08/12/2024
പിന്നേം പിന്നേം ചെറുതായി പാലപ്പം എന്ന പാഠ ഭാഗ വിനിമയവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ തത്സമയം കാക്ക പ്രഥമൻ തയ്യാറാക്കുന്ന പ്രവർത്തനം ചർച്ച ചെയ്തു..
- കുട്ടികളെ 4പേര് വീതം ഉള്ള ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഒരു ലീഡർ.( പിന്തുണ ആവശ്യം ഉള്ളവർക്കും പ്രവർത്തനത്തിൽ പങ്കു ചേരാൻ ആണ് ഗ്രൂപ്പ് ആക്കിയത്).
- അങ്ങനെ എന്തെല്ലാം സാധനങ്ങൾ പ്രഥമൻ വെക്കാൻ ആവശ്യം ഉണ്ടാകും എന്ന് കുട്ടികളുടെ മുൻ അറിവ് ഉപയോഗപ്പെടുത്തി ബോർഡിൽ രേഖപ്പെടുത്തി.. ശർക്കര, നെയ്യ്, പാൽ, അണ്ടിപ്പരിപ്പ്, മുന്തിരി, പാത്രം, വിറക്.. ഇങ്ങനെ ധാരാളം കാര്യങ്ങൾ കുട്ടികൾ കണ്ടെത്തി പറഞ്ഞു..
- അങ്ങനെ ആണെങ്കിൽ ആരെല്ലാം ഈ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിട്ടുണ്ടാകും എന്നതായി എന്റെ അടുത്ത ചോദ്യം.. കാക്ക, ഉറുമ്പ്, പൂച്ച,..... ഇങ്ങനെ പാഠ ഭാഗത്തിൽ ഉള്ള ജീവികളുടെ പേര് ആണ് ആദ്യം അവർ പറഞ്ഞത്.
- അപ്പോൾ കാക്ക പറന്നു പോയി ആരെയെല്ലാം ക്ഷണിച്ചിട്ടുണ്ടാകും, പൂച്ച നടന്നു പോയി ആരെയെല്ലാം ക്ഷണിച്ചിട്ടുണ്ടാകും എന്ന് അടുത്തതായി ചോദിച്ചപ്പോൾ പശു, തത്ത, ആട്, ...എന്നിങ്ങനെ അവർ കൂട്ടിച്ചേർത്തു..
- ശേഷം എഴുത്തിലേക്ക്...ഗ്രൂപ്പിൽ ചർച്ച ചെയ്ത് കഥ പറഞ്ഞു നോക്കിയതിനു ശേഷം വേണം എഴുതാൻ എന്ന നിർദ്ദേശവും നൽകി..
- എഴുതുമ്പോൾ ആദ്യമായി കഥക്ക് ഒരു പേര് കൊടുക്കാൻ നിർദ്ദേശിച്ചു... 4 ഗ്രൂപ്പും 4 തരം പേരാണ് തലക്കെട്ടായി നൽകിയത്..
അതാകട്ടെ കഥാ സന്ദർഭവുമായി ബന്ധപ്പെട്ടതും.. 🥰
- കഥക്ക് ഒരു തുടക്കം എങ്ങനെയാവാം എന്നതിനെ കുറിച്ചും ചർച്ച ചെയ്തു..
- പിന്നീട് ബോർഡിൽ നൽകിയ സൂചനകളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് എങ്ങനെ കഥയാക്കി മാറ്റാം എന്നതായി..
- അവർ പറഞ്ഞു തുടങ്ങി.. ഈ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി കഥ എഴുതാൻ ആവശ്യപ്പെട്ടു..
- ടി. ബി. യിൽ ചെയ്യേണ്ട പ്രവർത്തനം ആയിരുന്നെങ്കിലും നോട്ട് ബുക്കിൽ ആണ് ആദ്യം ചെയ്യിച്ചത്...
- ഓരോ ഗ്രൂപ്പിനും അവരുടെ കഥ വായിക്കാനുള്ള അവസരം നൽകി..
- ശേഷം എല്ലാ ഗ്രൂപ്പുകാരുടെയും ആശയങ്ങൾ കോർത്തിണക്കി പുതിയ കഥ ടി. ബി. യിൽ അവർ ടീച്ചറുടെ നിർദേശ പ്രകാരം എഴുതി ...
- ഇതിൽ എനിക്കേറെ കൗതുകം തോന്നിയത് ഞാൻ ഇവിടെ പങ്കു വെച്ച കഥ ഹൈസ സൈൻ എന്ന മിടുക്കിയുടെ കഥ ആയിരുന്നു.. അവളായിരുന്നു ഗ്രൂപ്പ് ലീഡർ ... രചനക്ക് നേതൃത്വം നൽകിയത് അവളാണ്..മറ്റു ഗ്രൂപ്പുകാരെല്ലാം ക്ലാസ്സിൽ ചർച്ച ചെയ്ത / ബോർഡിൽ നൽകിയ സൂചനകളിൽ നിന്നും കഥ രചിച്ചപ്പോൾ സ്വന്തം ആശയം ആണ് ഹൈസ കഥയാക്കിയത് എന്ന് എന്നിൽ അത്ഭുതവും അതിലേറെ സന്തോഷവും ഉണ്ടാക്കി..
- ചെറിയ അക്ഷരത്തെറ്റു കൾ ഉണ്ടെങ്കിലും കഥയിലെ ആശയപ്പുതുമയും വാക്യഭംഗിയും ( അതിന് പാല് വേണ്ടേ.. പശുവിനോട് ചോദിച്ചാലോ ) അഭിമാനർഹമാണ്..😌😌ഡയറി എഴുത്തിലും വയനോത്സവത്തിലും രചനോത്സവത്തിലുമെല്ലാം സജീവമായി പങ്കെടുക്കുന്ന മിടുക്കി യാണ് ഹൈസ.. അതു കൊണ്ട് തന്നെ ആണ് പുതിയതായി സ്വന്തം ആശയം ചേർത്ത് ഒരു കഥ രചിക്കാൻ അവൾ പ്രാപ്തയായത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു..
- എന്റെ സന്തോഷം ഞാൻ എന്റെ സഹപ്രവർത്തകരെ കാണിച്ചു.. എല്ലാവർക്കും അത്ഭുതം.. ഇങ്ങനെ എഴുതാൻ ഒക്കെ ഒന്നാം ക്ലാസുകാർക്ക് സാധിക്കുമോ എന്ന്.. 🥰..
അഭിമാന നിമിഷം 💪
നമ്മുടെ ഒന്നാം ക്ലാസ്സിൽ നടക്കുന്ന രചനോത്സവ ചിത്രങ്ങൾ ഇപ്പോൾ സ്കൂളിലെ മറ്റു ക്ലാസ്സുകളിലും പങ്കിടുന്നു.
ഇത്തരം നൂതന പദ്ധതികൾ എല്ലാം ഒരുക്കി
ഒന്നാം ക്ലാസ്സിനെ ഒന്നാം തരമാക്കാൻ കൂടെ നിൽക്കുന്ന ടീം "ഒന്നഴക് "
🙏🙏🙏🙏ഈ ടീമിന് പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.
സലീന. എം
ജി. എൽ. പി. എസ്. കരേക്കാട്
കുറ്റിപ്പുറം സബ്
മലപ്പുറം
No comments:
Post a Comment