ക്ലാസ്: മൂന്ന്
വിഷയം: മലയാളം
യൂണിറ്റ്: മൂന്ന്
പാഠത്തിൻ്റെ പേര്: പലഹാരക്കൊതിയൻമാർ
ടീച്ചറുടെ പേര്: സൈജ എസ്
ഗവ എൽ പി എസ് കൊല്ലൂർവിള , കൊല്ലം
കുട്ടികളുടെ എണ്ണം:.......
ഹാജരായവർ: .......
തീയതി: ..…../ 2025
പ്രവർത്തനം: പലഹാര വിവരണമത്സരം
പഠനലക്ഷ്യങ്ങള്‍
ചർച്ചകളിൽ പങ്കെടുത്ത് ടീച്ചറുടെ സഹായത്തോടെ വിലയിരുത്തൽ സൂചകങ്ങൾ വികസിപ്പിക്കുക.
സ്വന്തം രചനകളും മറ്റുള്ളവരുടെ രചനകളും സൂചകങ്ങളുടെ വെളിച്ചത്തിൽ മെച്ചപ്പെടുത്തുന്നതിൽ ആഹ്ലാദിക്കുക.
കരുതേണ്ട സാമഗ്രികൾ: പലഹാരച്ചിത്രങ്ങൾ
പ്രതീക്ഷിത സമയം: 40 മിനിറ്റ്
പ്രവർത്തന വിശദാംശങ്ങൾ
ഘട്ടം ഒന്ന്
ഞാനൊരു പലഹാരം മനസ്സില്‍ കരുതിയിട്ടുണ്ട്, നിങ്ങള്‍ക്ക് ചോദിക്കാം. നേരിട്ട് പലഹാരത്തിന്റെ പേര് ചോദിക്കരുത്. ഒരു കാര്യം ചോദിച്ചാല്‍ അതിനോട് ചേര്‍ന്നതാകണം അടുത്ത ചോദ്യം
ഉദാഹരണം -
ഇലയിലാണോ ഉണ്ടാക്കുന്നത്? അല്ല.
വറുത്തുണ്ടാക്കുന്നതാണോ? അല്ല
……………………...
ഇപ്പോള്‍ ഉണ്ടാക്കുന്ന രീതിയാണ് ചോദ്യമായി വരുന്നത്.
ചോദ്യങ്ങളിലൂടെ ടീച്ചർ മനസ്സില്‍ കരുതിയ പലഹാരം കണ്ടെത്തുന്നു. ചോദ്യങ്ങളെ വിശകലനം ചെയ്യുന്നു
ഉണ്ടാക്കുന്ന രീതി
നിറം
ആകൃതി
രുചി
മണം
മറ്റ് പ്രത്യേകതകള്‍
ഓരോ പഠനക്കൂട്ടവും ഓരോ പലഹാരം തെരഞ്ഞെടുക്കണം. ആ പലഹാരം സ്വയം പരിചയപ്പെടുത്തുന്ന രീതിയില്‍ അതിനെ വിവരിക്കണം. ഈ ചാര്‍ട്ടില്‍ എഴുതിയത് വായിക്കാം.
ഞാനാണ് കൊഴക്കട്ട.
എന്റെ ശരീരം നോക്കൂ. വെളുവെളാ വെളുപ്പ്.
ഉരുളാന്‍ എനിക്ക് നല്ല മിടുക്കാ.
എന്നെ ഒന്നു പൊളിച്ചു നോക്കണം. അപ്പോഴറിയാം …..
ഇതുപോലെ രസകരമായി പരിചയപ്പെടുത്തണം. പഠനക്കൂട്ടത്തിലാണ് എഴുതേണ്ടത്. എഴുതുമ്പോള്‍ നേരത്തെ കണ്ടെത്തിയ പലഹാരപ്രത്യേകതകള്‍ എല്ലാം പരിഗണിക്കണം.
ഘട്ടം രണ്ട്-പലഹാരവിവരണമെഴുത്ത് മത്സരം
ആദ്യം പഠനക്കൂട്ടത്തില്‍ പലഹാരവിവരണം എഴുതണം. ചെയ്യേണ്ടത് ഇവയാണ്.
പലഹാരം ഏതെന്ന് തീരുമാനിക്കണം
അതിന്റെ പേര് പേജിന് മുകളില്‍ എഴുതണം (പരസ്പരം സഹായിക്കണം)
അതിന്റെ പടം വരയ്കണം.
തുടക്ക വാക്യം എന്താണെന്ന് തീരുമാനിക്കണം. അത് എല്ലാവരും എഴുതണം ( പരസ്പരം സഹായിക്കണം)
പലഹാരത്തിന്റെ നാലോ അഞ്ചോ പ്രത്യേകതകള്‍ കണ്ടെത്തണം
അവ എഴുതേണ്ട ക്രമം തീരുമാനിക്കണം
ഓരോ കാര്യവും രസകരമായ രീതിയില്‍ എങ്ങനെ എഴുതാമെന്ന് ആലോചിക്കണം. ചര്‍ച്ച ചെയ്യണം
ഓരോ വാക്യമായി പരസ്പരം സഹായിച്ച് എഴുതണം.
ടീച്ചറുടെ പിന്തുണനടത്തം. പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവര്‍ക്ക് പഠനക്കൂട്ടത്തില്‍ സഹായം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം.
ഘട്ടം മൂന്ന് മത്സരം ( അവതരണം)
ഉദ്ഘാടനസമ്മേളനം
ഉദ്ഘാടനത്തിന്റെ ചുമതലയുള്ള പഠനക്കൂട്ടം അറിയിപ്പ് ഉറക്കെ അവതരിപ്പിക്കുന്നു.
...... ആം തീയതി……. സ്കൂളിൽ മൂന്നാം ക്ലാസ്സിൽ നടക്കുന്ന അപ്പാണ്യത്തിൻ്റെ മുന്നോടിയായുള്ള പലഹാരവിവരണെഴുത്ത് മത്സരമാണ് ഇവിടെ നടക്കാൻ പോകുന്നത്. അതിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു,
ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനായി പഠനക്കൂട്ടത്തിലെ ………………….ക്ഷണിക്കുന്നു
ഉദ്ഘാടനം- പലഹാരവിവരണത്തെക്കുറിച്ച് ചെറിയ കാര്യങ്ങള്‍ പറയുന്നു. അപ്പാണ്യത്തിന്റെ ഭാഗമായ ഈ പരിപാടി ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു
അടുത്തതായി മത്സരമാണ് അതിന്റെ വിശദാംശങ്ങള്‍ അവതരിപ്പിക്കുന്നതിനും മത്സരം നടത്തുന്നതിനുമായി ടീച്ചറെ ക്ഷണിച്ചുകൊള്ളുന്നു.
മത്സരത്തിന്റെ വിശദാംശം ടീച്ചര്‍ അവതരിപ്പിക്കുന്നു.
എങ്ങനെയാണ് മികച്ച പഠനക്കൂട്ടത്തെ തെരഞ്ഞെടുക്കുക? ചര്‍ച്ച.
പലഹാരത്തിൻ്റെ രൂപം, നിറം, മണം, രുചി തുടങ്ങിയവയെപ്പറ്റി പറഞ്ഞിട്ടുണ്ട്.
ആശയങ്ങൾ ക്രമപ്പെടുത്തി എഴുതിയിട്ടുണ്ട്.
രസകരമായി (ചോദ്യം, ഉത്തരം, അത്ഭുതം, സംശയം, പരിഹാസം തുടങ്ങിയവ) വാക്യങ്ങൾ എഴുതിയിട്ടുണ്ട്.
പലഹാരമായി സങ്കല്പിച്ചാണ് എഴുതിയത്.
പഠനക്കൂട്ടത്തിലെ എല്ലാവരുടെയും നോട്ട് ബുക്കില്‍ വിവരണം ഉണ്ട്
ഓരോ പഠനക്കൂട്ടവും ക്ലാസിന് മുമ്പില്‍ വരുന്നു. ഒരാള്‍ ഒരു വാക്യം വീതം വായിക്കുന്നു. എല്ലാവരും പങ്കാളികളാകണം. വായനയില്‍ സഹായിക്കാം. (അവതരണത്തിനായി പഠനക്കൂട്ടത്തില്‍ റിഹേഴ്സല്‍ നടത്താം)
ഘട്ടം നാല്
അപ്പാണ്യത്തിൽ പ്രദർശിപ്പിക്കാനായി ഓരോ പഠനക്കൂട്ടവും തയ്യാറാക്കിയത് മെച്ചപ്പെടുത്തി എഴുതണം. നാല് വരെയുള്ള സൂചകങ്ങള്‍ പരിഗണിച്ചാണ് മെച്ചപ്പെടുത്തേണ്ടത്. ടീച്ചർ A4 പേപ്പർ സ്കെച്ച് പെൻ നൽകുന്നു. പേജ് ലേ ഔട്ട് ചെയ്ത് ഭംഗിയിൽ തയ്യാറാക്കുന്നു. മെച്ചപ്പെടുത്തിയ കുറിപ്പ് എല്ലാവരും നോട്ട് ബുക്കിലും എഴുതണം.
No comments:
Post a Comment