ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, October 29, 2025

264. ആസൂത്രണക്കുറിപ്പ് 8- പിന്നേം പിന്നേം ചെറുതായി

 

യൂണിറ്റ് ആറ്

ക്ലാസ്: ഒന്ന്

യൂണിറ്റ്: 6

ടീച്ചറുടെ പേര്: വിജില വര്‍ഗീസ്, ആഞ്ഞിലിപ്ര എല്‍ പി എസ്,

കുട്ടികളുടെ എണ്ണം:.......

ഹാജരായവർ: .......

തീയതി: ..…../ 2025

പിരീഡ് ഒന്ന്

പഠനലക്ഷ്യങ്ങൾ:

  • കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങ, പദങ്ങ‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം20 മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാട്ടും ചിഹ്നബോധ്യച്ചാട്ടും

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

  1. തനിയെ എഴുതിയവക്ക് അവസരം സ്റ്റെഫിൻ എം സാം

  2. സഹായത്തോടെ എഴുതിയെങ്കിലും തനിയെ വായിക്കാ‍ കഴിയുന്നവക്ക് അവസരം - (ഹൈഡൻ ,ആദവ് കൃഷ്ണജിത്ത്)

  3. ടീച്ചറുടെ പങ്കാളിത്തത്തോടെ വായിക്കാ അവസരം ( സംയുക്തവായന)

  4. തിരഞ്ഞെടുത്ത ഡയറി ചാർട്ടിൽ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു. ആ ഡയറി വായിക്കാ അവസരം. അക്ഷരബോധ്യച്ചാട്ടിലൂടെ കൂടുത പിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവരും വായന നടത്തുന്നു.

ഞാൻ വീട്ടിൽ ചെന്നപ്പോൾ എനിക്ക് അമ്മ മസാലദോശ ഉണ്ടാക്കി തന്നു .

മാവ് ദോശക്കല്ലിൽ ഒഴിച്ചപ്പോൾ ശ്... ശ്....ശ്... ഒച്ച കേട്ടു. നല്ല രുചിയുള്ള

മസാലദോശയും ചമ്മന്തിയും ഞാനും ചേച്ചിയും കൊതിയോടെ കഴിച്ചു.

  • എന്ന അക്ഷരം വരുന്ന വാക്ക് ..... ആദവ്... വായിക്കുക.

  • ദോ വരുന്ന വാക്കുകൾക്ക് അടിയിൽ വരയ്ക്കുക. (.......ഇവാനിയ...)

  • ..ന്ത..... എന്ന അക്ഷരം വരുന്ന വാക്ക് വായിക്കുക. ( ...... ഹൈഡൻ..)

  • ശബ്ദത്തെ സൂചിപ്പിക്കുന്ന അക്ഷരവും വാക്കും ഏത് വരിയിലാണ്?

  • , കേ, കൊ എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന വാക്കുകള്‍ കണ്ടെത്താമോ?

കാര്‍ട്ടൂണ്‍ ഡയറി പരിചയപ്പെടുത്തുന്നു.

  • മസാല ദോശയുടെ ‍ഡയറി നോക്കൂ. ആരൊക്കെയാണ് അതിലുള്ളത്? അമ്മ, ഞാന്‍, ചേച്ചി.

  • അമ്മ എങ്ങനെയായിരിക്കും മസാലദോശ തിന്നാന്‍ വിളിച്ചത്? (മക്കളേ വാ മസാലദോശ തിന്നാം)

  • മസാല ദോശ തിന്ന ചേച്ചിയും ഞാനും എന്തായിരിക്കും പറയുക ( സൂപ്പര്‍ ദോശ, അടിപൊളി ചമ്മന്തി)

  • മൂന്നു പേരുടെയും പടം വരച്ച് സംഭാഷണക്കുമിളയില്‍ അത് എഴുതിയാല്‍ മതി. നേരത്തെ എഴുതിയ കുറിപ്പും വേണം. കാര്‍ട്ടൂണ്‍ ഡയറിയായി.

  • എല്ലാ ശനിയാഴ്ചയും കാര്‍ട്ടൂണ്‍ ഡയറി എഴുതിയാലോ? തിങ്കളാഴ്ച കൊണ്ടുവന്നാല്‍ മതി.

  • മറ്റ് ദിവസങ്ങളില്‍ സാധാരണപോലെ എഴുതണം.

പിരീഡ് രണ്ട്

പ്രവർത്തനം പാൽ നിറമുള്ളൊരു പാലപ്പം. പാഠപുസ്തകം പേജ് 47

പഠനലക്ഷ്യം

  • കവിത വായിച്ച് ആശയം, താളം , ശബ്ദഭംഗി എന്നിവ പരിഗണിച്ച് പുതിയ വരികൾ കൂട്ടിച്ചേർക്കുന്നു

പ്രതീക്ഷിതസമയം 30മിനിറ്റ്

കരുതേണ്ട സാമഗ്രികൾ : മുൻ ചാർട്ടുകൾ

പ്രക്രിയാവിശദാംശങ്ങള്‍

പലപ്പക്കഷണം കഴിച്ച പൂച്ചയ്ക്ക് പാട്ട് വന്നു. അതല്ലേലും അങ്ങനെയാ. വയറുനിറഞ്ഞാലുടൻ ഷൈനിയുടെ പൂച്ചയ്ക്ക് പാട്ടുവരും. കഴിച്ച സാധനത്തെ കുറിച്ചാണ് പാടുക. അപ്പോൾ എന്തിനെ കുറിച്ചാകും പാട്ട്?

പേജ് 47 നോക്കൂ വായിക്കൂ.

ചെറു ഗ്രൂപ്പുകളായി താളമിട്ട് അവതരിപ്പിക്കണേ.

പാൽ നിറമുള്ളൊരു പാലപ്പം

പാൽ രുചിയുള്ളൊരു പാലപ്പം.

…………….

…………….

കൂട്ടുകാർ പാലപ്പം കഴിച്ചിട്ടില്ലേ ? ഒരു പ്രത്യേകത പറയാമോ? പൽരുചിയും വെളുപ്പുമല്ലാതെ മാറ്റെന്താ പ്രത്യേകത?

തനിച്ചെഴുത്ത്

പഠനക്കൂട്ടത്തില്‍ ആശയങ്ങള്‍ പങ്കിട്ട ശേഷം ഓരോരുത്തരും എഴുതുന്നു.

മെച്ചപ്പെടുത്തിയെഴുത്ത്

ഗ്രൂപ്പിൽ മെച്ചപ്പെടുത്തി അവതരിപ്പിക്കുന്നു

പിന്തുണാ നടത്തം. സഹായ സൂചനകൾ നൽകൽ.

മൊരി മൊരിഞ്ഞൊരു പാലപ്പം

അരിക് മൊരിഞ്ഞൊരു പാലപ്പം

എങ്ങനെയുള്ള പാലപ്പം വേണമെന്നാ കാക്കയും കോഴിയും ഷൈനിയോട് പറഞ്ഞത്.

സചിത്ര പുസ്തകം നോക്കി കണ്ടെത്തി പറയാം.

മധുരമുള്ളൊരു പാലപ്പം

മധുമധുരം പാലപ്പം

തനിച്ചെഴുത്ത്

  • പാഠപുസ്തകത്തിൽ എഴുതുന്നു.

ടീച്ചറെഴുത്ത്

  • പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തല്‍

പാടാം രസിക്കാം

  • ധയുടെ ഉച്ചാരണത്തില്‍ ശ്രദ്ധിക്കണം.

  • ടീച്ചറും കുട്ടികളും ചേർന്ന് താളം കൊട്ടി പാടുന്നു.

  • പഠനക്കൂട്ടങ്ങള്‍ വന്ന് ചാര്‍ട്ടില്‍ പേപ്പര്‍ വടി ചൂണ്ടി താളത്തില്‍ ചങ്ങലച്ചൊല്ലല്‍ നടത്തുന്നു.

  • പാഠപുസ്തകം നോക്കി ചൊല്ലല്‍

പ്രതീക്ഷിത ഉല്പന്നം:  പാഠപുസ്തകത്തിലെ രേഖപ്പെടുത്തൽ , പാഠപുസ്തകം നോക്കി പാടുന്ന വീഡിയോ

വിലയിരുത്തൽ:

വരികൾ കുട്ടിച്ചേർത്ത് താളത്തിൽ പാടാൻ കഴിയുന്നുണ്ടോ?

പീരീഡ് മൂന്ന്, നാല്

പ്രവർത്തനം രുചിയുത്സവം

പഠന ലക്ഷ്യങ്ങ

  1. ആഹാരസാധനങ്ങളിലെ ചേരുവകൾ മാറുന്നതിനനുസരിച്ച് രുചി വ്യത്യാസപ്പെടുന്നു.

  2. അടുപ്പിൽ പാചകം ചെയ്യേണ്ടാത്ത ലഘു ഭക്ഷണം  മറ്റുള്ളവരുടെ സഹായത്തോടെ തയ്യാറാക്കുന്നു.

  3. കൂട്ടപ്പാട്ട്, പ്രദർശനം, പ്രകൃതിനടത്തം, കൂട്ടായി ചെയ്യേണ്ട മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽ ചുമതലകൾ ഏറ്റെടുക്കുന്നു.

സമയം 80 മിനിട്ട് 

കരുതേണ്ട സാമഗ്രികൾ

  • ആഹാരസാധനങ്ങൾ, പ്രദർന ബോർഡുകൾ, എ ഫോർ പേപ്പർ മടക്കി ഉണ്ടാക്കിയ ചെറു ബുക്കുകൾ

പ്രക്രിയാവിശദാംശങ്ങ 

രുചിയുത്സവം- ആസൂത്രണം. കൂട്ടായ്മ അനുഭവം 

ഈ പ്രവത്തനം ക്ലാസ് പി ടി എയുടെ സഹകരണത്തോടെയാണ് നടത്തും.

ആസൂത്രണച്ചച്ച 

  • പാലപ്പം പോലെ മറ്റെന്തെല്ലാം ആഹാരങ്ങളാണ് നമ്മൾ സാധാരണ കഴിക്കാറുള്ളത്? സ്വതന്ത്ര പ്രതികരണം.

  • ഇവയെല്ലാം  ഒരുപോലെയുള്ളവയാണോ? സ്വതന്ത്ര പ്രതികരണം.

  • എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു? എങ്ങനെയാ കണ്ടെത്തുക?

  • ഇങ്ങനെ പല തരത്തിലുള്ള ആഹാരസാധനങ്ങളുണ്ടല്ലോ

  • ത് കണ്ടെത്താ എല്ലാവക്കും ഒരുമിച്ചു എല്ലാ സാധനങ്ങളും കിട്ടില്ലല്ലോ? ആരുടെയും വീട്ടിൽ എല്ലാ സാധനങ്ങളും ഒരുമിച്ചു ഉണ്ടാക്കുകയുമില്ല. അങ്ങനെയെങ്കിൽ എല്ലാവരും വീട്ടി ഉണ്ടാക്കുന്ന ആഹാരസധനങ്ങളിനിന്ന് കുറച്ചു അടുത്തദിവസം സ്കൂളിലേക്ക് കൊണ്ടുവന്നാലോ ?

ർച്ചയിലൂടെ   ക്ലാസിലൊരു രുചിയുത്സവം സംഘടിപ്പിക്കാം എന്ന തീരുമാനത്തിലെത്തുന്നു. എന്തൊക്കെ പലഹാരങ്ങൾ വേണം?  

മുന്നൊരുക്കങ്ങൾ ചര്‍ച്ച

  • പ്രദശനസ്ഥലം തീരുമാനിക്കണം ( നിർദ്ദേശങ്ങ‍ ക്ഷണിക്ക)

  • പ്രദർശനരീതി എങ്ങനെയാവണം (നിർദ്ദേശങ്ങളക്ഷണിക്കൽ, എല്ലാവക്കും ഊഴമിട്ട് പറയാനവസരം)

  • പ്രദർശനസാമഗ്രികളുടെ പേരെഴുതിയ ചെറുബോഡുകള്‍  തയ്യാറാക്കണം 

  • പ്രദർശന സ്ഥലം എങ്ങനെ ക്രമീകരിക്കണം?

  • വീട്ടിലേക്കുള്ള അറിയിപ്പി എന്തെല്ലാം വേണം?

  • വീട്ടി നിന്നും കൊണ്ടുവരാനാകുന്ന സാധനങ്ങളുടെ വിവരം എപ്പോഴത്തേക്ക് അറിയും?

  • ചുമതലാ വിഭജനം നടത്തുന്നു.

    • പ്രദർശന സ്ഥലം ഒരുക്ക 

    • പ്രദർശനബോഡുകള്‍ തയ്യാറാക്ക‍ 

    • വിഭവങ്ങളുടെ പേര് എഴുത

    • രക്ഷിതാക്കളെ ക്ഷണിക്കണോ? ആര്? എങ്ങനെ?

രുചിയുത്സവം നിർവ്വഹണം

  • ക്ലാസിൽ രുചി ഉത്സവം സംഘടിപ്പിക്കുന്നു

  • വിവിധതരം ആഹാരങ്ങൾ കൊണ്ടുവന്ന് പ്രദർശിപ്പിക്കുന്നു.

  • ആസൂത്രണ ദിവസം ചുമതലവിഭജനം നടത്തിയത് പ്രകാരം പ്രദർശനയിടവും പ്രദർശനബോർഡുകളും ക്രമീകരിക്കുന്നു .

  • വിഭവങ്ങളുടെ പേരുകള്‍ ചുമതലയുള്ള ഗ്രൂപ്പംഗങ്ങ‍ എഴുതി ഓരോ വിഭവത്തിന്റെയും മുന്നിയ്ക്കുന്നു.

  • അറിയുന്നവ സ്വന്തമായുംറിയാത്തവ സഹാപഠിതാക്കളോടോ ടീച്ചെറോടോ ചോദിച്ചു മനസിലാക്കി എഴുതുന്നു.  

  • പ്രദർശനത്തിവ്യത്യസ്തകൾ ഉറപ്പു വരുത്തണം (ഒരേ ഇനം പലഹാരങ്ങൾ വിവിധ ചേരുവകൾ ചേർത്തത്, പാചകരീതി വ്യത്യസ്തമായിട്ടുള്ളവ, വ്യത്യസ്ത രുചികളിലുള്ളവ, പാനീയങ്ങൾ, വേവിക്കാതെ കഴിക്കാവുന്നവ.)

  • ആഹാര സാധനങ്ങൾ  ശുചിത്വബോധത്തോടെ ക്രമീകരിക്കണം. 

  • സ്കൂളിലെ മുഴുവൻ കുട്ടികളും തുന്ന് ക്ലാസ് പി ടി എ അംഗങ്ങളടക്കം എല്ലാവരും പ്രദശനം കാണുന്നു.

രുചി എഴുതാമോ?

  • ഒരു കുട്ടി നാല് വിഭവങ്ങള്‍ വീതം രുചിച്ചു നോക്കി രേഖപ്പെടുത്തുന്നു. ബാധകമായതിനു നേരെ ശരി അടയാളം നൽകിയാമതി.

  • ആഹാരസാധനത്തിന്റെ പേര്

    മധുരം

    പുളി

    ഉപ്പ്

    കയ്പ്

    പല രുചികള്‍

    ചേർന്നത്

























  • കുട്ടികള്‍ അവതരിപ്പിക്കുന്നു. ടീച്ച ചാട്ട്  ചെയ്യുന്നു. തുടർന്ന് ചർച്ച ചെയ്യുന്നു.

പ്രശ്നാവതരണം- എങ്ങനെയാണു രുചിക‍വ്യത്യസ്തമാകുന്നത് ?

  • രുചിച്ചും ചോദിച്ചറിഞ്ഞും കുട്ടിക‍ വിഭവങ്ങളുടെ പേരുകളും ചേരുവകളും കണ്ടെത്തി രേഖപ്പെടുത്തുന്നു. (A4 പേപ്പർ മടക്കി ഉണ്ടാക്കിയ ചെറു ബുക്കുകൾ ഇത്തരം അന്വേഷണ പഠനങ്ങളുടെ രേഖപ്പെടുത്തലിനായി ഉപയോഗിക്കാവുന്നതാണ്.

 പ്രതീക്ഷിത ഉല്പന്നം :

 വിലയിരുത്തൽ : 

  • വ്യത്യസ്ത ഇനം വിഭവങ്ങൾ രുചി ഉത്സവത്തിൽ ഒരുക്കാൻ കഴിഞ്ഞുവോ?

  • ലഘു ഭക്ഷണംകുട്ടികളുടെ പങ്കാളിത്തത്തോടെ ഉണ്ടാക്കിയോ? പാനീയ നിർമ്മാണത്തിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ എന്ത് രീതിയാണ് സ്വീകരിച്ചത്.

പിരീഡ് അഞ്ച്

പ്രവർത്തനം 26 പാനീയപ്പരീക്ഷണം

പഠന ലക്ഷ്യങ്ങള്‍

  1. ആഹാരസാധനങ്ങളിലെ ചേരുവകൾ മാറുന്നതിനനുസരിച്ച് രുചി വ്യത്യാസപ്പെടുന്നു.

  2. അടുപ്പിൽ പാചകം ചെയ്യേണ്ടാത്ത ലഘു ഭക്ഷണം  മറ്റുള്ളവരുടെ സഹായത്തോടെ തയ്യാറാക്കുന്നു.

സമയം 30 മിനിട്ട്

കരുതേണ്ട സാമഗ്രികൾ :

  • സംഭാരം, ഉപ്പ്, ഇഞ്ചി, പഞ്ചസാര, വെള്ളം, സ്പൂ, പച്ചമുളക്, തൈര്, മോര്.

പ്രക്രിയാവിശദാംശങ്ങ

  • പല ചേരുവകളുള്ള ഒരു പാനീയം ഉണ്ടാക്കിയാലോ? ഏതെല്ലാമാണ് പാനീയങ്ങ? പ്രതികരണങ്ങൾ അവ ഉണ്ടാക്കുന്ന വിധം അറിയാവുന്നവ പങ്കിടട്ടെ. മറ്റുള്ളവ കൂട്ടിച്ചേർക്കട്ടെ.

  • കുട്ടിക്ക് സ്വന്തമായി ലഘുഭക്ഷണം എളുപ്പത്തിൽ ഉണ്ടാക്കാനും ചേരുവകൾ അറിയാനുമുള്ള സാഹചര്യം ഒരുക്കണം.

  • കുട്ടികളെ ഗ്രൂപ്പുകളാക്കി, ഓരോ ഗ്രൂപ്പിനും തൈര്, ഉപ്പ്, മുളകരിഞ്ഞത്, ഇഞ്ചി, പഞ്ചസാര  ഇവ നകുന്നു .

  • ഓരോ ഗ്രൂപ്പിലും മോരുംവെള്ളം /സംഭാരം, ലസ്സി ഇവ ഉണ്ടാക്കി രുചിച്ചു നോക്കുന്നു .

  • മോരുംവെള്ളം /സംഭാരം - തൈര് +ഉപ്പു+പച്ചമുളക് +ഇഞ്ചി

  • ലസ്സി – തൈര് +പഞ്ചസാര 

  • ചേരുവക മാറിയാപ്പോഴുണ്ടായ രുചിവ്യത്യാസം  കണ്ടെത്തലുകളായി പങ്കിടുന്നു .

പ്രതീക്ഷിത ഉല്പന്നം

  • വിഭവങ്ങളുടെ പേരും രുചികളും  രേഖപ്പെടുത്തിയ ചെറു ബുക്ക്

  • കുട്ടികൾ പാനീയ നിർമ്മാണത്തിൽ ഏർപ്പെടുന്ന വീഡിയോ

വിലയിരുത്തൽ

  •  ചേരുവകൾ മാറുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം എല്ലാ കുട്ടികളും തിരിച്ചറിഞ്ഞുവോ?

  • സൂക്ഷ്മതയോടെ വസ്തുക്ക കൈകാര്യം ചെയ്തുവോ?

വായനപാഠം


No comments: