ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, October 16, 2025

ആസൂത്രണക്കുറിപ്പ് രണ്ട്- പിന്നേം പിന്നേം ചെറുതായി

യൂണിറ്റ് ആറ്

ക്ലാസ്: ഒന്ന്

യൂണിറ്റ്: 6

ടീച്ചറുടെ പേര്: ആതിര എസ് വി ,  

മാടമ്പിൽ ജി. യു.പി.എസ്,

കണ്ടല്ലൂർ, കായംകുളം

കുട്ടികളുടെ എണ്ണം:.......

ഹാജരായവർ: .......

തീയതി: ..…../ 2025

പിരീഡ് ഒന്ന്

പഠനലക്ഷ്യങ്ങൾ:

  • കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു.

  • കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.

  • കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു.

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം40 മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാര്‍ട്ടും ചിഹ്നബോധ്യച്ചാര്‍ട്ടും

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

  1. തനിയെ എഴുതിയവര്‍ക്ക് അവസരം

  2. സഹായത്തോടെ എഴുതിയെങ്കിലും തനിയെ വായിക്കാന്‍ കഴിയുന്നവര്‍ക്ക് അവസരം

  3. ടീച്ചറുടെ പങ്കാളിത്തത്തോടെ വായിക്കാന്‍ അവസരം (സംയുക്തവായന)

  4. തിരഞ്ഞെടുത്ത ഡയറി ചാർട്ടിൽ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു. ആ ഡയറി വായിക്കാന്‍ അവസരം. അക്ഷരബോധ്യച്ചാര്‍ട്ടിലൂടെ കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവരും വായന നടത്തുന്നു.

ദേവ വൃദ്ധ എഴുതിയ ഒരു ഡയറി നമുക്ക് വായിച്ചാലോ?

ഇന്ന് അമ്മ എനിക്ക് മുളകുവട ഉണ്ടാക്കി തന്നു.

മുളകുവട നല്ല എരിവ് ആയിരുന്നു.

എന്നാലും നല്ല രുചിയായിരുന്നു.

ഞാൻ കഴിച്ചു.

അച്ഛൻ വന്നപ്പോൾ എനിക്ക് മാമ്പഴം വാങ്ങിക്കൊണ്ടുവന്നു.

മാമ്പഴം നല്ല മധുരം ആയിരുന്നു.

  • ഈ ഡയറിക്ക് പറ്റിയ ചിത്രം എന്തായിരിക്കും? ഒന്നോ രണ്ടോ പേര്‍ക്ക് ബോര്‍ഡില്‍ വരയ്കാം. വരച്ച ശേഷം ദേവ വൃദ്ധ വരച്ച ചിത്രം കാണിക്കുന്നു

  • എന്ന അക്ഷരം വരുന്ന വാക്ക് അഭിനന്ദ് കണ്ടെത്തി വായിക്കുക.

  • മ്പ വരുന്ന വാക്കുകൾക്ക് അടിയിൽ വരയ്ക്കുക. (നിവേദ്യ)

  • ച്ഛ എന്ന അക്ഷരം വരുന്ന വാക്ക് തേജസ്സ് വായിക്കുക.

ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ.

മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ ഡയറികള്‍ വായനപാഠങ്ങളാക്കല്‍.

ഒരാഴ്ച എഴുതിയ ഡയറിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ഡയറി അസംബ്ലിയിൽ അവതരിപ്പിക്കുന്നു.

വായനപാഠം വായിക്കൽ മിനുട്ട്

  • കഴിഞ്ഞ ദിവസം നൽകിയ വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ

  • ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ.

  • ( വീഡിയോ)

വായനക്കൂടാരത്തിലെ പുസ്തകവായന 15 മിനുട്ട്

  • ആഹാരം എന്ന തീമുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ മുന്‍കൂട്ടി ലഭിച്ച കുട്ടി കഥ ക്ലാസ്സിൽ വായിക്കുന്നു. ( വീഡിയോ)

  • പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു

പിരീഡ് രണ്ട്

പ്രവർത്തനം ഹായ് പാലപ്പം (വായന)

പഠന ലക്ഷ്യം

  • പരിചിതാക്ഷരങ്ങളുള്ള ലഘു വാക്യങ്ങൾ, പദങ്ങൾ’ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു

സമയം 30 മിനിട്ട്

പ്രക്രിയാവിശദാംശങ്ങൾ ‍

കണ്ടെത്തൽ ‍ വായന (വാക്യം കണ്ടെത്തൽ )

  • പാലപ്പം വിളിക്കുന്ന വാക്യം വായിക്കാമോ? (ഹായ് ഷൈനീ) പഠനക്കൂട്ടം ഒന്ന്

  • ഷൈനി മറുപടി പറഞ്ഞ വാക്യം എത്രാമതാണ് ? പഠനക്കൂട്ടം രണ്ട്

  • പാലപ്പത്തിനെ തൊട്ടു നോക്കിയപ്പോൾ എങ്ങനെയായിരുന്നു എന്ന് പറയുന്ന വാക്യം വായിക്കാമോ? കടലാസ് വടികൊണ്ട് ചാർട്ടിൽ തൊട്ട് വായിക്കുന്നു പഠനക്കൂട്ടം മൂന്ന്

  • പാലപ്പത്തിൻ്റെ നിറത്തെ കുറിച്ച് പറയുന്ന വാക്യം വായിക്കാമോ? പഠനക്കൂട്ടം നാല്

വാക്ക് കണ്ടെത്തൽ

  • പാലപ്പം എങ്ങനെയാണ് വിളിച്ചത്? പഠനക്കൂട്ടം മൂന്ന്

  • ഷൈനി എന്താണ് മറുപടി പറഞ്ഞത്? പഠനക്കൂട്ടം ഒന്ന്

  • ആരാണ് വിളിച്ചത്? പഠനക്കൂട്ടം രണ്ട്

അക്ഷരം കണ്ടെത്തൽ ‍ വായന

  • ഹ എന്ന് എത്ര തവണ എഴുതിയി'ട്ടുണ്ട്‌? പഠനക്കൂട്ടം നാല്

  • താനാരം പാട്ടില്‍ ഹ യുടെ അടിയില്‍ വരയിടുക? ( പലഹാരപ്പാട്ട് -2, പലഹാരക്കട, ല്‍വകളുണ്ട്, ല്‍വയ്ക് ) അഭിനന്ദ്,നിവേദ്യ, തേജസ്സ് എന്നിവര്‍ വരയിട്ടത് വിലയിരുത്തുന്നു.

ക്രമത്തിൽ വായന,

  • പഠനക്കൂട്ടം മൂന്ന്

ക്രമരഹിത വായന,

  • പഠനക്കൂട്ടം രണ്ട്

ചങ്ങല വായന

  • പഠനക്കൂട്ടം ഒന്ന്

ഭാവാത്മക വായന

  • പഠനക്കൂട്ടം നാല്

വിലയിരുത്തൽ

  • നിർദ്ദേശിച്ച വാക്യങ്ങൾ കണ്ടെത്തി വായിക്കാൻ എത്ര കുട്ടികൾക്ക് കഴിഞ്ഞു?

  • നിർദ്ദേശിച്ച വാക്കുകൾ കണ്ടെത്തി വായിക്കാൻ എത്ര കുട്ടികൾക്ക് കഴിഞ്ഞു?

  • ഹ തിരിച്ചറിഞ്ഞ് വായിക്കാൻ എല്ലാ കുട്ടികൾക്കും കഴിയുന്നുണ്ടോ?

ക്ലാസ് എ‍ഡിറ്റിംഗ്

പിരീഡ് മൂന്ന്

പ്രവർത്തനം: ഉറുമ്പിൻ്റെ കിനാവ് . എഴുത്ത് ( സചിത്രപുസ്തകം പേജ് 40, 41)

പഠനലക്ഷ്യങ്ങൾ ‍:

  • മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.

  • സ്വയം വരച്ചതോ ലഭിച്ചതോ ആയ ചിത്രങ്ങൾക്ക് പ്രകൃതിയിൽ നിന്നും ലഭ്യമായതും അല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച് നിറം നൽകുന്നു

സമയം: 30 മിനിട്ട്

കരുതേണ്ട സാമഗ്രികൾ

ഊന്നൽ നൽകുന്ന ചിഹ്നം - യുടെ ചിഹ്നം

ഊന്നല്‍ നല്‍കുന്ന അക്ഷരം -

പ്രക്രിയാവിശദാംശങ്ങള്‍

ഷൈനി പാലപ്പവും കൈയിലെടുത്ത് ഇരിക്കുകയാണ്. ഇനി എന്തായിരിക്കും സംഭവിക്കുക? ഷൈനി എന്തു ചെയ്തിരിക്കും?

കുട്ടികൾ പറയുന്നത് ചാർട്ടിൽ എഴുതുന്നു.

  • ഷൈനി തിന്നു

  • ഷൈനി കൈ കഴുകി

  • ഷൈനി ..........

  • ഷൈനി..........

(ഷൈനി എന്ന വാക്കിലെ അക്ഷരങ്ങൾക്ക് സ്വാഭാവിക ആവർത്തനം)

എന്നാൽ ഇതൊന്നുമല്ല സംഭവിച്ചത്. പിന്നെയോനമ്മുടെ ഷൈനിക്ക് ഒരു സ്വഭാവം ഉണ്ട്. എന്താണെന്നോ ?.എന്ത് സാധനം കഴിക്കാന്‍ കിട്ടിയാലും നമ്മുടെ ഷൈനി……... .

  • ഷൈനി ഒറ്റക്ക് തിന്നില്ല.

നിശ്ശബ്ദമായി  ബോർഡിൽ എഴുതുന്നു.

എന്താ എഴുതിയത്? മൂന്നു വാക്കുകളും വായിക്കാനറിയാവുന്നവര്‍ കൈ പൊക്കുക. രണ്ടു വാക്കുകള്‍? ഒരുവാക്ക്? ഒന്നാമത്തേത്? രണ്ടാം വാക്ക്? മൂന്നാം വാക്ക്?

ഒറ്റയ്ക് തിന്നാതെ ഷൈനി അത് കൂട്ടുകാര്‍ക്കൊക്കെ കൊടുക്കും. ആരൊക്കെയാകും കൂട്ടുകാര്‍?

  • പാഠത്തിലെ ആദ്യ രണ്ട് പേജുകൾ ചിത്രവായന നടത്തുന്നു. സ്വതന്ത്ര പ്രതികരണം.

  • ഇവരെയൊക്കെ കാണാൻ ഷൈനി  ഷൈനി  മുറ്റത്ത് എത്തണം. ഷൈനിയുടെ സൈക്കിള്‍ പടിയില്‍ കൂടി ഇറങ്ങുമോ? ഇറങ്ങാൻ എന്തായിരിക്കും അവിടെ ഉള്ളത്? പേജ്46 നോക്കി കണ്ടെത്തൂ (ഉൾച്ചേക്കലിൻ്റെ മനോഭാവം സൃഷ്ടിക്കപ്പെടണം. ചർച്ചയിലൂടെ  ഇത്തരത്തിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇഷ്ടാനുസരണം യന്ത്രസഹായത്തോടെ സഞ്ചരിക്കാൻ കെട്ടിടങ്ങളുടെ ഭൗതികസാഹചര്യങ്ങൾ എങ്ങനെയൊക്കെ ആകേണ്ടതുണ്ട് എന്നതിൽ ധാരണ  എത്തണം)

പാലപ്പവുമായി ഷൈനി തന്റെ സൈക്കിൾ ഉരുട്ടി ഉരുട്ടി ഇറങ്ങി.  ഷൈനി എവിടേക്കാ ഇറങ്ങിയത്?.

ഷൈനി മുറ്റത്തേക്ക് ഇറങ്ങി

ടീച്ചറുടെ ചാർട്ടെഴുത്ത്

  • ഷൈനിയുടെ പേരു മാത്രം എഴുതി ബാക്കി പൂരിപ്പിക്കാനായി ഇടുന്നു ഷൈനി …….. ………

ബോര്‍ഡെഴുത്ത്

  • ഷൈനി എന്ന് വീണ്ടും ബോർഡിൽ ഘടന പറഞ്ഞ് എഴുതുന്നു. ഷൈ എന്ന് വേറിട്ടും എഴുതുന്നു.

തെളിവെടുത്ത് തനിച്ചെഴുത്ത്

കുട്ടികൾ സചിത്ര പ്രവർത്തനപുസ്തകത്തിൽ  (പേജ് 41) എന്ന് തെളിവെടുത്തെഴുന്നു

സഹായ സൂചനകൾ നൽകുന്നു.

  • റ്റ , ത്ത-പിറന്നാള്‍ സമ്മാനത്തില്‍ അറ്റത്ത് എന്ന വാക്കുണ്ട്

  • -ഇലയുടെ അടിയില്‍ 

  • ങ്ങ -എങ്ങനെയെങ്ങനെ  മുന്‍ പേജില്‍

  • ചാർട്ട്, മുൻ പാഠങ്ങൾ നോക്കാൻ പ്രേരിപ്പിക്കാം.

പിന്തുണ നടത്തം

അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവര്‍ക്ക് കൂടുതല്‍ പിന്തുണ

അംഗീകാര മുദ്രനൽകൽ

ടീച്ചറെഴുത്ത്. പൊരുത്തപ്പെടുത്തിയെഴുത്ത്, ശരി നൽകൽ

പാഠരൂപീകരണം

ഭാവാത്മകമായി രംഗപ്രതീതി ഉണ്ടാകും വിധം അവതരിപ്പിക്കുന്നു.

പെട്ടെന്ന്

ഷൈനീ….”

ആരാ?! ഷൈനി ചുറ്റും നോക്കി. ആരോ ഒളിച്ചിരുന്ന് വിളിക്കുകയാ. ഷൈനി നോക്കി. സൈക്കിളും ചുറ്റും നോക്കി. ആരുമില്ല. കാറ്റടിച്ചു. ഇലകൾ ഇളകി.

ഷൈനി അങ്ങോട്ടു നോക്കി. അതാ ഒരാൾ ഇലയുടെ അറ്റത്ത്. ആറു കാലുകൾ കാണുന്നുണ്ട് .ബാക്കി ഇലകൾ കൊണ്ട് മറഞ്ഞിരിക്കുകയാ.

ആളെ ഷൈനിക്ക് പിടി കിട്ടി. ഷൈനി പറഞ്ഞു ആളെ ഞാന്‍ കണ്ടു പുറത്തു വാ. അപ്പോള്‍ അത് ഇലയുടെ പുറത്തേക്ക് വന്നു. ആറ് കാലുകളുണ്ട്.

ആരായിരിക്കും വന്നത്?? സ്വതന്ത്ര പ്രതികരണം.

ലേഖന പ്രക്രിയ

ഉറുമ്പ് വന്നു

ചാര്‍ട്ടെഴുത്ത്

  • ഉ……. …….

ബോര്‍ഡെഴുത്ത്

  • ഉ…… …….ഘടനപറഞ്ഞ് എഴുതുന്നു

തനിച്ചെഴുത്ത്

  • സചിത്രപുസ്തകത്തില്‍ എല്ലാവരും തനിച്ചെഴുതുന്നു.

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവരുടെ എഴുത്ത് പരിശോധിച്ച് തെളിവ് ആവശ്യമെങ്കില്‍ നല്‍കുന്നു

ബോര്‍ഡില്‍ കുട്ടിയെഴുത്ത്

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവര്‍ ബോര്‍ഡില്‍ ഉറുമ്പ് വന്നു എന്നെഴുതുന്നു

ടീച്ചറെഴുത്ത്

  • ടീച്ചറ്‍ പൂരിപ്പിച്ചെഴുതിയതുമായി അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവര്‍ അവരെഴുതിയത് പൊരുത്തപ്പെടുത്തുന്നു. മറ്റുള്ളവരും പൊരുത്തപ്പെടുത്തുന്നു

പാഠരൂപീകരണം

പാലപ്പം കണ്ടപ്പോൾ  നെയ്യുറുമ്പിന് കൊതിയായി. ഉറുമ്പ് മെല്ലെ പുറത്തേക്കു വന്നു.

ചിത്രം നോക്കൂ. സചിത്ര പ്രവർത്തനപുസ്തകം പേജ് 41

  • ഉറുമ്പിനും ഷൈനിക്കും നിറം കൊടുക്കണേ.  

  • നിറം കൊടുക്കുന്നു

  • അംഗീകാരമുദ്ര നൽകുന്നു.

ഷൈനിയെ കണ്ടതും ഉറുമ്പ് വിളിച്ചു. ഒരാളെ ആദ്യം കാണുമ്പോൾ എങ്ങനെയാ വിളിക്കുന്നത്?

ഹായ് ഷൈനീ 

ടീച്ചറുടെ ചാര്‍ട്ടെഴുത്ത് .

  • ........... ഷൈനി 

  • ഹായ് എന്ന് കൂട്ടുകാർക്ക് എഴുതാനറിയാം

തനിച്ചെഴുത്ത്

  • സചിത്ര പ്രവർത്തന പുസ്തകത്തിൽ തെളിവെടുത്തെഴുതുന്നു.

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവരെ പഠനക്കൂട്ടം സഹായിക്കുന്നുവെന്ന് ഉറപ്പാക്കുന്നു

പിന്തുണാ നടത്തം

  • സഹായസൂചനകള്‍ നല്‍കുന്നു .

അംഗീകാരം നൽകൽ.

ടീച്ചറെഴുത്ത്പൊരുത്തപ്പെടുത്തിയെഴുത്ത്’. ശരി അടയാളം നൽകൽ.

പാഠരൂപീകരണം

ഉറുമ്പ് പറഞ്ഞു.ഷൈനീ... ഞാനിന്നലെ ഒരു കിനാവ് കണ്ടു.

"എന്താ കണ്ടത്?”

"ഷൈനി എനിക്ക് പാലപ്പം തരുന്നതാ കണ്ടത്"

ഷൈനി ചിരിച്ചു. പിന്നെ ഉറുമ്പ് മെല്ലെ ഒരു കാര്യം ചോദിച്ചു. ഉറുമ്പ് എന്തായിരിക്കും ഷൈനിയോട് ചോദിച്ചത്?

പാലപ്പം തരുമോ?

തനിച്ചെഴുത്ത്

സചിത്ര പ്രവർത്തന പുസ്തകത്തിൽ തനിച്ചെഴുത്ത്  

പിന്തുണാ നടത്തം. അംഗീകാരം നൽകൽ.

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവരെ പഠനക്കൂട്ടം സഹായിക്കുന്നുവെന്ന് ഉറപ്പാക്കുന്നു

ബോര്‍ഡില്‍ കുട്ടിയെഴുത്ത്

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവര്‍ ബോര്‍ഡില്‍ പാലപ്പം തരുമോ? എന്നെഴുതുന്നു

ടീച്ചറെഴുത്ത് . പൊരുത്തപ്പെടുത്തിയെഴുത്ത്,ശരി നൽകൽ.

പ്രതിദിന വായനപാഠം 

പ്രതീക്ഷിത ഉല്പന്നം: സചിത്ര പ്രവർത്തന പുസ്തകത്തിലെ രേഖപ്പെടുത്തൽ

വിലയിരുത്തൽ

  • ഐ  യുടെ ചിഹ്നം ഘടന പാലിച്ചെഴുതാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയുന്നുണ്ടോ ?

  • പിന്തുണബുക്ക്‌ ഉപയോഗപ്പെടുത്തിയോ?

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവര്‍ക്ക് എത്രത്തോളം മുന്നേറാന്‍ കഴിഞ്ഞു?

പിരീഡ് നാല്

പ്രവർത്തനം: ഉറുമ്പിൻ്റെ കിനാവ്. വായന ( സചിത്രപുസ്തകം പേജ് 41)

പഠനലക്ഷ്യം :

  • പരിചിതാക്ഷരങ്ങളുള്ള ലഘു വാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം : 30 മിനിട്ട്

കരുതേണ്ട സാമഗ്രികള്‍ : രൂപീകരിച്ച വരികള്‍ എഴുതിയ ചാര്‍ട്ട് ,കടലാസ്സു വടി 

പ്രക്രിയാവിശദാംശങ്ങള്‍

വാക്യം കണ്ടെത്തൽ വായന

  • ഷൈനി എവിടെ എത്തി എന്ന് പറയുന്ന വാക്യം വായിക്കാമോ? കഴിയുന്നവര്‍ കൈ ഉയര്‍ത്തുക. ബോര്‍ഡിനരികിലേക്ക്  വിളിച്ചു ചൂണ്ടിവായിപ്പിക്കുക. കൈ പൊക്കാത്തവരെയും വിളിച്ചു പിന്തുണ നല്‍കി വായിപ്പിക്കണംപഠനക്കൂട്ടം മൂന്ന്

  • ഷൈനിയെ ഉറുമ്പ് വിളിക്കുന്ന വാക്യം വായിക്കാമോ? പഠനക്കൂട്ടം ഒന്ന്

  • ഷൈനിയോട് ഉറുമ്പ് എന്താണ് ചോദിച്ചതെന്ന് പറയുന്ന വാക്യം  വായിക്കാമോ? പഠനക്കൂട്ടം രണ്ട്

വാക്ക് കണ്ടെത്തല്‍ വായന 

  • ഷൈനിയോട് ഉറുമ്പ് എന്താണ് പറഞ്ഞത് ? പഠനക്കൂട്ടം മൂന്ന്

  • ഷൈനിയോട്  ഉറുമ്പ് എന്താണ് ചോദിച്ചത് ? പഠനക്കൂട്ടം നാല്

  • എത്ര പ്രാവശ്യം ഷൈനി എന്ന വാക്ക് വന്നിട്ടുണ്ട്​ പഠനക്കൂട്ടം മൂന്ന്

അക്ഷരം കണ്ടെത്തല്‍ വായന

  • എന്ന അക്ഷരത്തിൻ്റെ അടിയിൽ വരയ്ക്കാമോ? എല്ലാവരും പ്രവര്‍ത്തനപുസ്തകത്തില്‍  പേജ് 41  ല്‍ ഹ എന്ന അക്ഷരത്തിൻ്റെ അടിയിൽ വരയ്ക്കുന്നു. പഠനക്കൂട്ടം രണ്ട്

  • ഒ എന്ന അക്ഷരം ഏതെല്ലാം വാക്കുകളില്‍ വരുന്നുണ്ട്. പഠനക്കൂട്ടം ഒന്ന്

ചിഹ്നം ചേര്‍ന്ന അക്ഷരം കണ്ടെത്തല്‍ വായന

  • ഷൈ എന്ന അക്ഷരത്തിന്റെ അടിയില്‍ വരയ്ക്കാമോ? അഭിനന്ദ്,

  • മോ ഏത് വാക്കില്‍ കണ്ടെത്തൂ- നിവേദ്യ,

  • നീ  എന്ന് എവിടെ​? -തേജസ്സ്

ക്രമത്തിൽ വായന,

  • പഠനക്കൂട്ടം മൂന്ന്

ക്രമരഹിത വായന,

  • പഠനക്കൂട്ടം രണ്ട്

ചങ്ങല വായന

  • പഠനക്കൂട്ടം ഒന്ന്

ഭാവാത്മക വായന

  • പഠനക്കൂട്ടം നാല്

പാലപ്പം ചോദിച്ച ഉറുമ്പിനോട്‌ ഷൈനി എന്താണ് പറഞ്ഞതെന്നും ഉറുമ്പ്‌ പറഞ്ഞ മറുപടിയും  

സചിത്ര പ്രവർത്തന പുസ്തകം പേജ് 41 ല്‍ ഉണ്ട്. കണ്ടെത്തി വായിക്കാമോ?

സന്നദ്ധവായന

  • സ്വയം സന്നദ്ധരായി വരുന്നവര്‍ വായിക്കുന്നു

സഹായ വായന.

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവര്‍ കുട്ടിടീച്ചറിന്റെ സഹായത്തോടെ ക്ലാസില്‍ വായിക്കുന്നു

പ്രതീക്ഷിത ഉല്പന്നം - കുട്ടികൾ വായിക്കുന്ന വീഡിയോ

വിലയിരുത്തൽ

  • , ഐ  യുടെ ചിഹ്നം  എന്നിവയുടെ ഘടന പാലിച്ചെഴുതാൻ എല്ലാ കുട്ടികൾക്കും കഴിയുന്നുണ്ടോ?

  • , ഐ എന്നിവ  തിരിച്ചറിഞ്ഞു വായിക്കാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയുന്നുണ്ടോ ?

  • ഭാവത്മകവായന ഫലപ്രദമാക്കാന്‍ എന്ത് പിന്തുണയാണ് നല്‍കിയത് ?


പ്രവർത്തനം: എഡിറ്റിംഗ്

പഠന ലക്ഷ്യം:

  • അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്തെഴുതുന്നതിനുംഒറ്റയ്ക്കും കൂട്ടായിമുതിർന്നവരുടെ സഹായത്തോടെയും രചനകൾ താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിന് കഴിയുന്നു.

സമയം: 30 മിനുട്ട്

കരുതേണ്ട സാമഗ്രികൾ :ചോക്കുകൾ

പ്രക്രിയാവിശദാംശങ്ങളൾ ‍:

എല്ലാവർക്കും മുറി ചോക്കുകൾ നൽകുന്നു.

ബോർഡിൽ ഇന്ന് പഠിപ്പിച്ചതിൽ ഒരു വാക്യം എഴുതണം.

ഒരു പഠനക്കൂട്ടം നിര്‍ദേശിക്കുന്ന വാക്യം മറ്റൊരു പഠനക്കൂട്ടം എഴുതണം

  1. ഷൈനി മുറ്റത്തേക്ക് ഇറങ്ങി

  2. ഉറുമ്പ് വന്നു

  3. ഹായ് ഷൈനീ

  4. പാലപ്പം തരുമോ?

എഴുതിയതിനു ശേഷം എഡിറ്റിങ്ങിനുള്ള സൂചകങ്ങൾ കുട്ടികൾ തന്നെ പറയുന്നു. എഡിറ്റിംഗ് നടത്തുന്നു.

പ്രതീക്ഷിത ഉല്പന്നം: - കുട്ടികൾസ്വന്തം രചനകൾ സ്വയം കണ്ടെത്തിയ സൂച കങ്ങൾക അനുസരിച്ച്ചെയ്യുന്ന വീഡിയോ.

വിലയിരുത്തൽ:

  • കുട്ടികൾക്ക് ഹ ഘടന പാലിച്ച് എഴുതാൻ കഴിയുന്നുണ്ടോ?

  • മുമ്പ് പഠിച്ച അക്ഷരങ്ങളിൽ ഏതെങ്കിലും ഘടന തെറ്റിച്ച് എഴുതിയിട്ടുണ്ടോ?

  • എന്ത് പിന്തുണയാണ് ഇനി വേണ്ടത്?

  • കുട്ടികളിൽ ആരൊക്കെ ഇനിയും വാക്കകലം പാലിച്ച് എഴുതാത്തവർ?

പാടിരസിക്കാം

  • ഇന്നലെ നല്‍കിയ പലഹാരപ്പാട്ടുകള്‍ പഠനക്കൂട്ടങ്ങള്‍ വന്ന് വായനക്കാര്‍ഡ് നോക്കി ചൊല്ലുന്നു

  • താനാരം താനാരം എല്ലാവരും പാടുന്നു

വായനപാഠം.

( , , ഐയുടെ ചിഹ്നം എന്നിവയ്ക് പരിഗണന)

കുട്ട കണ്ടു ഹായ്!

കുട്ട തുറന്നു ഹായ്! ഹായ്!

ഉണ്ണിയപ്പം ഹായ്! ഹായ്! ഹായ്!

ഉണ്ണികളെല്ലാം വന്നാട്ടേ

കൈ കഴുകി വന്നാട്ടേ

കൊതി തീരും വരെ തിന്നാട്ടേ

ഹായ്! ഹായ്! ഹായ്! ഹായ്!

ഉണ്ണിയപ്പം ഹായ്! ഹായ്! ഹായ്!

No comments: