27/11/2024
ഞാൻ പാലക്കാട് ജില്ലയിൽ ജി.എൽ. പി. എസ്. കരടിയംപറ ( കുത്തനൂർ ) പഠിപ്പിക്കുന്ന അജിത ടീച്ചറാണ്. ഈ വർഷത്തെ പഠഭാഗം കണ്ട് രക്ഷിതാക്കളെ പോലെ എനിക്കും ആശങ്കയായിരുന്നു.
- Hand ബുക്കിൽ ഓരോ പ്രവർത്തനങ്ങളും കൃത്യമായാണ് കൊടുത്തിരിക്കുന്നത്. അധ്യാപകകൂട്ടായ്മയുടെ ഗ്രൂപ്പുകളും അതിൽ അധ്യാപർ ഇടുന്ന പ്രവർത്തനങ്ങളും എന്റെ ആശങ്ക ഇല്ലാതാക്കി.
- പാഠം 1,2, പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വന്നു. കഥയും പാട്ടും അഭിനയവും നിറം നൽകലും കുട്ടികൾ ഉത്സാഹത്തോടെയാണ് ചെയ്യുന്നത്.
- 21 കുട്ടികളാണ് ക്ലാസ്സിൽ ഉള്ളത് അതിൽ പിന്തുണ നൽകേണ്ട കുട്ടികൾ നാലുപേർ. എല്ലാ ദിവസവും 10:30 to 11 മണിവരെ(reading time) അവരെകൊണ്ട് വായിപ്പിക്കാറുണ്ട്.
- ഇവർ സ്വയം ഡയറി എഴുതാൻ തുടങ്ങിയിരിക്കുന്നു ഇതിൽ എനിക്കും അഭിമാനമുണ്ട്.
- കുഞ്ഞു കഥകൾ,പത്രങ്ങളിലെ ഹെഡിങ്ങുകൾ വായിക്കുന്നുണ്ടെന്നും രക്ഷിതാക്കൾ അഭിമാനത്തോടെ പറയുന്നുണ്ട്.
- ക്ലാസ്സ് പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ assembly യിൽ അവതരിപ്പിക്കാറുണ്ട്.
- ക്ലാസ്സിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഗ്രൂപ്പിൽ ഇടാറുണ്ട്. ഇവിടെ രക്ഷിതാക്കളും കുട്ടിയും അധ്യാപകരും തമ്മിലുള്ള കൂട്ടായ്മ പഠനപുരോഗതിയിൽ മാറ്റം ഉണ്ടാവുന്നുണ്ട്.
- കുട്ടികളിലെ ഈ പഠനനേട്ടത്തിന് വേണ്ടി പ്രവർത്തിച്ച അധ്യാപകരും സഹപ്രവർത്തകരും പ്രധാനധ്യാപികയും രക്ഷിതാവും ഒപ്പുമുണ്ടെങ്കിൽ ഇനിയും ഒത്തിരി മുന്നേറാൻ കഴിയുമ്മെന്ന് വിശ്വസിക്കുന്നു
Glps. കരടിയംപറ, കുത്തനൂർ, പാലക്കാട്
No comments:
Post a Comment