ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 20, 2025

പറവ പാറി ആസൂത്രണക്കുറിപ്പ് - 7

ക്ലാസ് : ഒന്ന്

യൂണിറ്റ് : 1

പാഠത്തിന്റെ പേര് : പറവ പാറി

ടീച്ചര്‍  :  ബ്ലസി പ്രസാദ് , 

ജി.എൽ.പി. എസ് കടുക്കാംകുന്നം , പാലക്കാട്

കുട്ടികളുടെ എണ്ണം :12

ഹാജരായവര്‍ : ……...

തീയതി : …./06/2025


പിരീഡ് ഒന്ന്

പ്രവര്‍ത്തനം 30

വായനപാഠവും പിന്തുണയും കഥാവേളയും ( എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നത് മുന്‍ദിവസത്തെ പ്രവര്‍ത്തനാവലോകനത്തോടെയായിരിക്കും)

പ്രതീക്ഷിത സമയം: 40 മിനുട്ട്

  • മുന്‍ ദിവസങ്ങളില്‍ നല്‍കിയ വായനപാഠങ്ങള്‍ വായിച്ചവരാരെല്ലാം? വായിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വായിക്കാന്‍ അവസരം ( ലാമിനേറ്റ് ചെയ്തതോ പ്രിന്റെടുത്തതോ എഴുതിയതോ ആയ വായനക്കാര്‍ഡുകള്‍ നല്‍കി വായിപ്പിക്കുന്നു (5മിനുട്ട്)

  • മുന്‍ ദിവസങ്ങളിലെ ചാര്‍ട്ട് വായിക്കുന്നതിന് ഓരോ ഗ്രൂപ്പിനും അവസരം ( 10 മിനുട്ട്)

  • വായന *പഠനക്കൂട്ടങ്ങളുടെ* അടിസ്ഥാനത്തിൽ

  • ഒരാൾ ഒരു വരി, അടുത്തയാൾ അടുത്തത് എന്ന രീതി.

  • ക്രമത്തിൽ വായനയും ക്രമരഹിത വായനയും

  • കഥാവേള (5 മിനുട്ട്) സന്നദ്ധരായ ഒന്നോ രണ്ടോ പേര്‍ ( മുന്‍ദിവസങ്ങളില്‍ അവസരം കിട്ടാത്തവര്‍) വീട്ടില്‍ വായിച്ചുകേട്ട കഥാപുസ്തകത്തിലെ കഥ പറയുന്നു

  • ബോര്‍ഡെഴുത്ത്-( 10 മിനുട്ട്) സന്നദ്ധതയുള്ളവര്‍ക്ക് ആദ്യ ദിനങ്ങളിലെ വായനപാഠത്തിലെ നിര്‍ദ്ദേശിക്കുന്ന വരികള്‍ ബോര്‍ഡിലെഴുതാം. മുന്‍ ദിവസങ്ങളില്‍ ഹാജരാകാത്തവരുണ്ടെങ്കില്‍ അവരെയും പങ്കെടുപ്പിക്കണം. സഹായിക്കണം

  • വീട്ടില്‍ വെച്ച് മുട്ടത്തോടില്‍ രക്ഷിതാവിന്റെ സഹായത്തോടെ ചിത്രം വരച്ച മുട്ടത്തോടുകള്‍ കുട്ടികള്‍ കൊണ്ടുവന്നവയുടെ പ്രദര്‍ശനവും ആസ്വാദനവും ( 10 മിനുട്ട്)

പിരീഡ് രണ്ട്

പ്രവര്‍ത്തനം 31: പറവകള്‍ പാടി (എഴുത്തനുഭവം)

പഠനലക്ഷ്യങ്ങള്‍:

1. വൈവിധ്യമുള്ള പ്രമേയങ്ങളുമായി ബന്ധപ്പെട്ടു കേട്ട പാട്ടുകൾ, കഥകൾ, കഥാഗാനങ്ങൾ എന്നിവയെക്കുറിച്ച് വാചിക പ്രതികരണങ്ങൾ നടത്തുന്നു.

2. അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം,) അക്ഷരങ്ങൾ സഹായത്തോടെ എഴുതി വാക്കുകളും ചെറുവാക്യങ്ങളും പൂര്‍ത്തിയാക്കുന്നു.

പ്രതീക്ഷിത സമയം 40 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍: സചിത്രപ്രവര്‍ത്തനപുസ്തകം, , ല എന്നിവയുടെ അക്ഷരഘടനവ്യക്തമാക്കുന്ന പ്രിന്റ്, വായനസാമഗ്രികള്‍, കിളികളുടെ ശബ്ദം.

ഊന്നല്‍ നല്‍കേണ്ട അക്ഷരങ്ങള്‍: ,

പ്രക്രിയാവിശദാംശങ്ങള്‍

കുട്ടികളേ നമ്മുടെ ദേശാടനക്കിളികളുടെ കഥ ഓർമ്മയുണ്ടോ? ആ കഥ ആർക്ക് പറയാൻ കഴിയും. ദേശാടനക്കിളികളുടെ കഥ സന്നദ്ധരായവർക്ക് പറയാനവസരം നൽകുന്നു.

ആഹാരവും സ്നേഹവും കിട്ടിയപ്പോള്‍ സന്തോഷത്തോടെ പറവകള്‍ കലപില വെച്ചുു

കിളികളുടെ കലപില ശബ്ദം കേട്ടിട്ടുണ്ടോ? ഓഡിയോ കേള്‍പ്പിക്കുന്നു.

കലപില പാടി

കലപില പറവ

തന തന തന താന

താനന താന

എന്നീ വരികള്‍ ടീച്ചർ പാടുന്നു. കുട്ടികൾ ഏറ്റുപാടുന്നു

ചാര്‍ട്ടെഴുത്തും ബോര്‍ഡെഴുത്തും

  • ഈ വരികള്‍ നമ്മള്‍ക്ക് എഴുതാം.

  • കലപില പാടി എന്ന് എന്ന് ചാര്‍ട്ടിലും ബോര്‍ഡിലും എഴുതുന്നു. ലിപിയും ഉച്ചാരണവും തമ്മില്‍ പൊരുത്തപ്പെടുത്തി ഉച്ചത്തില്‍ പറഞ്ഞ് എഴുതുന്നു. ഉറക്കെ ചിന്തിക്കുന്ന രീതിയിൽ വേണം വാക്കകലം പാലിച്ചെഴുതുന്നു. ( , ല എന്നിവയുടെ ആരംഭം മധ്യത്ത് നിന്നാണ്. അത് ശ്രദ്ധയില്‍പെടുത്തണം)

  • ബോര്‍ഡില്‍ ഘടന വ്യക്തമാക്കി ക, ല എന്നിവ എഴുതുന്നു

പ്രവര്‍ത്തനബുക്കിലെഴുത്ത് 

  • കുട്ടികള്‍ എഴുതേണ്ട സ്ഥലം ബുക്കില്‍ വ്യക്തമാക്കുന്നു.  (വലത്തുപേജില്‍ )

  • പാടി എന്ന് എഴുതുന്നു.

  • തുടര്‍ന്ന് അടുത്ത വരി എഴുതുന്നു

പിന്തുണാനടത്തവും പിന്തുണാബുക്കിലെഴുത്തും.

  • , ല എന്നിവയുടെ ഘടനയിലൂന്നി പിന്തുണ.

കട്ടിയെഴുത്ത്

  • മുറിച്ചോക്ക് ചരിച്ചു പിടിച്ച് കല എന്ന് അക്ഷരഘടന വ്യക്തമാകും വിധം ബോര്‍ഡില്‍ എഴുതുന്നു. കുട്ടികള്‍ വന്ന് അതിനു മുകളിലൂടെ നിറച്ചോക്കുവെച്ച്  എഴുതുന്നതിനവസരം നൽകുന്നു.  

സംയുക്തയെഴുത്ത്

കലപില എന്ന് എഴുതി പൂര്‍ത്തിയാക്കിയവര്‍ക്ക് ആ വരിയുടെ ബാക്കി ( പറവ) എഴുതി പൂര്‍ത്തിയാക്കാനവസരം നൽകുന്നു

  • ഇനി കലപില പറവ എന്ന് ബോര്‍ഡില്‍ ടീച്ചർ കുട്ടികളുടെ പങ്കാളിത്തത്തോടെ അവർ നിർദ്ദേശിക്കുന്നതിനനുസരിച്ച് എഴുതുന്നു

  • കുട്ടികള്‍ തങ്ങള്‍ എഴുതിയതുമായി പൊരുത്തപ്പെടുത്തുന്നു. ശരിയായി എഴുതിയവര്‍ക്ക് ശരി അടയാളമിടാം. 

  • തനിയെ എഴുതിയവര്‍ക്ക് തന തന താന എന്നു തുടങ്ങുന്ന വരികള്‍ എഴുതാം.

  • സഹായം വേണ്ടവര്‍ക്ക് പിന്തുണാബുക്കുപയോഗിച്ച് സഹായം

തത്സമയ വിലയിരുത്തലും ശരി അടയാളം നല്‍കലും.

  • എല്ലാവരുടെയും ബുക്കില്‍ എല്ലാ വരികളും ആയി എന്ന് ഉറപ്പാക്കണം

  • പിന്തുണരചന ആവശ്യമുള്ളവര്‍ക്ക്

അനുരൂപീകരണം - പ്രത്യേകപരിഗണന ആവശ്യമുള്ളവര്‍ക്ക്

1. , ല എന്നി അക്ഷരങ്ങളുടെ ഘടന വ്യക്തമാക്കുന്ന പ്രിന്റ് ഉപയോഗിക്കുന്നു

2. ഹൈലൈറ്റർ പേന ഉപയോഗിച്ച് എഴുതുന്നു. അതിനു മുകളിലൂടെ എഴിതിപ്പിക്കുന്നു.

3. ബ്രെയ്ലി ലിപി ഉപയോഗിച്ച്.

പ്രതീക്ഷിത ഉല്പന്നം

  • പ്രവര്‍ത്തനപ്രവര്‍ത്തനപുസ്തകത്തില്‍ പൂര്‍ത്തിയാക്കിയ വാക്യങ്ങള്‍

വിലയിരുത്തല്‍

1. തനിയെ എഴുതാന്‍ കഴിഞ്ഞവരെത്രപേര്‍? (പാടി, തന തിന താന, പറവ)

2. എല്ലാവരുടെയും ബുക്കില്‍ ശരി അടയാളവും മറ്റ് അംഗീകാരമുദ്രയും നല്‍കിയോ?

3. കുട്ടികളുടെ സഹായത്തോടെയുളള പങ്കാളിത്ത എഴുത്തുരീതി ഫലപ്രദമാണോ?

പിരീഡ് മൂന്ന്

പ്രവര്‍ത്തനം 32 : വായിക്കാം കണ്ടെത്താം

പഠനലക്ഷ്യങ്ങള്‍:

1. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു

2. ശബ്ദഭംഗി ഉളവാക്കുന്ന അക്ഷരങ്ങളുടെയും പദങ്ങളുടെയും ആവർത്തനം കണ്ടെത്തുന്നു.

3. ചിത്രങ്ങള്‍ സ്വന്തമായ നിലയില്‍ വ്യാഖ്യാനിക്കുന്നു

പ്രതീക്ഷിത സമയം:  40 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍- പാഠപ്പുസ്തകം, പ്രവര്‍ത്തനപുസ്തകം

ഊന്നല്‍ നല്‍കേണ്ട അക്ഷരങ്ങള്‍- ,

പ്രക്രിയാവിശദാംശങ്ങള്‍

മുട്ടകളൊക്കെ വിരിഞ്ഞു. മഞ്ഞക്കിളികള്‍ക്ക് സന്തോഷമായി. അവര്‍ സന്തോഷത്തോടെ കലപില പാടി

കലപില പാടി

കലപില പറവ

തന തന തന താന

താനന താന

ടീച്ചര്‍ വരികള്‍ ചാര്‍ട്ടില്‍ ചൂണ്ടി ചൊല്ലുന്നു. അതിന്റെ അടിസ്ഥാനത്തില്‍  കണ്ടെത്തല്‍ വായന നടത്തുന്നു.

വാക്യം കണ്ടെത്തല്‍

1. കലപില പാടി  എന്നത് എവിടെയാണ് എഴുതിയിട്ടുളളത്?

2. താനന താന എന്നത് എവിടെയാണ് എഴുതിയിട്ടുള്ളത് ?

3. …………………………………………………...

വാക്ക് കണ്ടെത്തല്‍

  • പക്ഷികള്‍ ഉണ്ടാക്കുന്ന ശബ്ദത്തെ സൂചിപ്പിക്കുന്ന വാക്കുകള്‍ എത്രാമത്തെ വരിയിലാണ്?

  • പാടി എന്ന് എഴുതിയത് എവിടെയാണ്?

  • ഏതൊക്കെ വാക്കുകളാണ് ആവര്‍ത്തിച്ചു വന്നിട്ടുളളത്

  • ഒരേ പോലെ അവസാനിക്കുന്ന വാക്കുകള്‍ ഏതെല്ലാമാണ്?

അക്ഷരം കണ്ടെത്തല്‍

  • ആദ്യത്തെ രണ്ട് വരികളില്‍ പൊതുവായിട്ടുളള അക്ഷരങ്ങള്‍വയാണ്?

  • ഇടത്തേ പേജില്‍ ഇല്ലാത്ത ഏതെല്ലാം അക്ഷരങ്ങള്‍ വലത്തേ പേജിൽ ഉണ്ട്?

  • ക എത്ര തവണ വന്നിട്ടുണ്ട്?

  • പ എന്നും പാ എന്നും പി എന്നും എഴുതിയത് എവിടൊക്കെ?

താളാത്മകവായന (ക്രമത്തില്‍)

  • ടീച്ചര്‍ ചൂണ്ടുന്ന വരികള്‍ മാത്രം ചൊല്ലണം. ചൂണ്ടുമ്പോൾ വാക്കുകളുടെ അടിയിലൂടെ പോയിന്റര്‍ ചലിപ്പിക്കണം..

  • രണ്ടു ചാര്‍ട്ടിലെയും തന തന എന്നത് ചൂണ്ടല്‍

  • കുട്ടികള്‍ കൂട്ടമായി വന്ന് ചൂണ്ടി വായിക്കല്‍

ചങ്ങലവായന

  • നാലു പേരുവീതം വന്നു വായിക്കുന്നു. ഒരാള്‍ രണ്ട് വരി അടുത്തയാള്‍ അടുത്ത രണ്ടുവരി. രണ്ടു ചാർട്ടും വായിക്കണം.

പാഠപുസ്തകത്തിലേക്ക്

പാഠപുസ്തകത്തിലെ വരികൾ നോക്കുന്നു

  • ഇതിലേതെങ്കിലും വരികള്‍ പാഠപുസ്തകത്തിലുണ്ടോ

  • പാഠാവലി നോക്കുന്നു. കണ്ടെത്തുന്നു ( വിലയിരുത്തല്‍ പ്രവര്‍ത്തനം)

  • എന്തെങ്കിലും വ്യത്യാസം ഏതെങ്കിലും വരികളിലുണ്ടോ?

  • പാഠപുസ്തകത്തിലെ പേജ് എട്ട്, ഒമ്പത് ഇവ തനിയെ വായിക്കാമോ? സന്നദ്ധതയുള്ളവര്‍ വായിക്കുന്നു

  • തുടര്‍ന്ന് ടീച്ചറുടെ സഹായത്തോടെയുള്ള വായന

വിലയിരുത്തല്‍

  • പ്രവര്‍ത്തനപുസ്തകത്തില്‍ എഴുതിയതും പാഠപുസ്തകത്തിലുള്ളതും ശരിയായി പൊരുത്തപ്പെടുത്താന്‍ കഴിഞ്ഞോ?

  • തന തന താന എന്നത് വായിക്കാന്‍ പ്രയാസം ആരെങ്കിലും നേരിട്ടോ?

  • ക്രമരഹിത വായന നടത്തിയോ?

പിരീഡ് നാല്

പ്രവര്‍ത്തനം : പ്രതിദിന വായനപാഠം, സവിശേഷ സഹായസമയം

പഠനലക്ഷ്യങ്ങള്‍:

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം: 30 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍: സ്വത‌്രന്തവായനാപാഠങ്ങള്‍

പ്രക്രിയാവിശദാംശങ്ങള്‍

  • കുട്ടികളെ പഠനക്കൂട്ടങ്ങളാക്കുന്നു.

  • സ്വതന്ത്രവായനാപാഠങ്ങളുടെ ഓരോ കോപ്പി (പ്രിന്റ്. വടിവില്‍ എഴുതിയത്) ഓരോ ഗ്രൂപ്പിനും നല്‍കുന്നു.

  • കുട്ടികള്‍ തനിയെ/സഹായത്തോടെ വായിക്കുന്നു

  • ഗ്രൂപ്പിലെ എല്ലാവരും വായിച്ചു കഴിഞ്ഞാല്‍ പാഠപുസ്തകവും കുഞ്ഞെഴുത്തും വായിക്കണം.

  • സഹായം ആവശ്യമുള്ളവരുടെ ഗ്രൂപ്പില്‍ ടീച്ചറുടെ പിന്തുണ

  • എല്ലാവരുടെയും പ്രവര്‍ത്തനപുസ്തകത്തില്‍ അതുവരെയുള്ള രേഖപ്പെടുത്തല്‍ വന്നിട്ടുണ്ടെന്ന് പഠനക്കൂട്ടം ഉറപ്പാക്കുന്നു.

  • പൂര്‍ണ്ണമല്ലാത്തവരെ സഹായിക്കുന്നു.

വായനപാഠങ്ങള്‍

1

പല പല പറവ

കലപില പാടി

പട പട പറവ

കലപില പാടി

2

തന തിന പാടി

ലത പാടി

തന തിന പാടി

കല പാടി

തനതിന തനതിന


വിലയിരുത്തല്‍

ക്രമ

നമ്പര്‍


കുട്ടിയുടെ പേര്

പരിചയപ്പെട്ട അക്ഷരവും ചിഹ്നവും ചേര്‍ന്ന വാക്ക് പുതിയ സന്ദര്‍ഭത്തില്‍ വായിക്കാന്‍ കഴിയുന്നവര്‍

ി






























































































No comments: