- ഈ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കിയിരിക്കുന്നത് ക്ലാസിലെ നിലവിലുള്ള അക്കാദമികനില പരിഗണിച്ചാണ്.
- അക്ഷരബോധ്യപുരോഗതി ചാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ വേണ്ടതുണ്ട്. പരിചയപ്പെട്ട അക്ഷരങ്ങള്‍ പ്രയോജനപ്പെടുത്തി ഡയറി തനിയെ എഴതുന്നവരുടെ എണ്ണം കൂട്ടേണ്ടതുണ്ട്.
- ഈ മാസം തീരുമ്പോള്‍ ഏത് നിലയില്‍ എത്തണം എന്ന പ്രതീക്ഷിത ലക്ഷ്യം പരിഗണിച്ചാണ് ടീച്ചിംഗ് മാന്വല്‍
ഇനം |
നിലവിലെ അവസ്ഥ (17/10/25) |
മാസാവസാന പ്രതീക്ഷിത ലക്ഷ്യം |
വിശദീകരണം |
സംയുക്ത ഡയറി എഴുതുന്നവര്‍ |
20 (100%) |
20 (100%) |
ഈ മാസം കുറഞ്ഞത് 20 ദിവസത്തെ ഡയറി എല്ലാവരും എഴുതണം |
സംയുക്ത ഡയറി തനിയെ എഴുതുന്നവര്‍ |
9 (45%) |
13 (65%)
|
അമ്മമാരുടെ ചെറിയ ഇടപെടൽ മാത്രമുള്ളവരിൽ ധന്വന്ത്, നിഹാര, ദേവപ്രഭ, ശ്രാവൺ ദേവ് എന്നിവര്‍ തനിച്ചെഴുതിലേക്ക് വരും. |
സംയുക്ത ഡയറി തനിയെ വായിക്കുന്നവര്‍ |
11 (55%) |
15 (75%)
|
ധന്വന്ത്, നിഹാര, ദേവപ്രഭ, ശ്രാവൺ ദേവ് എന്നിവര്‍ തനിയെ വായിക്കുവാനും കഴിയുന്നവരാകും |
വായന പാഠം തനിയെ വായിക്കുന്നവര്‍ |
13 (65%) |
16 ( 80%) |
ധന്വന്ത്, നിഹാര, ദേവപ്രഭ, ശ്രാവൺ ദേവ് എന്നിവര്‍ കൂടി വരുമ്പോള്‍ |
അക്ഷരബോധ്യച്ചാർട്ട് വിശകലനം- കൂടുതൽ പിന്തുണ ആവശ്യമുള്ളവര്‍ |
5 (25%) |
3 (15%)
|
വേദിക വിജയ്, വേദിക എം എന്നിവര്‍ കൂടുതല്‍ പിന്തുണ വേണ്ടവരുടെ കൂട്ടത്തില്‍ നിന്നും ഒഴിവാകും. ഹരിച്ചന്ദനയും (പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടി) ഇസ മരിയയും ( സ്ഥിരഹാജരില്ലായ്മ) ഇപ്പോഴുള്ള അവസ്ഥ തുടരും നിഹാല്‍ അല്പം മെച്ചപ്പെടും |
യൂണിറ്റ്: 6
ടീച്ചറുടെ പേര്: അഞ്ജു ആശിഷ്, പുത്തൻതറ, ജി യു പി എസ് വെള്ളിയാകുളം, ചേർത്തല, ആലപ്പുഴ
കുട്ടികളുടെ എണ്ണം: 20
ഹാജരായവർ: .......
തീയതി: ..…../ 2025
പിരിയഡ് ഒന്ന് |
പഠനലക്ഷ്യങ്ങൾ:
കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .
കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം – 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാര്‍ട്ടും ചിഹ്നബോധ്യച്ചാര്‍ട്ടും
പ്രക്രിയാവിശദാംശങ്ങൾ
മാസാവസാന പ്രതീക്ഷിത ലക്ഷ്യം തീരുമാനിക്കല്‍- 10 മിനുട്ട്
കുട്ടികളുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുന്നു
ഒരു ദിവസം എത്രപേര്‍ ഡയറി വായിക്കും? അടുത്ത ദിവസം മുതല്‍ വായിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നു.
സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്
തനിയെ എഴുതിയവര്‍ക്ക് അവസരം (വീഡിയോ)
ജോജോ വർഗീസ്
സഹായത്തോടെ എഴുതിയെങ്കിലും തനിയെ വായിക്കാന്‍ കഴിയുന്നവര്‍ക്ക് അവസരം-
പാർവതി, നിഹാര
ടീച്ചറുടെ പങ്കാളിത്തത്തോടെ വായിക്കാന്‍ അവസരം ( സംയുക്തവായന)
തിരഞ്ഞെടുത്ത ഡയറി ചാർട്ടിൽ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു. ആ ഡയറി വായിക്കാന്‍ അവസരം.
ഇന്ന് ഞാൻ അമ്മക്ക് ചപ്പാത്തി പരത്തി കൊടുത്തു.
പത്ത് ചപ്പാത്തി പരത്തി.
രണ്ട് ചപ്പാത്തി ഞാൻ കഴിച്ചു..
അക്ഷരബോധ്യച്ചാര്‍ട്ടിലൂടെ കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവരും വായന നടത്തുന്നു.
ണ്ട് എന്ന അക്ഷരം വരുന്ന വാക്ക് വേദിക വായിക്കുക.
പ്പ വരുന്ന വാക്കുകൾക്ക് അടിയിൽ വരയ്ക്കുക. (നിഹാൽ)
ഴ എന്ന അക്ഷരം വരുന്ന വാക്ക് പാർവതി വായിക്കുക.
ധന്വന്ത്, നിഹാര, ദേവപ്രഭ, ശ്രാവൺ ദേവ് എന്നിവര്‍ക്കും വാക്യവായനയ്ക് അവസരം.
ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ ഡയറികള്‍ വായനപാഠങ്ങളാക്കല്‍. ഒരാഴ്ച എഴുതിയ ഡയറിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ഡയറി അസംബ്ലിയിൽ അവതരിപ്പിക്കുന്നു.
രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് സംയുക്ത ഡയറി എഴുതിക്കുമ്പോള്‍ വരുത്തേണ്ട മാറ്റം വ്യക്തമാക്കുന്നു ( അനുബന്ധം)
വായനപാഠം വായിക്കൽ 5 മിനുട്ട്
കഴിഞ്ഞ ദിവസം നൽകിയ വായനപാഠം പഠനക്കൂട്ടങ്ങളിൽ വായിക്കൽ
ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ.
കുട്ടിട്ടീച്ചര്‍മാരുടെ റിപ്പോര്‍ട്ടിംഗ്
ഇന്നലെ ഹാജരായവരില്‍ സഹായം വേണ്ടവരെ സഹായിച്ച കാര്യം പങ്കിടുന്നു
ഓരോ പഠനക്കൂട്ടത്തിലും ഇന്ന് എത്ര പേര്‍ വായനപാഠം വായിച്ചു?
ധന്വന്ത്, നിഹാര, ദേവപ്രഭ, ശ്രാവൺ ദേവ് എന്നിവര്‍ സഹായത്തോടെ വായിച്ചു എന്ന് ഉറപ്പാക്കുന്നു.
വായനക്കൂടാരത്തിലെ പുസ്തകവായന 15 മിനുട്ട്
ആഹാരം എന്ന തീമുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ മുന്‍കൂട്ടി ലഭിച്ച കുട്ടി കഥ ക്ലാസ്സിൽ വായിക്കുന്നു. (കോഴിയമ്മ അപ്പം ചുട്ട കഥ വീഡിയോ)
പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു
പിരിയഡ് രണ്ട് |
പ്രവർത്തനം: ഉറുമ്പിൻ്റെ സന്തോഷം ( സചിത്രപുസ്തകം പേജ് 41)
പഠനലക്ഷ്യം :
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്ത് എഴുതുന്നു.
സമയം 30 മിനിട്ട്
കരുതേണ്ട സാമഗ്രികള്‍ : പിന്തുണ ബുക്ക്, പ്രവര്‍ത്തന പുസ്തകം
പ്രക്രിയാവിശദാംശങ്ങള്‍
എന്താണ് ഉറുമ്പ് ചോദിച്ചത്? വായിച്ചുകണ്ടെത്തണം. ചെറിയ ഒരു കഷണം മതി.
ഷൈനി എന്താ മറുപടി പറഞ്ഞത്? ഇല്ല ഒട്ടും തരില്ല.
ഷൈനി പാലപ്പം തരില്ലെന്ന് പറഞ്ഞപ്പോൾ ഉറുമ്പിന് വിഷമമായി. ഉറുമ്പിൻ്റെ വിഷമം കണ്ടപ്പോൾ ഷൈനി പതിയെ പറഞ്ഞു.എന്താണെന്നോ?
ഒരു ചെറിയ കഷണം തരാം
ലേഖന പ്രക്രിയ
തനിച്ചെഴുത്ത്
സചിത്രപുസ്തകത്തില്‍ എല്ലാവരും തനിച്ചെഴുതുന്നു.
വേദിക വിജയ്, വേദിക എം, എന്നിവരുടെ എഴുത്ത് പരിശോധിച്ച് തെളിവ് ആവശ്യമെങ്കില്‍ നല്‍കുന്നു
ബോര്‍ഡില്‍ കുട്ടിയെഴുത്ത്
ഇസ മരിയ, ഹരിച്ചന്ദന, വേദിക വിജയ്, നിഹാൽ എന്നിവര്‍ ബോര്‍ഡില്‍ ഉറുമ്പ് വന്നു എന്നെഴുതുന്നു
ടീച്ചറെഴുത്ത്
ടീച്ചര്‍ പൂരിപ്പിച്ചെഴുതിയതുമായി ഇസ മരിയ, ഹരിച്ചന്ദന, വേദിക വിജയ്, നിഹാൽ, വേദിക എം എന്നിവര്‍ അവരെഴുതിയത് പൊരുത്തപ്പെടുത്തി ശരിയാക്കി എന്ന് ഉറപ്പുവരുത്തുന്നു.
മറ്റുള്ളവരും പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തുന്നു.
ധന്വന്ത്, നിഹാര, ദേവപ്രഭ, ശ്രാവൺ ദേവ് എന്നിവര്‍ തനിയെ എഴുതിയോ എന്ന് പരിശോധിക്കുന്നു.
സചിത്ര പ്രവർത്തന പുസ്തകത്തിൽ തെളിവെടുത്തെഴുത്ത്. പിന്തുണ നടത്തം. സഹായ സൂചനകൾ നൽകണം. അംഗീകാരമുദ്ര നൽകൽ. ടീച്ചറെഴുത്ത്. പൊരുത്തപ്പെടുത്തിയെഴുത്ത്. അംഗീകാരം നൽകൽ
പാഠരൂപീകരണം
പാലപ്പം കിട്ടിയപ്പോൾ ഉറുമ്പിന് എന്ത് തോന്നി?
ഉറുമ്പിന് സന്തോഷമായി
ലേഖന പ്രക്രിയ
തനിച്ചെഴുത്ത്
സചിത്രപുസ്തകത്തില്‍ എല്ലാവരും തനിച്ചെഴുതുന്നു.
കൂടുതല്‍ പിന്തുണ വേണ്ട നാല് പേരുടെ എഴുത്ത് പരിശോധിച്ച് തെളിവ് ആവശ്യമെങ്കില്‍ നല്‍കുന്നു
ബോര്‍ഡില്‍ കുട്ടിയെഴുത്ത്
ധന്വന്ത്, നിഹാര, ദേവപ്രഭ, ശ്രാവൺ ദേവ് എന്നിവര്‍ ബോര്‍ഡില്‍ ഉറുമ്പിന് സന്തോഷമായി എന്നെഴുതുന്നു
ടീച്ചറെഴുത്ത്
ടീച്ചര്‍ പൂരിപ്പിച്ചെഴുതിയതുമായി എല്ലാവരും പൊരുത്തപ്പെടുത്തുന്നു. കൂടുതല്‍ പിന്തുണ വേണ്ടവര്‍ സഹായത്തോടെ അവരെഴുതിയത് പൊരുത്തപ്പെടുത്തുന്നു.
തെളിവെടുത്തെഴുത്ത്. സഹായ സൂചനകൾ നൽകാം.
ഉറുമ്പ് മുൻപേജിൽ
സന്തോഷമായി (മണ്ണിലും മരത്തിലും -അമ്മക്കിളിക്ക് സന്തോഷമായി-കുഞ്ഞെഴുത്ത് 37)
പിന്തുണ നടത്തം
ഓരോ വാക്കിനും ശരി നൽകൽ
ഷൈനി സൈക്കിൾ മുന്നോട്ട് ഉരുട്ടി. ഉറുമ്പ് പറഞ്ഞു “ഷൈനീ ഞാനും വരുന്നു.” ഇലത്തുമ്പിൽ നിന്ന് ഒറ്റച്ചാട്ടം സൈക്കിളിലേക്ക്. സൈക്കിള്‍ മുന്നോട്ട് നീങ്ങി.
പ്രതീക്ഷിത ഉല്പന്നം: സചിത്ര പ്രവർത്തനപുസ്തകത്തിലെ രേഖപ്പെടുത്തൽ
വിലയിരുത്തൽ:
കുട്ടികള്‍ക്ക് തെളിവെടുത്തെഴുതാന്‍ കഴിയുന്നുണ്ടോ?
സഹായസൂചനകള്‍ നല്‍കാന്‍ മുന്‍ പേജുകള്‍ ഉപയോഗപ്പെടുത്തിയോ?
തെളിവെടുത്തെഴുതിയവര്‍ക്ക് അംഗീകാരമായി സ്റ്റാര്‍ നല്‍കിയോ?
പിരിയഡ് മൂന്ന് |
പ്രവർത്തനം: ക്രാ ക്രാ (നിര്‍മ്മാണം, നിറം നല്‍കല്‍, എഴുത്ത് ) ( സചിത്രപുസ്തകം പേജ് 42)
പഠനലക്ഷ്യങ്ങള്‍:
വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് കത്രിക, കത്തി തുടങ്ങിയവ) നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
പഠിച്ച അക്ഷരങ്ങൾ ഉപയോഗിച്ച് സന്ദർഭോചിതമായ പുതിയ പദങ്ങൾ, വാക്യങ്ങൾ , വരികൾ എന്നിവ നിർമ്മിക്കുന്നതിന് പ്രാപ്തിയുണ്ടാകുന്നു
സ്വയം വരച്ചതോ ലഭിച്ചതോ ആയ ചിത്രങ്ങൾക്ക് പ്രകൃതിയിൽ നിന്നും ലഭ്യമായതും അല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച് നിറം നൽകുന്നു.
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്ത് എഴുതുന്നു.
പ്രതീക്ഷിതസമയം: 30 മിനിട്ട്
കരുതേണ്ട സാമഗ്രികള്‍: ക്രയോന്‍സ്, കറുത്ത കടലാസ്സ്
ഊന്നൽ നല്‍കുന്ന അക്ഷരം: ധ
ഊന്നൽ നല്‍കുന്ന ചിഹ്നം റ/ര യുടെ ചിഹ്നം
പ്രക്രിയാവിശദാംശങ്ങള്‍
ഷൈനിയും ഉറുമ്പും കൂടി സൈക്കിള്‍ ഉരുട്ടി ഉരുട്ടി വരികയായിരുന്നു. അപ്പോൾ അവിടുന്നും ഇവിടുന്നുമെല്ലാം ശബ്ദമുണ്ടാക്കി ഓരോരുത്തർ വന്നു. ആരൊക്കെയാണെന്നറിയുമോ?
പേപ്പർക്കാക്കയെ കാണിക്കുന്നു. എളുപ്പമുള്ള രീതിയില്‍ ക്ലാസ്സില്‍ പേപ്പർ കൊണ്ട് കാക്കയെ നിർമ്മിക്കുന്നു.
സചിത്ര പുസ്തകത്തിലെ ഷൈനിക്കും കാക്കയ്ക്കും നിറം നൽകുന്നു
കാക്ക നോക്കിയപ്പോള്‍ ഷൈനിയുടെ കൈയില്‍ പാലപ്പം. കാക്കയ്ക് കൊതിയായി. കാക്ക ഉറക്കെ പാടി .
എന്തായിരിക്കും പാടിയത് ?
അപ്പം തായോ ക്രാ ക്രാ
അപ്പം തായോ ക്രാ ക്രാ
വിശന്നിട്ടാണേ ക്രാ ക്രാ
ലേഖന പ്രക്രിയ
ചാര്‍ട്ടെഴുത്ത്
……. …….. ക്രാ ക്രാ
അപ്പം ……. ക്രാ ക്രാ
വിശന്നിട്ടാണേ ……...
ബോര്‍ഡെഴുത്ത്
ഘടനപറഞ്ഞ് ക്രാ ക്രാ എന്ന് മാത്രം എഴുതുന്നു
ലേഖന പ്രക്രിയ
തനിച്ചെഴുത്ത്
സചിത്രപുസ്തകത്തില്‍ എല്ലാവരും തനിച്ചെഴുതി വാക്യം പൂരിപ്പിക്കണം. സാവധാനം പറഞ്ഞുകൊടുക്കണം
ഓരോ വരിയും എല്ലാവരും എഴുതിയ ശേഷമാണ് അടുത്തതിലേക്ക് പോകേണ്ടത്.
കൂടുതല്‍ പിന്തുണ വേണ്ട ഇസ മരിയ, ഹരിച്ചന്ദന, വേദിക വിജയ്, നിഹാൽ, വേദിക എം എന്നിവരെ പഠനക്കൂട്ടം സഹായിക്കണം. ടീച്ചറും എഴുത്ത് പരിശോധിച്ച് തെളിവ് ആവശ്യമെങ്കില്‍ നല്‍കുന്നു
ബോര്‍ഡില്‍ കുട്ടിയെഴുത്ത്
ശിവ മൗലി, പാർവതി, ധന്വന്ത്, നിഹാര, ദേവപ്രഭ എന്നിവര്‍ ഇഷ്ടമുള്ള ഓരോ വരി വീതം ബോര്‍ഡില്‍ എഴുതുന്നു.
അതിന് ശേഷം മറ്റുള്ളവരും വന്ന് എഴുതുന്നു.
ശ്രാവൺ ദേവ് പരിശോധിക്കുന്നു. തുടര്‍ന്ന് പഠനക്കൂട്ടങ്ങളുടെ പരിശോധന.
അപ്പം തായോ ക്രാ ക്രാ
അപ്പം തായോ ക്രാ ക്രാ
വിശന്നിട്ടാണേ ക്രാ ക്രാ
ടീച്ചറെഴുത്ത്
ടീച്ചര്‍ പൂരിപ്പിച്ചെഴുതിയതുമായി എല്ലാവരും പൊരുത്തപ്പെടുത്തുന്നു. കൂടുതല്‍ പിന്തുണ വേണ്ടവര്‍ സഹായത്തോടെ അവരെഴുതിയത് പൊരുത്തപ്പെടുത്തുന്നു.
തെളിവെടുത്തെഴുത്ത്. സഹായ സൂചനകൾ നൽകാം. )
പിന്തുണ നടത്തം
ഓരോ വാക്കിനും ശരി നൽകൽ
പാഠരൂപീകരണം
അപ്പോൾ പാവം കാക്ക കെഞ്ചി പറഞ്ഞു എന്താ പറഞ്ഞത്?
അധികം വേണ്ട
ഇത്തിരി മതി ക്രാ ക്രാ
ബോര്‍ഡെഴുത്ത്
ബോർഡിൽ അധികം എന്ന് എഴുതുന്നു. ധ യുടെ ഘടനയും ഉച്ചാരണവും വ്യക്തമാക്കുന്നു. ഉച്ചാരണ ശിക്ഷണം നല്‍കുന്നു. ബുധനാഴ്ച ദിവസം മഴ തോരാതെ പെയ്തു ( ത, ധ, ദ എന്നിവയുടെ ഉച്ചാരണ വ്യത്യാസം)
സചിത്ര പ്രവർത്തന പുസ്തകത്തിലെഴുത്ത്.
അധികം എന്ന വാക്ക് മാത്രമാണ് ടീച്ചര്‍ എഴുതുന്നത്. ബാക്കി കുട്ടികള്‍ മുന്‍ അനുഭവങ്ങളില്‍നിന്നും തെളിവെടുത്ത് എഴുതണം .
സവിശേഷ സഹായം വേണ്ടവർക്കായി തെളിവെടുത്തെഴുത്ത് സൂചന നൽകൽ (ഇത്തിരി മതി, ക്രാ ക്രാ മുൻപേജുകളിൽ)
പിന്തുണാ നടത്തം. അംഗീകാരം നൽകൽ
ടീച്ചറെഴുത്ത്
സചിത്ര പ്രവർത്തനപുസ്തകത്തിൽ എല്ലാവരും ശരിയാക്കി എഴുതൽ.
പാഠരൂപീകരണം
കാക്ക കെഞ്ചി പറയുന്നത് കേട്ടപ്പോൾ തന്നെ ഉറുമ്പ് ഷൈനിയുടെ കാതിൽ പറഞ്ഞത് എന്താണെന്നോ? “കൊടുത്തേക്ക് ഷൈനീ’
ഇത്തിരി മതി എന്ന് കാക്ക പറഞ്ഞതു കേട്ടപ്പോൾ ഷൈനിക്കും പാവം തോന്നി. ഷൈനി എന്തു ചെയ്തു? ഷൈനി ഒരു കഷണം പാലപ്പം കൊടുത്തു. എന്നിട്ട് എന്തു പറഞ്ഞെന്നോ?
മധുരമുള്ള ഈ കഷണം തരാം
ലേഖന പ്രക്രിയ
തനിച്ചെഴുത്ത്
സചിത്രപുസ്തകത്തില്‍ എല്ലാവരും തനിച്ചെഴുതുന്നു.
കൂടുതല്‍ പിന്തുണ വേണ്ട നാല് പേരുടെ എഴുത്ത് പരിശോധിച്ച് തെളിവ് ആവശ്യമെങ്കില്‍ നല്‍കുന്നു
ബോര്‍ഡില്‍ കുട്ടിയെഴുത്ത്
ശിവ മൗലി, പാർവതി, ധന്വന്ത്, നിഹാര, ദേവപ്രഭ, ശ്രാവൺ ദേവ് എന്നിവര്‍ ബോര്‍ഡില്‍ മധുരമുള്ള ഈ കഷണം തരാം എന്നെഴുതുന്നു.
ടീച്ചറെഴുത്ത്
ടീച്ചര്‍ പൂരിപ്പിച്ചെഴുതിയതുമായി എല്ലാവരും പൊരുത്തപ്പെടുത്തുന്നു. കൂടുതല്‍ പിന്തുണ വേണ്ടവര്‍ സഹായത്തോടെ അവരെഴുതിയത് പൊരുത്തപ്പെടുത്തുന്നു.
തെളിവെടുത്തെഴുത്ത്. സഹായ സൂചനകൾ നൽകാം.
പിന്തുണ നടത്തം
ഓരോ വാക്കിനും ശരി നൽകൽ
പാഠരൂപീകരണം
പാലപ്പം കിട്ടിയപ്പോൾ കാക്കയ്ക്ക് എന്ത് തോന്നി?
കാക്കയ്ക്ക് സന്തോഷമായി
ലേഖന പ്രക്രിയ
തനിച്ചെഴുത്ത്
സചിത്രപുസ്തകത്തില്‍ എല്ലാവരും തനിച്ചെഴുതുന്നു.
സന്നദ്ധയെഴുത്ത്.
സന്നദ്ധരായവര്‍ വന്ന് കാക്കയ്ക് സന്തോഷമായി എന്ന് എഴുതുന്നു
ടീച്ചറെഴുത്ത്. പൊരുത്തപ്പെടുത്തിയെഴുത്ത്, അംഗീകാരമുദ്ര നൽകല്‍.
പ്രതീക്ഷിത ഉല്പന്നം: സചിത്ര പുസ്തകത്തിലെ രേഖപ്പെടുത്തൽ
വിലയിരുത്തൽ:
ധ യുടെ ഘടന പാലിച്ചെഴുതാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയുന്നുണ്ടോ?
തെളിവെടുത്തെഴുതാന്‍ എത്ര കുട്ടികള്‍ക്ക് കഴിയുന്നുണ്ട് ?
പൊരുത്തപ്പെടുത്തി തിരുത്തി എഴുതിയവര്‍ക്ക് അംഗീകാരം നല്‍കിയോ?
തെളിവെടുതെഴുതിയവരെയും പിന്തുണയോടെ എഴുതിയവരേയും തിരിച്ചറിയാന്‍ , സ്റ്റാര്‍ നല്‍കിയ സമയത്ത് എന്ത് രീതിയാണ് സ്വീകരിച്ചത്?
പിരീഡ് നാല് |
പ്രവർത്തനം: ക്ലാസ് എഡിറ്റിങ്
പഠനലക്ഷ്യങ്ങള്‍:
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങങ്ങളിൽ തെളിവെടുത്തെഴുതുന്നതിനും ഒറ്റയ്ക്കും കൂട്ടിയും മുതിർന്നവരുടെ സഹായത്തോടെയും രചനകൾ താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു
പ്രതീക്ഷിതസമയം: 30 മിനിട്ട്
പ്രക്രിയാവിശദാംശങ്ങള്‍
കഥയിലെ ഒരു ചിത്രം ബോർഡിൽ വരയ്ക്കുക.
ഒരു വാക്കോ വാക്യമോ എല്ലാവരും എഴുതുക. ഓരോ പഠനക്കൂട്ടത്തിനും പ്രത്യേകം സ്ഥലം
കൂട്ട ബോർഡെഴുത്തിന് ശേഷം എഡിറ്റിങ്ങിനുള്ള സൂചകങ്ങൾ കുട്ടികൾ തന്നെ പറയുന്നു
അതു പ്രകാരം എഡിറ്റിംഗ് നടത്തുന്നു
പ്രതീക്ഷിത ഉല്പന്നം -
കുട്ടികൾ സ്വന്തം രചനകൾ, സ്വയം കണ്ടെത്തിയ സൂചകങ്ങൾ അനുസരിച്ച് എഡിറ്റ് ചെയ്യുന്ന വീഡിയോ
വിലയിരുത്തൽ:
എല്ലാ കുട്ടികളും ബോര്‍ഡെഴുത്തില്‍ പങ്കെടുത്തുവോ?
സൂചകങ്ങല്‍ക്കനുസരിച്ചു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നുണ്ടോ?
എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ സ്വീകരിച്ച മാര്‍ഗം എന്താണ് ?
വായന പാഠം, വിലിയിരുത്തല്‍ പാഠം
വ്യക്തിഗത പ്രവര്‍ത്തനം
ആശയഗ്രഹണ വായന വിലയിരുത്തുന്നതിന് കൂടി ലക്ഷ്യം വെച്ചാണ് വായനപാഠം തയ്യാറാക്കിയിട്ടുള്ളത്. വായനപാഠത്തെ വിലയിരുത്തല്‍ പ്രവര്‍ത്തനം കൂടിയാക്കി മാറ്റുകയാണ്.
1
ഹയ്യട ഹയ്യാ നെയ്യപ്പം
രുചിയേറുന്നൊരു നെയ്യപ്പം
കുഞ്ഞിന്‍ കൈയിൽ നെയ്യപ്പം
കാക്ക:
കുഞ്ഞേ കുഞ്ഞേ തരുമോ നീ
രുചിയേറുന്നൊരു നെയ്യപ്പം?
കുഞ്ഞ്:
സൂത്രക്കാരി കാക്കമ്മോ
തട്ടിയെടുക്കാന്‍ നോക്കരുതേ
(ആരുടെ കൈയിലാണ് നെയ്യപ്പം ഉണ്ടായിരുന്നത്?)
2
കാക്ക:
ഇത്തിരി തരുമോ ക്രാ ക്രാ
മധുരച്ചക്കര നെയ്യപ്പം”
കുട്ടി:
“ അധികം തരുവാനില്ലല്ലോ
ഒരു ചെറുകഷണം തന്നീടാം”
കാക്ക:
തിന്നാനെന്തൊരു രസമാണീ
മധുരച്ചക്കര നെയ്യപ്പം
ഹയ്യട ഹയ്യാ നെയ്യപ്പം
ക്രാ ക്രാ ക്രാ നെയ്യപ്പം”
ഉത്തരം വരുന്ന വാക്കിന് അടിയില്‍ വരയിടൂ.
(നെയ്യപ്പം രുചിച്ചു നോക്കിയ കാക്ക എന്താണ് പറഞ്ഞത്?)
അനുബന്ധം
ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലിടുന്ന കുറിപ്പ് -1
No comments:
Post a Comment