ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 20, 2025

പറവ പാറി ആസൂത്രണക്കുറിപ്പ് -8

  ക്ലാസ് : ഒന്ന് A

യൂണിറ്റ് : 1

പാഠത്തിന്റെ പേര് : പറവ പാറി

ടീച്ചര്  :   ലളിത. M.S , 

മോയൻ എൽ.പി.സ്ക്കൂൾ,  പാലക്കാട്

കുട്ടികളുടെ എണ്ണം :14

ഹാജരായവര്‍ : ……...

തീയതി : …./06/2025


പിരീഡ് ഒന്ന്

പ്രവര്‍ത്തനം 34

വായനപാഠവും പിന്തുണയും കഥാവേളയും ( എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നത് മുന്‍ദിവസത്തെ പ്രവര്‍ത്തനാവലോകനത്തോടെയായിരിക്കും)

പ്രതീക്ഷിത സമയം: 40 മിനുട്ട്

  • മുന്‍ ദിവസങ്ങളില്‍ നല്‍കിയ വായനപാഠങ്ങള്‍ വായിച്ചവരാരെല്ലാം? വായിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വായിക്കാന്‍ അവസരം ( ലാമിനേറ്റ് ചെയ്തതോ പ്രിന്റെടുത്തതോ എഴുതിയതോ ആയ വായനക്കാര്‍ഡുകള്‍ നല്‍കി വായിപ്പിക്കുന്നു (5മിനുട്ട്)

    • മുന്‍ ദിവസങ്ങളിലെ ചാര്‍ട്ട് വായിക്കുന്നതിന് ഓരോ ഗ്രൂപ്പിനും അവസരം ( 10 മിനുട്ട്)

    • വായന *പഠനക്കൂട്ടങ്ങളുടെ* അടിസ്ഥാനത്തിൽ

    • ഒരാൾ ഒരു വരി, അടുത്തയാൾ അടുത്തത് എന്ന രീതി.

    • ക്രമത്തിൽ വായനയും ക്രമരഹിത വായനയും

  • കഥാവേള (5 മിനുട്ട്) സന്നദ്ധരായ ഒന്നോ രണ്ടോ പേര്‍ ( മുന്‍ദിവസങ്ങളില്‍ അവസരം കിട്ടാത്തവര്‍) വീട്ടില്‍ വായിച്ചുകേട്ട കഥാപുസ്തകത്തിലെ കഥ പറയുന്നു

  • ബോര്‍ഡെഴുത്ത്-( 10 മിനുട്ട്) സന്നദ്ധതയുള്ളവര്‍ക്ക് ആദ്യ ദിനങ്ങളിലെ വായനപാഠത്തിലെ നിര്‍ദ്ദേശിക്കുന്ന വരികള്‍ ബോര്‍ഡിലെഴുതാം. മുന്‍ ദിവസങ്ങളില്‍ ഹാജരാകാത്തവരുണ്ടെങ്കില്‍ അവരെയും പങ്കെടുപ്പിക്കണം. സഹായിക്കണം

  • മുന്‍ ദിവസത്തെ അക്ഷരബോധ്യവിശകലനത്തിന്റെ അടിസ്ഥാനത്തില്‍ പിന്തുണവേണ്ട കുട്ടികള്‍ക്ക് ബോര്‍ഡെഴുത്തിന് അവസരം

  • ടീച്ചറുടെ ഭാവാത്മകമായ കഥപ്പുസ്തക വായന ( ചിത്രങ്ങള്‍ കാട്ടി വായിക്കണം) വീട്ടില്‍ ചെന്ന് കേട്ട കഥ ഭാവാത്മകമായി പറയണം. അതിനുള്ള പരിശീലനം ക്ലാസില്‍ നടക്കണം. ( 10 മിനുട്ട്)

പിരീഡ് രണ്ട്

പ്രവര്‍ത്തനം 35 : വരൂ പറവകളേ (പക്ഷികളുടെ ആഹാരം)

പഠനലക്ഷ്യങ്ങള്‍:

  • പക്ഷികളെ നിരീക്ഷിച്ചും മറ്റുളളവരോട് അന്വേഷിച്ചും പക്ഷികളുടെ ആഹാരത്തെക്കുറിച്ച് വിവരം ശേഖരിക്കുന്നു.

പ്രതീക്ഷിത സമയം 40 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍: പക്ഷികള്‍ ഇരതേടുന്ന വീഡിയോ ( https://www.youtube.com/watch?v=veQ2ilQrzMU)

പ്രക്രിയാവിശദാംശങ്ങള്‍

  • ഏതൊക്കെ പക്ഷികളെ വീട്ടില്‍ വളര്‍ത്തുന്നുണ്ട്?

  • അവ എന്തെല്ലാമാണ് തിന്നുന്നത്? (സ്വതന്ത്ര പ്രതികരണം)

  • പക്ഷികള്‍ തീറ്റ തിന്നുന്നത് കണ്ടവര്‍ക്ക് അനുഭവം പങ്കിടാന്‍ അവസരം 

പക്ഷികള്‍ ഇര തേടുന്ന വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നു

ചര്‍ച്ച

  • പാഠപുസ്തകം രണ്ടാം യൂണിറ്റിലെ കുരുവിയുടെ ചിത്രം നോക്കൂ. ചുണ്ട് നോക്കൂ. എന്താണ് പ്രത്യേകത?

  • ആ താറാവിന് കുരുവിയെപ്പോലെ പൂക്കളില്‍ നിന്നും തേന്‍കുടിക്കാന്‍ പറ്റുമോ?

  • എല്ലാ പക്ഷികളുടെയും ചുണ്ടുകള്‍ ഒരുപോലെയാണോ

  • താറാവ്, കോഴി എന്താണ് വ്യത്യാസം

  • പക്ഷിയുടെ ചുണ്ടുകള്‍ നമ്മുടെ ചുണ്ടുകള്‍ പോലെ മൃദുവാണോ? എന്തായിരിക്കാം കാരണം

സ്വതന്ത്രസംഭാഷണം  ചർച്ച 

വിലയിരുത്തല്‍

  • പരിചയമുളള പക്ഷികളുടെ ചുണ്ടുകളുടെ പ്രത്യേകത പറയാന്‍ കഴിയുന്നുണ്ട്

  • ചുണ്ടിന്റെ ഉപയോഗം സംബന്ധിച്ച സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

പിരീഡ് മൂന്ന്

പ്രവര്‍ത്തനം 36 : കടങ്കഥക്കളി ( ഭാഷ)

പഠനലക്ഷ്യങ്ങള്‍:

1. കടങ്കഥകേളികളിൽ ഏർപ്പെടുന്നു

2. വസ്തുക്കളുടെയും സംഭവങ്ങളുടെയും പ്രധാനവിവരങ്ങള്‍ വാചികമായി അവതരിപ്പിക്കുന്നു.

പ്രതീക്ഷിത സമയം:  20 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍: കടങ്കഥകള്‍

  • ഞാന്‍ ഒരു ജീവിയുടെ പ്രത്യേകത പറയും. ഏതു ജീവിയെക്കുറിച്ചാണെന്നു പറയാമോ?

*ചിറകുണ്ട്, കറുകറുത്തിരുണ്ട നിറം, കണ്ണു ചുവന്നതാണ്.കാട്ടിലും നാട്ടിലും പാട്ടുപാടും.

(ഊഹിച്ചു പറയാന്‍ അവസരം

  • തുടര്‍ന്ന് വിവിധ പക്ഷികളുടെ ചിത്രങ്ങള്‍ കാണിക്കുന്നു. അതില്‍ നിന്നും ഉത്തരം കണ്ടെത്താന്‍ അവസരം)

  • തുടർന്ന് കുട്ടികൾക്ക് അവസരം

  • പങ്കാളിത്ത രീതിയിൽ താറാവിനെക്കുറിച്ച് കടങ്കഥ നിർമ്മിക്കുന്നു.

    • താറാവിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. (ചാര്‍ട്ടില്‍ ഒട്ടിക്കാം)

    • ഓരോരുത്തരായി ഓരോകാര്യം വീതം പറയണം

    • ടീച്ചർ അത് എഴുതും ( കുട്ടികള്‍ക്ക് വായിക്കാനല്ല. അവരെ അംഗീകരിക്കുന്നതിനാണ്)

    • മുട്ടയിടും ഞാന്‍, ചിറകുണ്ടെനിക്ക്, നീന്തും ഞാന്‍ മീനല്ല. കരയിലും വെളളത്തിലും ക്വാ ക്വാ. ഞാനാര്?

    • ..........................

  • തുടര്‍ന്ന് കുട്ടികള്‍ക്ക് വിവിധ പക്ഷികളുടെ ചിത്രങ്ങള്‍ നല്‍കുന്നു

  • വീട്ടിൽ വെച്ച് മറ്റുളളവരുമായി ആലോചിച്ച് കടങ്കഥ ഉണ്ടാക്കാം.

  • തനിയെ ഉണ്ടാക്കാന്‍ കഴിയുന്നവര്‍ അങ്ങനെ ചെയ്യാം. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ കടങ്കഥകൾ ശബ്ദസന്ദേശമായി ഇടാം. അവിടെ പങ്കിടുന്ന കടങ്കഥകള്‍ പിറ്റേ ദിവസം ക്ലാസില്‍ ചോദിക്കാനും അവസരം ഒരുക്കണം

പ്രതീക്ഷിത ഉല്പന്നം

  • കുട്ടികളുണ്ടാക്കിയതോ ശേഖരിച്ചതോ ആയ കടങ്കഥകള്‍

വിലയിരുത്തല്‍

  • എത്ര കുട്ടികള്‍ കടങ്കഥ ഉണ്ടാക്കല്‍ പ്രവര്‍ത്തനം ഏറ്റെടുത്തു?

  • കുട്ടികളുണ്ടാക്കിയ കടങ്കഥകള്‍ സൂക്ഷിക്കുന്നതിനുളള ക്രമീകരണം നടത്തിയോ?വായനാസാമഗ്രികളാക്കാനാ

പ്രവര്‍ത്തനം 37:  പാട്ടരങ്ങ് (കിളിയുടെ പാട്ട്)

പഠനലക്ഷ്യങ്ങള്‍:

  • പരിചിതമായ പാട്ടുകൾക്ക് അനുയോജ്യമായ താളം നൽകിയും ഭാവാത്മകമായും ഒറ്റയ്ക്കും കൂട്ടായും സദസ്സിനു മുൻപാകെ അവതരിപ്പിക്കുന്നു

പ്രതീക്ഷിത സമയം:  10 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍: പക്ഷിപ്പാട്ടുകള്‍

പ്രക്രിയാവിശദാംശങ്ങള്‍

  • പക്ഷിപ്പാട്ടുകൾ ചൊല്ലി ആസ്വദിക്കല്‍. രക്ഷിതാക്കളുടെ സഹായത്തോടെ പക്ഷികള്‍ പ്രമേയമായി വരുന്ന പാട്ടുകള്‍ ശേഖരിക്കുന്നു.

  • ഗ്രൂപ്പുകളായി ക്ലാസില്‍ അവതരിപ്പിക്കുന്നു

  • ഒറ്റയ്ക് അവതരിപ്പിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് അവസരം

  • വരികള്‍ കൂട്ടിച്ചേര്‍ത്ത് ചൊല്ലുന്നു.

  • പറവകളായി സ്വയം സങ്കല്പിച്ച് ചലിച്ചുകൊണ്ട് ചൊല്ലുന്നു

ഉദാഹരണം 

കിളിയുടെ പാട്ട്

പാടി വിളിച്ചാല്‍ പാറി വരും

കിളിയുടെ പാട്ടുകളറിയാമോ?

കിളിയില്‍ മഞ്ഞക്കിളിയുണ്ട്

വാഴക്കിളിയും രാക്കിളിയും

ആറ്റക്കുരുവി രാക്കുരുവി

പാടക്കുരുവി തീക്കുരുവി

..............................

..............................

പാടി വിളിച്ചാല്‍ പാറി വരും

കിളിയുടെ പാട്ടുകള്‍ പാടാമോ?

ചിറകുകള്‍ വീശിയടിക്കാമോ?

കിളിയെപ്പോലെ ചിലയ്കാമോ?

നക്ഷത്രങ്ങള്‍ തൊട്ടുതലോടി

വാനിലുയര്‍ന്നു പറക്കാമോ

പ്രതീക്ഷിത ഉല്പന്നം

  • കുട്ടികള്‍ അവതരിപ്പിച്ച പാട്ടുകള്‍ വായനസാമഗ്രിയാക്കിയത്

  • കുട്ടികള്‍ പാടിയത് റിക്കാര്‍ഡ് ചെയ്തത്

 വിലയിരുത്തൽ

  • പക്ഷിപ്പാട്ടുകൾ ശേഖരിച്ചവർ ആരെല്ലാം?

  • ക്ളാസിൽ പക്ഷിപ്പാട്ടുകൾ അവതരിപ്പിച്ചവർ

  • വരികൾ കൂട്ടിച്ചേർത്തു പാടാം കഴിഞ്ഞവർ?

തുടർപ്രവർത്തനം

  • പക്ഷികളുടെ കൊക്കുകൾ നിരീക്ഷിക്കൽ

പിരീഡ് നാല്

പ്രവര്‍ത്തനം 38- സവിശേഷ സഹായസമയം

  • കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് പിന്തുണാപ്രവര്‍ത്തനം

  • മറ്റുള്ളവര്‍ക്ക് വായനക്കൂടാരത്തില്‍ ചിത്രകഥാപ്പുസ്തകം നോക്കി കഥ പറയല്‍

വിലയിരുത്തല്‍

  • പക്ഷികളുടെ ആഹാരത്തെക്കുറിച്ച് ഉദാഹരിക്കാന്‍ കഴിയുന്നു ( പഴങ്ങൾ, ധാന്യമണികൾ, ജീവികൾ, അവശിഷ്ടങ്ങള്‍ തുടങ്ങിയവ ആഹാരമാക്കുന്നു)

  • പരിചിതമായ പക്ഷികളുടെ ചുണ്ടുകളുടെ പ്രത്യേകത പറയാന്‍ കഴിയുന്നുണ്ട്

  • പക്ഷികളെ നിരീക്ഷിച്ച് പ്രത്യേകതകള്‍ പറയുന്നുണ്ട്



No comments: