ക്ലാസ്: ഒന്ന്
യൂണിറ്റ്: 5
പാഠത്തിൻ്റെ പേര്: മണ്ണിലും മരത്തിലും
ടീച്ചറുടെ പേര്: ശ്യാമ. ആർ,
ജി. ഡബ്ല്യു. എൽ. പി. എസ്,
കുലശേഖരപുരം, കരുനാഗപ്പള്ളി,
കൊല്ലം
കുട്ടികളുടെ എണ്ണം : .......
ഹാജരായവർ: .......
തീയതി: ..…../ 2025
പിരീഡ് ഒന്ന് |
പ്രവർത്തനം 1 സംയുക്ത ഡയറി, കഥാവേള, വായനക്കൂടാരം. വായനപാഠം.
പഠനലക്ഷ്യങ്ങൾ:
കഥാവേളകളിൽ ചെറു സദസ്സിന് മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .
കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയ ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം - 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - സംയുക്ത ഡയറി,കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,
പ്രക്രിയാവിശദാംശങ്ങൾ
സംയുക്ത ഡയറി പങ്കിട
തിരഞ്ഞെടുത്ത ഡയറി വായിക്കുന്നു
തനിയെ എഴുതിയവര്‍ വായിക്കുന്നു.
തനിയെ വായിക്കാന്‍ കഴിയുന്നവര്‍ വായിക്കുന്നു.
ടീച്ചര്‍ തരഞ്ഞെടുത്തത് എഴുതിയ കുട്ടിയോ ടീച്ചറോ വായിക്കുന്നു. വായനക്കാര്‍ഡായി ക്ലാസില്‍ പ്രദര്‍ശിപ്പിക്കുന്നു. ( തെരഞ്ഞെടുത്ത ഡയറികള്‍ വായനക്കാര്‍ഡുകളാക്കി ക്ലാസില്‍ ഇന്നു മുതല്‍ പ്രദര്‍ശിപ്പിക്കുമെന്ന കാര്യം പറയുന്നു. ഒരു കുട്ടിയെ വിളിച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യിക്കുന്നു. ഫോട്ടോ എടുത്ത് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലിടും)
വീട്ടില്‍ എനിക്ക് ഒരു കിട്ടുക്കാക്ക ഉണ്ട്.
എന്നും വന്ന് മുറ്റത്ത് ഇരിക്കും
ഞാന്‍ ചോറ് കൊടുക്കും
ഡയറിയിലെ സവിശേഷതകൾ പറയുന്നു. കാക്കയ്ക് പേരിട്ടത് നന്നായി. എന്തിനായിരിക്കും കിട്ടുക്കാക്ക മുറ്റത്ത് വരുന്നത്? അതിന്റെ കാരണവും എഴുതിയിട്ടുണ്ട്. കാക്കയ്ക് ചോറ് കൊടുക്കുന്ന നല്ല മനസ്സുള്ള കുട്ടി. കൊള്ളാം.
ക്ലാസിൽ ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതിയെന്ന് ഉറപ്പാക്കുന്നു.
മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഇടവേളകളിൽ വായിപ്പിക്കുന്നു
ശ്രദ്ധേയമായ ഡയറികൾ വായനപാഠമാക്കുന്നു.
വായന പാഠം വായിക്കൽ, 5+5 മിനുട്ട്
കഴിഞ്ഞ ദിവസം നൽകിയ വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ
ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ
വായനക്കൂടാരത്തിലെ പുസ്തകവായന , വിലയിരുത്തൽ 5 + 5
കുട്ടികൾ വായിക്കുന്നു. മറ്റ് കുട്ടികൾ വിലയിരുത്തുന്നു.
സന്നദ്ധരായ മറ്റു കുട്ടികള്‍ക്കും അവസരം
കഥ പറയുന്ന വീഡിയോയും കുട്ടികളുടെ പ്രതികരണവും ക്ലാസ്ഗ്രൂപ്പിൽ പങ്കിടുന്നു.
പിരീഡ് രണ്ട്, മൂന്ന് |
പ്രവർത്തനം : നാടകം കളിക്കാം (വര, അരങ്ങ്, ഭാഷ), പ്രവര്‍ത്തനപുസ്തകം പേജ് 35)
പഠന ലക്ഷ്യങ്ങൾ
കഥയിലെ നിശ്ചിത സന്ദർഭത്തെ ആസ്പദമാക്കി കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ ഭാവാത്മകമായി അവതരിപ്പിക്കുന്നു.
കേട്ട /വായിച്ച കഥയിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ റോൾപ്ലേയിലൂടെ അവതരിപ്പിക്കുന്നു.
തീമുമായി ബന്ധപ്പെട്ട് സ്വതന്ത്രമായി ചിത്രരചനയിൽ ഏർപ്പെടുന്നു.
സമയം : 1 മണിക്കൂർ
സാമഗ്രികൾ: വടിപ്പാവകള്‍ (അണ്ണാൻ, തത്ത, കുഞ്ഞിക്കിളി കട്ടൗട്ടുകൾ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ), വടികള്‍
പ്രക്രിയാ വിശദാംശങ്ങൾ
ഘട്ടം ഒന്ന്
ടീച്ചർ കുട്ടികളെ ഗ്രൂപ്പുകൾ ആക്കി തിരിക്കുന്നു. ഒരു ഗ്രൂപ്പില്‍ മൂന്ന് പേര്‍ വീതം. കുഞ്ഞിക്കിളി, അണ്ണാൻ, തത്ത എന്നിങ്ങനെ ചുമതല ഏല്‍ക്കണം. ഓരോ ഗ്രൂപ്പിലുമുള്ള ഓരോ കുട്ടിക്കും ഗ്രൂപ്പിന് കിട്ടിയ പേരുള്ള ജീവിയുടെ കട്ടൗട്ട് ടീച്ചർ നൽകുന്നു. (പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ അണ്ണാന്‍, കുഞ്ഞിക്കിളി, തത്ത എന്നിവ മാതൃകയാക്കാം) അവരവരുടെ ഭാഗമാണ് അവതരിപ്പിക്കേണ്ടത്.
അഭിനയിക്കാം
നിര്‍ദ്ദേശങ്ങള്‍
1. കുഞ്ഞെഴുത്തിലെ പേജ് 34, 35 നോക്കൂ. കുഞ്ഞിക്കിളിയും അണ്ണാനും തത്തയും എന്തോ പറയുന്നുണ്ട്. ഓരോ ഗ്രൂപ്പും അത് അഭിനയിച്ച് അവതരിപ്പിക്കണം. 34ല്‍ കുഞ്ഞിക്കിളിയും അണ്ണാനും സംസാരിക്കുന്നു. 35ല്‍ അണ്ണാനും തത്തയും സംസാരിക്കുന്നു.
2. ഓരോ ഗ്രൂപ്പും വന്ന് പാഠപുസ്തകത്തിലെ ക്രമത്തില്‍ കഥാപാത്രങ്ങളുടെ സംഭാഷണം അവതരിപ്പിക്കണം.
3. ആവശ്യമായ തയ്യാറെടുപ്പ് ഗ്രൂപ്പില്‍ നടത്തണം. പാഠം വായിക്കണം. സഹായിക്കണം. പറഞ്ഞ് നോക്കണം
4. കഥാപാത്രം പറയുന്നത് സങ്കടത്തോടെയാണോ അതോ മറ്റു വല്ല ഭാവത്തോടെയുമാണോ? അനുയോജ്യമായ ഭാവത്തോടെ വേണം അവതരിപ്പിക്കാന്‍
5. എല്ലാവര്‍ക്കും കേള്‍ക്കാവുന്നത്ര ഉച്ചത്തില്‍ അവതരിപ്പിക്കണം
6. വടിപ്പാവ ഉപയോഗിക്കണം. ( പരന്ന സ്റ്റിക്കില്‍ കട്ടൗട്ട് ഒട്ടിച്ച് നിര്‍മ്മിക്കാം.
ഓരോരുത്തര്‍ക്കും കട്ടൗട്ട് ലഭ്യമാക്കിയാല്‍ എല്ലാവരും വടിപ്പാവ ഉപയോഗിച്ച് സംസാരിക്കും)
7. അഭിനയസാധ്യത പ്രയോജനപ്പെടുത്തണം.
ഘട്ടം രണ്ട്
നിര്‍ദ്ദേശങ്ങള്‍ കേട്ട് ആശയം ഉള്‍ക്കൊണ്ടു എന്ന് ഉറപ്പാക്കണം
കുട്ടികൾക്ക് പാഠഭാഗത്തെ കുഞ്ഞിക്കിളിയും അണ്ണാനും തത്തയും പറയുന്നത് ഗ്രൂപ്പില്‍ വായിക്കാൻ അവസരം.
ഘട്ടം മൂന്ന്
ഓരോ ഗ്രൂപ്പും അവരുടെ കഥാപാത്രങ്ങളുടെ സംഭാഷണം ഗ്രൂപ്പിൽ പറഞ്ഞു അവതരിപ്പിക്കുന്നു.
ഓരോ ഗ്രൂപ്പും വന്ന് പാഠഭാഗത്തെ സംഭാഷണം നേരത്തെ തയ്യാറാക്കിയ വടിപ്പാവകള്‍ ഉപയോഗിച്ച് അഭിനയിച്ചവതരിപ്പിക്കുന്നു.
പരസ്പര വിലയിരുത്തല്‍
ഓരോ അവതരണം കഴിയുമ്പോഴും കഥാപാത്രങ്ങളായി വന്നവരുടെ പ്രകടനത്തെക്കുറിച്ച് കുട്ടികള്‍ വിലയിരുത്തി അഭിപ്രായം പറയണം. മെച്ചപ്പെട്ടതെങ്കില്‍ അഭിനന്ദിച്ച് പറയണം. മെച്ചപ്പെടുത്തേണ്ടതും സൂചിപ്പിക്കണം.
ടീച്ചറും ഫീഡ് ബാക്ക് നല്‍കണം. അതൂ കൂടി പരിഗണിച്ചാവണം അടുത്ത ടീമിന്റെ അവതരണം
ഘട്ടം നാല്
ടീച്ചറുടെ അവതരണം
എല്ലാ ഗ്രൂപ്പുകളും അവതരിപ്പിച്ച ശേഷം ടീച്ചര്‍ ശബ്ദവ്യതിയാനത്തോടെയും ഭാവാത്മകമായും അഭിനയസാധ്യത പ്രയോജനപ്പെടുത്തിയും വടിപ്പാവ ഉപയോഗിച്ച് അവതരണം നടത്തണം.
ഘട്ടം അഞ്ച്
അഭിനയിക്കാം എഴുതാം - പ്രവര്‍ത്തനപുസ്തകം പേജ് 35
മഴവന്നപ്പോൾ കൂട്ടിൽ തനിച്ചായ കുഞ്ഞിക്കിളിയോട് അണ്ണാനും തത്തയും എന്തൊക്കെ പറഞ്ഞെന്ന് അഭിനയിച്ചല്ലോ. ഇനി നമുക്ക് അവർ പറഞ്ഞത് എഴുതി നോക്കാം.
ഓരോ വാക്യമായി ഞാന്‍ പറയും നിങ്ങള്‍ എഴുതണം. ( മൂന്നാം വാക്യം പറയുമ്പോള്‍ പുതിയ അക്ഷരം ‘ഈ” വരുന്നു ടീച്ചര്‍ ഘടന പറഞ്ഞ് എഴുതിക്കാണിക്കണം).
അണ്ണാൻ :
വിഷമിക്കേണ്ട
ഛിൽ ഛിൽ
ഈ ചില്ലയിലേക്ക് പോരൂ
ഞാൻ കൂടെ കൂട്ടാം
പഞ്ഞി കൊണ്ട് പുതപ്പിക്കാം
എല്ലാവരും എഴുതിക്കഴിഞ്ഞാല്‍ പാഠപുസ്തകവുമായി ഒത്തു നോക്കണം. ഒന്നാമത്തെ വാക്യം ടീച്ചര്‍ ബോര്‍ഡില്‍ എഴുതുകയും വേണം. ഒത്തുനോക്കിയ ശേഷം പരസ്പരം കൈമാറി വിലയിരുത്തണം.
പരസ്പരം വിലയിരുത്താനുള്ള കാര്യങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യണം
1. എല്ലാ വാക്യങ്ങളും എഴുതി
2. ഓരോ വാക്യത്തിലും എല്ലാ വാക്കുകളും ഉണ്ട്
3. അക്ഷരങ്ങള്‍ മാറിപ്പോയിട്ടില്ല
4. അക്ഷരങ്ങള്‍ വിട്ടുപോയിട്ടില്ല
5. ചിഹ്നങ്ങള്‍ ശരിയായി എഴുതിയിട്ടുണ്ട്
6. വാക്കകലം പാലിച്ചാണ് എഴുതിയത്
ഘട്ടം ആറ് പൂരിപ്പിച്ചെഴുതല്‍
പാഠപുസ്തകത്തിലുള്ള ചില വരികളും അക്ഷരങ്ങളും പ്രവര്‍ത്തനപുസ്തകത്തില്‍ വിട്ടുപോയിട്ടുണ്ട്. പാഠപുസ്തകം നോക്കി പൂരിപ്പിച്ചെഴുതണം.
തത്ത: കുഞ്ഞിക്കിളീ, മഴ നനയും. വായോ വായോ. ഈ പൊത്തിലേക്ക് വായോ
പിന്തുണാനടത്തം
എല്ലാവരും എഴുതിക്കഴിഞ്ഞാല്‍ ടീച്ചറുടെ വിലയിരുത്തല്‍. ശരിയായി എഴുതിയ ഓരോ വാക്കിനും ശരിയടയാളം നല്‍കണം.
വിലയിരുത്തൽ
എത്രപേർക്ക് പാഠഭാഗത്തെ സംഭാഷണം കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞു
നേരത്തെ പഠിച്ച അക്ഷരങ്ങൾ വരുന്ന വാക്യങ്ങൾ എഴുതാൻ എത്രത്തോളം പേർക്ക് സാധിക്കുന്നുണ്ട്
പിന്തുണ ആവശ്യമായി വരുന്നവർ എത്രപേർ?
പിരീഡ് നാല് |
പ്രവർത്തനം: വലിയ കാറ്റ് ( വായനാനുഭവം )
പഠനലക്ഷ്യങ്ങൾ
അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന ,ആലേഖന ക്രമം) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു
അക്ഷരങ്ങൾ തമ്മിലുള്ള അകലം വാക്കകലം വരിയകലം എന്നിവ പാലിച്ച് എഴുതുന്നു
സമയം : 30 മിനിറ്റ്
പ്രക്രിയാ വിശദാംശങ്ങൾ
ടീച്ചർ കഴിഞ്ഞ ദിവസത്തെ പാഠഭാഗത്തെക്കുറിച്ച് ചർച്ച നടത്തുന്നു. മഴ വരാൻ പോവുകയാണ്. കുഞ്ഞിക്കിളി ആകെ ഭയന്നിരിക്കുകയാണ് ' മഴ ഇപ്പോൾ
പെയ്യും.'' മഴയ്ക്ക് മുന്നേ എന്തോ വീശിയടിക്കുന്നുണ്ട്........ എന്തായിരിക്കും
വീശിയടിച്ചിട്ടുണ്ടാവുക ? കുട്ടികളുടെ പ്രതികരണം കാറ്റ് വീശി
എല്ലാ കുട്ടികളും എഴുന്നേറ്റ് മാമരങ്ങളാവുക. ഇനി പറയുന്ന കാര്യങ്ങള്‍ കേട്ട് അഭിനയിക്കുക
ഇപ്പോള്‍ ചെറിയ കാറ്റ് ഇലകള്‍ ഇളകുന്നുണ്ട്.
മാമരങ്ങള്‍ പേടിച്ചു. അവ അങ്ങോട്ടുമിങ്ങോട്ടും ആടാന്‍ തുടങ്ങി.
മരങ്ങളുടെ കൊമ്പുകള്‍ ഒടിഞ്ഞു.
ചിലത് വീഴാറായി.
ചില മരങ്ങള്‍ വീണു.
എങ്ങനെയുള്ള കാറ്റാണ് വീശിയത്?
വലിയ കാറ്റ് വീശി
എന്നത് ടീച്ചർ ചാർട്ടിൽ എഴുതുന്നു.
റ്റ, ശ എന്നീ അക്ഷരങ്ങൾ ഘടന പറഞ്ഞു ടീച്ചറുടെ ബോർഡിലെഴുത്ത്.
ടീച്ചറെഴുതിയത് ബുക്കിലുണ്ടോ? കുട്ടികള്‍ കണ്ടെത്തുന്നു.
എങ്ങനെയുള്ള കാറ്റാണ് വീശിയത് ?
തനിച്ചെഴുത്ത്
വലിയ കാറ്റ് വീശി എന്ന് പാഠപുസ്തകം പേജ് 39 ല്‍ മുകളിലായി (പേജ് 38 ല്‍ നിന്നും തെളിവെടുത്ത്) എഴുതാമോ?
വായനാനുഭവം (ടെസ്റ്റ് ബുക്ക് പേജ് 39)
വലിയ കാറ്റ് വീശി
അണ്ണാൻ ചില്ലയിലേക്ക് എടുത്തുചാടി
ചില്ലയിളകി
കൂടിളകി
കൂട് താഴേക്ക് വീണു
കുഞ്ഞിക്കിളിയും താഴേക്ക് വീണു.
വ്യക്തിഗത വിലയിരുത്തല്‍ പ്രവര്‍ത്തനം
താഴേക്ക് എന്ന വാക്ക് എവിടെല്ലാം ഉണ്ടോ അവയ്ക് വട്ടം വരയ്കുക
കാ, കി, കു, കൂ എന്നീ അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍ക്ക് ശരി അടയാളം നല്‍കുക
കൂട് താഴേക്ക് വീണു എന്ന വരി ഇടത് പേജിലെ ചിത്രവുമായി വരച്ച് യോജിപ്പിക്കുക
ഇടത് പേജിലെ അണ്ണാന്റെ ചിത്രത്തിന് അടുത്ത് അണ്ണാന്‍ എന്ന് തെളിവെടുത്ത് എഴുതുക.
കുഞ്ഞിക്കളിയും താഴേക്ക് വീണു എന്ന വരി ഇടതുപേജിലെ കുഞ്ഞിക്കിളിയുടെ ചിത്രവുമായി വരച്ച് യോജിപ്പിക്കുക
പഠനക്കൂട്ടത്തില്‍ പരസ്പര പരിശോധന
തുടര്‍ന്ന് ചങ്ങല വായന.
വായനപാഠം
പൊത്തിലിരിക്കും തത്തമ്മ.
…………………..
No comments:
Post a Comment