കടമേരി എം യു പി സ്കൂളിലെ പെന്‍സില്‍പാത എന്ന മെഗാ കൂട്ടെഴുത്ത് പത്രത്തിന്റെ പ്രകാശനചിത്രം നോക്കൂക. ഒരാള്‍ വലുപ്പത്തിലുള്ള പത്രമാണ് അവര്‍ തയ്യാറാക്കിയത്. ടീച്ചര്‍ പത്രവുമായി നില്‍ക്കുന്ന ചിത്രം ചുവടെ നല്‍കിയിട്ടുണ്ട്. ഒന്നാം ക്ലാസുകാര്‍ വളരെ ആവേശത്തോടെ കൂട്ടെഴുത്ത് കുട്ടിപ്പത്രം തയ്യാറാക്കാന്‍ തുടങ്ങി എന്നത് സന്തോഷം പകരുന്നു.
നാട്ടുവിശേഷം കൂട്ടെഴുത്ത് കുട്ടിപ്പത്രം എന്ന ആശയം 2023 നവംബര്‍ മാസം നടന്ന ക്ലസ്റ്ററിലൂടെയാണ് ഒന്നാം ക്ലാസില്‍ അവതരിപ്പിക്കുന്നത്. അന്നത്തെ ചില അനുഭവക്കുറിപ്പുകള്‍ ചുവടെയുള്ള ലിങ്കിലുണ്ട്.
- ഒന്നാം ക്ലാസില്‍ കുട്ടികള്‍ പത്രം നിര്‍മ്മിക്കുന്നു
- നാട്ടുവിശേഷം കൂട്ടെഴുത്തുമായി ഒന്നാം ക്ലാസുകാര്‍
- കൂട്ടെഴുത്തിന്റെ ഒന്നാന്തരം മാതൃക
- ഒന്നാം ക്ലാസില്‍ പൂമണമുള്ള പത്രം
2025 ഒക്ടോബറില്‍ അനീസ ടീച്ചര്‍ (മുരുക്കുമൺ യു പി എസ്സ്, നിലമേൽ, ചടയമംഗലം ഉപജില്ല, കൊല്ലം) ഒന്നഴകിലൂടെ പങ്കിട്ട ആസൂത്രണക്കുറിപ്പില്‍ സംയുക്ത ഡയറിയില്‍ നിന്ന് കൂട്ടെഴുത്ത് കുട്ടിപ്പത്രം രൂപപ്പെടുത്തുന്ന പ്രക്രിയ വിശദീകരിച്ചു.
മുന്‍വര്‍ഷങ്ങളില്‍ കുട്ടികള്‍ക്ക് വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതില്‍ നേരിട്ട ചെറിയ പ്രയാസത്തെ ഡയറിയില്‍ നിന്നും വാര്‍ത്തകള്‍ രൂപപ്പെടുത്തുന്ന പ്രക്രിയയിലൂടെ മറികടക്കുകയായിരുന്നു.
ലക്ഷ്യങ്ങൾ:
1. തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.
2. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങൾ,പദങ്ങൾ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
3. സംയുക്ത ഡയറിയില്‍ നിന്നും കൂട്ടെഴുത്ത് പത്രം വികസിപ്പിക്കുന്നതിലൂടെ കൂടുതല്‍ പഠനപിന്തുണ വേണ്ട കുട്ടികള്‍ക്ക് സഹപാഠികളുടെ സഹായം ഉറപ്പാക്കുക
4. സംയുക്തഡയറിയുടെ പങ്കിടലിന് പുതിയ സാധ്യത വികസിപ്പിക്കുക
5. വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും തയ്യാറാക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും പത്രരൂപത്തിലാക്കുന്നതിനുമുള്ള കഴിവ് ഒന്നാം ക്ലാസുകാരില്‍ വളര്‍ത്തുര
പ്രതീക്ഷിത സമയം - 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - വായനപാഠങ്ങൾ, വരയിട്ടപേപ്പര്‍ പകുതി വീതം മുറിച്ചത് പത്രത്തിന്റെ രീതിയില്‍ ഒട്ടിച്ച അരമുറി ചാര്‍ട്ട് പേപ്പര്‍-ഓരോ പഠനക്കൂട്ടത്തിനും.)
എങ്ങനെയാണ് കൂട്ടെഴുത്ത് പത്രം തയ്യാറാക്കുക?
അഞ്ച് പേര്‍ വീതമുള്ള ഭിന്നനിലവാര പഠനകൂട്ടങ്ങള്‍ രൂപപ്പെടുത്തുന്നു. നിർദ്ദേശങ്ങൾ നൽകുന്നു.
ഘട്ടം ഒന്ന്
നമ്മള്‍ കുട്ടിപ്പത്രം തയ്യാറാക്കാന്‍ പോവുകയാണ്. ആദ്യമായി പത്രത്തിന് ഓരോ പഠനക്കൂട്ടവും പേരിടണം.
ടീച്ചര്‍ നല്‍കിയ ചാര്‍ട്ടിന്റെ മുകളിലത്തെ കോളത്തില്‍ പേര് വലുതായി എഴുതണം. ആദ്യം പെന്‍സില്‍ വച്ച് എഴുതണം. തെറ്റാതെ എഴുതണം. എന്നിട്ട് സ്കെച്ച് പേന വച്ച് അതിന് മുകളലൂടെ എഴുതണം.
ഘട്ടം രണ്ട്
ഓരോരുത്തരും അവരവരുടെ ഡയറിയില്‍ നിന്നും ഓരോ വിശേഷം തെരഞ്ഞെടുക്കണം
അതിന് ഒരു തലക്കെട്ട് ( പേര് ) ഇടണം
അത് പഠനക്കൂട്ടത്തില്‍ പങ്കിടണം.
ഡയറി വാര്‍ത്തയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ടീച്ചര്‍ കാര്യം ഉദാഹരിക്കുന്നു. ബോര്‍ഡില്‍ എഴുതുന്നു.
ഇന്ന് എന്റെ വീട്ടില്‍ ഒരു വലിയപട്ടി വന്നു. ഞാന്‍ അതിനെ കണ്ട് പേടിച്ചു. അത് കുരച്ചു. ഞാന്‍ കരഞ്ഞു. അമ്മ അതിനെ ഓടിച്ചു. ഇതാണ് നീതു എഴുതിയ ഡയറി. അത് വാര്‍ത്തയാക്കുമ്പോള്‍ എന്റെ, ഞാന്‍ എന്നിവ ഒഴിവാക്കി അവിടെ നീതുവിന്റെ പേര് ചേര്‍ക്കണം.
ടീച്ചര്‍ ഡയറി വാക്യങ്ങളിലെ ഞാന്‍, എന്റെ എന്നീ വാക്കുകള്‍ക്ക് അടിയില്‍ വരയിട്ട ശേഷം പങ്കാളിത്തത്തോടെ മാറ്റി എഴുതുന്നു ഇന്ന് നീതുവിന്റെ വീട്ടില്‍ ഒരു വലിയപട്ടി വന്നു. നീതു അതിനെ കണ്ട് പേടിച്ചു. അത് കുരച്ചു. നീതു കരഞ്ഞു. നീതുവിന്റെ അമ്മ അതിനെ ഓടിച്ചു.
ഘട്ടം മൂന്ന്
ഓരോരുത്തര്‍ക്കും എഴുതാനുള്ള കോളം തീരുമാനിക്കണം.( വാര്‍ത്ത
എഴുതാന്‍ പാകത്തില്‍ പേപ്പര്‍ മുറിച്ച് നല്‍കിയാലും മതി. ഒരു പത്രത്തിനെ ഡിസൈന്‍ ചെയ്ത് എത്ര വാര്‍ത്തവരെ ആകാം എന്ന് ആലോചിക്കണം)കൂടുതല്‍ വരികള്‍ എഴുതാനുള്ളവര്‍ക്ക് വലിയ പേപ്പര്‍ നല്‍കണം.
തെരഞ്ഞെടുത്ത ഡയറിയിലെ കാര്യം നല്‍കിയ പേപ്പറിലെഴുതണം. എഴുതുന്നത് ശരിയാണോ എന്ന് മറ്റുള്ളവര്‍ പരിശോധിക്കണം. വാര്‍ത്തയുടെ രീതി, അക്ഷരങ്ങളും ചിഹ്നങ്ങളും ശരിയായി ഉപയോഗിക്കല്‍. സഹായിക്കണം. കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്ക് സഹായം കിട്ടുന്നുവെന്ന് ഉറപ്പാക്കണം. ടീച്ചറും സഹായിക്കണം.
ഡയറിയിലെ വിശേഷത്തിന്റെ തലക്കെട്ട് വലുതായി എഴുതിയ ശേഷമാണ് വിശേഷം കുറിക്കേണ്ടത്.
എഴുതിക്കഴിഞ്ഞ് സ്ഥലം ഉണ്ടെങ്കില്‍ അതിന്റെ ചിത്രം വരയ്കാം.
ആദ്യത്തെ ആള്‍ എഴുതിക്കഴിഞ്ഞാല്‍ അടുത്തയാള്‍ അടുത്ത വാര്‍ത്ത എഴുതണം.
എല്ലാവരും എഴുതിയ ശേഷം ഗ്രൂപ്പ് ലീഡര്‍ വാര്‍ത്തകള്‍ ചാര്‍ട്ട് പേപ്പറില്‍ ഒട്ടിക്കണം. ടീച്ചറെ പത്രം കാണിക്കണം.
ഘട്ടം നാല്
പത്രപ്രകാശനം- ഓരോ പഠനക്കൂട്ടവും വന്ന് തയ്യാറാക്കിയ പത്രം

HIMUP School Kalpetta
പരിചയപ്പെടുത്തുന്നു. പത്രത്തിന്റെ പേരും വാര്‍ത്തകളുടെ തലക്കെട്ടും വായിച്ചാല്‍ മതി. ഓരോ പഠനക്കൂട്ടവും പത്രവുമായി നില്‍ക്കുന്നതിന്റെ ഫോട്ടോ എടുത്ത് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടുന്നു.അസംബ്ലിയില്‍ കൂട്ടെഴുത്ത് പത്രം പ്രകാശിപ്പിക്കുന്നതിന് ചമുതലപ്പെടുത്തുന്നു.
കൂട്ടെഴുത്ത് കുട്ടിപ്പപത്രങ്ങള്‍ ക്ലാസില്‍ പ്രദര്‍ശിപ്പിക്കുന്നു. ഓരോ ആഴ്ചയിലും ഓരോ കൂട്ടെഴുത്ത് കുട്ടിപ്പത്രം തയ്യാറാക്കാന്‍ തീരുമാനിക്കുന്നു.
പ്രതീക്ഷിത പ്രശ്നങ്ങള്‍
ഡയറിയിൽ നിന്ന് കുറിപ്പുകൾ തിരഞ്ഞെടുക്കാനും സഹായം വേണ്ടി വരാം. ഇഷ്ടപ്പെട്ട ഏതെങ്കിലും ഡയറി ( കുറച്ച് വരികളുള്ളത് ) തെരഞ്ഞെടുക്കാന്‍ പറയണം.തലക്കെട്ട് എഴുതുന്നതില്‍ അവ് സഹായം വേണ്ടി വന്നു. എന്തിനെക്കുറിച്ചാണ് ഡയറി എഴുതിയത് അക്കാര്യം തലക്കെട്ടാക്കിയാല്‍ മതി എന്ന് പറയണം. പൂച്ച ചത്തു, കാക്ക വന്നു. ബീച്ചില്‍ പോയി എന്നിങ്ങനെ ഡയറി വായിച്ച് ഉദാഹരിക്കാം.
ഞാൻ എന്നിടത്ത് പേര് ചേർക്കുന്ന കാര്യം പലർക്കും പറ്റിയെന്നു വരില്ല. അതിനാല്‍ ഡയറിയില്‍ ഞാന്‍, എന്റെ എന്നീ വാക്കുകളുടെ അടിയില്‍ വരയിട്ട ശേഷം വാര്‍ത്തയാക്കുമ്പോള്‍ മറ്റൊരാള്‍ പറയുന്ന രീതിയില്‍ പേര് ചേര്‍ത്ത് എഴുതാന്‍ സഹായിക്കണം.
വരയില്ലാതെ എഴുതിയാല്‍ അക്ഷരങ്ങൾ പല രീതിയിൽ വരിയും നിരയും ഇല്ലാതെ പോകും. പരിഹാരമായി വരയുള്ള പേപ്പർ തന്നെ നൽകണം.
വരയ്ക്കാൻ സന്നദ്ധതയുള്ളവര്‍ ചിത്രം വരച്ചു ചേർത്താല്‍ മതി.

ഡയറിയും വാര്‍ത്തയും
ഡയറികൾ വായിക്കാൻ എല്ലാവരും താല്പര്യം കാണിക്കും എഴുത്തില്‍ പിന്തുണയില്ലെങ്കില്‍ ചിലര്‍ എഴുതില്ല. വീട്ടിൽ അമ്മമാർ പിന്തുണ നൽകുന്ന പോലെ പഠന കൂട്ടത്തിലുള്ളവർ സഹായിക്കണം.
ഓരോ ഗ്രൂപ്പിലും എല്ലാവരും എഴുതാന്‍ സമയം ഏറെ വേണ്ടിവരും. ഒന്നോ രണ്ടോ പേര്‍ ആദ്യസംരംഭം എന്ന രീതിയില്‍ എഴുതിയാല്‍ മതി.
കുറച്ച് പേർക്ക് സമയം കൂടുതല്‍ ആവശ്യമായി വരും. ഒഴിവുസമയത്ത് അവര്‍ പൂര്‍ത്തിയാക്കട്ടെ. അല്ലെങ്കില്‍ അടുത്ത ദിവസം പത്രം പ്രകാശിപ്പിക്കാം. വീട്ടില്‍ വച്ച് എഴുതി വരട്ടെ. വരയിട്ട കടലാസ് നല്‍കിയാല്‍ മതി.
ഓരോ പഠനക്കൂട്ടവും ഓരോ വാര്‍ത്ത തയ്യാറാക്കി ഒരു പത്രം തുടക്കത്തില്‍ പൂര്‍ത്തിയാക്കുന്ന രീതിയും ആലോചിക്കാം.
ഗവഷണാത്മകാധ്യാപനത്തിലേക്ക്
- ഭിന്ന നിലവാര പഠനക്കൂട്ടങ്ങള്‍ക്ക് ആഴ്ചയിലെ ഓരോ ദിവസവും വീതിച്ച് നല്‍കുക ( തിങ്കളാഴ്ച ഏത് പഠനക്കൂട്ടം, ചൊവ്വ? ഇങ്ങനെ)
- ആ ദിവസം അവരാണ് പത്രം പ്രകാശിപ്പിക്കേണ്ടത്.
- ഉച്ച സമയത്ത് പത്രം തയ്യാറാക്കിയാല്‍ മതി.
- ഒരു പഠനക്കൂട്ടത്തിന് ഒരാഴ്ച ഇടവേളയിട്ടാണല്ലോ അടുത്ത പത്രം വേണ്ടത്. അതിനാല്‍ ഒരു ദിവസം ഒരു വാര്‍ത്ത വീതം തയ്യാറാക്കിയാലും ഒരാഴ്ചകൊണ്ട് അഞ്ചാറ് വാര്‍ത്തകള്‍ കിട്ടും. പ്രകാശിപ്പിക്കേണ്ട ദിവസം അത് ഒട്ടിക്കുക മാത്രമേ വേണ്ടൂ.
- സഹവര്‍ത്തിത രചനയായതിനാല്‍ വീട്ടില്‍വച്ച് എഴുതേണ്ടതില്ല. കൂടുതല്‍ പിന്തുണ വേണ്ടവരെ സഹായിക്കാനും ലക്ഷ്യമിടുന്നതിനാല്‍.
- എല്ലാവരും ഡയറി എഴുതിയാല്‍ മാത്രമേ കൂട്ടെഴുത്ത് പത്രത്തില്‍ വാര്‍ത്ത വരൂ. അതിനാല്‍ ഡയറി എഴുതാത്തവരെ സഹായിക്കലും ഭിന്ന നിലവാര പഠനക്കൂട്ടത്തിന്റെ ചുമതലയാണ്.
- കുട്ടികള്‍ തയ്യാറാക്കുന്ന പത്രം ഡിജിറ്റല്‍ രൂപത്തിലാക്കി ക്ലാസ് പിടിഎയില്‍ ഇടണം
- ജനുവരി മാസം ഓരോരുത്തരും അവരവരുടെ ഒരാഴ്ചയിലെ ഡയറിക്കുറിപ്പുകള്‍ ഉപയോഗിച്ച് സ്വന്തം പത്രം തയ്യാറാക്കുന്നതിനെക്കുറിച്ചും ആലോചിക്കാം.
അനുഭവക്കുറിപ്പുകള്‍
1. തൊട്ടെഴുത്ത്
വലിയഴീക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങൾ 16 10 2025 വ്യാഴാഴ്ച തയ്യാറാക്കിയ പത്രമാണ് തൊട്ടഴുത്ത്.
പ്രക്രിയ
- 12 പേർ അടങ്ങുന്ന ക്ലാസിലെ കുട്ടികളെ 4 ഗ്രൂപ്പായി തിരിച്ചു
- അന്നേ ദിവസരാവിലെ സ്കൂൾ തുടങ്ങുന്നതിനു മുമ്പ് സ്കൂൾ ഗ്രൗണ്ടിൽ കയറിയതിനു ശേഷമുള്ള എന്തെങ്കിലും ഒരു സംഭവം ചർച്ച ചെയ്ത് എഴുതാൻ പറഞ്ഞു.
- ഗ്രൂപ്പിൽ ചർച്ച ചെയ്ത് എഴുതിയത് ചെക്ക് ചെയ്തതിനു ശേഷം ഓരോ ഗ്രൂപ്പിനും എ ഫോർ ഷീറ്റ് പേപ്പർ നൽകി.
- ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും അതിലേക്ക് വാർത്ത എഴുത്തിൽ പങ്കാളികളായി .
- കുട്ടികൾ തന്നെ ചാർട്ടിലേക്ക് എ ഫോർ ഷീറ്റ് ഒട്ടിച്ചു
- കുട്ടികൾ തന്നെ ചിത്രം വരച്ചു.
- സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി ശാന്തി ടീച്ചർ പത്രം പ്രകാശനം ചെയ്തു.
- ഓരോ കുട്ടിയും വരച്ചതും എഴുതിയതും അവരവർ തൊട്ടു കാണിക്കുകയും വായിച്ചു കേൾപ്പിക്കുകയും ചെയ്തു. കുഞ്ഞുങ്ങൾക്ക് ഏറെ സന്തോഷം
തൊട്ടെഴുത്ത് [16/10/ 2025]
ഈ വർഷത്തെ ഒന്നാം ക്ലാസിലെ ആദ്യത്തെ പത്രമാണ്.
ഒക്ടോബർ അവസാന വാരം അടുത്ത പത്രം തയ്യാറാക്കാനും ഒരോ ഗ്രൂപ്പും ഓരോ പത്രം വീതം തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.
2 നിലാവ്
13/10/2025
Std 1B
ഗവ. ജെ. ബി. എസ്. നെയ്യാറ്റിൻകര
🙏🙏🙏🙏🙏🙏🙏
നെയ്യാറ്റിൻകര ഗവ. ജെ. ബി സ്കൂളിലെ ഒന്ന് ബി ക്ലാസിലെ ആദ്യത്തെ കൂട്ടെഴുത്ത് കുട്ടിപ്പത്രം ആണ് "നിലാവ് ".
- കുട്ടികൾ തന്നെ പേരിട്ട പത്രമാണിത്.
- ഒക്ടോബർ 13 ന് കൂട്ടുകാർ എഴുതി വന്ന ഡയറികൾ വായിക്കുകയും ആദ്യ പത്രമെന്ന നിലയിൽ ഓരോ പഠനക്കൂട്ടത്തിൽ നിന്നും ഒരു ഡയറി എന്ന നിലയിൽ 9 കുട്ടികളുടെ ഡയറിയാണ് തെരഞ്ഞെടുത്തത്.
- കുട്ടികൾ എഴുതിയ ഡയറിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി കുട്ടികൾ തന്നെ പേപ്പറിൽ എഴുതി.
- എഴുത്തും വരയും നടത്തി അന്ന് ഉച്ചക്ക് ശേഷം ക്ലാസിൽ ഇരുന്നു തന്നെ കൂട്ടുകാർ പത്രമാക്കിയതാണ്.
- കൂട്ടുപത്രം തയാറാക്കിയ കൂട്ടുകാർ റയാനാ. S. അജീഷ്, അഭിശ്രി, ഇവാൻ, അനാർക്കലി, ദക്ഷ, മേരി ഇഷിയ,കാളിദാസ്, അഥർവ്, യദുനന്ദൻ..
- വളരെ ഉത്സാഹത്തോടെ കൂട്ടുകാർ ഏറ്റെടുത്ത പ്രവർത്തനമാണിത്.
- ഇനി ക്ലാസിലെ എല്ലാ കൂട്ടുകാരുടെയും പങ്കാളിത്തത്തോടെ പുതിയ പത്രം അടുത്ത മാസം പുറത്തിറക്കും.
- കുട്ടികളുടെ ഡയറി എങ്ങനെ വാര്‍ത്തയായി എന്നതിന് ഉദാഹരണം
കൂടുതല്‍ കൂട്ടെഴുത്ത് പത്രങ്ങള്‍
ഓരോന്നും പരിശോധിച്ചാല്‍ മെച്ചപ്പെടുത്തേണ്ട കാര്യങ്ങള്‍ ബോധ്യപ്പെടും
- ഒരു പത്രം നല്‍കി അതിന്റെ കെട്ടും മട്ടും ബോധ്യപ്പെടാന്‍ അവസരം നല്‍കിയതിന്റെ പ്രതിഫലനമുണ്ടോ?
- പേജില്‍ കോളം തിരിച്ചത് ആകര്‍ഷകമായ വിധത്തിലാണോ?
- വാര്‍ത്തകളുടെ വിന്യാസം ( ഒട്ടിച്ച രീതി ) ആകര്‍ഷകമാണോ? പത്രസ്വഭാവത്തിലാണോ?
- വരികള്‍ ചരിയാതിരിക്കാന്‍ വരയിട്ട് നല്‍കുന്നതാണോ വരയിട്ട പേപ്പര്‍ നല്‍കുന്നതാണോ ആകര്‍ഷകം?
- തലക്കെട്ടിന്റെ വലുപ്പവും വടിവും പാലിക്കുന്നതിന് തലക്കെട്ട് മാത്രം ഇരട്ടവരയില്‍ എഴുതിക്കാമോ?
- പത്രത്തിന്റെ തലക്കെട്ട് അക്ഷരവലുപ്പവും വാര്‍ത്തകളുടെ തലക്കെട്ടിന്റെ അക്ഷരവലുപ്പവും വ്യത്യസ്തമാണോ?
- ഓരോ വാര്‍ത്തയും തയ്യാറാക്കിയത് ഒരാള്‍തന്നെയല്ല എന്ന് ഉറപ്പാക്കിയിട്ടുണ്ടോ?
- ഒരു ക്രമവും പാലിക്കാതെ വാര്‍ത്തകള്‍ ഒട്ടിച്ചിട്ടുണ്ടെങ്കില്‍ എന്ത് ഫീഡ് ബാക്കാണ് നല്‍കുക?
- മുഖ്യവാര്‍ത്തയുടെ സാധ്യത പരിശോധിച്ചോ?
- വരച്ച ചിത്രങ്ങള്‍/യഥാര്‍ഥ ഫോട്ടോകള്‍ എവിടെ ചേര്‍ക്കണം എന്നതില്‍ പിന്തുണ നല്‍കിയോ?
- പത്രം തയ്യാറാക്കിയതാരെന്ന് എങ്ങനെ അറിയും?( പിന്നീട് ഒരിക്കല്‍ പരിശോധിച്ചാല്‍)

എ എം എൽ പി എസ് വെട്ടിക്കാട്ടിരി പൊടിയാട്
മഞ്ചേരി ഉപജില്ല പാണ്ടിക്കാട്.
![]() |
| ജി.എൽ.പി.എസ് പലകപ്പറമ്പിൽ മങ്കട, മലപ്പുറം |
![]() |
| കൂട്ടെഴുത്ത് കുട്ടിപ്പത്രം കുഞ്ഞഴക് ഹെഡ്മാസ്റ്റർ ശ്രീ. സുരേന്ദ്രൻ സാർ പ്രകാശനം ചെയ്യുന്നു. |
![]() |
| ജി. എ ൽ.പി.എസ് പെരുമ്പെട്ടി |
![]() |
| Govt UPS Anakudy പൊതുവായ പത്രം |
![]() |
| എ.എം യു പി. എസ് പാറക്കൽ |
![]() |
| ജി.എൽ .പി.എസ് കുഴിമണ്ണ 2nd സൗത്ത്- കുട്ടികൾ എഴുതിയ വാർത്തകൾ ഒട്ടിച്ചെടുത്ത് കുട്ടിപ്പത്രമായി തയ്യാറായപ്പോൾ അവരിലെ കൗതുകം വളരെ ഏറെയായിരുന്നു. |
![]() |
| ജി.എം എൽ പി സ്കൂൾ കൂമണ്ണയിലെ ഒന്നാം ക്ലാസുകാർ നിർമ്മിച്ച കുട്ടിപ്പത്രം 17/10/ 2025 ന് HM ഹാജറാബി പ്രകാശനം ചെയ്തു. |
![]() |
| "കുഞ്ഞുലോകം " ഒന്നാം ക്ലാസ്സിന്റെ കൂട്ടെഴുത്തു കുട്ടിപ്പത്രം, ഹെഡ്മിസ്ട്രെസ് ശ്രീമതി ബിനിമോൾ സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നു 👏👏 GLPS തളിയാപറമ്പ് , തുറവൂർ ഉപജില്ല , ചേർത്തല, ആലപ്പുഴ |
![]() |
| Govt UPS Kazhunadu |
![]() |
| ജി എ ൽ പി എസ് ജി എ ച്ച് എസ് കൊടുങ്ങല്ലൂർ.. |

പിറന്നാൾ ദിനത്തിൽ കൂട്ടുകാർക്ക് ക്രയോണും പെൻസിലും റബ്ബറും മിഠായികളും സമ്മാനമായി നൽകിയ നസീമിനെ അനുമോദിച്ചുകൊണ്ട് ഒന്നാം ക്ലാസുകാർ തയ്യാറാക്കിയ കുട്ടിപ്പത്രം. ജിഎംഎൽപിഎസ് പരപ്പനങ്ങാടി ടൗൺ മലപ്പുറം 
ഒന്നാം ക്ലാസിലെ കുഞ്ഞുമക്കൾ തയ്യാറാക്കിയ കിങ്ങിണിക്കൂട്ടം കുട്ടിപ്പത്രം 
ക്ലാസ്സിൻ്റെ കുട്ടിപ്പത്രം എ. ഇ. ഒ അനിത ടീച്ചർ പ്രകാശനം ചെയ്തു 
മുരുക്കമൺ യു. പി എസ് നിലമേൽ -കുട്ടിപ്പത്രം HM ലത ടീച്ചർ പ്രകാശനം ചെയ്തു


















































No comments:
Post a Comment