27/11/2024
ഞാൻ ആതിര.എംജി ഗവൺമെന്റ് യുപി എസ് പേരൂർവടശ്ശേരിയിലെ അധ്യാപികയാണ്. പുള്ളിക്കുടയും പുത്തനുടുപ്പുമിട്ട് വർഷങ്ങൾക്കു മുമ്പ് ഒന്നാം ക്ലാസിലേക്ക് പോയ അതേ സന്തോഷത്തോടെ തന്നെയായിരുന്നു ഈ വർഷം ഒന്നാം ക്ലാസിലേക്ക് ഒരു അധ്യാപികയായി ചുമതലയേറ്റത് . എന്നാൽ അവധിക്കാല പരിശീലനം പൂർത്തിയായപ്പോൾ ഒട്ടേറെ ആശങ്കകൾ... ആകെ ഒരു അങ്കലാപ്പ്... ആദ്യമായി ഒന്നാം ക്ലാസിലെത്തുന്ന ഒരു കുട്ടിയെ കണക്കെ പൊരുത്തപ്പെടാൻ മനസ്സിനെ നന്നേ പാകപ്പെടുത്തി. പിന്തുണ ബുക്ക്... കട്ടിക്കെഴുത്ത്....അമ്പടയളത്തിലൂടെ...
കുഞ്ഞെഴുത്തു...
..അങ്ങനെയങ്ങനെ....
ഞാൻ എഴുതുന്ന പല അക്ഷരങ്ങളും തെറ്റായ രീതിയിലാണെന്ന് കൂടി മനസ്സിലാക്കി മാറ്റാൻ ശ്രമം തുടങ്ങി.
- കലാകായിക പ്രവൃത്തി പരിചയ,ശാസ്ത്ര,ഭാഷാ മേഖലകൾ ഉൾച്ചേർന്ന പഠനാന്തരീക്ഷം വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും ആസ്വാദ്യകരമായിവരുന്നു.
- മുട്ടപ്പരീക്ഷണത്തിൽ തുടങ്ങിയ നമ്മൾ ഇന്ന് പലഹാരപ്പൊതികൾ ആസ്വദിക്കുന്നു.
- തീയറ്റർ സാധ്യതകൾക്ക് വളരെ ഊന്നൽ നൽകിയ പാഠസൂത്രണം ക്ലാസ് മുറികളെ ജീവിതത്തോട് ചേർത്തു നിർത്തുന്നു.
- പാട്ടരങ്ങും അഭിനയക്കളരിയും പരീക്ഷണങ്ങളും... നിരീക്ഷണങ്ങളും... ഗണിതപ്രശ്നങ്ങളും..
- ശേഖരങ്ങളും കായികോല്ലാസവും ഭാഷയോടൊപ്പം കെട്ടുപിണഞ്ഞു കിടക്കുന്നു.
- ഓണ പരീക്ഷ കഴിഞ്ഞതോടുകൂടി ആശങ്കകൾ മാറികിട്ടി.ആത്മവിശ്വാസം കൂടി.
- ഒരു വരിയിൽ തുടങ്ങിയ സംയുക്ത ഡയറി ഒരു പേജിൽ എത്തിനിൽക്കുന്നു.
- രചനോത്സവത്തിന് തുടക്കം കുറിച്ചു. ചിത്രങ്ങളോടൊപ്പം എഴുതിത്തുടങ്ങി.
- കുട്ടികൾക്കായുള്ള മാസികകൾ അവർ വായിച്ചു തുടങ്ങിയിരിക്കുന്നു.
- അവരുടെ കണ്ടെത്തലുകൾ,ഘടന പാലിച്ച് വാക്കകലം പാലിച്ചു സ്വയംകുറിക്കാൻ തുടങ്ങിയിരിക്കുന്നു.
- അവരുടെ വിശേഷങ്ങൾ കൂട്ടുകാരോടൊത്ത് ഉറക്കെ പങ്കുവയ്ക്കാൻ തുടങ്ങിയിരിക്കുന്നു..
- കൂട്ട ബോർഡെഴുത്തിലൂടെ അവർ അവരുടേതായ ലോകം തീർക്കുന്നത് കാണാം. മൊബൈൽ ഫോണുകളും ടിവികളും വിട്ട് നാടൻ കളികൾ കളിക്കാൻ.. പൂക്കളെ.. പക്ഷികളെ...പക്ഷികൂടുകളെ നിരീക്ഷിക്കാൻ 25 പേരും തയ്യാറായിക്കഴിഞ്ഞു.ക്ലാസിലെ മുഴുവൻ രക്ഷിതാക്കളും വളരെ സംതൃപ്തരാണ്. അധ്യാപികയായ ഞാനും.
No comments:
Post a Comment