
"സർഗാത്മകരചനക്ക് മറ്റൊരു സാധ്യത
ചുറ്റുമുള്ള ചെറു വസ്തുക്കൾ കൊണ്ട് ഒരു രൂപം നിർമിക്കുക. ആ രൂപം വർത്തമാനം പറയുന്നതായി സങ്കൽപ്പിച്ചെഴുതുക."
ഈ ചിത്രവും കുറിപ്പും ഒന്നാം ക്ലാസിലെ ഗവേഷണധ്യാപക കൂട്ടായ്മയിൽ പങ്കിട്ടു.
അടുത്ത ദിവസം ധന്യ ടീച്ചറുടെ പ്രതികരണം വന്നു
"ഒന്നാം ക്ലാസ്സിലെ അഭിനവിൻ്റെ സൃഷ്ടി. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ടതിനു ശേഷം വീട്ടിൽ പോകാൻ ടീച്ചറിനെ കാത്ത് ഒറ്റക്കിരുന്നപ്പോൾ ചെയ്തത്.
SRG മീറ്റിംഗ് നടന്നുകൊണ്ടിരുന്നപ്പോൾ യാദൃച്ഛികമായി ശ്രദ്ധയിൽ പെട്ടതാണ്. ക്ലാസിൽ ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നിട്ടും... സ്കൂൾ വിട്ടതിനാൽ ഇന്ന് ക്ലാസിൽ വന്നപ്പോൾ എഴുതിച്ചു.
അഭിനവ് അനൂപ്
ഒന്നാം ക്ലാസ്,
GUPS നട്ടാശ്ശേരി, കോട്ടയം ഈസ്റ്റ് സബ് ജില്
No comments:
Post a Comment