ഒന്നാം ക്ലാസില്‍ 2024 ജൂലൈ മുതല്‍ നടത്തിയ സംയുക്തഡയറിയെഴുത്ത്, പിന്നേം പിന്നേം ചെറുതായി എന്ന പാഠം മുതല്‍ ആരംഭിച്ച രചനോത്സവ ഉല്പന്നങ്ങള്‍ എന്നിവ പല വിദ്യാലയങ്ങളില്‍ നിന്നും പ്രസിദ്ധീകരിച്ച അനുഭവങ്ങള്‍ അധ്യാപകര്‍ ഒന്നാം ക്ലാസ് അധ്യാപകരുടെയും പരിശീലകരുടെയും വാട്സാപ്പ് കൂട്ടായമകളില്‍ പങ്കിടുകയുണ്ടായി ഒന്നാം ക്ലാസിലെ പഠനോത്സവത്തിലെ തത്സമയ പ്രകടനങ്ങള്‍ എന്നിവയുടെ വിവരങ്ങളും. എത്രശതമാനം വിദ്യാലയങ്ങളിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നറിയുന്നതിനായി ഒന്നഴകിന്റെ ഒമ്പത് ഗ്രൂപ്പുകളില്‍ അക്കാദമിക വര്‍ഷാവസാനം സര്‍വേ നടത്തുതയുണ്ടായി. 975 പേര്‍ സര്‍വേയുമായി സഹകരിച്ചു.
ഒന്നാം ക്ലാസിലെ മികവ് പ്രകടനങ്ങള്‍
ക്രമ നമ്പര്‍ |
ഇനം |
പ്രതികരണങ്ങള്‍ |
% |
1 |
അച്ചടിച്ച ഡയറി പ്രകാശനം ചെയ്തു |
216 |
22 |
2 |
അച്ചടിച്ച രചനോത്സവകഥകള്‍ പ്രകാശനം ചെയ്തു |
146 |
15 |
3 |
വ്യക്തിഗതപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു |
95 |
10 |
4 |
അച്ചടിക്കാതെ പതിപ്പുകളായി ഡയറി പ്രകാശനം ചെയ്തു |
313 |
32 |
5 |
അച്ചടിക്കാതെ പതിപ്പുകളായി രചനോത്സവകഥകള്‍ പ്രകാശനം ചെയ്തു |
431 |
44 |
6 |
ഡയറിയും കഥകളും ഒന്നിച്ച് ചേര്‍ത്ത് പ്രകാശിപ്പിച്ചു ( അച്ചടിച്ച്) |
40 |
4 |
7 |
ഡയറിയും കഥകളും ഒന്നിച്ച് ചേര്‍ത്ത് പ്രകാശിപ്പിച്ചു ( അച്ചടിക്കാതെ) |
145 |
15 |
8 |
പഠനോത്സവത്തില്‍ തത്സമയരചന ഉണ്ടായിരുന്നു |
260 |
27 |
9 |
പഠനോത്സവത്തില്‍ തത്സമയ വായന ഉണ്ടായിരുന്നു |
697 |
71 |
10 |
ഒന്നാം ക്ലാസിലെ പഠനോത്സവം മികച്ചതായിരുന്നു |
819 |
84 |
ആകെ പ്രതികരിച്ചവര്‍ |
975 |
100 |
പ്രധാന കണ്ടെത്തലുകള്‍
ഒന്നാം ക്ലാസിലെ പഠനോത്സവം മികച്ചതായിരുന്നു എന്ന് 84 ശതമാനം അധ്യാപകര്‍ അഭിപ്രായപ്പെട്ടു.
കുട്ടികളുടെ കഴിവുകള്‍ വിലയിരുത്താന്‍ ഏറ്റവും ഉചിതമായ മാര്‍ഗം തത്സമയ പ്രകടനങ്ങളാണ്. അതും പഠനോത്സവം പോലെയുള്ള പൊതുവേദികളില്‍. 71% ഒന്നാം ക്ലാസധ്യാപകര്‍ തത്സമയവായനയ്ക് പഠനോത്സവത്തില്‍ അവസരം നല്‍കി. എന്നാല്‍ തത്സമയ രചനയ്ക് 27% പേര്‍ മാത്രമാണ് അവസരം ഒരുക്കിയത്.
പത്ത് ശതമാനം ഒന്നാം ക്ലാസുകളില്‍ നിന്നും വ്യക്തിഗത പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നത് വലിയ നേട്ടമാണ്. ഒന്നാം ക്ലാസിലെ കുഞ്ഞെഴുത്തുകളെ അംഗീകരിക്കാന്‍ വിദ്യാലയങ്ങള്‍ തയ്യാറായി.
മുന്‍വര്‍ഷം സമഗ്രശിക്ഷ കേരളം കുട്ടികളുടെ ഡയറികള്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം നല്‍കിയിരുന്നു. ഈ വര്‍ഷം ധനസഹായം ലഭിക്കാതിരുന്നിട്ടും 22% വിദ്യാലയങ്ങള്‍ ഡയറിയും 15% വിദ്യാലയങ്ങള്‍ രചനോത്സവ രചനകളും അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഡയറിയും കഥയും ചേര്‍ത്ത് പ്രകാശിപ്പിച്ച 4% വിദ്യാലയങ്ങളുണ്ട്.
32% വിദ്യാലയങ്ങളില്‍ ഡയറികള്‍ പതിപ്പായി അച്ചടിക്കാതെയും 44% രചനോത്സവ രചനകള്‍ പതിപ്പായും പ്രകാശിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment