‍ വിരലോടിച്ച് സാവധാനം വായിച്ചാല്‍ മതി

  • ഒന്നാം പേജ് ഇങ്ങനെ വായിച്ചു കഴിഞ്ഞാല്‍ ഒരാള്‍ മുഴുവന്‍ വരികളും വായിക്കണം.

ഭാവാത്മക വായന

  • ഭാവാത്മക വായനയ്ക് റിഹേഴല്‍ പഠനക്കൂട്ടത്തില്‍ നടത്തണം

  • (ചൊക്കന്‍ നിന്നു. ചെവി കൂര്‍പ്പിച്ചു. അതാ ഒരു കടുവ. നമ്മള്‍ കാട്ടില്‍ കൂടി പോകുന്ന രീതിയില്‍ ചിന്തിച്ച് അപ്പോഴത്തെ അവസ്ഥ മനസ്സില്‍ വെച്ച് വായിക്കണം.)

  • എല്ലാ പഠനക്കൂട്ടങ്ങളും ക്ലാസില്‍ വായിച്ച് അവതരണം നടത്തുന്നു.

  • അവതരണത്തിനു ശേഷം ടീച്ചറുടെ വായന.

  • ചൊക്കൻ നിന്നു. ചെവി കൂർപ്പിച്ചു. അതാ ഒരു കടുവ എന്നീ വാക്യങ്ങൾ ശബ്ദ വ്യതിയാനം വരുത്തി വായിക്കണം.

ചോദ്യത്തിന് ഉത്തരം പറയല്‍ മത്സരം

പഠനക്കൂട്ടങ്ങള്‍ തമ്മിലുള്ള മത്സരം. നിബന്ധനകൾ പറയണം.

  1. ചോദ്യം ചോദിക്കുമ്പോൾ ഉത്തരം അറിയാവുന്നവരെല്ലാം എഴുന്നേറ്റു നിൽക്കണം.

  2. ടീച്ചർ ഒരു ഗ്രൂപ്പിനോട് ചോദിക്കും. ആ ഗ്രൂപ്പിലെ ആർക്കെങ്കിലും വന്ന് ഉത്തരം ടീച്ചറുടെ ചെവിയിൽ പറയാം. അവർക്ക് ഉത്തരം അറിയില്ലെങ്കിൽ അടുത്ത ഗ്രൂപ്പിനാണ് അവസരം.

  3. ശരിയായി ഉത്തരം പറഞ്ഞവർക്ക് ഒരു സ്റ്റാർ.

  4. അടുത്ത അവസരം രണ്ടാമത്തെ ഗ്രൂപ്പിന് തന്നെ.

  5. ഗ്രൂപ്പുകൾ പറഞ്ഞതിനുശേഷം ടീച്ചർ ഉത്തരങ്ങൾ പറയണം.

ഒരു ചോദ്യം സാമ്പിൾ ആയി ചെയ്യണം

ചോദ്യങ്ങൾ ( കണ്ടെത്തല്‍ വായന വാക്യതലം) വായനയുടെ വ്യത്യസ്ത തലങ്ങള്‍ പരിഗണിച്ചാണ് ചോദ്യങ്ങള്‍. ചുവപ്പ് നിറത്തില്‍ ബ്രാക്കറ്റിലെഴുതിയത് കുട്ടികളോട് പറയാനുള്ളതല്ല

(വിവരശേഖരണവായനയ്കുള്ളത്)

  1. ഈ കഥയിൽ എത്ര കഥാപാത്രങ്ങളുണ്ട്? (ഒന്നാം പേജിനെ അടിസ്ഥാനമാക്കി പറയണം)

  2. ആരാണ് പിന്നിൽ നടന്നത്?

(വിശകലന വായനയ്കുള്ളത്)

  1. ചൊക്കൻ ആരാണ്? (ഒന്നാം പേജിലെയും രണ്ടാം പേജിലെയും ചിത്രങ്ങളും പരിശോധിക്കണം )

  2. ചൊക്കൻ ചെവി കൂർപ്പിയ്ക്കാൻ കാരണമെന്താണ്?

  3. ഈ കഥ എവിടെയാണ് നടന്നത്?

  4. എന്തിനാണ് ചൊക്കനും കാർത്തിയും കാട്ടിലൂടെ നടന്നത് ?

(ആര്‍ജിത അറിവുമായി ബന്ധിപ്പിച്ചുള്ള വായന)

  1. കടുവയാണ് പുലിയാണോ ചിത്രത്തിലുള്ളത് ? (കടുവയ്ക്ക് വരയും പുലിക്ക് പുള്ളിയുമാണ് ദേഹത്തുള്ളത് )

  2. ഈ കഥയിലെ വളർത്തു ജീവി ഏത് ?

(സര്‍ഗാത്മക ചിന്തയ്ത് സഹായകമായ തുറന്ന ചോദ്യം)

  1. ചൊക്കൻ പുലിയെ കണ്ടില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു ?

ചോദ്യോത്തരമത്സരം ഞങ്ങളുടെ വക

  • ടീച്ചറാണ് ഇപ്പോൾ ചോദ്യം ഉണ്ടാക്കിയത്? ഇനി നിങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചോദ്യം ഉണ്ടാക്കണം അടുത്ത പേജ് വായിച്ചാണ് ചോദ്യം ഉണ്ടാക്കേണ്ടത് ഓരോ ഗ്രൂപ്പും 4 ചോദ്യങ്ങൾ എങ്കിലും ഉണ്ടാക്കണം ടീച്ചറുടെ സഹായം തേടാം.

  • ചോദ്യങ്ങൾ പരസ്പരം ചോദിക്കാം.

  • ഒരു ഗ്രൂപ്പ് മറ്റൊരു ഗ്രൂപ്പിനോട് ചോദിക്കണം. ഉത്തരം ശരിയെങ്കിൽ സ്റ്റാർ.ഉത്തരം ശരിയല്ലെങ്കിൽ അടുത്ത ഗ്രൂപ്പിനോട് ചോദിക്കാം.

ടീച്ചറുടെ വക

കണ്ടെത്തല്‍ വായനയാണ് (അക്ഷര ചിഹ്നതലം). (പേജ് 34,35 )ഓരോ പഠനക്കൂട്ടത്തോടും ചോദിക്കും അവര്‍ വന്ന് ഉത്തരം ബോര്‍ഡില്‍ എഴുതണം. എഴുതിയ ഉത്തരം ശരിയാണോ എന്ന് മറ്റ് പഠനക്കൂട്ടങ്ങള്‍ പറയണം. എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം. രണ്ടോ അതിലധികമോ വാക്കുകള്‍ എഴുതേണ്ട സന്ദര്‍ഭത്തില്‍ പഠനക്കൂട്ടത്തില്‍ നിന്നും അത്രയും പേര്‍ വന്ന് എഴുതണം. ചിഹ്നപുനരനുഭവം കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളാണ്.

  • ചിഹ്നം ചേരാതെ യില്‍ ആരംഭിക്കുന്ന വാക്ക് കണ്ടെത്തി അടിയില്‍ വരയിടുക. ഒന്നാം പഠനക്കൂട്ടം വന്ന് ഉത്തരം എഴുതുക (കടുവ)

  • കാ യില്‍ ആരംഭിക്കുന്ന എത്ര വാക്കുകള്‍? അതിനെല്ലാം ശരി ഇടുക. രണ്ടാം പഠനക്കൂട്ടം വന്ന് എഴുതുക( കായ്, കാട്ടിലൂടെ, കാര്‍ത്തി)

  • കി യില്‍ ആരംഭിക്കുന്ന വാക്കുകള്‍ കണ്ടെത്തി വട്ടം വരയ്കുക. മൂന്നാം പഠനക്കൂട്ടം വന്ന് എഴുതുക ( കിളി)

  • കു വില്‍ ആരംഭിക്കുന്ന വാക്കുകള്‍ കണ്ടെത്തി അതിനടുത്ത് ഒരു സൂര്യനെ വരയ്കൂ. നാലാം പഠനക്കൂട്ടം വന്ന് എഴുതുക( കുട്ടുറുവന്‍കിളി)

  • കൂ എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന വാക്കുകള്‍ എത്ര? ആ വാക്കിന് അടുത്ത് അതിന് തൊട്ട് മുന്‍പുള്ള വാക്കിലെ ആശയത്തിന്റെ ചിത്രം വരയ്കൂ. അടുത്ത പഠനക്കൂട്ടം എഴുതണം. ( കൂര്‍പ്പിച്ചു)

  • കോ യില്‍ ആരംഭിക്കുന്ന വാക്ക്?

പട്ടിക പൂര്‍ത്തിയാക്കാമോ?

  • പഠനക്കൂട്ടത്തിലാണ് പ്രവര്‍ത്തനം നടത്തേണ്ടത്.

  • വ്യക്തിഗതമായി വാക്ക് പാഠത്തില്‍ നിന്നും കണ്ടെത്തി എഴുതിയ ശേഷം പരസ്പരം പരിശോധിച്ച് സഹായിച്ച് ശരിയാക്കി എഴുതണം.

  • ഇരട്ടിപ്പിലുള്ള പുനരനുഭവം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം.

  • എല്ലാവരും ആദ്യം പൂര്‍ത്തീകരിച്ച പഠനക്കൂട്ടത്തെ അഭിനന്ദിക്കുന്നു.

അക്ഷരം

ക്ക

ച്ച

ള്ള

ന്ന

ല്ല

ട്ട

ത്ത

വാക്ക്

കടുവ

ചൊക്കന്‍













തലക്കെട്ട് നൽകാം

  • ഈ കഥയ്ക്ക് ഒരു പേരിടണം. വ്യക്തിഗതമായി പേരിടുന്നു. ഓരോരുത്തരും പേര് പങ്കിടുന്നു. ടീച്ചർ അത് ബോർഡിൽ എഴുതുന്നു.

വളർത്തു ജീവികളുടെ പ്രത്യേകതകൾ കണ്ടെത്താം

  • എന്തുകൊണ്ടാണ് എല്ലാ ജീവികളെയും മനുഷ്യർ വളർത്താത്തത്? വളർത്തു ജീവികളുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?

    • ഇണങ്ങി ജീവിക്കും (പൂച്ചയെ കെട്ടിയിടണ്ട എന്നാലും വീട്ടിൽ നിന്നും വിട്ടു പോകില്ല)

    • അവക്കും പ്രയോജനം ഉണ്ട് (ആഹാരം കിട്ടും )

    • മനുഷ്യർക്കു ഉപദ്രവം ഇല്ലാത്തതോ ഉപകാരമുള്ളതോ ആയ ജീവികളെ മാത്രമേ വളർത്തു.

വിലയിരുത്തൽ

  • വായനയ്ക്ക് ചോദ്യോത്തരനിർമ്മാണം എന്ന പുതിയ രീതി നടപ്പിലാക്കിയത് ഫലപ്രദമായോ?

  • ഗ്രൂപ്പുകൾ പ്രയാസം നേരിട്ടുവോ?എങ്ങനെയാണ് അവരെ സഹായിച്ചത് ?

  • പഠനപങ്കാളി എന്ന നിലയിൽ എപ്പോഴൊക്കെ ഒത്തു പ്രവർത്തിച്ചു.?

  • ആഴത്തിലുള്ള വായനയ്ക്ക് ടീച്ചറുടെ ചോദ്യങ്ങൾ സഹായകമായോ ?

പിരീഡ് മൂന്ന്

പ്രവർത്തനം - ചൊക്കൻ ആളു കൊള്ളാമല്ലോ (ഭാഷ)

പഠന ലക്ഷ്യങ്ങൾ

  • കഥകൾ വിനോദങ്ങൾ ഇഷ്ടപ്പെട്ട മറ്റു കാര്യങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ പങ്കാളിയായി പ്രതികരിക്കുന്നു

പ്രതീക്ഷിത സമയം - 10 മിനിറ്റ്

ആവശ്യമായ സാമഗ്രികൾ -ടെക്സ്റ്റ് ബുക്ക്

പ്രവർത്തന വിശദാംശങ്ങൾ

  • വണ്ട് എന്താണ് പറഞ്ഞത് വായിച്ചു നോക്കി കണ്ടെത്തുക.

  • ചൊക്കൻ ആള് കൊള്ളാമല്ലോ എന്ന് പറയാൻ കാരണമെന്താണ്?

കഥാപാത്ര നിരൂപണത്തിന്റെ ലളിതമായ രൂപമാണ് ഇത്. കുട്ടികൾ കഥയെ അടിസ്ഥാനമാക്കി മൂല്യ വിചാരം നടത്തുകയാണ്. അവരുടെ യുക്തിക്കാണ് പ്രാധാന്യം.

സാധ്യതകൾ

  • പുലിയിൽ നിന്നും രക്ഷിച്ചു.

  • അപകടത്തിൽപ്പെട്ട കിളിയെ രക്ഷിക്കാനായി കാർത്തിയെ വിളിച്ചുകൊണ്ടുപോയി.

  • അപകടത്തിൽപ്പെട്ട കിളിയെ കണ്ടിട്ടും അതിനെ ഉപദ്രവിച്ചില്ല.

  • കിളിയെ രക്ഷിച്ചപ്പോൾ ചൊക്കന് അത് ഇഷ്ടമായി.വാലാട്ടി. നല്ല കാര്യങ്ങൾ ചെയ്യുന്നവരെ ചൊക്കനിഷ്ടമാണ്.

ചൊക്കനാണ് മുന്നിൽ നടക്കുന്നത്. ചൊക്കന് ധൈര്യമുണ്ട് .

വിലയിരുത്തൽ

  • കുട്ടികൾ നന്മയുടെ പക്ഷത്ത് നിന്ന് വിലയിരുത്തൽ നടത്തിയോ ? (കഥാപാത്രങ്ങളെയും സംഭവങ്ങളെയും വിലയിരുത്തുന്നത് വിമർശനാവബോധ വികാസത്തിന് സഹായകമാണ്)

  • നാം ആലോചിക്കാത്ത എന്തെല്ലാം കാര്യങ്ങൾ അവർ പറഞ്ഞു ?

പിരീഡ് മൂന്ന്

പ്രവർത്തനം- ചൊക്കൻ ( വരയും വരിയും)

പഠന ലക്ഷ്യങ്ങൾ

  • ചരിത്ര ബാലസാഹിത്യകൃതികളിലെ ചിത്രങ്ങൾ വ്യാഖ്യാനിക്കുന്നു

പ്രതീക്ഷിത സമയം 20 മിനിറ്റ്

ആവശ്യമായ സാമഗ്രികൾ - ടെക്സ്റ്റ് ബുക്ക്

പ്രവർത്തന വിശദാംശങ്ങൾ

ആശയ ഗ്രഹണ വായനയ്ക്കുള്ള പ്രവർത്തനമാണ്. നേരത്തെ വായിച്ചിട്ടുണ്ടെങ്കിലും വായനാ പരിശീലനത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാൻ. ചിത്രവും പാഠമാണ് എന്നതും പരിഗണിക്കണം.

  • ചിത്രത്തിൽ ഉള്ളതെല്ലാം വരികളിലുണ്ടോ ?

  • വരികളിൽ ഉള്ളതെല്ലാം ചിത്രത്തിലുണ്ടോ (കണ്ടെത്തുക )

  • വ്യക്തിഗത വായന. ആദ്യം വരികൾ വായിക്കുക. ഓരോ കാര്യവും ചിത്രത്തിൽ ഉണ്ടെങ്കിൽ ആ വഴിക്ക് ശരിയടയാളം നൽകുക. പരസ്പരം വിലയിരുത്തുക

  • ടീച്ചറും വിലയിരുത്തണംയ

  • ഉദാഹരണം നല്‍കാം- കാട്ടിലൂടെ അവർ നടന്നു, ചൊക്കൻ മുന്നിൽ കാർത്തി പിന്നിൽ- ചിത്രം നോക്കുക )

വിലയിരുത്തൽ

1. ആഴത്തിലുള്ള വായനയ്ക്ക് സഹായകമായോ ഈ പ്രവർത്തനം?

2. ഇത്തരം പ്രവർത്തനം കുട്ടികളുടെ നിരീക്ഷണ ശേഷിയും വായനാ സൂക്ഷ്മതയും വികസിപ്പിക്കുമോ?

3. എന്ത് തടസ്സങ്ങളാണ് കുട്ടികൾ നേരിട്ടത് ?

4. കൈത്താങ്ങ് ഏതെല്ലാം ഗ്രൂപ്പുകൾക്ക് നൽകേണ്ടിവന്നു?

പിരീഡ് നാല്

പ്രവർത്തനം - സംയുക്ത ഡയറി, കഥാവേള, വായനക്കൂടാരം, വായനപാഠം, കുഞ്ഞെഴുത്ത്

പഠനലക്ഷ്യങ്ങൾ :   

  1. കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .

  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .

  3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  4. തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിതാക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.

  5. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം - 30  മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

  • ഓണാവധി കഴിഞ്ഞ ശേഷം എത്ര ദിവസം നമ്മള്‍ ഡയറി എഴുതി? കലണ്ടര്‍ വച്ച് എത്ര ദിവസമുണ്ടായിരുന്നുവെന്നും എത്ര ദിവസം എഴുതി എന്നും കണ്ടെത്തുന്നു.

  • ഏറ്റവും കൂടുതല്‍ ദിവസം ഡയറി എഴുതിയവര്‍ ഏത് പഠനക്കൂട്ടത്തിലാണ് ഉള്ളത്?

  • അവരെ അഭിനന്ദിക്കുന്നു.

  • ഇന്നത്തെ തിരഞ്ഞെടുത്ത ഡയറികള്‍ മൂന്നെണ്ണം ടീച്ചര്‍ അവതരിപ്പിക്കുന്നു

  • തനിയെ വായിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് അതിന് അവസരം.

  • ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ .

  • മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ . ശ്രദ്ധേയമായ കാര്യങ്ങൾ വക്കുന്നു

വായനപാഠം വായിക്കൽ 5 മിനുട്ട്

  • കഴിഞ്ഞ ദിവസം നൽകിയ വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ

  • ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ .

വായനക്കൂടാരത്തിലെ പുസ്തകവായന 5 മിനുട്ട്

  • കഥാവേളയിൽ ഇതുവരെ കഥ അവതരിപ്പിക്കാത്തവർക്ക് അവസരം. വളര്‍ത്തുജീവികളുമായി ബന്ധപ്പെട്ട കഥാപുസ്തകം വായിച്ചവരാണ് കഥ പറയേണ്ടത്

  • കഥാവേള പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു

കുഞ്ഞെഴുത്ത് പൂര്‍ണ്ണമാക്കല്‍ 10 മിനുട്ട്

  • പഠനക്കൂട്ടങ്ങളായി ഇരുന്ന് എല്ലാവരും പിറന്നാള്‍ സമ്മാനം എന്ന പാഠത്തില്‍ പേജ് 25മുതല്‍ 33വരെ പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു. സഹായിച്ച് പൂര്‍ത്തീകരിക്കുന്നു.

No comments: