മലേഷ്യയിൽ നിന്നു വന്ന മലയാളമറിയാത്ത കുട്ടി.
27/11/2024
പാലക്കാട് ജില്ലയിലെ പെരുങ്കുന്നം ജിഎൽപിഎസ് സ്കൂളിലെ അധ്യാപികയായ
ഞാൻ വളരെ സന്തോഷത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. എൻറെ ക്ലാസിൽ 16 കുട്ടികളാണ് ഉള്ളത് ഈ വർഷം ഒന്നാം ക്ലാസിൽ മലേഷ്യയിൽ നിന്നും ഒരു കുട്ടി വന്നുചേർന്നു പേര് ശ്രീഹരിഹരൻ. ഒന്നാം ക്ലാസിൽ വരുമ്പോൾ അവനെ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ അറിയുകള്ളൂ. വീട്ടിൽ അമ്മയാണെങ്കിലും ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ. ആദ്യമാദ്യം ക്ലാസിൽ ഇംഗ്ലീഷ് മാത്രമേ സംസാരിച്ചിരുന്നുള്ളൂ. പിന്നീട് ക്ലാസിലെ കുട്ടികളുടെ സഹായത്തോടെ മലയാളം കുറച്ചു കുറച്ച് സംസാരിക്കാൻ തുടങ്ങി. അതോടൊപ്പം പാഠപുസ്തകത്തിലെ പറവകൾ പാറി ക്ലാസിൽ വായിക്കുന്നത് കേട്ട് അവൻ പതിയെ പതിയെ അക്ഷരങ്ങളും ചിഹ്നങ്ങളും പഠിക്കുകയും വാക്കുകൾ ചേർത്ത് വായിക്കാൻ തുടങ്ങുകയും ചെയ്തു. എല്ലാ ദിവസവും ഞാൻ ക്ലാസ്സിൽ എടുക്കുന്ന പാഠങ്ങൾ, വീഡിയോ എടുത്തും വാട്സാപ്പിൽ അമ്മയ്ക്ക് വോയ്സിലൂടെയും അയച്ചുകൊടുക്കും .അവർ അത് കേട്ട് വീട്ടിൽ കുട്ടിയെ വായിപ്പിക്കുകയും എങ്ങനെ അക്ഷരങ്ങൾ എഴുതണം എങ്ങനെ ഉച്ചരിക്കണം എന്ന് പറഞ്ഞു കൊടുക്കുകയും ചെയ്തു. ഇന്ന് ആറാമത്തെ പാഠത്തിൽ എത്തിനിൽക്കുമ്പോൾ വായനക്കാർഡയ പൂമ്പാറ്റയും പട്ടവും എന്ന കഥ തനിയെ വായിക്കാൻ തുടങ്ങി. ക്ലാസിലെ മറ്റു കുട്ടികളും പാഠപുസ്തക വായനയോടൊപ്പം രചനോത്സവത്തിലെ കഥകൾ, വായനക്കാർ
ഡുകൾ, എന്നിവ വായിക്കാനും പ്രാപ്തരായി, ക്ലാസിൽ ബാലസാഹിത്യകൃതികൾ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ.
No comments:
Post a Comment