യൂണിറ്റ് : 1
പാഠത്തിന്റെ പേര് : പറവ പാറി
ടീച്ചർ :അനിത , പാലക്കാട് ജില്ല
കുട്ടികളുടെ എണ്ണം : ……...
ഹാജരായവര്‍ : ……...
തീയതി : …./06/2025
പിരീഡ് ഒന്ന് |
കുട്ടികളുടെ എണ്ണം : ……...
ഹാജരായവര്‍ : ……...
തീയതി : …./06/2025
യൂണിറ്റ് : 1
പാഠത്തിന്റെ പേര് : പറവ പാറി
പിരീഡ് ഒന്ന്
പ്രവര്‍ത്തനം 16
വായനപാഠവും പിന്തുണയും കഥാവേളയും ( എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നത് മുന്‍ദിവസത്തെ പ്രവര്‍ത്തനാവലോകനത്തോടെയായിരിക്കും)
പ്രതീക്ഷിത സമയം: 40മിനുട്ട്
• മുന്‍ ദിവസങ്ങളില്‍ നല്‍കിയ വായനപാഠങ്ങള്‍ വായിച്ചവരാരെല്ലാം? വായിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വായിക്കാന്‍ അവസരം ( ലാമിനേറ്റ് ചെയ്തതോ പ്രിന്റെടുത്തതോ എഴുതിയതോ ആയ വായനക്കാര്‍ഡുകള്‍ നല്‍കി വായിപ്പിക്കുന്നു(10മിനുട്ട്)
• കിളികളുടെ വായ്ത്താരിപ്പാട്ട് എല്ലാവരും ചേര്‍ന്ന് ചൊല്ലുന്നു (5മിനുട്ട്)
• മുന്‍ ദിവസങ്ങളിലെ ചാര്‍ട്ട് വായിക്കുന്നതിന് ഓരോ ഗ്രൂപ്പില്‍ നിന്നും ഓരോ ആള്‍ക്ക് അവസരം ( 5 മിനുട്ട്)
• സന്നദ്ധരായവരെക്കൊണ്ട് തന തന താന, പട പട പറവ എന്നും ബോര്‍ഡില്‍ എഴുതിക്കുന്നു. ടീച്ചര്‍ അത് ഘടനപാലിച്ച് എഴുതുന്നു. ( മുന്‍ദിവസം ഹാജരാകാത്ത കുട്ടികള്‍ക്ക് ടീച്ചര്‍ക്കൊപ്പം ചൂണ്ടി വായിക്കാന്‍ അവസരം നല്‍കുന്നു) ( 10മിനുട്ട്)
• സന്നദ്ധരായ ഒന്നോ രണ്ടോ പേര്‍ ( മുന്‍ദിവസങ്ങളില്‍ അവസരം കിട്ടാത്തവര്‍) വീട്ടില്‍ വായിച്ചുകേട്ട കഥാപുസ്തകത്തിലെ കഥ പറയുന്നു ( 10മിനുട്ട്)
പിരീഡ് രണ്ട്
പ്രവര്‍ത്തനം 17 ആടാം പാടാം ( കലാവിദ്യാഭ്യാസം)
പഠനലക്ഷ്യങ്ങള്‍:
1. ശരീരാവയവങ്ങളുടെ ഏകോപനം ആവശ്യമുളള പ്രവര്‍ത്തനത്തില്‍ നടത്തുന്നതിന് കഴിവ് നേടുന്നു ( സ്കിപ്പിംഗ്, ബാസ്കറ്റ് ബോള്‍, ലക്ഷ്യത്തിലുന്നം പിടിച്ച് പന്തെറിയല്‍, താളാത്മക ചലനം, സുംബനൃത്തം മുതലായവ)
പ്രതീക്ഷിത സമയം: - 35 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങൾ
കുട്ടികളെ വൃത്താകൃതിയിൽ നിർത്തുന്നു
പക്ഷികളായി സങ്കല്പിച്ച് രണ്ട് കൈകളും ചിറകുപോലെ പിടിക്കാൻ ആവശ്യപ്പെടുന്നു
ടീച്ചർ പാടുന്നു
തന തന താന
തന തന താനാ
പട പട പാടി
പട പട പാറി
തന തന താന
തന തന താന
കുട്ടികൾ ഏറ്റുപാടുന്നു
മഞ്ഞക്കിളികള്‍ വരുന്നു
കുട്ടികളോട് നിർദ്ദേശത്തിനനുസരിച്ച് അഭിനയിക്കാൻ ആവശ്യപ്പെടുന്നു.
• ദൂരെ ദേശത്തു നിന്നു വരുന്ന വിശന്ന മഞ്ഞക്കിളികൾ മരമായ മരമെല്ലാം നോക്കി നോക്കി പറക്കുകയാണ്. ( പറക്കുന്നതായി അഭിനയം)
• വലത്തുവശത്തുളള ആ മരത്തിൽ നോക്കി. ( വലത്ത് മരമുള്ളതായി സങ്കല്പിച്ച് പറക്കുന്നു.) ആ മരത്തിലേക്ക് പറന്നു. മരത്തെ ചുറ്റിപ്പറന്നു,
• ഇടതുവശത്തുളള ഈ മരത്തിൽ നോക്കി. ആ മരത്തിലേക്ക് പറന്നു. ആ മരത്തെ ചുറ്റിപ്പറന്നു
കുട്ടികളെ രണ്ട് ഗ്രൂപ്പാക്കുന്നു
ഒരു ഗ്രൂപ്പിനോട് പട പട പട പട
തന തന താന എന്ന വായ്ത്താരി ചൊല്ലാൻ ആവശ്യപ്പെടുന്നു
അടുത്ത ഗ്രൂപ്പിനോട് ടീച്ചർ ചൊല്ലുന്ന വരി ഏറ്റു ചൊല്ലി അതനുനുസരിച്ച് ചലിക്കാൻ പറയുന്നു.
ഒന്നാം ഗ്രൂപ്പ്: പട പട പട പട തന തന താന
ടീച്ചറും മറ്റുള്ളവരും: ഇടത്തോട്ടു പാറി തന തന താന
ഒന്നാം ഗ്രൂപ്പ്: പട പട പട പട തന തന താന
ടീച്ചറും മറ്റുള്ളവരും: വലത്തോട്ടു പാറി തന തനതാന
ഒന്നാം ഗ്രൂപ്പ്: പട പട പട പട തന തന താന
ടീച്ചറും മറ്റുള്ളവരും: ഇടംവലം നോക്കി തനതനതാന
ഒന്നാം ഗ്രൂപ്പ്: പട പട പട പട തന തന താന
ടീച്ചറും മറ്റുള്ളവരും: ചിറകുകൾ വീശി തന തന താന
ഒന്നാം ഗ്രൂപ്പ്: പട പട പട പട തന തന താന
ടീച്ചറും മറ്റുള്ളവരും: ചാഞ്ഞു പറന്നു തന തന താന
ഒന്നാം ഗ്രൂപ്പ്: പട പട പട പട തന തന താന
ടീച്ചറും മറ്റുള്ളവരും: താണുപറന്നു തന തന താന
ഒന്നാം ഗ്രൂപ്പ്: പട പട പട പട തന തന താന
ടീച്ചറും മറ്റുള്ളവരും: വേഗം കൂടി തന തന താന
ഒന്നാം ഗ്രൂപ്പ്: പട പട പട പട തന തന താന
ടീച്ചറും മറ്റുള്ളവരും: പതിയെ പാറി തന തന താന
ഗ്രൂപ്പുകള്‍ ചുമതല മാറി പാടി അവതരിപ്പിക്കുന്നു.
പിരീഡ് മൂന്ന്
പ്രവര്‍ത്തനം :18 പട പട പാറി (എഴുത്തനുഭവം)
പഠനലക്ഷ്യങ്ങള്‍:
1. അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം) അക്ഷരങ്ങള്‍ സഹായത്തോടെ എഴുതി വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുന്നു. ( ഇ സ്വരത്തിന്റെ ചിഹ്നവും നേരത്തെ പരിചയപ്പെട്ട അക്ഷരങ്ങളും ചിഹ്നവുമുള്ള പദങ്ങൾ, വാക്യങ്ങൾ, പാട്ടുകൾ എന്നിവ)
2. താളബോധത്തോടെ വരികൾ ചൊല്ലുന്നു
3. പാട്ടിനും ആശയത്തിനും താളാത്മകമായശബ്ദത്തിനും അനുസൃതമായി താളത്തിൽ ചുവടുവെക്കുന്നു
പ്രതീക്ഷിത സമയം: 40 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍: മാർക്കർ, ചാർട്ട്, പിന്തുണബുക്ക്, ഹൈലൈറ്റർപെൻ, സ്റ്റാർ സ്റ്റിക്കർ
ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങള്‍ : പുതിയ അക്ഷരങ്ങള്‍ പരിചയപ്പെടുത്തുന്നില്ല. പുനരനുഭവം മാത്രം.
ഊന്നല്‍ നല്‍കുന്ന ചിഹ്നം : ഇ സ്വരത്തിന്റെ ചിഹ്നം ( ി)
പ്രക്രിയാവിശദാംശങ്ങള്‍
ടീച്ചർ ഒരു തവണ കൂടി പാട്ട് പാടുന്നു
പട പട പാടി
പട പട പാറി
തന തന താന
തന തന താന
ചാര്‍ട്ടെഴുത്തും ബോര്‍ഡെഴുത്തും
നമ്മള്‍ ചൊല്ലിയ പാട്ട് എഴുതിയാലോ?
• ഓരോ വാക്കായി പറഞ്ഞ് വടിവോടെ ചാര്‍ട്ടില്‍ എഴുതി ചൊല്ലുന്നു. (ഈ സന്ദര്‍ഭത്തില്‍ ഘടന പറഞ്ഞ് എഴുതേണ്ടതില്ല)
• ചാര്‍ട്ടില്‍ എഴുതിയതു പോലെ നിങ്ങള്‍ക്ക് സചിത്രബുക്കില്‍ എഴുതാമോ?
• പ്രവര്‍ത്തനപുസ്തകം പേജ് 10ല്‍ പട എന്ന് എഴുതിയത് ശ്രദ്ധയില്‍പ്പെടുത്തുന്നു.
അതിനു തുടര്‍ച്ചയായി എങ്ങനെ അക്ഷരങ്ങളുടെ ചുവടുഭാഗം വരയില്‍ മുട്ടിച്ച് എഴുതണമെന്ന് വ്യക്തമാക്കുന്നു. വാക്കകലത്തിന്റെ കാര്യം പ്രത്യേകം സൂചിപ്പിക്കണം. ടീച്ചര്‍ ബോര്‍ഡില്‍ എഴുതിക്കാണിക്കുന്നു.
പാടി എന്ന് എഴുതുമ്പോള്‍ ഇ സ്വരത്തിന്റെ ചിഹ്നം എഴുതുന്ന രീതി അക്ഷരത്തിന് വലത് മുകള്‍ ഭാഗത്ത് നിന്നും തുടങ്ങി വലതേക്ക് വളഞ്ഞ് കുത്തനെ താഴേക്ക് എന്ന രീതിയില്‍ പരിചയപ്പെടുത്തുന്നു.
പ്രവര്‍ത്തനപുസ്തകത്തിലെഴുത്ത്
• എല്ലാവരും പാടി എന്ന് എഴുതിയത് ശരിയായ രീതിയിലാണെന്ന് ഉറപ്പ് വരുത്തുന്നു
• പട പട പാറി എന്നാണ് അടുത്ത വരി
• പറവയില്‍ റ പഠിച്ചിട്ടുണ്ട്. പാടി എന്ന് നാം എഴുതി. എങ്കില്‍ പട പട പാറി എന്ന് തനിയെ എഴുതാന്‍ കഴിയുമോ? സന്നദ്ധതയുള്ളവര്‍ക്ക് ബോര്‍ഡില്‍ വന്ന് എഴുതാനുള്ള അവസരം നൽകുന്നു
• തുടര്‍ന്ന് ടീച്ചറെഴുത്ത്
• കുട്ടികള്‍ കുഞ്ഞെഴുത്തില്‍ വരി എഴുതുന്നു.
• തത്സമയ വിലയിരുത്തലും ശരി അടയാളം നല്‍കലും.
പിന്തുണനടത്തം, അംഗീകാരം നല്‍കല്‍
• പാടി , പാറി എന്ന് എഴുതുന്നതില്‍ പിന്തുണ നല്‍കുന്നു.
• എല്ലാവരുടെയും ബുക്കില്‍ രണ്ടു വരിയും ആയി എന്ന് ഉറപ്പാക്കുന്നു.
• എഴുതിയവര്‍ക്കെല്ലാം ശരിയടയാളം നല്‍കുന്നു
തനിച്ചെഴുത്ത്
• ബാക്കിയുള്ള വരികള്‍ തന തന താന തന തന താന ടീച്ചര്‍ സാവധാനം പറയും കുട്ടികള്‍ തനിയെ എഴുതണം. നേരത്തെ പരിചയപ്പെട്ടതാണ്. രാവിലെ ചാര്‍ട്ടില്‍ വായിച്ചതുമാണ്. തനിച്ചെഴുതാന്‍ കഴിയുമോ എന്ന് ശ്രമിച്ചുനോക്കൂ.
• തെളിവെടുത്തെഴുതാനുള്ള പരിശീലനം കൂടിയാണിത്.
• തനിച്ചെഴുതിയവര്‍ക്കെല്ലാം സ്റ്റാര്‍ നല്‍കുന്നു.
പ്രതീക്ഷിത ഉല്പന്നം
• പ്രവര്‍ത്തനപുസ്തകത്തിലെ രേഖപ്പെടുത്തലുകള്‍ ( ചെറുവാക്യങ്ങള്‍)
വിലയിരുത്തല്‍ക്കുറിപ്പുകള്‍
• എത്രപേര്‍ക്ക് തനിച്ചെഴുതാനായി?
• എത്രപേര്‍ തെളിവെടുത്തെഴുതി?
• സഹായം വേണ്ടി വന്നവരാരെല്ലാം?
പിരീഡ് നാല്
പ്രവര്‍ത്തനം 19 : പട പട പാറി (വായനാനുഭവം)
പഠനലക്ഷ്യങ്ങള്‍:
1. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
2. ശബ്ദഭംഗി ഉളവാക്കുന്ന അക്ഷരങ്ങളുടെയും പദങ്ങളുടെയും ആവർത്തനം കണ്ടെത്തുന്നു.
പ്രതീക്ഷിത സമയം: 40 മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍: പാട്ടിന്റെ വരികളെഴുതിയ ചാര്‍ട്ട്
പ്രക്രിയാവിശദാംശങ്ങള്‍
ഘട്ടം ഒന്ന് -സന്നദ്ധ വായന
രണ്ട് ചാര്‍ട്ടുകളും പ്രദര്‍ശിപ്പിക്കുന്നു
ആദ്യ ചാര്‍ട്ട് രണ്ടാം ചാര്‍ട്ട്
തന തന തന തന
തന തന താന
പട പട പട പട
പട പട പറവ പട പട പാടി
പട പട പാറി
തന തന താന
തന തന താന
പൊതുക്ലാസ് വായന (വാക്യതലം)
• ഞാന്‍ ചൂണ്ടാം നിങ്ങള്‍ക്ക് വായിക്കാമോ? (ടീച്ചര്‍ സാവധാനം ക്രമത്തിലും ക്രമരഹിതമായും വരികളിലൂടെ പോയന്റര്‍ ചലിപ്പിക്കുന്നു. കുട്ടികള്‍ വായിക്കുന്നു)
• ഞാന്‍ വായിക്കാം നിങ്ങള്‍ക്ക് ചൂണ്ടാമോ? (ഓരോ വാക്കും താളത്തില്‍ സാവധാനം പാടുമ്പോള്‍ കുട്ടികള്‍ ചൂണ്ടിക്കാട്ടണം.)
കണ്ടെത്തല്‍ വായന (വാക്ക്)
• തന എന്നും താന എന്നും എഴുതിയിട്ടുണ്ട്. താന എന്നത് ഏതെല്ലാം വരികളിലാണെന്ന് അറിയാവുന്നവര്‍ കൈ ഉയര്‍ത്തുക. ( കൈ ഉയര്‍ത്താത്തവരും കൈ ഉയര്‍ത്തിയവരില്‍ നിന്നുള്ള പ്രതിനിധിയും ചാര്‍ട്ടിന് അടുത്ത് വരുന്നു. താന എന്ന് ഒരിടത്ത് കാണിച്ചാല്‍ അടുത്തത് കൈ ഉയര്‍ത്താത്തവര്‍ കണ്ടെത്തണംൽ ഇതുപോലെ തനയും അവരെക്കൊണ്ട് കണ്ടെത്തിക്കുന്നു)
• പട എന്നും പാടി എന്നും എഴുതിയിട്ടുണ്ട്. പാടി ഏതു ചാര്‍ട്ടില്‍ ഏത് വരിയില്‍?
• പട എവിടെല്ലാം?
• പാറി എന്നും പാടി എന്നും എഴുതിയിട്ടുണ്ട്. പാറി എവിടെയാണ്?
കണ്ടെത്തല്‍ വായന (അക്ഷരം) ( മുന്‍ദിവസം ഹാജരാകാത്തവര്‍ക്ക് പരിഗണന)
• ഒരേ അക്ഷരത്തിലാണ് അവസാനിക്കുന്ന വാക്കുകള്‍ ഏതെല്ലാം?
• ഒരേ അക്ഷരത്തില്‍ തുടങ്ങുന്ന വാക്കുകളേതെല്ലാം? ഏതെല്ലാമാണ് തുടക്കാക്ഷരങ്ങള്‍?
• ന എന്ന് എത്ര തവണ എഴുതി?
കണ്ടെത്തല്‍ വായന ( ചിഹ്നപരിഗണന)
• കണ്ടെത്തല്‍ വായന (ടി എന്ന അക്ഷരം)
• താ എന്ന് എഴുതിയതിന് അടിയില്‍ വരയിടാമോ?
ക്രമത്തില്‍ വായിക്കലും ക്രമരഹിത വായനയും
• കൂടുതല്‍ പിന്തുണ വേണ്ടവരെക്കൊണ്ടാണ് വായിപ്പിക്കേണ്ടത്. സംയുക്തരീതി സ്വീകരിക്കാം
• കുട്ടികള്‍ക്ക് ഗ്രൂപ്പായും ചെയ്യാം. ഒരു ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നത് അടുത്ത ഗ്രൂപ്പിലെ നിര്‍ദേശിക്കുന്ന ആള്‍ വായിക്കുന്നു. ആവശ്യമെങ്കില്‍ സഹായിക്കാം.
താളാത്മക വായന
• ഗ്രൂപ്പടിസ്ഥാനത്തില്‍ വന്ന ഓരോ ചാര്‍ട്ടും താളാത്മകമായി വായിക്കുന്നു.
ഘട്ടം രണ്ട് പാഠപുസ്തക വായന
• പാഠപ്പുസ്തകത്തിലെ പേജ് എട്ട് തനിയെ ആര്‍ക്കെല്ലാം വായിക്കാം? ( പരമാവധി പേര്‍ക്ക് അവസരം നൽകുന്നു)
• പാഠത്തിന്റെ പേര് വായിക്കാമോ?
• ( പുതിയ പാഠപുസ്തകം കിട്ടാത്തിടത്ത് പേജ് ഇമേജാക്കി വായനപാഠമായി നല്‍കാം)
വിലയിരുത്തല്‍
• കണ്ടെത്തല്‍ വായനയില്‍ എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിഞ്ഞുവോ?
• മുന്‍ ചാര്‍ട്ടുകളുടെ വായനയ്ക് അവസരം നല്‍കിയപ്പോള്‍ എത്രപേര്‍ക്ക് തനിയെ വായിക്കാനായി?
• ചിഹ്നം ചേര്‍ത്ത് ഉച്ചരിച്ചപ്പോള്‍ തി, താ എന്നിവ എത്രപേര്‍ക്ക് കണ്ടെത്താനായി?

പിരീഡ് അഞ്ച്
സവിശേഷസഹായ സമയം
സവിശേഷസഹായ സമയം
പ്രിതിദിന വായനപാഠം
വാ വാ പാറി വാ
വാ വാ പാടി വാ
വാ വാ പറവ വാ
പാടി വാ പാറി വാ
വാ വാ വാ
രക്ഷിതാക്കള്‍ക്ക് നല്‍കേണ്ട വിലയിരുത്തല്‍ സൂചകങ്ങള്‍
1. കുട്ടി വായനപാഠം തനിയെ വായിച്ചുവോ?
2. ചുവടെ നല്‍കിയതില്‍ ഏതൊക്കെ അക്ഷരം വായനപാഠത്തില്‍ നിന്നും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്?
1. ത
2. ന
3. വ
4. പ
5. റ
3. പാറി, പാടി എന്നിവ വായിക്കാന്‍ കഴിയുന്നുണ്ടോ?
4. തന, താന എന്നിവ വേര്‍തിച്ച് അറിയാന്‍ കഴിയുന്നുണ്ടോ?
5. കൂട്ടിവായിക്കാന്‍ കഴിയുന്നുണ്ടോ?
6. വീട്ടില്‍ കഥാപുസ്തകം വായിച്ച് കേള്‍പ്പിക്കുന്നുണ്ടോ?
No comments:
Post a Comment