17/01/2024
ഇന്നലെ മൂന്നാം ഭാഗം മലയാളം ടെക്സ്റ്റ് ബുക്ക് കുട്ടികൾക്ക് നൽകി. അവരോട് ഒന്ന് വായിച്ചു നോക്കാൻ പറഞ്ഞു.
വളരെ വേഗം തന്നെ ആദ്യപാഠം
മിക്കവാറും കുട്ടികൾ വായിച്ചു തീർത്തു. പുസ്തകം മുഴുവൻ വായിക്കാൻ ആവുമോ എന്ന് ചോദിച്ചു. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് ഹാജരായ 15 കുട്ടികളിൽ 7 കുട്ടികൾ പുസ്തകം മുഴുവൻ വായിച്ചു. പരിചിതമല്ലാത്ത അക്ഷരങ്ങൾ മാത്രം അവർ ഇടക്ക് വന്നു ചോദിച്ചു കൊണ്ടിരുന്നു. വായനയിലെ വേഗം ഏറെ സന്തോഷം നൽകി. 😍🥰ദാവൂദ് കെ
എം എ എൽ പി സ്കൂൾ വാലില്ലാപുഴ
അരീക്കോട് സബ്
മലപ്പുറം
No comments:
Post a Comment