സുഭി സുരേന്ദ്രൻ
MDUPS വെള്ളാറ മേമല
വെണ്ണികുളം പത്തനംതിട്ട
🌼 അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കടന്നുവന്ന എന്റെ നാല് കൊച്ചു പൂമ്പാറ്റകൾ ഉണ്ട്. ഒന്നൊരുക്കം മുതൽ അവരുടെ മികവുകളും പോരായ്മകളും മനസ്സിലാക്കി ഒരുമിച്ച് ചേർത്തുനിർത്തി ഈ നിമിഷം വരെയും കൊണ്ടുവരുവാൻ എനിക്ക് സാധിച്ചു. പ്രീ പ്രൈമറി അനുഭവുമില്ലാതെ കടന്നുവന്നതാണ് നാല് കുട്ടികളും. മൂന്നു പേര്‍ പഠനപിന്തുണ വേണ്ട കുട്ടികളാണ്
നേരിട്ട പ്രശ്നങ്ങളും മറികടന്നരീതികളും
ഏറ്റവും പിന്തുണ വേണ്ട ഒരു കുട്ടിയെ ചേര്‍ത്ത് നിറുത്തി.
അദ്വൈത് എന്ന എന്റെ ഒന്നാം ക്ലാസ്സിലെ കുരുന്നിനെ പ്രേവേശനോത്സവത്തിന് എത്തിയപ്പോൾ തന്നെ ഞാൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു, ഒന്നൊരുക്കം പ്രവർത്തനങ്ങൾ നടത്തുമ്പോഴും അവനിലേക്ക് എന്റെ ശ്രദ്ധ കൂടുതൽ പോയിരുന്നു, കാരണം പേര് പറയുന്നത് പോലും വ്യക്തമല്ലായിരുന്നു. പെൻസിൽ പിടിക്കാനോ ഒരു വസ്തു കൈയിൽ നേരെ പിടിക്കാനോ പോലും കഴിയാത്ത കുട്ടി.- അവനെ
ഞാൻ ഒന്നൊരുക്കം
മുതൽ നല്ല പിന്തുണ നൽകി. അവനെ ഇന്ന് നല്ല ഒരു മിടുക്കൻ ആക്കി മാറ്റുവാൻ സാധിച്ചു. ഒന്നൊരുക്കം പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവനെ കൂടുതൽ ഉൾകൊള്ളിച്ചു സംസാരിക്കാനും പ്രവർത്തങ്ങൾ ചെയ്യാനും അവസരങ്ങൾ നൽകി. (പൂക്കൾ പറിക്കാൻ, പരീക്ഷണങ്ങൾ ചെയ്യാൻ, കണ്ട കാര്യങ്ങളെക്കുറിച്ചു സംസാരിക്കുക...) - അങ്ങനെ അവന് ധാരാളം സംസാരിക്കാൻ ഉള്ള അവസരങ്ങൾ ഒരുക്കി നൽകി.
- കൂടാതെ
എഴുത്തിൽ ആദ്യം
വെറുതെ കുത്തിവരക്കുവാൻ അവസരo കൊടുത്തു. വീട്ടിൽ ചെന്നും അവൻ അങ്ങനെ കുത്തിവരച്ചോട്ടെ എന്ന് രക്ഷിതാക്കൾക്കും നിർദ്ദേശം നൽകിയിരുന്നു. ഞാൻ അവനായി മണൽ, അറക്കപൊടി, ബോർഡ് എഴുത്ത്, സ്ലെറ്റിൽ എഴുത്ത് തുടങ്ങിയ വിവിധ പ്രതലങ്ങൾ ഉൾപ്പെടുത്തി. പതിയെ പതിയെ കൈകൾക്ക് വഴക്കം ആയി തുടങ്ങി എന്ന് മനസ്സിലായപ്പോൾ ബോർഡിലും ബുക്കിലും ചിത്രം വരയ്ക്കാൻ അവസരം ഒരുക്കി, വൃത്തം വരപ്പിച്ചു, പിന്നീട് അവന്റെ വിരലുകൾ എഴുതാൻ സാധിക്കാറായി എന്ന് തോന്നിയപ്പോൾ അവന്റെ പേര് എഴുതിച്ചു. അവന് ഒരുപാട് സന്തോഷം ആയി. രക്ഷിതവും വളരെ സന്തോഷം ഉള്ളവർ ആയി. - അവനു സംസാരിക്കാനും എഴുതാനും ഉള്ള അവസരങ്ങൾ ധാരാളം നൽകി.
- രാവിലെ 8.30 ന് സ്കൂളിൽ
എത്തിയാൽ അവൻ വരുമ്പോൾ തന്നെ വീട്ടിലെ കാര്യങ്ങൾ വന്ന വഴിയിലെ കാഴ്ചകൾ പറയിപ്പിച്ചു, അത് അവനു നല്ലൊരു അനുഭവം ആയി. ഇന്ന് ചോദിക്കാതെ തന്നെ അവന്റെ ഒരു ദിവസത്തെ കുറച്ചു പറഞ്ഞു തരും എനിക്ക്. - അക്ഷരങ്ങൾ ഏറെക്കുറെ വ്യക്തം ആയി കഴിഞ്ഞു അവന്.
- പഠിപ്പിച്ച അക്ഷരങ്ങൾ വാക്കുകൾ ചിത്രങ്ങൾ, കഥകൾ, പാട്ടുകൾ ഇവയൊക്കെ അവൻ ഓർത്തെടുക്കാറുണ്ട്.
- അവൻ പതിയെ വായിക്കുന്നുണ്ട്, അറിയാത്ത വാക്കുകൾ പറഞ്ഞു കൊടുക്കും അപ്പോൾ ഒന്നുടെ വായിക്കും.
- പിന്തുണ വേണം.. പിന്നെ ഒന്നാം പാഠം തന, താന, പട, പറവ, ആന, ആട്, എന്നിവ നന്നായി വായിക്കും.
- ഇപ്പോൾ പഠിപ്പിക്കുന്ന പാഠത്തിലെ അക്ഷരങ്ങൾ ഓർമ്മ ഉണ്ട് അവ പെട്ടെന്ന് പറയും
- തന എന്ന് എഴുതാൻ തന്നെ അരമണിക്കൂർ പിടിക്കും കുറേനേരം ആലോചിച്ചിരിക്കും പിന്നീട് എഴുതാൻ പറയുമ്പോൾ പതുക്കനെ എടുക്കും ഇങ്ങനെ കുറെ നേരം അവിടെ ഇങ്ങനെ ബുക്കിൽ ഇങ്ങനെ വച്ചുകൊണ്ടിരിക്കും പിന്നെയും കുറെ നേരം ആലോചിക്കും ഞാൻ പറയുന്നത് എന്ന് പറയും പിന്നെ ഇങ്ങനെ ഇരിക്കും എന്ന് പറയുമ്പോൾ പിന്നെ ഇങ്ങനെ ആലോചിച്ചാൽ പിന്നെ പതിയെ ആണ് എഴുതുന്നത് ഒരു അക്ഷരം എഴുതി കഴിയുമ്പോഴേക്കും അരമണിക്കൂറോളം കഴിയും പിന്നെ അടുത്ത അക്ഷരം കുറേനേരം ആലോചിച്ചു കൊണ്ടിരിക്കുക അതിനുശേഷം എഴുതും അങ്ങനെയാണ് പോകുന്നത്
- എഴുതാൻ ആയാലും വായനയ്ക്ക് ആയാലും നല്ല സമയമെടുക്കുന്നുണ്ട് പക്ഷേ അവന് പഠിപ്പിക്കുന്ന അക്ഷരങ്ങളും ആ വാക്കുകളും ഓർമ്മയിലുണ്ട് പക്ഷേ അത് ഇങ്ങനെ പറയുവാൻ കുറെ സമയം പിടിക്കും
- ചെറിയ ചെറിയ വാക്കുകൾ തനി എഴുതാൻ ശ്രമിക്കുന്നുണ്ട് ചെടി തിന്നു, സമ്മാനം എന്ന് കുറച്ചു വലിയ വാക്ക് എഴുതാൻ താമസമാണ് അതിനു പിന്തുണ ആവശ്യമാണ്.
- അവനെ
ഞാൻ ഒന്നൊരുക്കം
രക്ഷിതാക്കളുടെ കുറഞ്ഞ പങ്കാളിത്തം 🌼 ഒന്നാമത്തെ ക്ലാസ്
പിടിഎ കൂടിയ സമയത്ത് ഒരു രക്ഷിതാവ് മാത്രമാണ് പങ്കെടുത്തത് എന്നാൽ ജൂൺ മാസത്തിൽ ആരംഭിച്ച ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ രക്ഷിതാക്കൾ യാതൊരു പ്രതികരണവും നടത്താൻ ശ്രമിച്ചിരുന്നില്ല. പിന്നീടങ്ങോട്ട് നിരന്തരമായി കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ അവർ ചെയ്യുന്ന ഓരോ കാര്യങ്ങളും അവർ എഴുതുന്നതും വായിക്കുന്നതും അവർ നടത്തുന്ന പരിപാടികൾ എല്ലാം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുവാൻ തുടങ്ങി. രക്ഷിതാക്കളുമായി നിരന്തരം കുട്ടികളുടെ പഠന മികവുകൾ ചർച്ച ചെയ്യുവാനും തുടങ്ങി അങ്ങനെ പതിയെ പതിയെ ഓരോ രക്ഷിതാവും കുട്ടികളെ പഠനകാര്യത്തിൽ ശ്രദ്ധിക്കുവാനും എന്നോടൊപ്പം അവരുടെ പഠന കാര്യങ്ങൾ ചർച്ച ചെയ്യുവാനും തുടങ്ങി, അത് ഏറ്റവും വലിയ നേട്ടമായി ഞാൻ കാണുന്നു. ക്ലാസ് PTAയിൽ ഒരു രക്ഷിതാവ് മാത്രം പങ്കെടുത്തപ്പോൾ എനിക്ക് വളരെയധികം പ്രയാസം തോന്നിയിരുന്നു. എന്നാൽ രണ്ടാം ടേം എത്തിയപ്പോഴേക്കും എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം എനിക്ക് ഉറപ്പുവരുത്തുവാൻ സാധിച്ചു.ഡയറി എഴുതാത്ത കുട്ടികള്‍ 🌼 ഓരോ ദിവസവും രാവിലെ 8.30 ആകുമ്പോൾ തന്നെ ഞാൻ സ്കൂളിൽ എത്തിയിരിക്കും. അപ്പോൾ മുതൽ കടന്നുവരുന്ന ഓരോ കുഞ്ഞുങ്ങളെയും ഇരുത്തി അവർക്ക് ആവശ്യമായ പഠന പിന്തുണ ദിവസവും നൽകി വരാറുണ്ട്. അവരുമായി വീട്ടിലെ കാര്യങ്ങളും സ്കൂളിലെ അനുഭവങ്ങളും ഇങ്ങനെ ഓരോ കാര്യങ്ങളും സംസാരിച്ചു സംസാരിച്ചു പതിയെ പതിയെ കുഞ്ഞുങ്ങളെ പഠനത്തിലേക്ക് ഞാൻ എത്തിക്കുകയാണ് ചെയ്യുന്നത്. ഡയറി എഴുതാതെ വരുന്ന കുഞ്ഞുങ്ങൾക്ക് അവരുമായി സംസാരിക്കുന്ന കാര്യങ്ങൾ പതിയെ ഡയറിയിലേക്ക് എഴുതിപ്പിക്കുവാൻ ഞാൻ ശ്രമിക്കാറുണ്ട്. ഒന്നോ രണ്ടോ വാക്കിൽ മാത്രം കാര്യങ്ങൾ പറഞ്ഞിരുന്ന കുഞ്ഞുങ്ങൾ ഇപ്പോൾ ഒരു കാര്യത്തെക്കുറിച്ച് പല കാര്യങ്ങളും സംസാരിച്ചു അവരുടെ നിരീക്ഷണം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്.
പഠന പിന്തുണ വേണ്ട മൂന്ന് കുട്ടികള്‍ . അവർ പോലും അറിയാതെ തന്നെ അവരിലേക്ക് പഠന പിന്തുണ നൽകി ഞാൻ വരുന്നു. നിറം നൽകാനും ചിത്രം വരയ്ക്കാനും ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുവാനും ഒക്കെ ഇന്ന് വളരെ മികച്ച നിലയിൽ കുട്ടികളെ എത്തിക്കുവാൻ സാധിച്ചു. അദ്വൈത് എന്ന കുട്ടിയിൽ വന്നിട്ടുള്ള പഠനമാറ്റം വളരെ വലുതാണ് എന്റെ സഹ അധ്യാപകരും രക്ഷിതാക്കളും അവനിൽ ഉണ്ടായ മാറ്റം വളരെ സന്തോഷത്തോടുകൂടി ഏറ്റെടുത്തു. സ്കൂളിൽ പഠിപ്പിക്കുന്ന ഓരോ കാര്യങ്ങളും അവൻ വീട്ടിൽ ചെന്ന് രക്ഷിതാവുമായി സംസാരിക്കുമ്പോൾ അവന്റെ അമ്മ എന്നെ വിളിക്കുകയും അവനിൽ ഉണ്ടായി ഈ മാറ്റങ്ങളെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യുന്നത് പലപ്പോഴും എനിക്കും സന്തോഷം നൽകി.
കുടുംബപശ്ചാത്തലം 🌼 എന്റെ നാലു കുഞ്ഞുങ്ങളിൽ മൂന്നു കുഞ്ഞുങ്ങളുടെ വീട്ടിലെ സാഹചര്യങ്ങൾ വളരെ മോശാവസ്ഥയിലാണ് കടന്നു പോകുന്നത്. അമ്മമാരുടെ സ്നേഹം പോലും അനുഭവിക്കാൻ കഴിയാതെ പോയ രണ്ടു കുട്ടികൾ എന്റെ ഒപ്പമുണ്ട് എന്നാൽ ഒരു അധ്യാപികയും അമ്മയും ഒക്കെയായി ഞാൻ അവർക്കൊപ്പം ഉണ്ട്. അവർ ക്ലാസ് റൂമിൽ വരുന്ന ദിവസങ്ങളിൽ എല്ലാം വളരെ സന്തോഷത്തോടുകൂടിയാണ് ഇരിക്കുന്നത് ഓരോ കാര്യങ്ങളും ഓടിവന്ന എന്റെ അടുത്ത് ഷെയർ ചെയ്യാൻ ശ്രമിക്കാറുണ്ട്. ഞാൻ അവർക്കൊപ്പം നല്ലൊരു ഫെസിലിറ്ററായി അവരുടെ കൂടെയുണ്ട് എന്ന് അവരിൽ ആത്മവിശ്വാസം നൽകാൻ എനിക്ക് സാധിച്ചു.
നേട്ടങ്ങൾ
ഒന്നാം പാദവാർഷിക പരീക്ഷയെ എത്തിയപ്പോൾ തന്നെ ഓരോരുത്തരും സ്വന്തമായി പരീക്ഷ എഴുതുവാൻ ശ്രമിച്ചു, ഒരാൾ തനിയെ ചോദ്യങ്ങൾ വായിച്ച് ഉത്തരം എഴുതി. ബാക്കി മൂന്ന് കുട്ടികൾക്കും ചെറിയ പിന്തുണയോടെ പരീക്ഷ പൂർത്തിയാക്കി.
ഓഗസ്റ്റ് മാസം അവസാനം ആയപ്പോഴേക്കും തുടങ്ങിയ ഡയറിയെഴുത്ത് ഓരോ കുട്ടികളിലും വ്യത്യസ്തമായ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ സാധിച്ചു.
ഓരോ കാര്യങ്ങളെയും കൂടുതൽ ശ്രദ്ധയോടെ വീക്ഷിക്കുവാനും അതിനെക്കുറിച്ച് പറയുവാനും രാവിലെ കുട്ടികളുടെ മുന്നിൽ വന്ന അതിനെക്കുറിച്ച് സംസാരിക്കുവാനും യാതൊരു പേടിയും കൂടാതെ ധൈര്യമായി പറയുവാനുള്ള അവസരം കുട്ടികൾക്ക് നേടിയെടുക്കുവാൻ സാധിച്ചു.
പാഠഭാഗം വിനിമയും ചെയ്യുമ്പോൾ ഉണ്ടാകുന്ന കഥകൾ പാട്ടുകൾ യാതൊരു പ്രയാസവും കൂടാതെ മറ്റു കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുവാനും രക്ഷിതാക്കൾക്ക് വീട്ടിൽ ചെന്ന് പറഞ്ഞു കൊടുക്കുവാനും കുട്ടികൾക്ക് സാധിച്ചു അത് വലിയൊരു നേട്ടമായി ഞാൻ കണക്കാക്കുന്നു.
🌈പഠനപിന്തുണയ്ക് ഓരോ കുട്ടിക്കും ഓരോ ബുക്ക് 🌈
ഒന്നൊരുക്കം മുതൽ തന്നെ ഓരോ കുട്ടിയെയും നന്നായി മനസ്സിലാക്കാൻ ശ്രമിച്ചത് കൊണ്ട് തന്നെ അവരിൽ ഉണ്ടാകുന്ന പോരായ്മകളും മികവുകളും വളരെ പെട്ടെന്ന് തന്നെ കണ്ടെത്തി പരിഹരിക്കുവാൻ സാധിച്ചിട്ടുണ്ട്. പഠന നേട്ടം ഉറപ്പുവരുത്തേണ്ട കുട്ടികൾക്ക് പഠന പിന്തുണ നൽകുവാനായി ഒരു ബുക്ക് നൽകുകയും അതിലൂടെ അവർക്ക് ആവശ്യമായ എല്ലാ വിഷയങ്ങൾക്കും ഉള്ള പിന്തുണ നൽകി വരുന്നു.
🌈കുട്ടികൾക്ക് സ്കൂളിൽ വരുവാൻ വളരെ ഇഷ്ടം🌈
നമ്മുടെ പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങളിലൂടെ ( കളികളിലൂടെയും കഥകളിലൂടെയും പാട്ടുകളിലൂടെയും) വളരെ ആസ്വാദകരമായി ക്ലാസ് മുന്നോട്ട് പോകുന്നു അതുകൊണ്ടുതന്നെ കുട്ടികൾക്ക് സ്കൂളിൽ വരുവാൻ വളരെ ഇഷ്ടമാണ്. വരുമ്പോൾ തന്നെ ഇന്ന് ഏത് പാട്ടാണ് ടീച്ചർ നമ്മൾ പാടുന്നത് എന്ന് ചോദിച്ചാണ് ക്ലാസ്സിൽ വരുന്നത്. പിറന്നാൾ സമ്മാനം എന്ന പാഠഭാഗത്തിലൂടെ കടന്നുപോയ കുട്ടി തന്റെ സ്വന്തം ചേട്ടന്റെ പിറന്നാളിന് പൂമ്പാറ്റയെ നൽകയും അത് ഡയറിയിൽ എഴുതുവാനും കഴിഞ്ഞു. അത്രത്തോളം കുട്ടികളിൽ ഓരോ പാഠഭാഗവും ആഴത്തിൽ സ്പർശിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.
🌼 ഒന്നഴക് കൂട്ടായ്മയുടെ സ്വാധീനം🌼
- ഒന്നഴക് കൂട്ടായ്മ ആഴത്തിൽ എന്നിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
- ഹാൻഡ്ബുക്കിലെ ഓരോ പ്രവർത്തനങ്ങളിലൂടെയും ഓരോ ദിവസം കടന്നുപോകുമ്പോഴും അതിനെ എത്രത്തോളം കുട്ടികളിൽ എത്തിക്കാൻ കഴിയും എന്ന് നിരാശപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. കാരണം ഒന്നഴക് കൂട്ടായ്മ ഓരോ ദിവസവും വിനിമയം ചെയ്യേണ്ട മാന്വൽ കൃത്യമായ ഓരോ ജില്ലകളിലും ഏറ്റെടുത്ത് വളരെ ഭംഗിയായി ചെയ്തുവരുന്നു.
- ക്ലാസ് റൂമിൽ വിനിമയം ചെയ്യേണ്ട ഭാഗവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രയാസങ്ങൾ നേരിടുമ്പോൾ നൽകുന്ന പിന്തുണ ഒരുപാട് പ്രചോദനമാണ്. ഓരോ കാര്യങ്ങളിലും വളരെ നല്ല അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂട്ടായ്മയിലൂടെ എനിക്ക് ലഭിക്കുന്നുണ്ട്. ഒന്നഴക് എന്ന കൂട്ടായ്മയിൽ ഓരോ അധ്യാപകരും അവരുടേതായ പല അഭിപ്രായങ്ങളും വിമർശനങ്ങളും ചർച്ചയിൽ വയ്ക്കുമ്പോൾ അതും എനിക്ക് വളരെ പ്രചോദനമായി തീർന്നിട്ടുണ്ട്. മറ്റ് അധ്യാപകർ ചെയ്യുന്ന പല കാര്യങ്ങളും ഗവേഷണാത്മകമായി തന്നെ ചിന്തിക്കുവാനും ഓരോരുത്തരും അവരവരുടെ ക്ലാസ് റൂമിൽ ചെയ്യുന്ന കാര്യങ്ങൾ ചർച്ച ചെയ്യുമ്പോഴും അതിൽ നിന്നും എനിക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങൾ എന്റെ കുഞ്ഞുങ്ങളെ മനസ്സിലാക്കി അവരുടെ നിലവാരത്തിനനുസരിച്ചുള്ള പല കാര്യങ്ങളെയും ഞാൻ സെലക്ട് ചെയ്യാറുണ്ട് അത് എനിക്ക് ഒന്നഴക് കൂട്ടായ്മയിലൂടെ ലഭിക്കുന്നുണ്ട്.
- കഴിഞ്ഞവർഷം ഒന്നാം ക്ലാസ് അധ്യാപകരെ ചേർത്ത് നിർത്തിയത് പോലെ തന്നെ ഇത്തവണയും അതിലും ഗംഭീരമായി ഒരുപാട് ഒന്നാം ക്ലാസ് അധ്യാപകരെയും ചേർത്തുനിർത്തി മുന്നോട്ടു പോകുവാൻ ഒന്നഴകിന് സാധിച്ചിട്ടുണ്ട് അത് വളരെ പ്രശംസനീയമാണ്.
- എല്ലാ ജില്ലയിലും ഉള്ള അധ്യാപകരെയും ഉപജില്ലാ അധ്യാപകരെയും കോർത്തിണക്കി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യുകയും ആവശ്യമായ പിന്തുണ നൽകുകയുംചെയ്തു വരുന്നത് വളരെ നല്ല പ്രവർത്തനം ആണ് 🤝.
- എന്റെ അധ്യാപന ജീവിതത്തിൽ ഒന്നാം ക്ലാസിലെ കൊച്ചു പൂമ്പാറ്റകളെ ഒന്നഴക് ആക്കി മാറ്റുവാൻ, ഒന്നാം ക്ലാസ് അധ്യാപകരെയും മികവഴക് ആക്കി മാറ്റുവാനും നമ്മുടെ ഒന്നഴക് ഗ്രൂപ്പിന് സാധിക്കുന്നുണ്ട്.
- പലരും ഒന്നാം ക്ലാസ്സ് എടുക്കാൻ മടിക്കുമ്പോഴും ഒന്നാം ക്ലാസ് അധ്യാപിക ആയ നിലയിൽ ഞാൻ ഇന്ന് ഏറ്റവും സന്തോഷവതിയാണ്. അതിനു കാരണം ഒന്നഴക് ടീമിന്റെ സപ്പോർട്ട് ഉള്ളത് കൊണ്ട് കൂടിയാണ്. ഇനിയും ഒരുപാട് പ്രചോദനമായി ഒന്നഴക് ടീമിന്റെ ഒപ്പം ഞാനും ഉണ്ടാകും.






No comments:
Post a Comment