ഞാൻ കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര സബ്ജില്ലയിലെ പേരാമ്പ്ര ജി.യു.പി സ്‌കൂളിലെ ഷീബ ടീച്ചർ.

- ഈ വർഷ ത്തെ പാഠപുസ്തകം കണ്ടപ്പോൾ എളുപ്പം കഴിയുമെന്ന് കരുതി. പക്ഷേ ടീച്ചർ ടെക്സ്റ്റ് കണ്ടപ്പോൾ ഒന്ന് സ്തംഭിച്ചു. എല്ലാം വ്യക്തമായി നൽകിയിട്ടുണ്ട്. എന്നാലും എല്ലാ വിഷയവും എങ്ങനെ കൊണ്ടുപോകും എന്ന പ്രയാസത്തിലായി.
- ഭാഷ, പരിസര പഠനം, ഇവയ്ക്ക് പുറമെ കലകായികം, അഭിനയം നിർമാണം. ഇവയെല്ലാം കോർത്തിണക്കിക്കൊണ്ടു പോവുക ആദ്യമാദ്യം വളരെ പ്രയാസമായി.
ദിവസങ്ങളോളം ഉറങ്ങാത്ത രാത്രികൾ''
- കാരണം കുട്ടികളെ പോലെ Tr ഉം നാളേക്ക് കൃത്യമായി plan ചെയ്യണം.
- അല്ലാതെ ക്ലാസ്സിൽ പോവാൻ കഴിയില്ല. ഇത് എൻ്റെ അനുഭവം
- ഒന്നാമത്തെ പാഠം തീർക്കാൻ ഒത്തിരി ദിവസങ്ങളെടുത്തു മക്കൾ പലതരത്തിലുള്ളവർ ''
- എന്നിരുന്നാലും എടുക്കുന്ന ഓരോ ഭാഗവും മക്കൾ അന്നന്ന് വായിക്കുന്ന സ്ഥിതിവിശേഷം എനിക്ക് കാണാനായി. എനിക്ക് ഏറെ സന്തോഷം തോന്നി. മുമ്പൊന്നും ഇല്ലാത്ത അവസ്ഥയായിരുന്നു അത്.
തീർച്ചയായും ഈ രീതിയുടെ മേന്മ തന്നെ

- അതായത് കണ്ടെത്തൽ വായന
- വാക്യം വാക്ക്, അക്ഷരം ക്രമത്തിൽ വായന, ക്രമരഹിത വായന ഇവ കഴിയുമ്പോഴേക്കും ഏകദേശം കുഞ്ഞുങ്ങളും വായിക്കാൻ പഠിച്ചിരിക്കുന്നു. ഇന്ന്
- ആറാമത്തെ യൂണിറ്റിൽ എത്തി നിൽക്കുന്നു.
- *41 കുട്ടികളിൽ 37 പേരും* *മിടുക്കരായി വായിക്കുന്നു*
- 4 പേർക്ക് സഹായം വേണം. എന്നിരുന്നാലും ഈ വർഷം കൂടുതൽ സംതൃപ്തി തോന്നുന്നു.
- മാത്രവുമല്ല
എടുത്തു പറയേണ്ട മറ്റൊരു കാര്യം

- കുഞ്ഞുങ്ങൾ*പട പട.* എന്ന പാട്ടിൽ തുടങ്ങി 15 ഓളം പാട്ടുകൾ പാഠഭാഗവുമായി ബന്ധപ്പെട്ട് ഈ കുറഞ്ഞ മാസങ്ങൾ കൊണ്ട് അവരറിയാതെ ഹൃദിസ്ഥമാക്കി
- മുമ്പ് Trഎൻട്രി ആക്ടിവിറ്റിയായി പാടിക്കൊടുക്കുകയായിരുന്നു
- ഇപ്പോൾ പുസ്തകത്തിൽ തന്നെയുണ്ട്.
- ഇപ്പോൾ പാട്ടും, കഥയും, സംഭാഷണവും ഒക്കെയായി മക്കൾ നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.
*പാഠഭാഗത്തിൻ്റെ ബാഹുല്യം* അലട്ടുന്നുണ്ടെങ്കിലും ഞാനും, മക്കളും അതിലേറെ രക്ഷിതാക്കളും സംതൃപ്തർ



27/11/2024

No comments:
Post a Comment