ടി എം തയ്യാറാക്കിയ ടീച്ചറുടെ കുറിപ്പ്
എന്റെ ക്ലാസ്സിൽ 33 കുട്ടികളാണ് ഉള്ളത്.
അതിൽ 2 കുട്ടികൾ ഒന്നാം പാദ വാർഷിക പരീക്ഷയ്ക്ക് ശേഷം ക്ലാസ്സിൽ എത്തിയവരാണ്.
31 കുട്ടികളും(94%) ഡയറി എഴുതുന്നുണ്ട്.
അവരില്‍ 13 കുട്ടികൾ (39%) എല്ലാ ദിവസവും സംയുക്ത ഡയറി എഴുതുന്ന മക്കളാണ്.
12 കുട്ടികൾ (36%) ഒരു മാസത്തിൽ 20 ദിവസത്തോളം എഴുതാറുണ്ട്.
അഞ്ചു കുട്ടികൾ (15%) എഴുതാറുണ്ടെങ്കിലും വീട്ടിൽ നിന്ന് ഉള്ള സപ്പോർട്ട് വളരെ കുറവാണ്.
അവരെ ഞാൻ സവിശേഷ സമയം കണ്ടെത്തി എഴുതിക്കാറുണ്ട്
ഒപ്പം പഠനക്കൂട്ടത്തിലെ കുട്ടിടീച്ചർമാർ വളരെ ആവേശത്തോടെ അവരെ സഹായിക്കുന്നു..
പ്രതിദിന വായനപാഠങ്ങളും കുട്ടികളുടെ സംയുക്തഡയറി വായനപാഠം ആക്കി മാറ്റി
ലാമിനേറ്റ് ചെയ്തതും പഠനക്കൂട്ടങ്ങൾക്ക് വായനയ്ക്കായി നൽകുന്നു. ഇത് കുട്ടികളുടെ വായനാതാൽപര്യം വളര്‍ത്താന്‍ സഹായിക്കുന്നു. സമയം കിട്ടുമ്പോൾ ഒക്കെ അവര്‍ വായിക്കുന്നു.
ആസൂത്രണക്കുറിപ്പ് 7- പിന്നേം പിന്നേം ചെറുതായി |
യൂണിറ്റ് ആറ്
ക്ലാസ്: ഒന്ന്
യൂണിറ്റ്: 6
ടീച്ചറുടെ പേര്: റ്റിന്റു ജെന്റി
അമലോത്ഭവ എൽ. പി. എസ്
പുളിങ്കുന്ന്
ഹാജരായവർ: .......
തീയതി: ..…../ 2025
പിരീഡ് ഒന്ന് |
പഠനലക്ഷ്യങ്ങൾ:
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം – 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാര്‍ട്ടും ചിഹ്നബോധ്യച്ചാര്‍ട്ടും
ബൈമിയുടെ ആഹാര ശീലങ്ങൾ എന്ന കഥ മുൻകൂട്ടി പഠനകൂട്ടത്തിലെകുട്ടിടീച്ചർ ആയ റീതുൽ രാഹുലിനെ നൽകുന്നു .
പങ്കാളിത്ത ചാർട്ടിൽ പേര് ചേർക്കുന്നു
പ്രക്രിയാവിശദാംശങ്ങൾ
സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്
തനിയെ എഴുതിയവര്‍ക്ക് അവസരം (എറിക് അഗസ്റ്റിൻ, സഞ്ചു)
സഹായത്തോടെ എഴുതിയെങ്കിലും തനിയെ വായിക്കാന്‍ കഴിയുന്നവര്‍ക്ക് അവസരം (വേദിക , ജിയന്ന, വൈദേഹി)
ടീച്ചറുടെ പങ്കാളിത്തത്തോടെ വായിക്കാന്‍ അവസരം ( സംയുക്തവായന)( സാത്വിക് , ഏബൽ)
തിരഞ്ഞെടുത്ത ഡയറി ചാർട്ടിൽ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു. ആ ഡയറി വായിക്കാന്‍ അവസരം. അക്ഷരബോധ്യച്ചാര്‍ട്ടിലൂടെ കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവരും വായന നടത്തുന്നു. ( ദക്ഷവ്, ധ്യാൻ, ശിവ)
ഇന്ന് ഞങ്ങളുട വീട്ടില്‍ ഇടിയപ്പം ആണ് ഉണ്ടാക്കിയത്.
നൂല് പോലെ ഇരിക്കുന്ന അത് കാണാനും കഴിക്കാനും എനിക്ക് ഇഷ്ടമാണ്.
അതിന്റെ കൂടെ മുട്ടക്കറിയും ആയപ്പോള്‍ ആഹാ ബഹുരസം
ബ എന്ന അക്ഷരം വരുന്ന വാക്ക് വായിക്കുക. ( അനുദേവ് )
ഹ വരുന്ന വാക്കുകൾക്ക് അടിയിൽ വരയ്ക്കുക. (ജുവാന)
ന്റ എന്ന അക്ഷരം വരുന്ന വാക്ക് വായിക്കുക.
ഭക്ഷണത്തിന്റെ പേരെവിടെയെന്ന് കാണിക്കുക
ഭക്ഷണം ഏതു പോലെയാണെന്ന് പറയുന്ന വരി വായിക്കുക
ഏത് കറിയാണെന്ന് സൂചിപ്പിക്കുന്ന വാക്ക് കണ്ടെത്തുക
ആഹാ ബഗുരസം എന്ന് പറയാന്‍ കാരണമെന്ത്?
ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ.
മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ ഡയറികള്‍ വായനപാഠങ്ങളാക്കല്‍.
ഒരാഴ്ച എഴുതിയ ഡയറിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ഡയറി അസംബ്ലിയിൽ അവതരിപ്പിക്കുന്നു.
|
പ്രവർത്തനം : വിടില്ല നിന്നെ പ്രവർത്തന പുസ്തകം പേജ് 46
പഠനലക്ഷ്യങ്ങൾ :
പരിചിതാക്ഷരങ്ങളുള്ള ലഘു വാക്യങ്ങൾ പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.
അക്ഷരങ്ങൾ തമ്മിലും വാക്കുകൾ തമ്മിലും വരികൾ തമ്മിലുമുള്ള അകലം പാലിച്ച് എഴുതുന്നു.
പ്രതീക്ഷിതസമയം : 20 മിനിട്ട്
പ്രക്രിയാവിശദാംശങ്ങൾ
ഷൈനി സൈക്കിൾ ഉരുട്ടി മുന്നോട്ട് പോയി. പെട്ടെന്നൊരു ശബ്ദം.
നിൽക്കവിടെ
രണ്ടു പേർ കുരച്ചു ചാടി
എന്തായിരിക്കും സംഭവിച്ചത്?
തനിച്ചെഴുത്ത്
ടീച്ചര്‍ പറയുന്നത് സചിത്രപുസ്തകത്തിൽ പൂരിപ്പിച്ചെഴുതുന്നു
വിടില്ല നിന്നെ.
പാലപ്പം തന്നില്ലേൽ കടിച്ചു കീറും അവർ പറഞ്ഞു
ഷൈനി പേടിച്ചു. സചിത്രപുസ്തകത്തിൽ പൂരിപ്പിച്ചെഴുതുന്നു
അയ്യോ അയ്യോ
ഷൈനി നിലവിളിച്ചു
ങീ ങീ
പിന്തുണ നടത്തം .പിന്തുണ നൽകൽ.
ടീച്ചറെഴുത്ത്
പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തല്‍
പ്രതീക്ഷിത ഉല്പന്നം : സചിത്ര പ്രവർത്തന പുസ്തകത്തിലെ രേഖപ്പെടുത്തൽ
വിലയിരുത്തൽ :
സ്വന്തമായി വായിച്ചു ആശയം ഗ്രഹിക്കാൻ എത്ര കുട്ടികൾക്ക് കഴിഞ്ഞു?
എത്ര കുട്ടികൾക്ക് വായിക്കാൻ പിന്തുണ വേണ്ടി വന്നു?
എത്രകുട്ടികൾക്ക് സ്വന്തമായി സചിത്ര പുസ്തകത്തിൽ എഴുതാൻ കഴിഞ്ഞു?
എത്രപേർക്ക് എഴുത്തിൽ പിന്തുണ വേണ്ടിവന്നു?
പിരീഡ് രണ്ട് |
പ്രവര്‍ത്തനം : തൊട്ടു പോകരുത് (എഴുത്ത്) സചിത്രപുസ്തകം പേജ് 47
പഠനലക്ഷ്യങ്ങള്‍ :
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ആലേഖന ക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു
പ്രതീക്ഷിതസമയം : 35 മിനിട്ട്
പ്രക്രിയാവിശദാംശങ്ങള്‍
സംയുക്തയെഴുത്ത് രീതിയിലാണ് ഈ പേജിലെ വാക്യങ്ങള്‍ എഴുതേണ്ടത്. കുട്ടികള്‍ക്ക് അറിയാത്ത വാക്കുകളോ അക്ഷരങ്ങളോ മാത്രം ടീച്ചര്‍ എഴുതിയാല്‍ മതി.
പാഠരൂപീകരണം
നായകള്‍ വന്നു ,ഷൈനി നിലവിളിച്ചു അകെ ബഹളമായി .പിന്നെ എന്താ ഉണ്ടായത്?
ബഹളം കേട്ട് ഒരാള്‍ കുരച്ചുകൊണ്ട് ഓടി വന്നു? ആരായിരിക്കും? ( ടീച്ചര്‍ സാവധാനം വാക്കുകള്‍ പറയുന്നു കുട്ടികള്‍ എഴുതുന്നു)
ബഹളം കേട്ട് ബീബൈ ഓടി വന്നു.
(എഴുതാന്‍ സഹായം ആവശ്യമുള്ളവര്‍ കൈ ഉയര്‍ത്തണം. കുട്ടിടീച്ചര്‍മാര്‍ അവരെ സഹായിക്കുന്നു)
ബീബൈ വന്നപ്പോള്‍ കണ്ടതെന്താണ്?
അതാ രണ്ടു വലിയ നായകൾ !
എന്തിനായിരിക്കാം ആ നായകള്‍ വന്നത്? ബീബൈ ആലോചിച്ചു.
ബീബൈക്ക് കാര്യം പിടി കിട്ടി
(കുട്ടികള്‍ തെളിവെടുത്ത് തനിയെ എഴുതണം. ചിലപ്പോള്‍ തെറ്റിപ്പോയെന്ന് വരാം. പേജിലെ മുഴുവന്‍ എഴുതിയ ശേഷം ശരിയാക്കാം)
ബീബൈക്ക് അവയോട് എന്തായിരിക്കും തോന്നിയത്?
ബീബൈ ദേഷ്യപ്പെട്ടു
( തനിച്ചെഴുത്ത്)
ബീബൈ നോക്കുമ്പോള്‍ പേടിച്ചുകരയുന്ന ഷൈനി, കടിച്ചുകീറാന്‍ നില്‍ക്കുന്ന നായകള്‍. ബീബൈ നായകളോട് പറഞ്ഞു ( സ്വതന്ത്രപ്രതികരണം)
ഷൈനിയെ തൊട്ടു പോകരുത്
ഛീ പോ പോ ദൂരെ പോ
ഇനി ശല്യം ചെയ്യരുത്
ഛീ ഉച്ചരിച്ച് വ്യക്തത വരുത്തണം, ഛില്‍ ഛില്‍ ഓര്‍മ്മിപ്പിക്കണം,
നായകള്‍ പേടിച്ചോടാന്‍ കാരണമെന്തായിരിക്കും? ബീബൈക്ക് കരുത്തുണ്ട്. ശക്തിയുണ്ട്. അക്കാര്യം
ഷൈനി ബീബൈയെ ചേര്‍ത്തുപിടിച്ചു. ബീബൈ സ്നേഹപ്രകടനം നടത്തി. അവര്‍ ഒരുമിച്ച് വീട്ടിലേക്ക് മടങ്ങി. അങ്ങനെ നമ്മുടെ ഷൈനി തിരികെ വീട്ടിലേക്കു പോയി. ഉറുമ്പ് ഷൈനിയോട് റാറ്റ പറഞ്ഞു ഇലത്തുമ്പിലേക്ക് ഒറ്റച്ചാട്ടം.
കഥയെക്കുറിച്ച് കുട്ടികളുെട പ്രതികരണം. ( ചിന്താ പ്രക്രിയ )
ഇഷ്ടപ്പെടാത്ത കഥാപാത്രങ്ങള്‍, കാരണം ( വിമര്‍ശനാത്മക ചിന്ത)
ബീബൈ എത്തിയില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു ( വിശകലനാത്മക ചിന്ത)
ഷൈനിയുടെ ഗുണങ്ങള്‍ എന്താണ് ?( വിശകലനാത്മക ചിന്ത)
മാനത്ത് പട്ടം എന്ന കഥയിലെ പട്ടിയെയാണോ പിറന്നാള്‍ സമ്മാനത്തിലെ പട്ടിയെ ആണോ ചൊക്കനെയാണോ ബീബൈയെ ആണോ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്? ( താരതമ്യ വിശകനം)
പഠനക്കൂട്ടത്തില്‍ എഴുതിയത് വിലയിരുത്താം
ടീച്ചര്‍ വീണ്ടും ഓരോ വാക്യവും സാവധാനം പറയുന്നു. പഠനക്കൂട്ടത്തില്‍ പരസ്പരം പരിശോധിച്ച് ശരിയിടുന്നു. തെറ്റിപ്പോയവരെ ശരിയായി എഴുതാന്‍ സഹായിക്കുന്നു ( ദക്ഷവ്, ധ്യാൻ, ശിവ എന്നിവരുടെ എഴുത്ത് ടീച്ചര്‍ വിലയിരുത്തുന്നു)
ദേഷ്യം, ശല്യം, കാര്യം എന്നിവ ടീച്ചറെഴുതിയതു പോലെയാണോ എല്ലാവരും എഴുതിയത്? ( ആ വാക്കുകള്‍ മാത്രം ബോര്‍ഡില്‍ എഴുതണംഃ)
ദേഷ്യപ്പെട്ടു എന്ന് എഴുതിയപ്പോള്‍ പ്പ എല്ലാവരും എഴുതിയോ? (ആ വാക്ക് ബോര്‍ഡില്‍ എഴുതണം)
പോ, പോകരുത് എന്ന് എഴുതിയപ്പോള്‍ ചിഹ്നം ശരിയായാണോ ചേര്‍ത്തത്?
ഛീ എഴുതിയത് ഇങ്ങനെയാണോ?
ദൂരെ, ദേഷ്യം എന്ന് എഴുതിയപ്പോള്‍ ദ ആണോ ഉപയോഗിച്ചത്?
തുടര്‍ന്ന് വരികള്‍ മുഴുവനും ബോര്‍ഡില്‍ എഴുതുന്നു. കുട്ടികള്‍ പൊരുത്തപ്പെടുത്തി ശരിയാക്കുന്നു,
പിരീഡ് മൂന്ന് |
പ്രവര്‍ത്തനം : തൊട്ടു പോകരുത് (എഴുത്ത്, വായന) സചിത്രപുസ്തകം പേജ് 47
പഠനലക്ഷ്യങ്ങള്‍ :
വ്യത്യസ്തമായ ആവിഷ്ക്കാര തന്ത്രങ്ങൾ പരിചയപ്പെടുന്നു.
വായിച്ചതോ കേട്ടതോ ആയ കഥകൾ വഴക്കമുള്ള ആവിഷ്ക്കാര രീതിയിൽ സദസിന് മുമ്പിൽ അവതരിപ്പിക്കുന്നു
പ്രതീക്ഷിതസമയം : 30 മിനിട്ട്
പ്രക്രിയാവിശദാംശങ്ങള്‍
വായിക്കാം അഭിനയിക്കാം.
ഘട്ടം ഒന്ന്
കഥ ചെറു സംഘങ്ങളായി കൂട്ടുവായന നടത്തി ആശയം ഗ്രഹിക്കുന്നു. അഭിനയ സാധ്യത കണ്ടെത്തുന്നു. റോളുകള്‍ തീരുമാനിക്കുന്നു. സംഘമായി ഗ്രൂപ്പില്‍ പരിശീലിക്കുന്നു .
അവതരിപ്പിക്കുമ്പോള്‍ എന്തൊക്കെ ഉണ്ടാകണമെന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നു.
ഘട്ടം രണ്ട്
ഒന്നുകൂടി പരിശീലിച്ച ശേഷം അഭിനയിക്കുന്നു.
ഘട്ടം മൂന്ന്
ഒരു ഗ്രൂപ്പിന്റെ അവതരണത്തെക്കുറിച്ചു മറ്റു ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു
ചിത്രങ്ങൾക്ക് നിറം നൽകുന്നു. സ്റ്റാര്‍ നല്‍കുന്നു.
പ്രതീക്ഷിത ഉല്പന്നം : അഭിനയ വീഡിയോ, സചിത്ര പ്രവർത്തന പുസ്തകത്തിലെ രേഖപ്പെടുത്തൽ
വിലയിരുത്തൽ:
എത്ര പേര്‍ സന്നദ്ധവായന നടത്തി?
സംയുക്തവായന പ്രയോജനപ്പെടുത്തിയോ?എത്ര പേര്‍ക്ക് ?
അഭിനയത്തില്‍ മികവു പുലര്‍ത്തിയത് എത്ര പേരാണ്?
എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ സ്വീകരിച്ച തന്ത്രങ്ങള്‍ എന്തെല്ലാമാണ്?
പിരീഡ് നാല് |
പ്രവര്‍ത്തന 23 : എങ്ങനെ എങ്ങനെ (പാഠപുസ്തകം പേജ് 46)
പഠനലക്ഷ്യങ്ങള്‍ :
പാട്ടുകളുടെയും കവിതകളുടെയും വരികള്‍ ആശയം ഉള്‍ക്കൊണ്ട് തുടർ വരികളിൽ പുതിയ വാക്കുകള്‍ ചേര്‍ത്ത് പൂരിപ്പിക്കുന്നു .
പ്രതീക്ഷിതസമയം :35 മിനിട്ട്
കരുതേണ്ട സാമഗ്രികള്‍ : ചാര്‍ട്ട്, പാഠപുസ്തകം ,പ്രവര്‍ത്തന പുസ്തകം
പ്രക്രിയാവിശദാംശങ്ങള്‍
പാലപ്പം ഇത്തിരിയേ ഉള്ളൂ എന്ന് ഷൈനി പൂച്ചയോടു പറഞ്ഞില്ലേ ?
അപ്പോള്‍ പൂച്ചയ്ക്ക് ഒരു സംശയം. ഈ പാലപ്പം എങ്ങനെയാ ഇത്രേം ചെറുതായത് ?
പൂച്ച ഷൈനിയോട് ചോദിക്കാന്‍ തീരുമാനിച്ചു. എന്താ ചോദിച്ചത് ? അത് നമ്മുടെ പാഠപുസ്തകത്തിലുണ്ട്. വായിച്ചു നോക്കാം. പാഠപുസ്തകം പേജ് 46 വായിക്കൂ .
ആദ്യ രണ്ടുവരികള്‍ ടീച്ചര്‍ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുന്നു.
അഞ്ചുപേര്‍ ചേര്‍ന്ന് ഗ്രൂപ്പായി വായിക്കണം. താളത്തില്‍ വായിക്കണം. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ ഗ്രൂപ്പില്‍ കൂട്ടുവായന നടത്തണം.
അടുത്ത രണ്ടുവരി പാഠപുസ്തകം നോക്കി വായിക്കണം .
ടീമായി താളത്തില്‍ അവതരിപ്പിക്കണം.
അടുത്ത രണ്ടുവരികള്‍ ഗ്രൂപ്പംഗങ്ങള്‍ വ്യക്തിഗതമായി വായിക്കണം.
ആറു വരികളും ടീച്ചര്‍ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുന്നു. ടീമുകള്‍ ചങ്ങലവായന നടത്തുന്നു .
പതുപതുത്തൊരു പാലപ്പം എങ്ങനെയാ ചെറുതായത് ? ചിത്രം നോക്കി വരികള്‍ ചേര്‍ക്കാമോ? താളം പാലിക്കണേ .
സന്നദ്ധയെഴുത്ത് പാഠപുസ്തകത്തില്‍
കോഴി, കൊത്തി എന്നിവയിലൂടെ ഒ , ഓ എന്നിവയിലൂടെ ഒരേ വരിയിൽ വരുന്നത് ഉപച്ചിഹ്നപ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രയോജനപ്പെടുത്തുന്നു. (വെളുവെളുത്തൊരു, പതുപതുത്തൊരു, തിന്നിട്ടോ, ചെറുതായി എന്നിവയും പുനരനുഭവ സാധ്യതകള്‍).
പിന്തുണാ നടത്തം. പ്രയാസം നേരിടാനിടയുള്ള കുട്ടികളുടെ ( അനുദേവ്, സ്വാതിക്, ജുവാന, എബല്‍, ദക്ഷവ്, ധ്യാൻ, ശിവ) വരികള്‍ ടീച്ചറും കുട്ടിയും ചേര്‍ന്ന് ബോര്‍ഡില്‍ പങ്കാളിത്ത എഴുത്ത് നടത്തിയ ശേഷം പുസ്തകത്തില്‍ എഴുതാന്‍ അവസരം നല്‍കുന്നു
കാക്ക വന്ന് കൊത്തീട്ടോ
പൂച്ച വന്ന് കടിച്ചിട്ടോ
വെളുവെളുത്തൊരു പാലപ്പം
എങ്ങനെയെങ്ങനെ ......
മിനുമിനുത്തൊരു പാലപ്പം
എങ്ങനെയെങ്ങനെ ചെറുതായി
ഓരോ പഠനക്കൂട്ടവും അവര്‍ എഴുതിയ വരികള്‍ ചേര്‍ത്ത് ലഭ്യമായ വദ്യോപകരണങ്ങള്‍ ഉപയോഗിച്ച് താളം കൊട്ടിപ്പാടൽ’.
ടീച്ചര്‍ കുട്ടികളെഴുതിയ വരികളും ടീച്ചറെഴുതിയവും കൂട്ടിച്ചേര്‍ത്ത് വായനപാഠമാക്കി ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുന്നു.
പ്രതീക്ഷിത ഉല്പന്നം: കുട്ടികൾ പാട്ട് അവതരിപ്പിക്കുന്ന വീഡിയോ
പാഠപുസ്തകത്തിൽ വരികൾ കൂട്ടിച്ചേർത്ത് എഴുതിയത്
വിലയിരുത്തൽ :
വരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ ചിത്രങ്ങള്‍ സഹായിച്ചിരുന്നോ?
താളം കൊട്ടിപ്പാടാന്‍ എല്ലാ കൂട്ടുകാര്‍ക്കും കഴിയുന്നുണ്ടോ?
പ്രതിദിന വായനാപാഠം
1
മുറ്റത്ത് ചെന്നപ്പോള്‍ കോഴി വന്നു
ഇത്തിരി നേരം നോക്കി നിന്നു
ഷൈനിയെ പോലെ മുറിച്ചു തരൂ
ചെറുകഷണം പാലപ്പം എനിക്ക് തരൂ
ചെറുകഷണം പാലപ്പം മുറിച്ചപ്പോള്‍
കാക്ക പാറി പറന്നുവന്നു
ഷൈനിയെ പോലെ മുറിച്ചു തരൂ
ചെറുകഷണം പാലപ്പം എനിക്ക് തരൂ
പാലപ്പം തിന്നിട്ട് കോഴിയും കാക്കയും
സന്തോഷത്തോടെ പാട്ട് പാടി
പാലപ്പം പാലപ്പം രുചിയുള്ള പാലപ്പം
പാലപ്പം പാലപ്പം മധുരിക്കും പാലപ്പം
2
പാടാം നടിക്കാം?
പാലപ്പച്ചട്ടി അടുപ്പിൽ വച്ചു
പാലപ്പച്ചട്ടി ചൂടായപ്പോള്‍
പാലപ്പച്ചട്ടിയില്‍ മാവ് ഒഴിച്ചു
ഇങ്ങനെ ഒഴിച്ചു
പാലപ്പച്ചട്ടി വട്ടത്തിൽ ചുഴറ്റി
ഇങ്ങനെ ചുഴറ്റി
പാലപ്പച്ചട്ടി അടച്ചുവച്ചു
ഇങ്ങനെ അടച്ചു
പാലപ്പം വെന്തപ്പോള്‍
പാലപ്പം തിന്നാന്‍ ഞാനും ചെന്നു
ഇങ്ങനെ തിന്നു.

No comments:
Post a Comment