ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, October 19, 2025

ഒന്നാം ക്ലാസിലെ എല്ലാ അധ്യാപകരും ഒരേപോലെ സമീപനബോധ്യം ഉള്ളവരാണോ? കെയ്സ് സ്റ്റഡികള്‍

 ചെറിയ കാലം കൊണ്ട് ശീലിച്ചുവന്ന രീതികളില്‍ നിന്ന് കുതറി മാറാന്‍ എല്ലാവര്‍ക്കും കഴിയില്ല. unlearning എന്നത് പ്രധാനപ്പെട്ട ഒരു കാര്യമായി അക്കാദമിക ലോകം തിരിച്ചറിയുന്നുണ്ട്. താന്‍ ചെയ്തുവന്ന കാര്യങ്ങളെ വിമര്‍ശനാത്മകമായി നോക്കിക്കാണുകയും മറ്റുള്ളവരുടെ അനുഭവങ്ങളുമായി തട്ടിച്ച് നോക്കുകയും വേണം. പലപ്പോഴും ഇത്തരം താരതമ്യവിശകലനത്തിന് അധ്യാപകര്‍ക്ക് അനുഭവം കിട്ടാറില്ല. ഏറ്റവും നന്നായി ചെയ്യുന്ന അധ്യാപികയും ഇനിയും മുന്നേറാനുണ്ട്. അതിന് അവര്‍ക്കും തെളിച്ചമുള്ള സംവാദാനുഭവം ആവശ്യമുണ്ട്. ഇവിടെ ഒന്നാം ക്ലാസിലെ രണ്ട് അധ്യാപകര്‍ അയച്ചുതന്ന കുറിപ്പുകളാണ് പങ്കിടുന്നത്. ഒന്നാമത്തെ അധ്യാപികയ്ക് തന്റെ ക്ലാസില്‍ മറികടക്കേണ്ട പ്രശ്നങ്ങള്‍ ഉണ്ടെന്നറിയാം. അതിനാല്‍ അവര്‍ പേര് കുറിപ്പില്‍ ചേര്‍ക്കരുതെന്ന് അഭ്യര്‍ഥിച്ചു. അത് മാനിച്ചാണ് ചുവടെ കെയ്സുകള്‍ പങ്കിടുന്നത്. രണ്ടാമത്തെ അധ്യാപികയുമായി സംസാരിച്ച് പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരുന്നു.

ഈ രണ്ട് കെയ്സുകളോടും പ്രതികരിക്കുന്നത് സംസ്ഥാനത്തെ റിസോഴ്സ് പേഴ്സണ്‍സായ അധ്യാപകരാണ്. 26 പേരുടെ കുറിപ്പുകളും ചേര്‍ക്കുന്നു.


കെയ്സ് 1

കെയ്സ് 2

♾️♾️♾️♾️♾️♾️♾️♾️

1️⃣ ക്ലാസിൽ 26 കുഞ്ഞുങ്ങളാണ് ഉള്ളത്.

2️⃣അതിൽ ക്ലാസിൽ ചേർന്നപ്പോൾ തന്നെ പത്തു കുട്ടികളൊഴികെ ബാക്കി ആർക്കും തന്നെ അക്ഷരങ്ങൾ പൂർണമായും അറിയില്ലായിരുന്നു.

3️⃣ആ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിനായി മണലിൽ ഞാൻ അക്ഷരം എഴുതിച്ചാണ് ആദ്യം പഠിപ്പിച്ചു തുടങ്ങിയത്,

4️⃣അങ്ങനെ അവരെ മലയാള സ്വരാക്ഷരങ്ങൾ പഠിപ്പിച്ചു.

5️⃣അതുപോലെതന്നെ കോപ്പി ബുക്കുകൾ വെച്ച് അതിലൂടെ പകർത്തി എഴുതിച്ച് സ്വരാക്ഷരങ്ങൾ ഉറപ്പിച്ചു.

7️⃣എങ്കിലും ഇപ്പോഴും എനിക്കൊരു ആറ് ഏഴ് കുട്ടികൾ പൂർണമായും അക്ഷരം അറിയാത്തവരുണ്ട്.

8️⃣ ചില കുട്ടികൾ അക്ഷരങ്ങൾ എഴുതുന്നത് തിരിഞ്ഞു പോകുന്നുണ്ട് അത് ര എഴുതുന്നത് തിരിഞ്ഞു പോകുന്നുണ്ട് വ,

ഇവ തിരിച്ചറിയുന്നില്ല.

9️⃣ സംയുക്ത ഡയറി വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട് കുട്ടികൾ എല്ലാവരും തന്നെ എഴുതി രാവിലെ കൊണ്ടുവന്ന ക്ലാസിൽ വയ്ക്കും ക്ലാസിലെ വായിപ്പിക്കും എല്ലാവരെക്കൊണ്ടും വായിക്കാൻ പറ്റില്ല എങ്കിലും കുറച്ചു കുട്ടികളെ കൊണ്ട് ഒരു രണ്ടുപേരും രണ്ടുപേരും വെച്ച് ക്ലാസിൽ വായിപ്പിക്കാറുണ്ട്.

🔟 നന്നായി ഡയറി എഴുതുന്ന കുട്ടികൾക്കും അതുപോലെ നന്നായിട്ട് വായിക്കുന്ന കുട്ടികൾക്കും ക്ലാസിലെ സമ്മാനങ്ങൾ പറഞ്ഞിട്ടുണ്ട് അത് കുട്ടികൾക്ക് വളരെ ഇഷ്ടമാണ് അതിനാൽ അവരത് നന്നായിട്ട് വായിക്കാൻ ആയിട്ട് കൂടുതൽ ശ്രമിക്കുന്നുണ്ട്.

1️⃣1️⃣വായന കാർഡുകൾ വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട് അതും കുട്ടികൾ വായിക്കുന്നുണ്ട്.

1️⃣2️⃣ഇതൊന്നും ചെയ്യാൻ താല്പര്യം കാണിക്കാത്ത കുറച്ചു കുട്ടികളുണ്ട് അവരെ എന്ത് ചെയ്യണം എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല

1️⃣3️⃣രക്ഷിതാക്കളുടെ യാതൊരു സപ്പോർട്ടും കിട്ടുന്നില്ല.

1️⃣4️⃣എൻറെ ക്ലാസിലെ കുട്ടികൾ 26 23 പേരും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണ്. കൂടുതലും പണിക്കു പോവുകയും പിന്നെ വിദ്യാഭ്യാസം കുറവായവരും ഒക്കെയാണ്

1️⃣5️⃣അതിനാൽ അവർക്ക് ഈ പണി കളഞ്ഞിട്ട് സ്കൂളിൽ വരുന്നതിനോട് വലിയ താല്പര്യമില്ല 1️⃣6️⃣അതിനാൽ പേരൻ്റസ് മീറ്റിംഗ് വച്ചാൽ അങ്ങനെ രക്ഷിതാക്കളും വരുന്നത് കുറവാണ്.

1️⃣7️⃣ ഞാന് ക്ലാസ്സിൽ എല്ലാ കുട്ടികൾക്കും ഓരോ ബുക്ക് വീതം നൽകിയിട്ടുണ്ട് ദിവസവും അതിൽ ഒരു വാചകം അല്ലെങ്കിൽ രണ്ടു വാചകം വച്ച് ഇപ്പോൾ എഴുതിയിട്ടുണ്ട്

1️⃣8️⃣ആദ്യമൊക്കെ പദങ്ങളാണ് എഴുതിച്ചിരുന്നത് കേട്ടെഴുത്ത് എന്നപോലെ പദങ്ങൾ ഇപ്പോൾ പറഞ്ഞുകൊടുത്തു വാചകങ്ങൾ എഴുതിയിട്ടുണ്ട് അത് നോക്കി തെറ്റി തിരുത്തി കൊടുക്കുന്നുണ്ട് അങ്ങനെ അവരുടെ ലേഖനത്തിലും മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്.

♾️♾️♾️♾️♾️♾️♾️♾️♾️

പേര്: ജയശ്രീ.എസ്

സ്കൂൾ: ഗവ.എൽ.പി.എസ്, പന്നിവിഴ ഈസ്റ്റ്, അടൂർ

ക്ലാസിലെ കുട്ടികൾ : 10

  • പത്ത് പേരിൽ രണ്ടുപേർ അന്യസംസ്ഥാനക്കാർ,
  • ഒരാൾക്ക് ഓട്ടിസം
  • പ്രീ പ്രൈമറി അനുഭവം ഇല്ലാത്തവർ,
  • എഴുതാൻ കൈവഴക്കം ഇല്ലാത്തവർ, ഇങ്ങനെ പല നിലവാരക്കാരായിരുന്നു എന്റെ മക്കൾ.

സന്നദ്ധതാ പ്രവർത്തനം പൂർത്തിയായപ്പോൾ തന്നെ എന്റെ എല്ലാ മക്കളെയും ചേർത്തുനിർത്തി മുന്നേറാൻ അല്പം പ്രയാസപ്പെട്ടാലും കഴിയുമെന്ന് എനിക്കുറപ്പായി. ഒരേ നിലവാരത്തിൽ പ്രവർത്തനം കൊടുത്താൽ പറ്റില്ല എന്ന് തിരിച്ചറിഞ്ഞ് ആദ്യഘട്ടം മുതൽ തന്നെ വ്യക്തിഗത പിന്തുണ പ്രവർത്തനവും തയ്യാറാക്കി. ആൻ, ഹരിഹരൻ,ശ്രീനന്ദ, ബാലഭാസ്കർ എന്നിവർക്കായി ചാർട്ട് കൂടാതെ വായന കാർഡ് എഴുതി തുടർ വായനയ്ക്ക് വീണ്ടും വീണ്ടും അവസരം ഒരുക്കി. പിന്തുണാ ബുക്കിലെഴുത്ത്, കട്ടിക്കെഴുത്ത് എന്നിവയിലൂടെ അക്ഷരഘടന ഉറപ്പിച്ചു.ബോർഡിലെ കൂട്ടയെഴുത്തായിരുന്നു അവർക്ക് കൂടുതൽ ഇഷ്ടം. മറവിയായിരുന്നു ഇവരുടെ പ്രധാന പ്രശ്നം. നിരന്തര അനുഭവത്തിലൂടെ കാലതാമസം നേരിട്ടെങ്കിലും ശ്രീനന്ദ (ഓട്ടിസം - ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവൾക്ക് കഴിയാറില്ല.) ഒഴികെ എല്ലാവരും വായനയുടെ ലോകത്തേക്ക് കടന്നു.

ഹരിഹരൻ കൈവഴക്കം പോലും ഇല്ലാതെ ക്ലാസിലെത്തിയ തമിഴ്നാട് സ്വദേശിയാണ്. ഭാഷയും കൈവഴക്കമില്ലായ്മയും,എല്ലാം തടസ്സമായി നിന്നെങ്കിലും ഇപ്പോൾ പഠിച്ച ഭൂരിഭാഗം അക്ഷരങ്ങളും എഴുതാനും ചെറിയ കാർഡുകൾ വായിക്കാനും കഴിയുന്നു.

ലോഗേഷിന് (തമിഴ്നാട് )- വേഗത്തിൽ മനസ്സിലാക്കാൻ കഴിയും. ഉച്ചാരണ വ്യാത്യാസം മൂലം എഴുത്തിൽ ചെറിയ തെറ്റുകൾ കടന്നുവരാറുണ്ട്, എങ്കിലും ഞാൻ ആവർത്തിച്ച് ഉച്ചരിച്ചു കേൾപ്പിക്കുമ്പോൾ സ്വയം തിരുത്താൻ കഴിയും

ഏറെ പിന്തുണ വേണ്ടവരെചേർത്തുപിടിച്ചാണ് ഓരോ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നത്.

ഇവരെ കൂടെയെത്തിക്കാൻ രക്ഷിതാക്കളുടെ സഹായവും കൂടി വേണമെന്ന് മനസിലാക്കി നിരന്തരം അവരുമായി ബന്ധപ്പെട്ടും, ക്ലാസ് PTA യിൽ മറ്റ് പഠന തെളിവുകൾ കാണിച്ച് ബോധ്യപ്പെടുത്തിയും രക്ഷിതാവിന്റെ പൂർണ്ണ സഹായം ഉറപ്പാക്കി. വൈകുന്നേരം അവർക്ക് പ്രത്യേക വായന പാഠങ്ങൾ വ്യക്തിഗതമായി ഇട്ടുകൊടുത്തു.

പിന്തുണ പ്രവർത്തനത്തിനായി ഒരു പ്രത്യേകനോട്ടുബുക്ക് ക്ലാസിൽ സൂക്ഷിക്കുന്നുണ്ട്. മറ്റുള്ളവർ വായനക്കൂട്ടത്തിൽ സ്വതന്ത്രവായന നടത്തുമ്പോൾ ഇവർക്കായി പിന്തുണ ആവശ്യമുള്ള അക്ഷരങ്ങളും ചിഹ്‌നങ്ങളും ഉറപ്പിക്കുന്നതിനായി ചെറു വാക്യങ്ങൾ എഴുതിപ്പിക്കുകയും വായിപ്പിക്കുകയും ചെയ്യുന്നു.

Tr.ന്റെ എഴുത്തു ഘട്ടത്തിൽ ഓരോ അക്ഷരം എഴുതുമ്പോഴും പിന്തുണ വേണ്ടുന്നവരെ കൊണ്ട് പറയിച്ച് ചേർത്തു വായിച്ച ശേഷമേ മറ്റുള്ളവർക്ക് ഉറക്കെ വായിക്കാൻ അവസരം കൊടുക്കൂ

ഒന്നാം ക്ലാസിലെ മക്കളെ ഭേദപ്പെട്ട നിലവാരത്തിൽ എത്തിച്ചതിൻ്റെ അനുഭവം വച്ച് പറയട്ടെ,

അക്ഷരം വേറിട്ടെഴുതിയല്ല പഠിപ്പിക്കേണ്ടത്, നിരന്തര അനുഭവത്തിലൂടെയാണ്.

ഈ അനുഭവ സാധ്യത ക്ലാസിലൊരുക്കണം.

1. പ്രവർത്തന പുസ്തകവും, TB പൂരിപ്പിക്കുമ്പോൾ ടീച്ചർ എഴുതിയത് കണ്ടെഴുതിക്കരുത്.

2.കുട്ടി സ്വയം എഴുതട്ടെ, ഈ ഘട്ടത്തിൽ Trന്റെ പിന്തുണാ നടത്തം അനിവാര്യമാണ്.

3.എഴുതാൻ കഴിയാത്തവർക്ക് തെളിവെടുത്തെഴുതാൻ അവസരം കൊടുക്കുക.

4. കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരാൾക്ക് ( പിന്തുണ വേണ്ട കുട്ടി) അവസരം കൊടുക്കാം.

5. ..... അക്ഷരം ഇനിയുണ്ടോ? കണ്ടെത്താമോ? കണ്ടെത്തിക്കുന്നു. അതിനു ശേഷം കൂട്ടി സ്വയം എഴുതട്ടെ.( സമയം കിട്ടില്ല എന്നു തോന്നും - കുട്ടിയിൽ ധാരണ ഉറയ്ക്കാതെ പാഠം തീർന്നിട്ടു കാര്യമില്ലല്ലോ)

6. ഇത് രക്ഷിതാവിനെ ബോധ്യപ്പെടുത്തുകയാണ് ഞാൻ ആദ്യം ചെയ്യുക. നിരന്തരം അവരെ വിളിക്കൂ ക മനസിൽ തട്ടുന്ന രീതിയിൽ സംസാരിക്കുക.( എന്റെ ചോദ്യം - ഈ മക്കൾക്ക് വേണ്ടിയല്ലേ കഷ്ടപ്പെടുന്നത്? അവൻ പഠിച്ചില്ലെങ്കിൽ എന്താ നേട്ടം? ആദ്യം നമ്മുടെ മക്കൾ നന്നാവട്ടെ അതുകൊണ്ട് വരണം, കേൾക്കണം, ചെയ്യിക്കണം.....)

7. Trന്റെ ഘടന പറഞ്ഞെഴുത്തും, കട്ടിക്കെഴുത്തും പിന്തുണാ ബുക്കിലെഴുത്തും കൂട്ട ബോർഡെഴുത്തും പുതിയ അക്ഷരം പരിചയപ്പെടുത്തുമ്പോൾ ചെയ്യുക.( പിന്തുണ വേണ്ടവർക്ക്)

8. ചാർട്ട് വായനയിൽ ഊന്നൽ അക്ഷരം വരുന്നവ പിന്തുണക്കാർക്കായി പ്രത്യേകം എഴുതി സമയം കണ്ടെത്തി വീണ്ടും വീണ്ടും വായിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്യുക

എൻ്റെ ക്ലാസിലെ മികവുകൾ -

🌈വ്യക്തിഗത പിന്തുണാ പ്രവർത്തനം.

🌈പിന്തുണാ ബുക്കിലെഴുത്ത്,

🌈കട്ടിക്കെഴുത്ത്,

🌈ബോർഡിലെകൂട്ടയെഴുത്ത്

🌈കഥാവേള

🌈പാട്ടരങ്ങ്

🌈സജീവമായ വാട്സാപ്പ് ഗ്രൂപ്പ്

🌈വായന പാഠങ്ങൾ

🌈പഠന കൂട്ടം

🌈 ചാർട്ട്, വായനക്കാർഡ് വായന

🌈കലാ,കായിക പ്രവർത്തനങ്ങൾ

🌈സംയുക്ത ഡയറി

🌈സർഗ്ഗാത്മക പ്രവർത്തനങ്ങൾ

സംയുക്ത ഡയറി  

ആദ്യഘട്ടം തന്നെ ശ്രീനന്ദ ഒഴികെ എല്ലാവരും എഴുതിത്തുടങ്ങി. ഹരിഹരനും ഞാനും കൂടിയാണ് ഡയറി എഴുതുന്നത്. ഇപ്പോൾ ഡയറി വായന വേള യിൽ തലേദിവസം എഴുതിയ ഡയറി വായിക്കാൻ അവന് ഉത്സാഹമാണ്. ചിത്രം വരയ്ക്കാനും പഠിച്ചു

വായനാ പാഠങ്ങൾ

എല്ലാ പാഠത്തിലെയും വായനക്കാർഡുകൾ പ്രിന്റ് എടുത്ത് പഴയ ചാർട്ടിൽ ഒട്ടിച്ച് വായന പാഠമാക്കി ക്ലാസിൽ വച്ചിട്ടുണ്ട്. വായനക്കൂട്ടത്തിൽ പിന്തുണ ആവശ്യമുള്ളവർക്ക് പറഞ്ഞു കൊടുക്കാനും, വായിപ്പിക്കാനും മറ്റുള്ളവർക്ക് ഉത്സാഹമാണ്. ഒഴിവുസമയത്ത് അവരവർക്ക് ഇഷ്ടപ്പെട്ട കാർഡുകൾ വായിക്കുകയും, എഴുതുകയും ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്. പാഠാനുബന്ധ വായനപാഠം എന്നും വൈകുന്നേരം ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നുണ്ട്.ഇതും വായനയെ ഏറെ പ്രോത്സാഹിപ്പിച്ചു.

കഥാവേള, പാട്ടരങ്ങ് എന്നിവ നന്നായി പ്രയോജനപ്പെടുത്തിയത് കൊണ്ട് സദസ്സിനു മുന്നിൽ സങ്കോചമില്ലാതെ സംസാരിക്കുന്നതിനും, അവതരിപ്പിക്കുന്നതിനും പ്രാപ്തരായി.

ജൂൺ 19ന് തന്നെ കഥോത്സവം ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ മാധവിന്റെയും അദ്വൈദ് രാജിന്റെയും അമ്മമാർ കഥാപുസ്തകം വായിച്ചാണ് കഥോത്സവം ഉദ്ഘാടനം നടത്തിയത്.

ഇപ്പോൾ ക്ലാസ് അസംബ്ലിയിൽ പാടാനും കഥ പറയാനും മത്സരമാണ്.

രണ്ട് നിലവാരത്തിലാണ് ഇപ്പോഴും ക്ലാസ് നടക്കുന്നത്. പാഠഭാഗത്തെ ചിത്ര വ്യാഖ്യാനത്തിനും ഊഹിച്ച് ആശയം പൂർത്തിയാക്കി പറയുന്നതനും എല്ലാവർക്കും കഴിയുന്നുണ്ട്

സർഗാത്മക രചനയിലേക്ക്  

എന്റെ മുൻനിരക്കാർ ഒന്നാംതരം വായനക്കാർ മാത്രമല്ല, എഴുത്തിലേക്കും കടന്നു .

യൂണിറ്റ് നാലിൽ ഓമനപൂമ്പാറ്റേ എന്ന പ്രവർത്തനത്തിന്റെ തുടർ പ്രവർത്തനമായി സർഗാത്മക രചനയിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് അവർ.

unit-5 ന്റെ വായന പാഠമായി വന്ന മുഹമ്മദ് ഹയാന്റെ മഴക്കവിത വായിച്ച് ആവേശമുൾക്കൊണ്ട് നന്ദനാഥ്, ഹനാൻ, ആരാദ്ധ്യ, ലേഗേഷ്, മാധവ് എന്നിവർ മഴയും ഇടിയും കാറ്റും പൂവും പൂമ്പാറ്റയും വിഷയമാക്കി കവിത എഴുതിയിരിക്കുകയാണ്.

നാലുമാസം കൊണ്ട് പല നിലവാരത്തിൽ നിന്ന എന്റെ കുഞ്ഞുങ്ങളെ ഏകദേശം ഒരേ നിലവാരത്തിലെത്തിക്കാൻ കഴിഞ്ഞു. വളരെ സംതൃപ്തി.



 വിശകലനക്കുറിപ്പുകള്‍

  •  ഒന്നാമത്തെ ടീച്ചറുടെ പ്രവർത്തനം യോജിക്കാൻ കഴിയില്ല ഒരിക്കലും അക്ഷരങ്ങൾ നേരിട്ട് അവതരിപ്പിക്കുന്നത് ശരിയല്ല. ആശ യാവതരണ രീതി തന്നെയാണ് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ യോജിച്ചത്.വായനയിലും ലേഖനത്തിലും കൃത്യമായ പ്രക്രിയകൾ പാലിച്ചുകൊണ്ട് പോയാൽ കുട്ടികൾക്ക് എഴുത്തിനും വായനയിലും മികവ് പുലർത്താൻ സാധിക്കും എന്നതിൽ സംശയമില്ല.

 കരുണാകരൻ കാനാവീട്ടിൽ 

ഗവ: എൽ. പി സ്കൂൾ, കിനാനൂർ , ചിറ്റാരിക്കൽ (ഉപജില്ല ), കാസറഗോഡ് (ജില്ല).

 2

 👍🏻 കെയ്സ് - 1

🌟 ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യുന്ന ടീച്ചറിനെയാണിവിടെ കാണാൻ കഴിഞ്ഞത് , പഴയ രീതികൾ പിൻതുടരുന്ന ഈ ടീച്ചറിന് അതിന്റെ ഫലപ്രാപ്തിയിൽ പൂർണമായും എത്തിച്ചേരുവാൻ കഴിയുന്നില്ല

  • 🌟 ഇത് കുട്ടികൾക്ക് തീർത്തും യാത്രികമായ രീതിയാണ്, കുട്ടികളിൽ വിരസത ഉളവാകുന്നു
  • 🌟 ഡയറി സ്വയം എഴുതുകയും വായിക്കുകയും ചെയ്യുന്ന കുട്ടികൾ ആ ക്ലാസിലുണ്ട് ഇവരെ ഉപയോഗിച്ച് പഠന പിന്തുണ ആവശ്യമുള്ളവർക്ക് നൽകാമായിരുന്നു
  • 🌟 ടീച്ചർ കുട്ടികൾക്ക് നൽകിയ ബുക്കിൽ അവർ എഴുതുന്ന ലഘു വാക്യങ്ങൾ സ്വയം പരിശോധിച്ച് തെറ്റ് കണ്ടെത്തി തിരുത്തുവാനുള്ള അവസരം കുട്ടികൾക്ക് നൽകണം. അവസരോചിതമായ പ്രോത്സാഹനങ്ങളും നൽകണം

  👍🏻 കെയ്സ് -2

  •   🍫 പലനിലവാരത്തിലെ 10 കുട്ടികളുള്ള ക്ലാസിൽ 4 മാസം കൊണ്ട് അവരെ ഏകദേശം ഒരേ നിലവാരത്തിലെത്തിക്കാൻ ആ ടീച്ചർ എടുത്ത പ്രവർത്തനം പ്രശംസനീയമാണ്, അനുകരണീയമാണ്
  • 🍫 എന്തു ചെയ്യുന്നു എന്നതിലല്ല എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം🍫

 ജോമോൾ ജോസഫ് 

 ആലപ്പുഴ

 3

 *Case1* 

  • ഇതിൽ ടീച്ചർ തുടങ്ങി വെച്ച രീതി തന്നെ ശരിയായില്ല. അക്ഷരാവതര രീതിയാണ് പിന്തുടർന്നത്. സ്വരാക്ഷരങ്ങൾ നിർബന്ധിച്ച് പഠിപ്പിക്കുകയും, യാന്ത്രികമായ കുറേ പ്രവർത്തനങ്ങൾ ചെയ്യിക്കുകയും ആണ്‌.കുറേ കുട്ടികൾ ബുദ്ധിമുട്ടുകയും ചെയ്യുന്നു. പിന്നീട് സംയുക്ത ഡയറി പിന്തുടർന്ന് മെച്ചപ്പെട്ടു എന്ന് പറയുന്നുണ്ടെങ്കിലും ഒത്തിരി പ്രയാസങ്ങൾ ഉണ്ട്‌. രക്ഷിതാക്കളുടെ പിന്തുണഇല്ല. കുടുംബ സാഹചര്യം പ്രശ്നമാണ്. ബോധ്യപ്പെടുത്തലുകളും വ്യക്തിഗത പിന്തുണാ പ്രവർത്തനങ്ങളുംവേണം.

 *case 2* 

  • ഈ കേസ് വായിച്ചപ്പോൾ തന്നെ Teacher done a great Job👍👏 എന്ന് പറയാനാണ് തോന്നിയത്. നിരവധി വെല്ലുവിളികൾ നേരിട്ട ഒരു ക്ലാസ് മുറി. അവിടെ അധ്യാപിക പതറിയില്ല. തുടക്കം മുതൽ കുട്ടികളെ അറിഞ്ഞ്, മികവുകളും പോരായ്മകളും മനസ്സിലാക്കി സൂക്ഷ്മതല ആസൂത്രണം നടത്തി പ്രതീക്ഷയോടെ മുന്നോട്ട്പോയി. ഓരോ ഘട്ടത്തിലും ആവശ്യമായ പിന്തുണ നൽകുകയും പ്രതീക്ഷിത നേട്ടം കൈവരിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് വ്യക്തിഗത പിന്തുണ നൽകുന്നത്  കൃത്യമായി മനസ്സിലാക്കാനും പറ്റും.
  • ടീച്ചറുടെ കുഞ്ഞുങ്ങളെ മികവിലേക്കെത്തിച്ച നിരവധി പ്രക്രിയകൾ, പ്രവർത്തനങ്ങൾ വിശദമാക്കിയിട്ടുണ്ട്. ടീച്ചറുടെ അനുഭവാധിഷ്ഠിത പഠന രീതി തന്നെയാണ് ഞാനും എന്റെ ക്ലാസിൽ പ്രായോഗികമാക്കാൻ ശ്രമിച്ചു കൊണ്ടിരി ക്കുന്നത്.

ഷീജ.എം

കണ്ണൂർ

 4

കേസ് 1 

  • ടീച്ചർ ആദ്യഘട്ടത്തിൽ പരമ്പരാഗത രീതിയിൽ അക്ഷരാവതരണരീതി പിന്തുടർന്നു വന്നെങ്കിലും തുടർന്ന് ആശയാവതരണ രീതി പ്രയോഗത്തിൽ വരുത്തിയപ്പോൾ കുട്ടികൾക്ക്മാറ്റം കണ്ടു തുടങ്ങി. സംയുക്ത ഡയറി എഴുതുന്നുണ്ടെങ്കിലും അതിൻ്റെ ശരിയായ രീതിശാസ്ത്രം ഉപയോഗിക്കാത്തത് ടീച്ചർക്ക് തടസമായി നിന്നു. രക്ഷിതാക്കളുടെ സപ്പോർട്ട് കിട്ടാത്തിടത്ത് പഠന കൂട്ടങ്ങൾ ഗുണം ചെയ്യുമായിരുന്നു. പദങ്ങൾ കേട്ടെഴുത്ത് ചോദിക്കുന്നതിന് പകരം ഉപപാoരൂപീകരണം നടത്തിയും തത്സമയ എഡിറ്റിംഗും നടത്തുകയും ചെയ്യുകയും ചെയ്യാമായിരുന്നു. രീതിശാസ്ത്രത്തിൽ ശരിയായ രീതി ഉപയോഗിച്ചില്ല.

*കേസ് 2

  • മികച്ച ആസുത്രണത്തിലൂടെ ശരിയായ ഘട്ടത്തിലൂടെ പ്രവർത്തനങ്ങൾ കടന്നുപോയ ടീച്ചറുടെ കുട്ടികൾ എഴുത്തിലും വായനയിലും ഉയർന്ന നിലവാരത്തിലെത്തി. വ്യത്യസ്തമായ മികച്ച പ്രവർത്തനങ്ങളും പഠനാന്തരീക്ഷവും കുട്ടികൾക്ക് ലഭ്യമാക്കിയും രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കിയും ഗവേഷണാത്മക രീതിയിൽ ടീച്ചർ ഒന്നാം ക്ലാസിനെ ഒന്നാ ന്തരമാക്കി. മികച്ച അനുകരണാത്മകമായ മാതൃകാ പ്രവർത്തനങ്ങൾ👏

സുമതി കെ.വി

കണ്ണൂർ

 5

 കെയ്സ്1

  • 🙁അധ്യാപിക അക്ഷരാവതരണ രീതി ക്ലാസിൽ തുടരുന്നു  
  • 🙁ആശയാവതരണ രീതിയെക്കുറിച്ച് യാതൊരു വിധ ധാരണയും ലഭിച്ചിട്ടില്ല 🙁അധ്യാപക ശാക്തീകരണ പരിപാടികളിൽ ഒന്നും തന്നെ പങ്കെടുത്തിട്ടില്ല എന്നു വേണം കരുതാൻ .
  • 🙁 ആവർത്തിച്ച് മനപാഠമാക്കുന്ന കോപ്പിയെഴുത്ത് പോലെയുള്ള പഴയ രീതികൾ ഇപ്പോഴും അനുവർത്തിക്കുന്നു.
  • 🙁മുഴുവൻ അക്ഷരങ്ങളിലൂടെ കടന്ന് പോകുകയും അതിലൂടെ പാഠഭാഗം കൊണ്ടു പോകുകയും ചെയ്യുക എന്നതിലൂടെ പ്രക്രിയ ബന്ധിതമല്ലാതെ , കുട്ടിയെ പരിഗണിക്കാതെ , കുട്ടിയുടെ ചിന്താ പ്രക്രിയയെ പരിഗണിക്കാത്ത അശാസ്ത്രീയമായ രീതിയിലാണ്  അധ്യാപിക ക്ലാസ് കൈകാര്യം  ചെയ്യുന്നത്.
  • 🙁ആശയാവതരണ രീതി അറിയാത്തത്കൊണ്ട് തന്നെ   പല സന്ദർഭങ്ങളിൽ, പലചേരുവുകളിൽ,ഊന്നൽ അക്ഷരങ്ങൾ വരികയും അതിലൂടെയാണ് (പുനരനുഭവസാധ്യത)കുട്ടിയിൽ അക്ഷരങ്ങൾ ഉറയ്ക്കുന്നത് എന്ന് ടീച്ചർക്ക് ഉദ: സഹിതം നൽകേണ്ടതുണ്ട്. 
  • 🙁ക്ലാസിൽ കുട്ടികൾക്ക് നൽകുന്ന പിന്തുണാ സംവിധാനങ്ങൾ അറിയേണ്ടതുണ്ട്.
  • 🙁എഴുത്തിലെ വിവിധ ഘട്ടങ്ങൾ ക്ലാസ്റൂമിൽ എങ്ങനെ എന്ന് ബോധ്യപ്പെടേണ്ടതുണ്ട്.
  • 🙁തെറ്റ് തിരുത്തി നൽകുക എന്നതിൽ നിന്ന് മാറി കുട്ടിയ്ക്ക് അത് ബോധ്യപ്പെടുത്തി സ്വയം തിരുത്തുന്നതിലേക്ക് കുട്ടിയെ മാറ്റാൻ അധ്യാപികയ്ക്ക് സാധിക്കണമെങ്കിൽ 
  • സമീപനത്തെക്കുറിച്ച് വ്യക്തമായ ധാരണ അധ്യാപികക്ക് കിട്ടണം

കെയ്സ് . 2

  • 🪔ടീച്ചർക്ക് ക്ലാസുമായി ബന്ധപ്പെട്ട് കൃത്യമായധാരണ ഉണ്ട്
  • 🪔 പ്രവർത്തന ഘട്ടങ്ങൾ (വായന ലേഖനം ) ധാരണയുണ്ട്
  • 🪔 വ്യത്യസ്ത നിലവാരക്കാരെ പരിഗണിച്ച് പ്രവർത്തനാസൂത്രണം നടത്തുന്നുണ്ട്
  • 🪔 പിന്തുണാ പ്രവർത്തനങ്ങൾ നൽകുന്നുണ്ട്
  • 🪔 കുട്ടികളെ പരിഗണിക്കുന്ന ക്ലാസ്
  • 🪔 സമീപനത്തിലൂന്നിയ മാതൃകാപരമായ ക്ലാസ്

രമ്യ ടി.പി 

മലപ്പുറം

6

 Case1

  • ഇതിൽ ടീച്ചർ പിന്തുടർന്ന രീതി ശരിയായില്ല. അക്ഷരാവതരണ രീതിയാണ് പിന്തുടർന്നത്. കുട്ടികൾ ബുദ്ധിമുട്ടുകയും ചെയ്തു.സംയുക്ത ഡയറി പിന്തുടർന്ന് മെച്ചപ്പെട്ടു എങ്കിലും രക്ഷിതാക്കളുടെ പിന്തുണഇല്ല. കുടുംബ സാഹചര്യം പ്രശ്നമാണ്. മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയും വ്യക്തിഗത പിന്തുണാ പ്രവർത്തനങ്ങൾ നൽകുകയും വേണം.

 Case 2

  •  വളരെ നല്ല പ്രവർത്തനങ്ങളാണ് ഈ കേസിൽ ടീച്ചർ കാഴ്ചവച്ചത്. മികവുകളും പോരായ്മകളും മനസ്സിലാക്കി സൂക്ഷ്മതല ആസൂത്രണം നടത്തി മുന്നോട്ട്പോയി. ഓരോ ഘട്ടത്തിലും ആവശ്യമായ പിന്തുണ നൽകുകയും പ്രതീക്ഷിത നേട്ടം കൈവരിക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

Tintu Sebastian

Ernakulam

  •  കേസ് 2-രണ്ടാമത്തെ ടീച്ചറുടെ പ്രവർത്തനങ്ങളോട് യോജിക്കുന്നു. ആശയ അവതരണ രീതിയുടെ പ്രക്രിയ ഘട്ടങ്ങളിലൂടെ കൃത്യമായി കടന്നുപോകാൻ കഴിഞ്ഞാൽ കുട്ടികൾ എഴുത്തിലും വായനയിലും മികവ് പുലർത്തും. കേസ് 1 ൽ അധ്യാപിക അക്ഷരാവതരണ രീതിയാണ് പിന്തുടരുന്നത്. അതുകൊണ്ടാണ് ടീച്ചർ ഉദ്ദേശിക്കുന്ന ഒരു ഫലപ്രാപ്തിയിൽ കുട്ടികൾക്ക് എത്താൻ കഴിയാതെ പോകുന്നത്.

രാസ്‌വി. ആർ 

GUPS ചെന്നലോട് 

വയനാട് ജില്ല

കേസ് 1

  •  അക്ഷരം ആവർത്തിച്ചെഴുതുന്ന യാന്ത്രികമായ രീതിക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ ടീച്ചർ നൽകി. ഒപ്പം സംയുക്ത ഡയറി പോലുള്ള പ്രവർത്തനങ്ങളും നൽകി. രക്ഷിതാക്കളുടെ സഹായം കിട്ടാത്ത കുട്ടികൾക്ക് അധിക സമയം കണ്ടെത്തി പിന്തുണ നൽകണം. ചിത്രങ്ങൾ നൽകി അതിലെ ആശയം സ്വന്തം വാക്യത്തിൽ എഴുതാൻ നൽകാം.

കേസ് 2

  • 4 മാസം കൊണ്ട് ഭിന്ന നിലവാരക്കാരായ കുട്ടികളെ ഏകദേശം ഒരേ നിലവാരത്തിൽ എത്തിച്ച ടീച്ചറുടെ പ്രയത്നം പ്രശംസനീയമാണ്. കൃത്യമായ ആസൂത്രണം നടത്തി ക്ലാസ്സിലെ കുഞ്ഞുങ്ങളെ മുന്നോട്ട് നയിക്കുന്ന ടീച്ചർ. 

 ടിന്റു

ആലപ്പുഴ

  •  രണ്ട് ടീച്ചർ മാരും രണ്ടു കരം സമീപനങ്ങൾ പിന്തുടരുന്നവരാണ് . ആദ്യത്തെ കെയ്സിൽ അക്ഷരാവതരണരീതിയിലൂടെ യാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്. കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിനാണ് ടീച്ചർ ആദ്യം ശ്രമിച്ചത്. തുടർന്ന് കോപ്പിയിൽ ആവർത്തിച്ച് എഴുതിച്ചു. ഓരോ കുട്ടിക്കും പുസ്തകം വെച്ച് എഴുതിക്കുന്നുമുണ്ട്. വീട്ടിൽ നിന്നും രക്ഷിതാക്കളുടെ ശ്രദ്ധ കുറവുള്ള കുട്ടികൾക്കായി പ്രത്യേക സമയം നീക്കി വെച്ചിട്ടില്ല, എന്നാൽ സംയുക്തഡയറിയും വായന പാഠവും നൽകുന്നുണ്ട്. ക്ലാസിൽ വായനക്ക് സമയം നൽകുന്നുണ്ട്.
  • രണ്ടാമത്തെ കെയ്സിൽ കുട്ടികൾ എണ്ണം കുറവാണെങ്കിലും ഭിന്ന നിലവാരക്കാരാണ്. സന്നദ്ധതാ പ്രവർത്തനത്തിലൂടെ തന്നെ കുട്ടികളുടെ നിലമനസിലാക്കി ആശയാവതരണ രീതിയിലൂടെയാണ് ചെയ്യുന്നത്. ആശയാവതരണ രീതിയുടെ ഘട്ടങ്ങൾ പാലിച്ചു കൊണ്ടുള്ള ക്ലാസാണ് ഇത്. കൂടാതെ ഓരോ കുട്ടിയുടേയും പ്രയാസങ്ങൾ കൃത്യമായി പറയാൻ ടീച്ചർക്ക് കഴിയുന്നുണ്ട്.

സുബിത പി നായർ

മലപ്പുറം

10

കേസ് 1

  •  ഇവിടെ അക്ഷരവതരണ രീതിയിൽ ആണ് ക്ലാസ്സ്‌. ആശയവതരണ രീതിയിൽ അല്ലാത്തത് കൊണ്ട് കുട്ടികൾക്ക് പഠനം കേവലം പഠനം ആയി മാത്രം തുടരുന്നു. കുട്ടികൾക്ക് പഠനത്തോട് താല്പര്യം ഉളവാക്കുന്നില്ല. 

കേസ് 2

  •  മികച്ച ആസൂത്രണ തന്ത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കുട്ടികളിൽ പഠനം ഉല്ലാസപ്രദവും രസകരവും ആയി നടക്കുന്നു.എല്ലാ കുട്ടികളെയും പരിഗണിച്ചു കൊണ്ടാണ്  ടീച്ചർ പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇവിടെ ആശവതരണരീതിയിൽ ആണ് ടീച്ചർ ക്ലാസ്സിൽ പ്രവർത്തനം നൽകിയിരിക്കുന്നത്.

സവിത 

 ഇടുക്കി.

11

കെയ്സ് 1

  • കുട്ടികളെ പ്രതിസന്ധിയിലാക്കുന്ന പ്രവർത്തനരീതിയാണ് അധ്യാപിക പിന്തുടരുന്നത്. കുട്ടികൾക്ക് ആത്മവിശ്വാസവും മാനസിക പിന്തുണയും നൽകാതെ നിരുത്സാഹപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരെത്തുടരെ ചെയ്യുന്നതുപോലെ മൂലം കുട്ടികൾക്ക് മുന്നേറ്റം ഉണ്ടാകുന്നില്ല.
  • പ്രക്രിയ പാലിക്കാതെ ,ആശയവതരണരീതിയിലൂടെ ക്ലാസ്സ് എടുക്കാതെ യാന്ത്രികമായ രീതിയാണ് ടീച്ചർ പിൻ തുടരുന്നത്
  • കുട്ടികൾക്ക് വേണ്ട പിന്തുണ സമയങ്ങളിൽ നൽകുന്നില്ല
  • കുട്ടിയുടെ മനസ്സിൽ ആശയം ഉറപ്പിച്ചതുകൊണ്ട് ആ ആശയങ്ങളിൽ നിന്ന് എഴുത്തിൻ്റെ വിവിധ ഘട്ടങ്ങളിലേക്ക്സഞ്ചരിക്കുന്നില്ല
  • എഴുത്തിന്റെ ഘട്ടങ്ങൾ വായനയുടെ ഘട്ടങ്ങൾ എന്നിവ ഇവിടെ പാലിക്കപ്പെടുന്നില്ല
  • മലയാളത്തിലെ സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും പഠിപ്പിച്ചതിനു ശേഷം എഴുത്തിലേക്ക് പോകുമ്പോൾ കുട്ടിയുടെ ചിന്താപ്രക്രിയ പരിഗണിക്കാതെ,കുട്ടിക്ക് സർഗാത്മകതയ്ക്ക്അവസരം നൽകാതെ,കുട്ടിയുടെ ഒരു പങ്കാളിത്തവും ഉറപ്പുവരുത്താതെ യാന്ത്രികമായ എഴുത്ത് പിന്തുടരുന്നു.
  • കുട്ടിയുടെ തെറ്റ് സ്വയം ബോധ്യപ്പെടുത്താതെ ,കുട്ടിക്ക് സ്വയം തിരുത്തുവാൻ അവസരം ലഭിക്കുന്നില്ല.
  • സംയുക്ത ഡയറിയുടെ വായന ഘട്ടങ്ങളിൽ എഡിറ്റിംഗ് നടക്കുന്നില്ല.
  • കുട്ടികളെ കുറിച്ചുള്ളഗുണാത്മക കുറിപ്പുകൾ രക്ഷിതാക്കളെ ബോധ്യപ്പെടുന്നില്ല
  • രക്ഷിതാക്കൾക്ക് മീറ്റിങ്ങിൽ വരാൻ താല്പര്യം ഉണ്ടാക്കുന്നില്ല
  •  എത്രയൊക്കെ തന്നെ കുട്ടിയെ പരിഗണിക്കാത്ത ഒരു ക്ലാസ് മുറി തന്നെയാണ് ഇവിടെ നമുക്ക് കാണുന്നത്

കെയ്സ് 2

  • സമീപനത്തിലൂന്നിയ ക്ലാസ് മുറി.
  • ഭിന്ന നിലവാരക്കാർക്ക് പരിഗണന നൽകിയുള്ള ജനാധിപത്യ ക്ലാസ് മുറി.
  • എഴുത്തിന്റെ വായനയുടെ ഘട്ടങ്ങൾ ടീച്ചർക്ക്  വ്യക്തമാണ്.
  • സന്നദ്ധതാപ്രവർത്തനം കൃത്യമായി ചെയ്തതിലൂടെ ക്ലാസ്സിനെ കുറിച്ച് വ്യക്തമായ ധാരണ ടീച്ചർ നേടി.
  • കുട്ടിയുടെ പ്രശ്നം തിരിച്ചറിഞ്ഞുകൊണ്ട് പ്രശ്നപരിഹരാത്തിലേക്ക് ടീച്ചർ എത്തി.
  • പിന്തുണ പ്രവർത്തനങ്ങൾ കൃത്യമായി ചെയ്യുന്നു.
  • വായന പാഠങ്ങൾ ഭാഷോൽസവുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ എല്ലാം വളരെ കൃത്യമായി ടീച്ചർ ചെയ്യുന്നു.
  • തികച്ചും പ്രക്രിയ ബന്ധമായ ക്ലാസ് മുറി രണ്ടാമത്തെ കെയ്സിൽ കാണാൻ സാധിക്കും.

വിജിഷ , മലപ്പുറംട

12 

 കെയ്സ്    1

  • ഇവിടെ  അക്ഷരങ്ങൾ മനപ്പാഠമാക്കുന്ന രീതിയാണ് തുടരുന്നത്. ഇത് വിരസതയും യാന്ത്രികവും ആകുന്നു.. അക്ഷരാവതരണ രീതിയാണ് ഉപയോഗിക്കുന്നത്...
  • സംയുക്ത ഡയറി എഴുതുന്നത് ഫലപ്രദമായി തുടരുന്നുണ്ട്.. അതുപോലെ വായന കാർഡും ഫലപ്രദമായി ഉപയോഗിക്കുന്നു...ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനവും ലഭിക്കുന്നുണ്ട്... എങ്കിലും ചില കുട്ടികൾ ഇപ്പോഴും ക്ലാസ്സിൽ ഇതിലൊന്നും താല്പര്യമില്ലാത്ത രീതിയിൽ നിൽക്കുന്നു... അക്ഷരാ അവതരണ രീതിയിലൂടെ അല്ലാതെ ആശയ അവതരണ രീതിയിലൂടെ കുട്ടികൾക്ക് അനുഭവസാധ്യത ഒരുക്കുന്ന പ്രവർത്തനങ്ങൾ നൽകുകയാണെങ്കിൽ കുട്ടികൾക്ക് താല്പര്യമുണ്ടകായിരുന്നു....

കെയ്സ്   2.....

  • നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും നല്ല നിലവാരത്തിൽ കുട്ടികളെ എത്തിക്കുവാൻ സാധിച്ച ടീച്ചറുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്...🙏🙏🙏 ഇവിടെ ടീച്ചർക്ക് കൃത്യമായ ധാരണയുണ്ട്... കൃത്യമായ പ്രവർത്തന ആസൂത്രണം, പിന്തുണ പ്രവർത്തനങ്ങൾ, രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കാൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഒന്നാം ക്ലാസിനെ ഒന്നാന്തരമാക്കി മാറ്റിയിരിക്കുകയാണ്..👍👍👍

 സൂര്യ

 ഇടുക്കി

13 

  •  ഒന്നാമത്തെ കേസ് സ്റ്റഡിയിൽ ടീച്ചർ പരമ്പരാഗത രീതികൾ സ്വീകരിച്ചെങ്കിലും മാറ്റത്തിന് വിധേയമാവുന്നുണ്ട്. ഞാൻ രണ്ടാമത്തെ ടീച്ചറുടെ പ്രവർത്തന വൈവിധ്യത്തെ പ്രശംസിക്കുന്നു. ഒന്നാം തരത്തിൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളെല്ലാം ടീച്ചർ മികവാർന്ന രീതിയിൽ ചിട്ടയായി ചെയ്തു വരാൻ താല്പര്യം കാണിച്ചപ്പോൾ കുട്ടികളിൽ നല്ല മികവുണ്ടായി.

 വനജ

 കണ്ണൂർ

14 

കേസ് സ്റ്റഡി 1

  • അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനായി അധ്യാപിക പരമ്പരഗത രീതിയാണ് പിന്തുടരുന്നത്. അക്ഷരവതരണ രീതി പിന്തുടരാൻ ശ്രെമിച്ചു. ഇതിലൂടെ കുട്ടികളിൽ അക്ഷരമോ വാക്കുകളോ വാക്യങ്ങളോ ഉറപ്പിക്കാൻ കഴിയില്ല. പുതുമകളില്ലാത്ത പ്രവർത്തന രീതി ക്ലാസ്സ്‌മുറിയിൽ നടപ്പിലാക്കാൻ ശ്രെമിച്ചാൽ ഒരു മുന്നേറ്റവും ഉണ്ടാകുന്നില്ല. കുട്ടികളുടെ ചിന്തപ്രക്രിയകളെ പരിഗണിക്കാത്തത് മൂലം അവര്ക്ക് അവരുടെ അവരുടെ സർഗത്മക കഴിവുകൾ പോലും വികസിപ്പിക്കാൻ കഴിയുന്നില്ല. ഈയൊരു പഠന രീതിയുടെ ഒട്ടും യോജിക്കാൻ സാധിക്കില്ല.

കേസ് സ്റ്റഡി 2

  • പുതിയ പഠന സമീപ രീതിയിൽ നിലകൊള്ളുന്ന ക്ലാസ്സ്‌മുറി. ഭിന്ന നിലാവരേക്കാരെ അധ്യാപിക പരിഗണിക്കുന്നുണ്ട്. കുട്ടികളുടെ പഠന പ്രേശ്നങ്ങൾ അധ്യാപിക തിരിച്ചറിഞ്ഞു പരിഹാരബോധനം നടത്തുന്നുണ്ട്. പിന്തുണ പ്രവർത്തനങ്ങൾ നൽകി വരുന്നുണ്ട്. വായന പാഠങ്ങൾ, അനുബന്ധ പഠന പ്രവർത്തനങ്ങൾ എന്നിവ കൃത്യമായി follow up ചെയ്യുന്നു.
  • പഠന പ്രവർത്ത- നാസൂത്രണം, രക്ഷിതാക്കൾ നൽകുന്ന പിന്തുണ ഇതെല്ലാം വ്യക്തമായി കേസ് 2ഇൽ പ്രതിഫലിക്കുന്നുണ്ട്.

ജാസ്മിൻ. A. J 

പത്തനംതിട്ട

15 

 കെയ്സ് :1

  • ഇവിടെ ടീച്ചർ പിന്തുടരുന്ന അക്ഷരാവതരണ രീതി രസകരമായ അനുഭവങ്ങളില്ലാതെ
  • യാന്ത്രികമായ എഴുത്തുരീതി.
  • വായനക്കാർഡുകൾ പിന്നാക്കം നിൽക്കുന്നവർക്ക് പരിചിതാക്ഷരങ്ങൾ  ഉപയോഗിച്ച് തയ്യാറാക്കിയതായി പറയുന്നില്ല. 

*****""**""""

ആദ്യമായി ഒന്നാം ക്ലാസിലെ അധ്യാപിക.

ബിജീന മോൾ പി.ഡി.

കോട്ടയം.

16
  •  ക്ലാസ് ഒന്നാന്തര മാക്കാൻ കെയ്സ് 1ൽ ടീച്ചർ ചെയ്ത പ്രവർത്തനങ്ങൾ അശയവതരണരീതിയിലല്ല. ഭിന്ന നിലവാരക്കാരെ പരിഗണിച്ച് എല്ലാ കുട്ടികൾക്കും സമഗ്ര ഗുണമേൻമാവിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യം പൂർത്തികരിക്കാൻ കൂടെ നിന്ന് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കുട്ടികളെ വിജയത്തിലെത്തിക്കാനും ,കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കാനും ആശയാവതരണ രീതി പിൻതുടരുവാനും രണ്ടാമത്തെ ടീച്ചർക്ക് കഴിഞ്ഞു. 

ശ്രീഷ പി

കോഴിക്കോട് ജില്ല

17 

Case 1

  • ഇവിടെ അധ്യാപിക ആദ്യം സ്വീകരിച്ചിരിക്കുന്ന രീതി അക്ഷര അവതരണ രീതിയാണ്. സംയുക്ത ഡയറി നല്ല രീതിയിൽ പ്രായോഗികമാക്കാൻ ശ്രമിക്കുന്ന ഒരു അധ്യാപിക അക്ഷര അവതരണ രീതിക്ക് പ്രാധാന്യം നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല. 

Case 2

  •  ഇവിടെ അധ്യാപിക സ്വീകരിച്ചിരിക്കുന്ന രീതി വളരെ ശരിയായ രീതിയാണ്. മറ്റുഭാഷക്കാരായ കുട്ടികളെ ഇങ്ങനെ മുൻനിരയിലേക്ക് എത്തിക്കാം എന്ന് വ്യക്ത മായ ഒരു ധാരണ ടീച്ചർ നൽകുന്നുണ്ട്

91 70255 53624:  

18 

 Case1

  • 🔶 പ്രീ പ്രൈമറി യിൽ നിന്നും വന്ന കുട്ടികൾക്ക് അക്ഷരമറിയാം എന്ന മുൻധാരണയോട് കൂടി ടീച്ചർ അധ്യയന വർഷത്തിൻ്റെ തുടക്കം തന്നെ അക്ഷരങ്ങൾ അറിയാവുന്നവരെ കണ്ടെത്താൻ ശ്രമിച്ചു
  • 🔶 അക്ഷരാവതരണ രീതി പിൻതുടരുന്ന അധ്യാപിക
  • 🔶 കുട്ടികളുടെ സ്വതന്ത്ര രചനയെ പ്രോത്സാഹിപ്പിക്കാത്ത രീതികൾ പിൻതുടരുന്നു
  • 🔶 ആശയാവതരണ രീതിയിലൂടെ ഘടന പാലിച്ച് അക്ഷരം അവതരിപ്പിക്കാത്തതിനാലാണ് കുട്ടികൾക്ക് അക്ഷരം തിരിഞ്ഞ് പോകുന്നത്
  • 🔶 ഡയറിയിൽ പിന്തുണ ആവശ്യമുള്ള കുട്ടികളെ പരിഗണിക്കുന്നില്ല

കേസ് 2

  • 🔶 സന്നദ്ധതാ പ്രവർത്തനത്തിലൂടെ തുടക്കം തന്നെ എല്ലാ മക്കളേയും ചേർത്തു നിർത്തി
  • 🔶 വ്യക്തിഗത പിന്തുണ നൽകുന്നു
  • 🔶 പുനരനുഭവ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു
  • 🔶 ഭാഷാ സമീപനത്തിൻ്റെ പ്രക്രിയ പാലിക്കുന്ന അധ്യാപിക
  • 🔶 രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുന്നു
  • 🔶വായന പാഠങ്ങൾ പ്രയോജനപ്പെടുത്തുന്നു
  • 🔶 പിന്തുണ വേണ്ടവർക്ക് പ്രത്യേക പരിഗണന നൽകി ഓരോ നിമിഷവും കൃത്യമായി ആസൂത്രണം ചെയ്ത് മുന്നേറുന്ന അധ്യാപിക
  • 🔶 ആശയാവതരണ രീതിയുടെ പ്രക്രിയാ ഘട്ടങ്ങൾ അറിയുന്ന, തൻ്റെ ക്ലാസിൽ നടപ്പിലാക്കി വിജയിച്ച അധ്യാപിക👍👍👏

സിബി സലാം

കൊല്ലം

19 

  •  ഒന്നാമത്തെ കേസ് സ്റ്റഡി സ്റ്റഡിയിൽ ക്ലാസിലെ കുട്ടികളുടെ എണ്ണം 26 ഉം. രണ്ടാമത്തെ കേസ് സ്റ്റഡിയിൽ കുട്ടികളുടെ എണ്ണം പത്തുമാണ് .
  •  ഒന്നാമത്തെ കെ എസ് സ്റ്റഡിയിൽ  10 കുട്ടികൾക്ക് അക്ഷരങ്ങൾ പൂർണമായിട്ടും അറിയാം
  •  അതിൽ 16 കുട്ടികൾക്ക് അക്ഷരങ്ങൾ ഭാഗികമായി അറിയത്തുള്ളൂ എന്നാണ് പറഞ്ഞിരിക്കുന്നത്.
  •  രണ്ടാമത്തെ കേസ് അടിയില് രണ്ടു കുട്ടികൾ അദർ സ്റ്റേറ്റ് എന്നുള്ള കുട്ടികളാണ്. ഒരു കുട്ടിക്ക് ഓട്ടിസം ഉണ്ട്. ബാക്കി ഏഴ് സ്റ്റുഡൻസ് ആണുള്ളത്.7 സ്റ്റുഡൻസിൽ പ്രീ പ്രൈമറി വിദ്യാഭ്യാസം ഇല്ലാത്ത കുട്ടികളും കൈവഴക്കമില്ലാത്ത കുട്ടികളുമുണ്ട്. ഒരു ക്ലാസിൽ പൂർണ്ണമായും പ്രീ പ്രൈമറി വിദ്യാഭ്യാസം ഇല്ലാതെ വരുന്ന കുട്ടികൾ കുറവായിരിക്കും. പൂർണ്ണമായും പ്രീ പ്രൈമറി വിദ്യാഭ്യാസത്തിൽ വന്ന ഒരു കുട്ടിയെങ്കിലും ക്ലാസ്സിൽ ഉണ്ടായിരിക്കും. അങ്ങനെ നോക്കുകയാണെങ്കിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ ആറ് പേരായിരിക്കും.
  •  ഇവിടെ ഒന്നാമത്തെ കേസ് അടിയിൽ 26 കുട്ടികളുള്ള അധ്യാപകന് ആദ്യത്തെ ഒന്നു മുതൽ 10 വരെയുള്ള പോയിന്റിലൂടെ സാധാരണ രീതിയിലുള്ള പഠന പ്രവർത്തനങ്ങൾ നടത്തി പോകാൻ സാധിച്ചിട്ടുണ്ട്. എന്നാൽ  12 13 14 15 16 എന്നീ പോയിന്റുകളിൽ അദ്ദേഹത്തിന് പ്രശ്നപരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല.
  •  എന്നാൽ രണ്ടാമത്തെ കേസ് സ്റ്റഡിയിലെ അധ്യാപകന് രക്ഷകർത്താക്കളെ പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ എങ്ങനെ പിന്തുണയ്ക്കണം എന്നും അതിനെ രക്ഷകർത്താക്കളെ ബോധവൽക്കരിക്കുന്നതിനും. പ്രശ്നപരിഹാരം പ്രശ്ന പരിഹാരം കണ്ടെത്തുന്നതിനും കണ്ടെത്തുന്നതിനും സാധിച്ചു. അതുപോലെ തന്നെ താല്പര്യമില്ലാത്ത കുട്ടികളെ പഠന പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നത് അധ്യാപന സാധിച്ചിട്ടുണ്ട്. ബോർഡിലെ കൂട്ടെഴുത് പഠനക്കൂട്ടം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ  താല്പര്യമില്ലാത്ത കുട്ടികളെ പഠനത്തിൽ കൂടുതൽ താല്പര്യമുള്ളവർ ആക്കാൻ സാധിച്ചിട്ടുണ്ട്.
  •  ഒന്നാമത്തെ കേസ് ഇടയിലെ അധ്യാപകന് കുട്ടികളുടെ എണ്ണം കൂടുതലും അതുമൂലം സമയ ക്രമീകരണം വേണ്ട രീതിയിൽ നടത്താൻ സാധിക്കാത്തതുകൊണ്ടും കലഹരണപ്പെട്ട ടീച്ചിംഗ് മെത്തേഡുകൾ സ്വീകരിക്കേണ്ടതായി അദ്ദേഹത്തിന് വന്നിട്ടുണ്ടോ  എന്ന് വിലയിരുത്തേണ്ടതാണ്.
  •  രണ്ടാമത്തെ കേസ് സ്റ്റഡിയിലെ അധ്യാപകന് ക്ലാസിലെ കുട്ടികളുടെ എണ്ണം കുറവായതിനാൽ സമയ ക്രമീകരണം നടത്തുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടഉണ്ട്. കൂടാതെ പാഠഭാഗങ്ങൾ പൂർണമായും എടുത്തു തീർക്കുക എന്ന ഉദ്ദേശത്തോടുകൂടി അല്ലാതെ ഭാഷാ പ്രവർത്തനങ്ങൾക്ക് അതായത് കുട്ടികളുടെ അടിസ്ഥാന ഭാഷാ വികാസത്തിന് കൂടുതൽ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തിന് ക്ലാസുകളിൽ നൽകാൻ സാധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിന് ഈ പറയുന്ന നമ്മുടെ പഠനപ്രവർത്തനങ്ങളിലൂടെ എല്ലാം കുട്ടികളെ കടത്തിക്കൊണ്ടു പോകുവാൻ സാധിച്ചു എന്ന് മനസ്സിലാക്കാം.

+91 94964 13988: 

20 

കേസ് 1

  •  അക്ഷരാവതരണ രീതിയാണ് . ആ ടീച്ചർ പിന്തുടരുന്നത്. സ്വരാക്ഷരങ്ങൾ പഠിപ്പിക്കുകയും. ഇപ്പോഴത്തെ രീതിക്ക് ഉചിതമല്ലാത്തപ്രവർത്തനങ്ങളാണ് നൽകുന്നത്. ഇപ്പോഴത്തെ രീതി അനുസരിച്ച് ഡിറ്റേഷൻ നടത്താൻ പാടില്ല. ഈ രീതിയോട് ഒട്ടും യോജിക്കാൻ സാധിക്കില്ല. 

കേസ് 2 

  • ഈ ടീച്ചർ ആദ്യം തന്നെ സന്നദ്ധ പ്രവർത്തനത്തിലൂടെയാണ് ടീച്ചർ തുടങ്ങിയത്. ക്ലാസിലെ കുട്ടികളെ കുറിച്ച് വ്യക്തമായ ധാരണ ആ ടീച്ചർക്ക് ഉണ്ടായിരുന്നു . ആശയ അവതരണ രീതിയിലൂടെയാണ് ചെയ്യുന്നത്. അതുകൊണ്ട് കുട്ടികൾക്കുള്ള വ്യത്യാസങ്ങൾ ടീച്ചർക്ക് മനസ്സിലാകുന്നുണ്ട് ഓരോ കുട്ടിയുടെ മികവും അറിയാൻ സാധിക്കുന്നു. ചാർട്ടിൽഎഴുത്ത് ബോർഡ് എഴുത്ത് കട്ടിക്കഴുത്ത് അതാതു പാഠങ്ങളിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കാൻ ടീച്ചർക്ക് സാധിച്ചു

ജിനേഷ് 

മലപ്പുറം

22 

കേസ് 1 ൽ

  •  അക്ഷരാവതരണ രീതിയാണ് .ടീച്ചർ പിന്തുടർന്നത് സ്വരാക്ഷരങ്ങൾ പഠിപ്പിക്കുകയും. ഇപ്പോഴത്തെ രീതിക്ക് ഉചിതമല്ലാത്തപ്രവർത്തനങ്ങളാണ് നൽകുന്നത്. ഇപ്പോഴത്തെ രീതി അനുസരിച്ച് കേട്ടെ ഷുത്തിൻ്റെ ആവശ്യകത ഇല്ല കുട്ടി തെളിവ് എഴുത്തല്ലേ എഴുതേണ്ടത് . ഈ രീതിയോട് ഒട്ടും യോജിക്കാൻ സാധിക്കില്ല. 

കേസ് 2 

  • ഈ ടീച്ചർ ആദ്യം തന്നെ സന്നദ്ധ പ്രവർത്തനത്തിലൂടെയാണ് ടീച്ചർ തുടങ്ങിയത്. ക്ലാസിലെ കുട്ടികളെ കുറിച്ച് വ്യക്തമായ ധാരണ ആ ടീച്ചർക്ക് ഉണ്ടായിരുന്നോ? . ആശയ അവതരണ രീതിയിലൂടെയാണ് ചെയ്യുന്നത്. അതുകൊണ്ട് കുട്ടികൾക്കുള്ള വ്യത്യാസങ്ങൾ ടീച്ചർക്ക് മനസ്സിലാകേണ്ടതില്ലേ? ഓരോ കുട്ടിയുടെ മികവും അറിയാൻ സാധിക്കുന്നുണ്ടോ? ചാർട്ടിൽഎഴുത്ത് ബോർഡ് എഴുത്ത് കട്ടിക്കഴുത്ത് അതാതു പാഠങ്ങളിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കാൻ ടീച്ചർക്ക് സാധിച്ചോ എന്നത് തിരിച്ചറിയേണ്ടത്

നൗഫൽ

മലപ്പുറം

23 

കേസ് 1

  • ടീച്ചർ പിന്തുടർന്ന രീതി ആശയാവതരണ രീതിക്ക് വിപരീതമാണ്... അക്ഷരങ്ങൾ നേരിട്ട് പഠിപ്പിച്ചും കോപ്പി എഴുതിച്ചുമുള്ള പഠനം കുട്ടിയുടെ സ്വാഭാവിക വികാസത്തെ തടസ്സപ്പെടുത്തുന്നു... കുട്ടിയുടെ സർഗാത്മ ശേഷികളെ വികസിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കാത്തതിനാലും പഠനം സ്വാഭാവികമായും ആസ്വാദ്യകരമായും നടക്കാൻ വേണ്ടുന്ന പ്രവർത്തനങ്ങൾ ടീച്ചർ ആസൂത്രണം ചെയ്യാത്തതിനാലും പഠനം അതിന്റെ പൂർണതയിൽ എത്തുന്നില്ല.... ടീച്ചർ കുട്ടികളുമായും  രക്ഷിതാക്കളുമായും  നല്ലൊരു ബന്ധം ഊട്ടി ഉറപ്പിക്കേണ്ടതുണ്ട്.. എഫക്ടിവായ രീതിയിൽ CPTA നടത്തി രക്ഷിതാക്കളെ ബോധവാന്മാരാക്കേണ്ടതുണ്ട്

കേസ് 2:

  • ആശയാവതരണ രീതിയിലുള്ള പഠനരീതിയാണ് പിന്തുടർന്നത്... പ്രക്രിയ ബന്ധിതമായുള്ള എഴുത്ത്, വായന ഘട്ടങ്ങളിലൂടെ  കടന്നു പോയി..ക്ലാസ്സിൽ സർഗാത്മക പ്രവർത്തനങ്ങൾക്ക്  മുൻ‌തൂക്കം നൽകുകയും  മികച്ച പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുകയും വ്യക്തിഗത പിന്തുണ പ്രവർത്തനങ്ങൾക്ക് ഊന്നൽ  കൊടുക്കുകയും ചെയ്തു.എല്ലാ നിലവാരക്കാരെയും പരിഗണിച്ചു കൊണ്ടുള്ള പഠന പ്രവർത്തനങ്ങൾ നൽകി എല്ലാ കുട്ടികളെയും മികച്ചവരാക്കി..

സംഗീത 

മലപ്പുറം

 24

 ഒന്നാം case ൽ

  • അക്ഷരാവതരണ രീതിയിലൂടെയാണ് ടീച്ചർ ക്ലാസ്സ്‌ നടത്തുന്നത്. ക്ലാസ്സ്‌റൂം പഠനം ആസ്വാദ്കരമാക്കാൻ ആവശ്യമായ പഠ ന പ്ര വർത്തങ്ങളാണ് ആസൂത്രണം ചെയ്യേണ്ടത്. ഈ രീതിയിൽ അത് കാണുന്നില്ല

കേസ് 2 

  • സന്നദ്ധ പ്രവർത്തനത്തിലൂടെയാണ് ടീച്ചർ തുടങ്ങിയത്.  ആശയ അവതരണ രീതിയിലൂടെയാണ് ക്ലാസ്സ്‌ നടക്കുന്നത്.നല്ല പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും പിന്തുണ ആവശ്യമുള്ളവരെ പരിഗണിച്ചുമാണ് ക്ലാസ്സ്‌ നടക്കുന്നത്.

Arannya 

എറണാകുളം

 25

 കേസ് 1

  •  ടീച്ചർ അക്ഷരാവതരണ രീതിയാണ് പിന്തുടരുന്നത്. സ്വരാക്ഷരങ്ങൾ പഠിപ്പിക്കുന്നു. ഇപ്പോഴത്തെ രീതിക്ക് ഉചിതമല്ലാത്തതായ മറ്റു പ്രവർത്തനങ്ങൾ അനുവർത്തിക്കുന്നു.  കേട്ടെഴുത്ത് നടത്തുന്നു.ഈ രീതിയോട്  യോജിക്കാൻ കഴിയില്ല.

കേസ് 2

  • സന്നദ്ധത പ്രവർത്തനങ്ങളിലൂടെയുള്ള തുടക്കം
  •  ക്ലാസിലെ ഓരോ കുട്ടിയെക്കുറിച്ചുമുള്ള  വ്യക്തമായ ധാരണടീച്ചർക്കുണ്ട് . ആശയാവതരണ രീതിയാണ് ചെയ്യുന്നത്.    ടീച്ചർക്ക്ഓരോ കുട്ടിയുടെ മികവും പരിമിതികളും തിരിച്ചറിയാൻ കഴിയുന്നു ചാർട്ടിൽഎഴുത്ത് ബോർഡ് എഴുത്ത്
  • കട്ടിക്കെഴുത്ത് തുടങ്ങി പ്രക്രിയ ബന്ധിതമായി പ്രവർത്തനങ്ങൾ നൽകുന്നു. കൃത്യമായ ആസൂത്രണം നടത്തുന്നു . ആശയാവതരണ രീതിയിലൂടെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കാൻ ടീച്ചർക്ക് സാധിച്ചു.

പ്രമോദ് .കെ .വി 

കോട്ടയം

26 

Case :2

  • ഓരോ കുട്ടിയെയും  ഒരു യൂണിറ്റായി പരിഗണിച്ച് മികവും പിന്തുണയും സംയോജിപ്പിക്കാൻ ടീച്ചർക്കു സാധിച്ചു.

+91 94956 58699: 

27

.കെയ്സ് - 1

  • ഈ ടീച്ചറിൻ്റെ രീതി നമ്മുടെ സമീപനമല്ല ഒന്നുകിൽ ആ ടീച്ചർ പുതിയ ആളായിരിക്കും അല്ലെങ്കിൽ ആദ്യം അക്ഷരം പഠിപ്പിച്ചാലേ ശരിയാവുകയുള്ളു എന്ന ചിന്താഗതിക്കാരിയാകാം അങ്ങിനെയുള്ളവർ മാറില്ല. ആശയാവതരണ രീതിയുടെ ഘട്ടങ്ങളിലൂടെ ഇതുവരെ ആ ടീച്ചർ കടന്നുപോയിട്ടില്ല. രസകരമായി തോന്നിയത് അക്ഷരാവതരണ രീതിയിൽ പഠിപ്പിച്ചിട്ടും 6 പേർക്ക് ഒന്നുമറിയില്ലായെന്നും പറയുന്നുണ്ട്. പിന്നെ ടീച്ചർ ഉപയോഗിച്ച ഒരു വാക്ക് എൻ്റെ ക്ലാസിലെ കൂടുതൽ കുട്ടികളും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് അവർ പണിക്കു പോകും അങ്ങിനെ തൻ്റെ ക്ലാസിലെ കുട്ടികളെ ജാതിയുടെ അടിസ്ഥാനത്തിൽ വിശേഷിപ്പിച്ചത് ഒട്ടും ശരിയായില്ല എല്ലാ മക്കളേയും ഒരു കാണണം ടീച്ചറിന് പരിശീലനങ്ങൾ ഒന്നും തന്നെ കിട്ടിയിട്ടില്ലായെന്നു തോന്നുന്നു. ടീച്ചറിൻ്റെ രീതികൾ ഒന്നും ശരിയല്ല.

കെയ്സ് - 2

  • ഈ ടീച്ചറിൻ്റെ പ്രവർത്തനങ്ങൾ 100 % ശരിയാണ്. കുട്ടികളെ മനസ്സിലാക്കി ആശയാ തരണരീതിയിൽ തന്നെയാണ് ടീച്ചറിൻ്റെ ക്ലാസ് മുന്നോട്ടു പോകുന്നത്. ഒരോഘട്ടങ്ങളിലും പിന്തുണാ പ്രവർത്തനങ്ങൾ നല്കിയും ഓരോ കുട്ടിയുടേയും പോരായ്മകൾ തിരിച്ചറിഞ്ഞ് വ്യക്തിഗത പിന്തുണ നല്കി ടീച്ചർ മുന്നോട്ടു പോകുന്നു. ടീച്ചറിൻ്റെ കുറിപ്പ് വായിക്കുമ്പോൾ തന്നെ സന്തോഷം അഭിമാനം👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

വീണാറാണി' പി. എൽ

ഹെഡ്മിസ്ട്രസ്, ജി.എൽ .പി.എസ് പൂവറ്റൂർ വെസ്റ്റ്, കുളക്കട സബ്ജില്ല, കൊല്ലം

No comments: