ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 20, 2025

പറവ പാറി- ആസൂത്രണക്കുറിപ്പ്- 6

ക്ലാസ് : ഒന്ന്

യൂണിറ്റ് : 1

പാഠത്തിന്റെ പേര് : പറവ പാറി

ടീച്ചര്‍  :ശാലിനി ടി ആര്‍, 

എ യു പി എസ് അഴിയന്നൂർ, കടമ്പഴിപ്പുറം, പാലക്കാട്

കുട്ടികളുടെ എണ്ണം :23

ഹാജരായവര്‍ : ……...

തീയതി : …./06/2025


പിരീഡ് ഒന്ന്

പ്രവര്‍ത്തനം 24

വായനപാഠവും പിന്തുണയും കഥാവേളയും ( എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നത് മുന്‍ദിവസത്തെ പ്രവര്‍ത്തനാവലോകനത്തോടെയായിരിക്കും)

പ്രതീക്ഷിത സമയം: 15 മിനുട്ട്

  • മുന്‍ ദിവസങ്ങളില്‍ നല്‍കിയ വായനപാഠങ്ങള്‍ വായിച്ചവരാരെല്ലാം? വായിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വായിക്കാന്‍ അവസരം ( ലാമിനേറ്റ് ചെയ്തതോ പ്രിന്റെടുത്തതോ എഴുതിയതോ ആയ വായനക്കാര്‍ഡുകള്‍ നല്‍കി വായിപ്പിക്കുന്നു(5മിനുട്ട്)

  • മുന്‍ ദിവസങ്ങളിലെ ചാര്‍ട്ട് വായിക്കുന്നതിന് ഓരോ ഗ്രൂപ്പില്‍ നിന്നും ഓരോ ആള്‍ക്ക് അവസരം ( 5 മിനുട്ട്)

  • സന്നദ്ധരായ ഒന്നോ രണ്ടോ പേര്‍ ( മുന്‍ദിവസങ്ങളില്‍ അവസരം കിട്ടാത്തവര്‍) വീട്ടില്‍ വായിച്ചുകേട്ട കഥാപുസ്തകത്തിലെ കഥ പറയുന്നു (5 മിനുട്ട്)

പ്രവർത്തനം 25 :മുട്ട നിരീക്ഷണം

പഠനലക്ഷ്യങ്ങള്‍:

  • പക്ഷിമുട്ടകള്‍ നിരീക്ഷിച്ച് പ്രത്യേകതകള്‍ കണ്ടെത്തുന്നു.

പ്രതീക്ഷിത സമയം: 25  മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍കോഴി, താറാവ്കാടക്കോഴി എന്നിവയുടെ മുട്ടകൾ

പ്രക്രിയാവിശദാംശങ്ങള്‍

മുട്ടകൾ കണ്ടാൽ അത് ഏതു പക്ഷിയുടേതാണെന്ന് തിരിച്ചറിയാമോ?

പ്രത്യേകതകൾ പറയാൻ അവസരം. കോഴി, താറാവ്കാടക്കോഴി എന്നിവയുടെ മുട്ടകളുടെ പ്രദർശനം

പക്ഷികളെയും അവയുടെമുട്ടകളുടെ ചിത്രം കാണിക്കാം (ICTഉപയോഗിക്കാം)

കുട്ടികള്‍ താരതമ്യം ചെയ്ത് പ്രത്യേകതകള്‍ പറയട്ടെ.

  • മുട്ടകൾ പല വലുപ്പം

  • മുട്ടകൾ പല നിറങ്ങളാണ്

  • പുള്ളിയുള്ള മുട്ടകൾ

  • എല്ലാ മുട്ടകൾക്കും ഉരുണ്ട ആകൃതി

  • മുട്ടകള്‍ക്ക് മിനുസമുണ്ട്

നിഗമനം:

  • എല്ലാ മുട്ടകൾക്കും ഒരേ വലുപ്പമോ നിറമോ അല്ല.

  • ആകൃതി ഒരുപോലെയാണ്

വിലയിരുത്തല്‍

  • തൊട്ടും കണ്ടും ഭാരം നോക്കിയും വിവിധ രീതികളില്‍ നിരീക്ഷണം നടത്താന്‍ എത്രപേര്‍ ശ്രമിച്ചു?

  • എത്രപേര്‍ വിവിധ മുട്ടകള്‍ തിരിച്ചറിഞ്ഞു?

  • പരിചിതമായ മറ്റ് മുട്ടകളെക്കുറിച്ച് പറഞ്ഞവര്‍ എത്ര?

  • ഏതൊക്കെ കിളിയുടെ മുട്ടകളെക്കുറിച്ച് ആരൊക്കെ അന്വേഷണാത്മക ചോദ്യങ്ങള്‍ ചോദിച്ചു?

പിരീഡ് രണ്ട്

പ്രവർത്തനം 26 : മുട്ടത്തോട് പരീക്ഷണം

പഠനലക്ഷ്യങ്ങള്‍:

  • മുട്ടകള്‍ ഉപയോഗിച്ചുളള പരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.

പ്രതീക്ഷിത സമയം: 4മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍മുട്ടത്തോടുകള്‍. ( ഗ്രൂപ്പിന് നാല്). ഓരേ വലുപ്പമുള്ള പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ്.

പ്രക്രിയാവിശദാംശങ്ങള്‍

നാല് മുട്ടത്തോട് പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പില്‍ കുത്തനെ വെക്കുന്നു. ഈ മുട്ടത്തോടിനു മുകളിൽ കുറേ പുസ്തകം വെച്ചാൽ പൊട്ടുമോ ഇല്ലയോ?

പ്രതികരിക്കാൻ അവസരം

  • പൊട്ടില്ല എന്ന് അഭിപ്രായമുള്ളവർ

  • പൊട്ടും എന്ന് അഭിപ്രായമുള്ളവര്‍

പൊട്ടില്ല എന്ന് പറഞ്ഞവരോട് എത്ര പുസ്തകം വെയ്ക്കാം ( എണ്ണമല്ല പറയേണ്ടത് മറിച്ച് ഏകദേശം എത്ര ഉയരത്തില്‍ വെക്കാനാകും എന്ന് പറഞ്ഞാലും മതി) എന്ന് ചോദിക്കുന്നു.

ഊഹം പറയാൻ അവസരം

ഘട്ടം ഒന്ന്

ശരി നമ്മള്‍ക്ക് ഗ്രൂപ്പടിസ്ഥാനത്തില്‍ ചെയ്ത് നോക്കാം. ഓരോ ഗ്രൂപ്പിനും മുട്ടത്തോട്, കുപ്പിയടപ്പുകൾ ഇവ നല്‍കുന്നു

ടീച്ചർ നിർദേശം നല്കുന്നു

  1. ആദ്യം മുട്ടത്തോടുകള്‍ അടപ്പിനുള്ളില്‍ കുത്തനെ വയ്കുക

  2. ടീച്ചര്‍ കാണിച്ച മാതിരി അകലത്തില്‍ നാലും വയ്കുക

  3. പുസ്തകത്തിന്റെ വലുപ്പത്തേക്കാള്‍ കവിഞ്ഞുപോയോ എന്ന് പരിശോധിക്കുക

  4. ഗ്രൂപ്പിലെ ഒരാള്‍ പുസ്തകം പതിയെ മുട്ടത്തോടിന് മുകളില്‍ വയ്കുക

  5. അടുത്തയാള്‍ അടുത്ത പുസ്തകം പതിയെ വയ്കുക

  6. ഇങ്ങനെ മാറി മാറി പുസ്തകങ്ങള്‍ വെയ്കുക

  7. പരമാവധി പുസ്തകം വയ്ക്കുക

ഏറ്റവും കൂടുതൽ പുസ്തകം വെച്ചത് ഏത് ഗ്രൂപ്പ്?

ഘട്ടം രണ്ട്

എല്ലാ ഗ്രൂപ്പുകളിലെയും പുസ്തകങ്ങള്‍ ഈ മുട്ടത്തോടുകള്‍ക്ക് മുകളില്‍ വെച്ചാലോ?

ടീച്ചര്‍ ക്രമീകരിച്ചുവെച്ച മുട്ടത്തോടിന് മുകളില്‍ ഓരോ ഗ്രൂപ്പിലെയും പ്രതിനിധികള്‍ വന്ന് പുസ്തകം വയ്കുന്നു. പുസ്തകം വയ്കുന്നത് പതിയെ ആയിരിക്കണം.

പൊട്ടുന്നത് വരെ വയ്കാന്‍ അനുവദിക്കുക

ആവശ്യമെങ്കില്‍ ഭാരമുള്ള മറ്റ് വസ്തുക്കളും വയ്കാം.

  • പരീക്ഷണം ഫോട്ടോ വീഡിയോ എടുക്കാം. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടാം

  • ക്ലാസ്സിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കണം.

  • പരീക്ഷണപ്രക്രിയ പറയിക്കണം ( വിവരണമാണ്)

  • ചാർട്ടിൽ പരീക്ഷണം ചിത്രീകരണം നടത്താം. ബോര്‍ഡില്‍ കുട്ടികള്‍ക്കും വരയ്കാം

പ്രതീക്ഷിത ഉല്പന്നം

  • പരീക്ഷണത്തിൻ്റെ വാചിക വിവരണമടങ്ങിയ വീഡിയോ

വിലയിരുത്തൽ

  • കുട്ടികൾ പരീക്ഷണം  എങ്ങനെ സ്വീകരിച്ചു?

  • ഊഹവും കണ്ടെത്തലും എങ്ങനെ?

  • പരീക്ഷണോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ എത്രപേര്‍ ശ്രദ്ധ കാട്ടി?

  • പരീക്ഷണത്തിന്റെ പ്രക്രിയ ആശയച്ചോര്‍ച്ചയില്ലാതെ ക്രമമായി പറയാന്‍ കഴിയുന്നുണ്ടോ?

  • രക്ഷിതാക്കളുടെ പ്രതികരണം

പിരീഡ് മൂന്ന്

പ്രവര്‍ത്തനം 27 മുട്ടത്തോടിൽ ചിത്രം വരയ്ക്കാം

പഠനലക്ഷ്യങ്ങള്‍:

  • വ്യത്യസ്ത പ്രതലങ്ങളില്‍ ചിത്രം വരയ്കുന്നു

പ്രതീക്ഷിത സമയം: 4മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍ഓരോരുത്തർക്കും ഓരോ മുട്ടത്തോട്, ക്രയോണ്‍സ്, സ്കെച്ച് പേന

,പ്രക്രിയാവിശദാംശങ്ങള്‍

ചില സാധ്യതകൾ പരിചയപ്പെടുത്താം )

  • കണ്ണും മൂക്കും വരയ്ക്കാം

  • പൂവാക്കാം

  • Design നല്കാം

  • പപ്പറ്റ് നിർമ്മിക്കാം

വിലയിരുത്തൽ

  • എത്ര കുട്ടികൾ വ്യത്യസ്തമായി വരയ്ക്കാൻ ശ്രമിച്ചു

  • കുട്ടികളുടെ ഉല്പനം പ്രദർശിപ്പിക്കാൻ വിലയിരുത്താൻ വസരം

  • രക്ഷിതാക്കളുടെ സഹായത്തോടെ മുട്ടത്തോടിൽ ചിത്രം വരയ്ക്കുന്നതിന് തുടർ പ്രവർത്തന സാധ്യത എത്ര കുട്ടികൾ ഏറ്റെടുത്തു?

സവിശേഷ സഹായം

  • ചിത്രം വര  നിറം നല്കൽ,രൂപനിർമിതി നൽകി സഹായം ആവശ്യമുള്ളവർക്ക് പിന്തുണ നൽകണം

പിരീഡ് നാല്

പ്രവര്‍ത്തനം 29 : പക്ഷിക്കൂട്ടില്‍ മുട്ടകള്‍ വെക്കാം.

പഠനലക്ഷ്യങ്ങള്‍:

1. അടിസ്ഥാന ചലനനൈപുണികള്‍ വികസിപ്പിക്കുന്നതിനുളള ബഹുവിധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക (പലവേഗതയിലുളള ഓട്ടംപലതരം ചാട്ടം, എറിയല്‍, പിടിക്കല്‍, സന്തുലനം പാലിക്കല്‍ മുതലായവ)

2. പലഘട്ടങ്ങളിലുള്ള പ്രവർത്തനം ആവശ്യപ്പെടുന്ന ലളിതമായ നിർദ്ദേശങ്ങൾ വായിച്ചും കേട്ടും മനസ്സിലാക്കി പ്രവർത്തിക്കുന്നു.

പ്രതീക്ഷിത സമയം: 30  മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍മുട്ടത്തോടുകള്‍. (നാലുപേരുടെ ഗ്രൂപ്പിന് അഞ്ച് എന്ന കണക്കില്‍).

പ്രക്രിയാവിശദാംശങ്ങള്‍

  • കുട്ടികളെ നാലുപേര്‍ വീതമുളള ഗ്രൂപ്പുകളാക്കണം

  • എല്ലാ ഗ്രൂപ്പുകളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടാകണം

  • ഓടിക്കളിയാണ്. ഓടാനുളള അകലമിട്ട് രണ്ടു വരകള്‍

  • ഒരു വരയില്‍ പക്ഷിക്കൂടിന്റെ ആകൃതിയില്‍ ഇലയോ പാത്രമോ വെക്കണം

  • മറ്റേ വരയുടെ അടുത്ത്  മുട്ടത്തോടുകളും

  • ഗ്രൂപ്പംഗങ്ങള്‍ മുട്ടത്തോടിന്റെ അടുത്ത് നില്‍ക്കണം

  • വിസില്‍ മുഴങ്ങുമ്പോള്‍ ഓരോ ഗ്രൂപ്പിലെയും ഓരോരുത്തരായി മുട്ട എടുത്ത് കിളിക്കൂട്ടില്‍ വെക്കണം. ഒരാള്‍ മുട്ട വെച്ച് തിരികെ വന്ന് ഗ്രൂപ്പിലുളള അടുത്തയാളെ തൊടണം. തൊടുന്ന ആള്‍ മുട്ട എടുത്ത് ഓടണംമുട്ട കൂട്ടിലേക്ക് എറിയാന്‍ പാടില്ല. സാവധാനം കൂട്ടില്‍ വെക്കണം. മുട്ടയുമായി ഓടുമ്പോള്‍ താഴെ വീണാല്‍ മുട്ട പൊട്ടിയതായി കണക്കാക്കും. അതിനാല്‍ മുട്ട താഴെ വീഴാതെ ഓടണം. കൂട്ടില്‍ നിന്നും മുട്ട പുറത്തേക്ക് ഉരുണ്ട് പോകാനും പാടില്ല

  • ആദ്യം കൂട്ടില്‍ എല്ലാ മുട്ടകളും വെക്കുന്നവര്‍ വിജയിക്കും.

വിശകലനച്ചർച്ച

വിലയിരുത്തല്‍

  • നിര്‍ദേശങ്ങള്‍ കേട്ടു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞോ?

  • സംഘബോധത്തോടെ പ്രവര്‍ത്തിച്ചുവോ?

  • വേഗത്തിലോടുന്നതിനുളള കായിക ശേഷി വികസിപ്പിക്കാന്‍ ഈ പ്രവര്‍ത്തനം എത്രമാത്രം സഹായകമായി?

  • ശാരീരിക പരിമിതി നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തനം എങ്ങനെ അനുരൂപീകരിച്ചു?

  • കിളിക്കൂട്ടിൽ മുട്ടവച്ച പ്രവർത്തനത്തിന്റെ വിശകലന ചർച്ചയിൽ കുട്ടികളിൽ രൂപപ്പെട്ട മനോഭാവം എന്തായിരുന്നു?





കുട്ടിയെ അറിയല്‍

( വ്യക്തിഗത മാസ്റ്റര്‍ പ്ലാനിലേക്കുള്ള പ്രാഥമിക വിവരശേഖരണം)

കുട്ടിയുടെ പേര്

കുട്ടിയുടെ സവിശേഷ കഴിവുകള്‍ (ടീച്ചര്‍ കണ്ടെത്തിയത്)

കുട്ടിയുടെ സവിശേഷ കഴിവുകള്‍

(രക്ഷിതാവ് പറഞ്ഞത്)











































































No comments: