06/11/2023
ഈ വർഷത്തെ ഒന്നാം ക്ലാസ് അഞ്ചുമാസം പിന്നിടുമ്പോൾ ഏറെ സന്തോഷമാണ് പകർന്നു നൽകുന്നത് ... ഓരോ വർഷവും ഫെബ്രുവരി മാർച്ചിൽ കിട്ടിയിരുന്ന കുട്ടികളുടെ ആശയ ഗ്രഹണ വായന എന്നുള്ള ഫലപ്രാപ്തി ഇപ്പോൾ അഞ്ചുമാസം പിന്നിടുമ്പോൾ തന്നെ ലഭിച്ചിരിക്കുകയാണ് ....ഒക്ടോബർ 31ന് ക്ലാസ് പിടിഎ വെച്ചു. ക്ലാസ് പിടിഎ യിൽ കുട്ടികളുടെ സ്വതന്ത്ര രചനയെ പരിചയപ്പെടുത്തിയപ്പോൾ ഓരോ രക്ഷിതാവും ഏറെ അത്ഭുതത്തോടെയാണ് പ്രവർത്തനത്തെ നോക്കി കണ്ടത് .44 കുട്ടികളുള്ള എൻറെ ക്ലാസ് മുറിയിൽ ഭൂരിഭാഗം കുട്ടികളും സ്വതന്ത്ര വായനയ്ക്ക് ഉടമകൾ ആയിരിക്കുന്നു എന്നത്എടുത്തു പറയേണ്ട ഒന്നുതന്നെയാണ് ... സചിത്ര പാഠപുസ്തകവും സംയുക്ത ഡയറിയും രചനോത്സവവും എല്ലാം ഈ മികവിന് മികവിന് തുണച്ച ഘടകങ്ങളാണ് ....ഓരോ കുട്ടിയും സ്വതന്ത്രമായി വായിക്കുന്നു എന്നതും ആശയ ഗ്രഹണത്തോടുള്ള വായന എന്ന ഉയർന്നശേഷി കൈവരിക്കാൻ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഇപ്പോൾ തന്നെ കഴിയുന്നു എന്നതും ഏറെ അഭിമാനിക്കാവുന്ന ഒരു വസ്തുതയാണ്. ഏറെ സന്തോഷവും കൂടുതൽ ആത്മവിശ്വാസവും പകരുന്നു ......ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും ബാല മാസികകൾ വായിക്കുകയും ബാലവാസികകൃതികൾ രചിക്കുകയും ചെയ്യും എന്നുള്ള ഒരു പ്രതീക്ഷയോടെ നിർത്തുന്നു ........
നിർദ്ദേശങ്ങൾ
* എല്ലാ ദിവസവും കുട്ടികൾക്ക് നൽകാൻ അക്ഷരങ്ങളുടെ പുനരാവർത്തനം വരുന്ന വായന സാമഗ്രികൾ ഗ്രൂപ്പിൽ നിന്ന് ലഭിക്കുകയാണെങ്കിൽ അത് കൂടുതൽ സഹായകമായിരിക്കുമെന്നുള്ള ഒരു പ്രതീക്ഷ .....
* ബഹു ,കലാധരൻ മാഷിൻറെ ശബ്ദത്തിൽ ഒരു കഥയുടെ തുടക്കം ഗ്രൂപ്പിൽ വോയിസ് ആയിട്ട് വരികയും അത് ക്ലാസ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു കുട്ടികളുടെ ഭാവനയ്ക്ക് അനുസരിച്ച് കഥ പറയാനുള്ള ഒരു അവസരവും കൂടി നൽകുകയാണെങ്കിൽ കുട്ടികളുടെ സർഗാത്മക ഒന്നുകൂടി പരിപോഷിപ്പിക്കപ്പെടില്ലേ എന്നുള്ള ഒരു അഭിപ്രായം കൂടി പങ്ക് വയ്കുന്നു ( ഒന്നാം ക്ലാസല്ലേ ..... കഥയുടെ നേരനുഭവം കുട്ടിക്ക് നേരിട്ട് കിട്ടില്ലേ 🙏 )........ ഇത് വഴി എല്ലാദിവസവും കഥയുടെ ബാക്കി പൂരിപ്പിക്കാൻ കാത്തുനിൽക്കുന്ന ഒരു പാട് കുഞ്ഞുമനസുകളെ കേരളത്തിൽ ഒട്ടാകെ നമുക്ക് സൃഷ്ടിച്ചെടുക്കാൻ കഴിയില്ലെ 🥰🥰🙏🙏
വിജീഷ
ജി എല്‍ പി എസ് പരപ്പനങ്ങാടി
No comments:
Post a Comment