ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, October 20, 2025

121. ഒന്നാം ക്ലാസില്‍ അഭിമാന നിമിഷങ്ങള്‍ ഏറെ

10 പേർ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

"ഒരു ഗ്രാമപ്രദേശത്തെ സ്കൂളാണ് എന്റേത്.
🔆
പ്രീ-പ്രൈമറി പഠനാനുഭവങ്ങൾ കുറവായ കുട്ടികളാണ് ഇവിടെ എത്തുക. ഇത്തവണ എനിക്ക് 10 മക്കളെക്കിട്ടിയതിൽ ഞാൻ ഏറെ സന്തോഷിച്ചു.
🔆 എന്തു കിട്ടിയാലും വായിക്കും ചിത്രം കഥയാക്കി പറയും എഴുതും
  • ആദ്യ യൂണിറ്റിൽ തന്നെ എന്റെ എല്ലാ കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് മുന്നേറാൻ എനിക്ക് കഴിഞ്ഞു.
  • ആറാം യൂണിറ്റിൽ എത്തി നിൽക്കുമ്പോൾ 10-ൽ 7 പേർക്കും എന്തു കിട്ടിയാലും വായിക്കുന്നതിനും ചിത്രം കഥയാക്കി പറയുന്നതിനും എഴുതുന്നതിനും ആശയമികവോടെ പഠന പ്രവർത്തനങ്ങൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നതിനും കഴിയുന്നുണ്ട്.
  • ഒരാൾ ഇതര സംസ്ഥാനക്കാരനാണ്. പഠിച്ച അക്ഷരങ്ങൾ എഴുതുമ്പോൾ മറന്നാൽ തെളിവെടുത്തെഴുതാൻ സാധിക്കുന്നുണ്ട്. ചേർത്തു വായിക്കാൻ ശ്രമിച്ചു വരുന്നു.
  • മറ്റ് രണ്ട് പേർ സ്ഥിരമായി ഹാജരാകാത്തതാണ് പിന്നോക്കാവസ്ഥയ്ക്ക് കാരണം.
🔆 സ്വയം കണ്ടെത്തലിന്റെയും  ആസ്വാദനത്തിന്റെയും പുതിയ തലങ്ങൾ
  • ഒരോ പാഠഭാഗങ്ങളും ഓരോ അനുഭവങ്ങളായി ഉൾക്കൊണ്ട്, സ്വയം കണ്ടെത്തലിന്റെയും വിലയിരുത്തലിന്റെയും ആസ്വാദനത്തിന്റെയും പുതിയ തലങ്ങൾ കണ്ടെത്തി ഞങ്ങൾ മുന്നേറുന്നു.
🔆 100 ഡയറി ക്കുറുപ്പുകൾ
  • 10 ൽ 7 പേരും 100 ഡയറി ക്കുറുപ്പുകൾ പൂർത്തിയാക്കി. ഇതിൽ നാല് പേർക്ക് കലാധരൻ മാഷിന്റെ fb -ൽ സ്ഥാനം പിടിക്കാനും കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
🔆 വിവിധ വിഷയങ്ങള്‍ക്ക് തുല്യ പ്രാധാന്യം
  • പരിസരപഠനത്തിനും കലാകായിക വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പാഠഭാഗങ്ങൾ കുഞ്ഞുങ്ങളുടെ നിരീക്ഷണ പാടവവും, മനോഭാവവും വളർത്തുന്നതിനും അനുയോജ്യം തന്നെയാണ്.
🔆 എത്ര മനോഹരമായാണ് ഓരോ ഭാഗത്തിന്റെയും അവതരണം!
  • ഒരോ കഥാപാത്രങ്ങളും ഓരോ വാഗ്മയ ചിത്രങ്ങളായി കുഞ്ഞു മനസിൽ നിറഞ്ഞു നിൽക്കുന്നു. സഹജീവി സ്നേഹത്തിന്റെ ഉത്തമമാതൃകയായി .......മുത്തു തേടിയിയുള്ള യാത്ര......
  • കീരിയെ കണ്ടപ്പോൾ നായയുടെചാട്ടം... തുടർന്നുള്ള WB ലെ ചിത്രം........ എത്ര മനോഹരമായാണ് ഓരോ ഭാഗത്തിന്റെയും അവതരണം!
🔆 ശക്തം പുനരനുഭവങ്ങള്‍
  • പുനരനുഭവങ്ങൾ കോർത്തിണക്കി, അക്ഷരത്തിനും ചിഹ്നത്തിനും ഊന്നൽ നൽകി, പുതു തലമുറയെ അക്ഷരലോകത്തിലേക്ക് കൈപിടിച്ചു നടത്താൻ ഇതിലധികം എന്തു വേണം?
🔆പാഠപുസ്തക നിർമ്മാണ സമിതി അംഗങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
🔆 എന്നോട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി
  • ആറാം യൂണിറ്റിൽ എത്തി നിൽക്കുമ്പോൾ എന്റെ കുഞ്ഞുങ്ങൾ ഗവേഷണാത്മക, കണ്ടെത്തൽ പഠനത്തിന്റെ തെളിവായി എന്നോട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. പാവയ്ക്കയെക്കുറിച്ചുള്ള പാട്ട് പാടി പൂർത്തികരിച്ചശേഷം എഴുത്തിലേയ്ക്ക് കടന്നപ്പോൾ
  • 'അച്ഛൻ ' എന്നെഴുതാൻ നമ്മൾ പഠിച്ച " ച്ച" എഴുതാത്തത് എന്താണ് . ലഡു, രക്തം, എന്നൊക്കെ എഴുതുമ്പോൾ "എ" ചിഹ്നം ചേർക്കാത്തത് എന്താണ് .....എന്നും ചോദിക്കാൻ മാത്രം എന്റെ മക്കൾ വളർന്നു. പാഠഭാഗത്തെ ചിത്രം കണ്ടിട്ട് ഇത് നായല്ല......, വലിയ നായ എന്ന് പറഞ്ഞിട്ട് ഇത് ചെറുതാണല്ലോ തുടങ്ങി........... നീണ്ടു പോകുന്നു എന്റെ മകളുടെ സംശയവും കണ്ടെത്തലുകളും.
🔆 അഭിമാനനിമിഷങ്ങൾ ഏറെ
  • അഭിമാനനിമിഷങ്ങൾ ഏറെയാണ്, അതിലൊന്ന് മാത്രം കുറിക്കാം......കഴിഞ്ഞ വർഷം ഒന്നിൽ പഠിച്ച മോളുടെ അനുജത്തിയക്ക് ആദ്യാക്ഷരം കുറിക്കുന്നതിന് ഭാഗ്യമുണ്ടായി........ പൊതു വിദ്യാലയ തിരുമുറ്റത്ത് ഞാൻ തന്നെ ആമി മോൾക്ക് ആദ്യാക്ഷരം കുറിക്കണമെന്ന രക്ഷിതാവിന്റെ ആഗ്രഹം പുതിയ സചിത്ര പാഠാവലി യ്ക്കും പൊതു വിദ്യാഭ്യാസത്തിനുമുള്ള സമൂഹത്തിന്റെ അംഗീകാരം തന്നെയാണ്.
🔆പൊതുവിദ്യാഭ്യാസത്തിന് മുതൽക്കൂട്ടാകും
  • പുതിയ പാഠപുസ്തകം എവിടെയോ നമ്മൾ ഉപേക്ഷിച്ച അക്ഷരങ്ങളെ ചേർത്തുപിടിച്ച്......., പൊതുവിദ്യാഭ്യാസത്തിന് മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല.
👍🌈
ജയശ്രീ.ട
ഗവ.എൽ.പി.എസ്
പന്നിവിഴ ഈസ്റ്റ്
അടൂർ.
27/11/2024  

No comments: