പ്രിയമുള്ളവരെ,
പലകപ്പറമ്പ് സ്കൂളിൽ പ്രസന്ന ടീച്ചർ ചെയ്ത രംഗാവിഷ്ക്കരണത്തിൻ്റെ വീഡിയോ കാണൂ
കുറിപ്പ് വായിക്കൂ
യൂണിറ്റ്: പെയ്യട്ടങ്ങനെ പെയ്യട്ടെ.
പഠന ലക്ഷ്യങ്ങൾ:
1. വായിച്ചതോ കേട്ടതോ ആയ കഥകൾ മറ്റുള്ളവരുടെ മുമ്പാകെ ആസ്വാദ്യമായി അവതരിപ്പിക്കുന്നതിന് കഴിവ് നേടുന്നു.
2. ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് കഥാപാത്രങ്ങളുടെ വേഷം, പ്രോപ്പർ ട്ടികൾ, രംഗസജ്ജീകരണം എന്നിവ തയ്യാറാക്കി രംഗാവിഷ്കാരം നടത്തുന്നു.
പെയ്യട്ടങ്ങനെ പെയ്യട്ടെ ദൃശ്യാവിഷ്കാരത്തിന്റെ പിന്നിൽ...
HB അനുസരിച്ച് പാഠഭാഗം ക്ലാസ്സിൽ എടുത്തു. ഇഷ്ടമുള്ള കഥാപാത്രങ്ങളായി കുട്ടികൾ അവരുടേതായ ഭാവനയിൽ ക്ലാസ്സിൽ രംഗാവിഷ്കാരം നടത്തി. പിന്നീട് സ്കൂൾ വാർഷികത്തിന് ഈ ദൃശ്യാവിഷ്കാരം വേദിയിൽ അവതരിപ്പിച്ചാലോ എന്ന് കുട്ടികളുമായി ആലോചിച്ചു. അവർക്ക് എന്നേക്കാൾ താല്പര്യം. ക്ലാസ്സിലെ 24 പേരും റെഡി. പിന്നെ ഞാൻ ഒരുങ്ങാൻ തുടങ്ങി.
- ആദ്യം അതാതു കഥാപാത്രങ്ങളെ (പശു, തവള, അമ്മൂമ്മ, കൊക്ക്, നെല്ല്, പുഴ, കുട്ടികൾ, മേഘം ) അവതരിപ്പിക്കുന്ന കുട്ടികളുടെ ശബ്ദം ക്ലാസ്സിൽ വെച്ചു തന്നെ മൊബൈലിൽ റെക്കോർഡ് ചെയ്തു.
- അതിന് sound effect കൊടുത്തു. പിന്നീട് തോന്നി ഓരോ കഥാപാത്രങ്ങളും വരുമ്പോൾ അതിന്റെ സൗണ്ട് കൂടി കൊടുത്താൽ കുറച്ചു കൂടി നന്നാവും എന്ന്. അങ്ങനെ അത് search ചെയ്തു. അതിന്റെയെല്ലാം വീഡിയോസ് ഡൌൺലോഡ് ചെയ്തു. വീഡിയോ ഫയൽ ആക്കി mix ചെയ്തു.
- പിന്നെ തോന്നി ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി ഉണ്ടായാൽ കുറച്ചു കൂടി ഭംഗി ആവും എന്ന്. അങ്ങനെ അത് search ചെയ്തു. പറ്റിയ ഒരു mp3 ഡൌൺലോഡ് ചെയ്ത് അതും mix ചെയ്തു.
- പിന്നെ ഇടി, മഴ എന്നിവയുടെ സൗണ്ട് ഡൌൺലോഡ് ചെയ്തു. മഴ പെയ്തപ്പോൾ മഴയിൽ ചാടി രസിക്കുകയാണല്ലോ കുട്ടികൾ. അപ്പോൾ അതിനു പറ്റിയ ഒരു പാട്ട് search ചെയ്തു. അതിന്റെ വീഡിയോ ഡൌൺലോഡ് ചെയ്തു.
- എല്ലാം കൂടി mix ചെയ്തു. ക്ലാസ്സിൽ ഒന്ന് അവതരിപ്പിച്ചു നോക്കി. Time duration ശരിയാവുന്നുണ്ടോ എന്ന് പരിശോധിച്ചു.
- ചിലയിടത്ത് duration കൂട്ടാനും ചിലയിടത്ത് കുറക്കാനും ഉണ്ടായിരുന്നു. അതനുസരിച്ച് അത് ചെയ്തു. വീഡിയോ ഫയൽ ആക്കിയെടുത്തു.
- പിന്നെ അത് mp3 ആക്കി convert ചെയ്തു. ഈ ഓഡിയോ വെച്ച് കുട്ടികൾക്ക് 2 ദിവസം പരിശീലനം നൽകി.
- ഇങ്ങനെ ജീവികളുടെ ശബ്ദവും മ്യൂസിക്കും ചാടിക്കളിക്കാൻ പാട്ടും ഒക്കെ ആയപ്പോൾ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായി.
- 2 ദിവസം മാത്രമേ പരിശീലനം നൽകിയുള്ളൂ എങ്കിലും വാർഷികത്തിന് അവർ നന്നായി ചെയ്തു.
- ഓരോ കഥാപാത്രങ്ങളുടെയും ( പശു, തവള, അമ്മൂമ്മ, കൊക്ക് ) മുഖംമൂടികൾ ഗൂഗിളിൽ നിന്ന് ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുത്തു തയ്യാറാക്കി.
- നെല്ല്, വരണ്ട പുഴ, മേഘം എന്നിവയുടെ ചിത്രങ്ങൾ ഡൌൺലോഡ് ചെയ്ത് അവരുടെ ഡ്രെസ്സിൽ നെഞ്ച് ഭാഗത്തായി വെച്ച് pin ചെയ്തു.
- പരമാവധി match ചെയ്യുന്ന വസ്ത്രങ്ങൾ ധരിച്ചു.
- എന്റെ കുട്ടികളുടെ parents അവരെ dress ചെയ്യിക്കാനും മേക്കപ്പ് ചെയ്യാനും സഹായിച്ചു.
- ദിവസങ്ങൾ എടുത്തു ഇങ്ങനെ ഒക്കെ ബാക്ക്ഗ്രൗണ്ട് വോയ്‌സ് തയ്യാറാക്കി എടുക്കാൻ.
- എല്ലാം കഴിഞ്ഞു വേദിയിൽ കണ്ടപ്പോൾ അടിപൊളി ആയിരുന്നു.
പ്രസന്ന എ.പി
ഒന്നാം ക്ലാസ്സ് അധ്യാപിക
GLPS പലകപ്പറമ്പിൽ
മങ്കട സബ്ജില്ല
മലപ്പുറം
12/02/2025
No comments:
Post a Comment