മാഷ്,
മലയാളത്തിലാണ്പങ്കെടുത്തത്.കോഴ്സ് ആസ്വാദ്യകരം.എങ്കിലും എനിക്കൊരു സംശയം.പുതിയ സമീപനത്തില്‍ വെള്ളം ചേര്‍ക്കുന്നോ എന്നു..
എല്ലാ വ്യവഹാര രൂപങ്ങള്‍ക്കും ഏതാണ്ട് ഒരേ രചനാ പ്രക്രിയ.അതു ഇനിയും ദഹിച്ചിട്ടില്ല.
- വ്യക്തിഗത രചന
- ഏതാനം പേരുടെ പൊതു അവതരണം
- ചര്‍ച്ച
- സവിശേതകള്‍ കണ്ടെത്തല്‍
- അതില്‍ നിന്നും സൂചകങ്ങള്‍ രൂപപ്പെടുത്തല്‍
- ഗ്രൂപ്പില്‍ പങ്കിടല്‍
- സൂചകങ്ങള്‍ ഉപയോഗിച്ചു വിശകലനം
- മികവുകള്‍ പരിമിതികള്‍ ഇവ പങ്കിടല്‍
- റിപ്പോര്‍ടിംഗ്
- സ്വയം മെച്ചപ്പെടുത്തല്‍
ഇതാണ് പറഞ്ഞു തന്നത്
സുനാമിയുടെ വീഡിയോ കാണിച്ചു വര്‍ണന എഴുതാന്‍ ഈ പ്രക്രിയ
ഉപയോഗിച്ചു,
എന്‍റെ സംശയം തെറ്റാവാം.
ഭാവനാംശം ഉള്ള രചന, ആലംകാരിക പ്രയോഗം, സൂക്ഷ്മ നിരീക്ഷണം ഇവയാണ് പ്രധാന സൂചകങ്ങള്‍
ഈ പ്രക്രിയയ്ക്ക് ശേഷം ഭാവനാംശം ഉള്ള രചന, ആലംകാരിക പ്രയോഗം, സൂക്ഷ്മ നിരീക്ഷണം ഇവയ്ക്കു ടീച്ചര്‍ ഉദാഹരണങ്ങള്‍ നല്കണം.
പിന്നെ നല്ല വര്‍ണനകള്‍ പരിചയപ്പെടുത്തനംമാതൃകകള്‍ വായിക്കുന്നതിലൂടെ വര്‍ണനയെക്കുരിച്ചു നല്ല അവബോധം കുട്ടികള്‍ക്കുണ്ടാകും
ഏതാനം വര്‍ണനകള്‍ പരിചയപ്പെടുത്തി.
മറ്റു മാതൃകകള്‍ നല്‍കിയാല്‍ സുനാമിയുടെ വര്‍ണന എങ്ങനെ മെച്ചപ്പെടും എന്നു ചോദിക്കണം എന്നുണ്ടായിരുന്നു ചോദിച്ചില്ല.
ഈ സൂചകങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാകുമോ എന്ന ചിന്ത എന്നെ അലട്ടി.
ചൂണ്ടു വിരലില്‍ മറുപടി പ്രതീക്ഷിക്കാമോ
വിനയത്തോടെ
രമ ടീച്ചര്‍
ഈ മെയില്‍ കിട്ടിയ ശേഷം ഞാന്‍ മലയാളം പരിശീലന മോഡ്യൂള്‍ പരിശോധിച്ചു
ശരിയാണ് എവിടെയൊക്കെയോ പ്രക്രിയാ ഗര്‍ത്തങ്ങള്‍
- പിന്നോക്കം നില്‍കുന്ന കുട്ടികളെ എപ്പോള്‍ എങ്ങനെ പരിഗണിക്കണം എന്ന് വ്യക്തമല്ല.
- സുനാമിയെ കുറിച്ചുള്ള വര്‍ണന മെച്ചപ്പെടുത്താന്‍ വര്‍ണനാപരമായ മറ്റു കൃതികള്‍ വായിക്കുന്നത് എങ്ങനെ സഹായകം ആകും?
- വ്യക്തിഗതം ഗ്രൂപ്പ് ഇങ്ങനെ ഓരോ പടവും കഴിയുമ്പോള്‍ കുട്ടികള്‍ എല്ലാവരും ഉയര്‍ന്ന പടവുകളിലേക്ക് പോകും എന്നുറപ്പില്ല
- സൂചകങ്ങള്‍ കുട്ടികളുടെ പക്ഷത്ത് നിന്ന് ഭാഷാപരമായി നോക്കിക്കണ്ടോ എന്ന് സംശയം.
- എല്ലാ വ്യവഹാര രൂപങ്ങള്‍ക്കും ഒരേ പ്രക്രിയ ആണോ എന്നാ സംശയത്തില്‍ കഴംപില്ലേ
- മാതൃക അനുകരിക്കല്‍ എന്ന സമീപനത്തിലേക്ക് വഴുതി വീണോ
- എഴുത്തിനും വായനയ്ക്കും ഇടം ഉണ്ട് എന്നാല്‍ പ്രാധാന്യം പ്രക്രിയയില്‍ പ്രതിഫലിക്കുന്നുണ്ടോ?
ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയിലേക്ക് പോകാന്‍ ഞാന്‍ സ്വീകരിക്കുന്ന ഒരു തന്ത്രം ഉണ്ട്.എന്നെ മുപ്പതു കുട്ടികളുള്ള ഒരു ക്ലാസിലേക്ക് പ്രതിഷ്ടിക്കും.
ഞാന്‍ ഈ ക്ലാസ് എടുക്കുന്നതായി സ്വയം സങ്കല്‍പ്പിക്കും. ( ഒരു അധ്യാപികയുടെ പക്ഷത്ത് നിന്നും നോക്കി കാണും )
ആദി മുതല്‍ പ്രക്രിയ ( ഞാന്‍ എന്ത് ചെയ്യുന്നു,കുട്ടികള്‍ എന്ത് ചെയ്യുന്നു...) വീഡിയോയില്‍ എന്ന പോലെ മനസ്സില്‍ കാണും .എനിക്ക് അപ്പോള്‍ തെളിച്ചം കിട്ടും
എങ്കില്‍ ഇവിടെയും അങ്ങനെ ആകാം
ആദ്യം വീഡിയോ കാണിക്കുന്നു.
നിര്‍ദേശം -ഈ കാഴ്ച്ചയുടെ അനുഭവം അതെ തീവ്രതയോടെ ഇത് കാണാത്ത മറ്റൊരാള്‍ക്ക് കിട്ടത്തക്കവിധം നിങ്ങള്‍ ഇപ്പോള്‍ കണ്ട സുനാമിയെ കുറിച്ച് എഴുതാമോ .(നിര്‍ദേശത്തില്‍ അവ്യക്തത ഉണ്ടോ ?സ്വയം ചോദിക്കും ഇല്ല ..)
നിര്‍ദേശം കേട്ട കുട്ടിയാണ് ഞാന്‍ എങ്കില്‍ എന്‍റെ ചിന്തയില്‍ എന്താവും നടക്കുക.?
ഓരോരോ സംഭവങ്ങള്‍ വീണ്ടും മനസ്സ് റീ പ്ലേ ചെയ്യും .അതില്‍ പ്രസക്തമായവ അവഗണിക്കേണ്ടവ എന്നിങ്ങനെ വേര്‍തിരിക്കും
എന്നിട്ടോ ഓരോന്നും എങ്ങനെ എഴുതണം എന്നാലോചിക്കും.എഴുത്തിന്‍റെ ക്രമവും ഭാഷയുടെ തീവ്രതയും മനസ്സിന്‍ പരിഗണന ആകും.
കണ്ട കാഴ്ചകള്‍ ഓര്‍ത്തെടുക്കാം
- ഒരു കുട്ടി കരയുന്നു
- അസാധാരണ വലുപ്പമുള്ള തിരമാല പാഞ്ഞു വരുന്നു
- കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ അത് ശക്തിയോടെ അടിച്ചു മറിയുന്നു
- വീടുകള്‍ തകരുന്നു
- കെട്ടിടങ്ങള്‍ മുങ്ങുന്നു.
- ബോട്ടുകളും കാറുകളും വാഹനങ്ങളും കരയിലൂടെ ഒഴുകിപ്പോകുന്നു.
- മരങ്ങള്‍ കടപുഴകുന്നു
- ആളുകള്‍ ജീവനും കൊണ്ടോടുന്നു
- ചിലര്‍ വീഡിയോ പിടിക്കുന്നു
- പല പ്രായക്കാരുടെ ശവങ്ങള്‍
- നിലവിളിക്കുന്ന ബന്ധുക്കള്‍
ഈ കാഴ്ചകളില്‍ നിന്നും ഏതൊക്കെ പരിഗണിക്കണം.
സുനാമിയുടെ വരവിന്റെ തീവ്രത ഉള്ളവ ഒഴിവാക്കിക്കൂടാ
അതെ പോലെ സുനാമി ഉണ്ടാക്കുന്ന ദുരന്തവും
കുട്ടികള്‍ എല്ലാവരും ഇങ്ങനെ ചിന്തിക്കണം എന്നില്ല.
ആവിഷ്കരിക്കേണ്ട ആശയങ്ങള്‍ സംബന്ധിച്ച് വ്യക്തതൈല്ലെങ്കില്‍ അത് രചനയെ അപൂര്നമാക്കും
എങ്കില്‍ വ്യക്തിഗത രചനയ്ക്ക് ശേഷം നടക്കേണ്ടത് എന്താവണം
പൊതു പങ്കിടല്‍ എന്ന് തീരുമാനിച്ചാല്‍ മാത്രം പോര എന്ത് പങ്കിടണം ആര് പങ്കിടണം എന്നും പരിഗണിക്കണം
എഴുതിയവര്‍ മാത്രം വായിക്കാന്‍ പറഞ്ഞാല്‍ എഴുതാന്‍ പിന്നില്‍ നില്‍ക്കുന്നവര്‍ -അവര്‍ക്ക് ആശയവും നല്ല അവതരണ ശേഷിയും ഉണ്ടെങ്കില്‍ കൂടി അവസരം കിട്ടാതെ പോകില്ലേ?
അപ്പോള്‍ ഈ ഘട്ടം പ്രധാനം
എന്തൊക്കെ കാര്യങ്ങളാണ് /ആശയങ്ങളാണ് എഴുത്തില്‍ പരിഗണിച്ചത്? എന്ന് ചോദിച്ചാലോ ?
(കൂടുതല്‍ പേര്‍ക്ക് അവസരം.പിന്നില്‍ നിക്കുന്ന കുട്ടികളും പ്രതികരിക്കുന്‍.ഒരാള്‍ ഒരു ആശയം വീതം .എഴുതാന്‍ വിട്ടുപോയതും ഇപ്പോള്‍ തോന്നുന്നതും പറയാം എന്ന് കൂടി നിര്‍ദേശിച്ചാല്‍ ഓ കെ.)
അവര്‍ പറയുന്ന ആശയങ്ങള്‍ ബോര്‍ഡില്‍ രേഖപ്പെടുത്തണം.( എങ്കിലേ അതില്‍ വിശകലനം സാധ്യമാകൂ,പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് എഴുത്ത് രീതി ,വായന ഒക്കെയാകും.)
എന്നിട്ടോ, ചോദ്യങ്ങള്‍ ഉന്നയിക്കണം.
എഴുതിയ ആശയങ്ങളില്‍ പ്രസക്തമായവ എല്ലാം വന്നിട്ടുണ്ടോ? ഏതെങ്കിലും വിട്ടു പോയിട്ടുണ്ടോ?- കൂട്ടിച്ചേര്‍ക്കാന്‍ അവസരം ഉള്‍പ്പെടുത്തിയതിന് ചിലരോട് ന്യായീകരണവും ആവശ്യപ്പെടാം (ഇത് ചിന്തയില്‍ പുന പരിശോധനയ്ക്ക് ഇട നല്‍കും)
ഇനി അടുത്ത ചോദ്യം -ഇവയില്‍ അപ്രസക്തമായവ കടന്നു കൂടിയിട്ടുണ്ടോ? ഒഴിവാക്കിയാലും രചനയെ കാര്യമായി ബാധിക്കാത്തവ.?
ഈ ചര്‍ച്ച കഴിയുമ്പോഴേക്കും പിന്നില്‍ നില്‍ക്കുന്നവരും മുന്നില്‍ നിന്നവരും ആശയപരമായ കാര്യങ്ങളില്‍ കൂടുതല്‍ മുന്നേറിയിട്ടുണ്ടാകും .അതായത് എഴുത്തിനുള്ള അടിത്തറ ശക്തമാക്കാന്‍ കഴിയും .രാമ ടീച്ചര്‍ സൂചിപ്പിച്ച പ്രക്രിയയില്‍ ഈ പരിഗണന ഇല്ല.
ടീച്ചര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രക്രിയ ഇങ്ങനെ ആയിരുന്നു .
- ഏതാനം പേരുടെ പൊതു അവതരണം
- ചര്‍ച്ച
- സവിശേതകള്‍ കണ്ടെത്തല്‍
- അതില്‍ നിന്നും സൂചകങ്ങള്‍ രൂപപ്പെടുത്തല്‍( ഭാവനാംശം ഉള്ള രചന, ആലംകാരിക പ്രയോഗം, സൂക്ഷ്മ നിരീക്ഷണം ഇവയാണ് പ്രധാന സൂചകങ്ങള്‍)
അതില്‍ പൊതു അവതരണം ചര്‍ച്ച എന്നിവയാണ് നാം റിഫൈന്‍ ചെയ്തത്..സവിശേതകള്‍ ഒരു പൊതു ചര്‍ച്ചയിലൂടെ ഉരുത്തിരിചെടുക്കുക അല്പം പ്രയാസം ആയിരിക്കും.തന്നിരിക്കുന്ന സൂചകങ്ങള്‍ കുട്ടികളില്‍ നിന്നും വരികയുമില്ല. പെട്ടെന്ന് ക്ലാസില്‍ വിരിയുകയുമില്ല.(മുന്‍പ് പഠിപ്പിചിട്ടില്ലെങ്കില്‍..)
രചനയുടെ സവിശേഷതകള്‍ സംബന്ധിച്ച അവബോധം ഉണ്ടാകുകയല്ലേ ആദ്യം വേണ്ടത്.?
ആശയപരമായ പൂര്‍ണത എന്നത് മുന്‍ ചര്‍ച്ചയില്‍ നിന്നും മനസ്സില്‍ പാകിയിട്ടുണ്ടാകും.
ഇനി മറ്റുള്ളവ അബോധപൂര്‍വം മനസ്സ് സ്വാംശീകരിക്കണം
അതിനെന്താണ് വഴി.?
അസാധാരണ വലുപ്പമുള്ള തിരമാല പാഞ്ഞു വരുന്നു എന്ന വാക്യം എടുത്തു ചര്‍ച്ച ചെയ്താലോ.
ഈ കാഴ്ച എങ്ങനെയാണ് നിങ്ങള്‍ അവതരിപ്പിച്ചത്/അനുഭവ തീവ്രത ലഭിക്കും വിധം എഴുതിയോ അസാധാരണ വലുപ്പമുള്ള തിരമാല പാഞ്ഞു വരുന്നു. എന്ന് പറഞ്ഞാല്‍ ആ തിരയുടെ വരവിന്റെ അവസ്ഥ പ്രതിഫലിക്കുമോ?
എല്ലാവര്ക്കും അവസരം- തിരയുടെ വരവ് ശക്തമായ ഭാഷയില്‍ അവതരിപ്പിക്കാം.
- ആകാശം മുട്ടെ ഉയരമുള്ള തിരമാലകള്‍ വന്നു
- ആകാശം മുട്ടെ ഉയരമുള്ള കൂറ്റന്‍ തിരമാലകള്‍ വന്നു
- മഹാപര്‍വതത്തോളം വലുപ്പമുള്ള തിരമാലകള്‍ അലറി പാഞ്ഞെത്തി.
- കടല്‍ ഇളകി ഉയര്‍ന്നു. രാക്ഷസ രൂപം പൂണ്ട തിരമാലകള്‍ മാനത്തോളം ഉയരത്തില്‍ പൊങ്ങി എല്ലാം വിഴുങ്ങാന്‍ എന്നപോലെ അലറി കുതിച്ചെത്തി.
കുട്ടികള്‍ പറയുന്നത് ബോര്‍ഡില്‍ എഴുതണം.ടീച്ചറുടെ ചിന്തയും ആകാം.തുടര്‍ന്ന് വിശകലനം.സുനാമിയുടെ സംഹാരത്തിരകളുടെ സവിശേഷതകള്‍
"തിരയുടെ ഉയരം ,വലുപ്പം,ശക്തി,ഭീകരത,വരവിന്‍റെ വേഗത,.ഇവ പ്രതിഫലിപ്പിക്കേണ്ടതുണ്ടോ ? എങ്കില്‍ നിങ്ങള്‍ ഏതൊക്കെ വാക്യങ്ങള്‍ തെരഞ്ഞെടുക്കും .
ആദ്യം എഴുതിയപ്പോള്‍ .സൂക്ഷ്മ നിരീക്ഷണം നടത്തിയോ?
തിരമാലയെ വിശേഷിപ്പിച്ച രീതി ? താരതമ്യം ചെയ്തത് കൊണ്ടുള്ള പ്രയോജനം. ഇവയും ചര്‍ച്ച ചെയ്യും.
ഇപ്പോള്‍ സൂചകങ്ങള്‍ മനസ്സില്‍ വേരോടിയിട്ടുണ്ടാകും.
ഇത് പോലെ ഓരോ കാര്യവും മെച്ചപ്പെടുത്തി എഴുതിക്കൂടെ?ഒന്ന് ശ്രമിക്കാം.
തിരിച്ചറിവിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തിഗത രചന ഓരോരുത്തരും മെച്ചപ്പെടുത്തുന്നു.
ഈ സമയം ഞാന്‍ പിന്നോക്കം നില്‍ക്കുന്നവരെ (എഴുത്തിലും ആശയാവിഷ്കാരത്ത്തിലും ) പിന്തുണയ്ക്കാന്‍ പോകും.
വ്യക്തിഗത രചന കഴിഞ്ഞു ഗ്രൂപ്പില്‍ പങ്കിടല്‍
പൊതുവായി പരിഗണിച്ച ആശയങ്ങള്‍
അവയില്‍ ഓരോന്ന് എടുത്തു ഓരോരുത്തരും ആവിഷ്കരിച്ച രീതി ഇവ പങ്കിടണം.
ഇത് കൊണ്ട് മാത്രം രചന മിഴിവുള്ളതാകില്ല.അതിന്റെ തുടക്കം, അവതരണ ക്രമം,ഇഴയടുപ്പം ഇവയൊക്കെ പൊതു ചര്‍ച്ചയില്‍ കൊണ്ട് വരണം.
ഇപ്പോള്‍ കുട്ടികളുടെ മനസ്സില്‍ സൂചകങ്ങള്‍ ഉദാഹരിക്കാന്‍ പാകത്തില്‍ ഉറചിട്ടുണ്ടാകും.
സൂചകങ്ങളെ കുറിച്ച് ചര്‍ച്ചയാകാം
പൊതു ചര്‍ച്ചയ്ക്ക് ശേഷംഅത്യാവശായ് മെച്ചപ്പെടുത്തലോടെ പോര്‍ട്ട് ഫോളിയോ ഫയലിലേക്ക് രചനകള്‍./രചനകളുടെ പ്രദര്‍ശനം .
സുനാമി വര്‍ണിക്കുന്നത് പോലെയാണോ ഒരു പൂങ്കാവനം വര്‍ണിക്കുക?
ഭീകര ദൃശ്യ വര്‍ണനയും സൌന്ദര്യവര്‍ണനയും -പദങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍..ചര്‍ച്ച
ഓരോ പ്രമേയവും അതിന്‍റെ ദൃശ്യാനുഭൂതി ലഭിക്കും വിധം വിവിധ രചയിതാക്കള്‍ എങ്ങനെ ആവിഷ്കരിച്ചിരിക്കുന്നു എന്ന് നോക്കിയാലോ.
കൃതികളുടെ വായനയും വായനയുടെ കണ്ടെത്തല്‍ അവതരണവും. (വായനയുടെ പ്രക്രിയ ?)
അധ്യാപക പരിശീലനം ഒരിക്കലും അന്തിമ വാക്ക് പറയുന്നില്ല.അന്വേഷണത്തിനുള്ള വാതില്‍ തുറന്നിടുകയാണ്.
പ്രയോഗം ധാരണകള്‍ മെച്ചപ്പെടുത്തും.
ആഴത്തിലുള്ള വിശകലനം സഹിതമുള്ള ആസൂത്രണവും അനിവാര്യം.
രചനയുടെ പ്രക്രിയ എല്ലാ വ്യവഹാര രൂപങ്ങള്‍ക്കും ഒരു പോലെ ആകണമെന്നില്ല.ഒരേ വ്യവഹാരരൂപത്ത്തില്‍ തന്നെ പ്രക്രിയാപരമായ വ്യത്യാസങ്ങള്‍ കാണാം.
എഴുത്തുമായി ബന്ധപ്പെട്ട മറ്റുചില കാര്യങ്ങള്‍ ബ്ലോഗില്‍ കൊടുത്തിരുന്നു .അവ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക
.എഴുത്ത്
- ആസ്വാദനക്കുറിപ്പുകള്‍ -വളര്‍ച്ചയുടെ മുദ്രകള്‍ .
- മാറ്റം പ്രകടം. കാസര്‍കോട് നാലിലാം കണ്ടം സ്കൂളില
- "ഒന്നര മാര്‍ക്കിനായി ഒതുക്കി കെട്ടിയ അടഞ്ഞ മുറി...
- .എല്ലാ സ്കൂളുകളില്‍ നിന്നും അച്ചടിച്ച പുസ്തകങ്ങള്‍.
- ഇന്‍ ലാന്റ് മാസികകള്‍ വൈകണമോ
- അനുഭവ വിവരണം എഴുതുമ്പോള്‍ (രണ്ടാം ഭാഗം )
- അനുഭവ വിവരണം എഴുതുമ്പോള്‍( ഒന്നാം ഭാഗം )
- ഏഴാം ക്ലാസ്സിലെ മാധ്യമ പ്രവര്‍ത്തകര്‍
- മലയാളത്തിന്റെ കരുത്തു ഓരോ കുട്ടിക്കും വേണ്ടേ ?
- കവിതയുടെ ചിത്ര സാധ്യതകള്‍
- ഒരു അനുഭവക്കുറിപ്പ് ( മലയാളം )