ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, October 30, 2025

265. കൂടുതല്‍ കാര്‍ട്ടൂണ്‍ ഡയറികള്‍

"ഞാൻ വീട്ടിൽ ചെന്നപ്പോൾ എനിക്ക് അമ്മ മസാലദോശ ഉണ്ടാക്കി തന്നു .

മാവ് ദോശക്കല്ലിൽ ഒഴിച്ചപ്പോൾ ശ്... ശ്....ശ്... ഒച്ച കേട്ടു. നല്ല രുചിയുള്ള

മസാലദോശയും ചമ്മന്തിയും ഞാനും ചേച്ചിയും കൊതിയോടെ കഴിച്ചു."

ഈ ഡയറിയെ കാര്‍ട്ടൂണ്‍ ഡയറിയാക്കുന്നതെങ്ങനെ?.

  • മസാല ദോശയുടെ ‍ഡയറി നോക്കൂ. ആരൊക്കെയാണ് അതിലുള്ളത്? അമ്മ, ഞാന്‍, ചേച്ചി.

  • അമ്മ എങ്ങനെയായിരിക്കും മസാലദോശ തിന്നാന്‍ വിളിച്ചത്? (മക്കളേ വാ മസാലദോശ തിന്നാം)

  • മസാല ദോശ തിന്ന ചേച്ചിയും ഞാനും എന്തായിരിക്കും പറയുക ( സൂപ്പര്‍ ദോശ, അടിപൊളി ചമ്മന്തി)

  • മൂന്നു പേരുടെയും പടം വരച്ച് സംഭാഷണക്കുമിളയില്‍ അത് എഴുതിയാല്‍ മതി. നേരത്തെ എഴുതിയ കുറിപ്പും വേണം. കാര്‍ട്ടൂണ്‍ ഡയറിയായി.

  • എല്ലാ ശനിയാഴ്ചയും കാര്‍ട്ടൂണ്‍ ഡയറി എഴുതിയാലോ? തിങ്കളാഴ്ച കൊണ്ടുവന്നാല്‍ മതി.

  • മറ്റ് ദിവസങ്ങളില്‍ സാധാരണപോലെ എഴുതണം.

 ഇങ്ങനെ ലളിതമായ രീതിയില്‍ കാര്‍ട്ടൂണ്‍ ഡയറി അവതരിപ്പിക്കണം. വിവിധ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസുകാരെഴുതിയ കാര്‍ട്ടൂണ്‍ ഡയറികള്‍ പരിചയപ്പെടാം.

  • സംഭാഷണ രീതിയിലല്ലാതെ വിവരണരീതിയിലുള്ള കാര്‍ട്ടൂണ്‍ ഡയറികളും ആകാം എന്നാണ് അമേയ  

പാവം അമ്മൂമ്മയ്ക് തീരെ വയ്യ. അതേ വിദ്യാലയത്തിലെ മാധവാകട്ടെ സംഭാഷണരീതിയില്‍ തയ്യാറാക്കി.
ഇനി മുതല്‍ ക്ലാസ് മുടങ്ങാതെ നോക്കണേ. ചിത്രത്തിന്റെ ഭംഗി നോക്കാതെയാണ് അഥര്‍വ് എഴുതിയത്. നല്ല മാതൃക.
കാക്കയുടെ മൂന്ന് രംഗങ്ങളാണ്.അതിന്റെ വിവരണവും. ഞാനാര് എന്നൊരു തെറ്റിദ്ധാരണ വരുന്ന രീതിയിലാണ് കുമിള വരച്ചത്.
അനന്തു എഴുതിയത് അമേയ എഴുതിയപോലുള്ള കാര്‍ട്ടൂണ്‍ ഡയറിയാണ്. ചിത്രം ഉണ്ട്. ഓരോ ചിത്രത്തിനും വിവരണവും
സംഭാഷണരീതിയിലാകാനുണ്ട്. ആളുകളൊക്കെയായി അവര്‍ പറയുന്ന രീതിയിലാകണം

ടീച്ചറേ എന്താണ് ഉണ്ടാക്കുന്നത്?
Mehrin Fathima 
AUPS UDINUR CENTRAL
സംഭാഷണരീതിയിലാകാനുണ്ടല്ലോ...



ഹി ഹി...
അയ്യോ...
ടീച്ചര്‍, എന്തിനാ ചിലന്തി വല കെട്ടുന്നത്?
പഴത്തിന്റെ അറ്റത്താണോ ടീച്ചറേ വാഴയുടെ പൂവ്?
ഞാനും പറയും
Rayan
AUPS UDINUR CENTRAL
അതാ ടീച്ചര്‍ പാലപ്പം ചുടുന്നു....
Thanusree 
AUPS UDINUR CENTRA
ടീച്ചറേ പാലപ്പം സൂപ്പറാ
മീനൂട്ടീ നിനക്ക് ഞാന്‍....
Thanusree. M
AUPS UDINUR CENTTRAL
ഹായ് നമ്മുടെ മെമ്പര്‍!
ഞാന്‍ തരാമല്ലോ...
എന്റെ മീന്‍ പൂച്ച കൊണ്ടുപോയി....
CVNMAMLPS WEST CHATHALLUR
ആരെ കയിലും ഇല്ല...
CVNMAMLPS WEST CHATHALLUR
റഫ്സിന്റെ മീനുകളെ കാണാനെന്ത് ഭംഗി! ആദ്യത്തെ വാക്യം  കുമിളയിലല്ലാതെ എഴുതിയാല്‍ മതിയായിരുന്നു.
CVNMAMLPS WEST CHATHALLUR
ഞാനും ഉമ്മച്ചിയും നടത്തുന്ന സംഭാഷണരീതിയിലേക്ക് വരാനുണ്ട്. 
CVNMAMLPS WEST CHATHALLUR
വാ നമ്മുക്ക് ക്ലാസിലെക്ക് പോകാം
CVNMAMLPS WEST CHATHALLUR
മുടി വെട്ടിയ കാര്യമാണ്. ( സംഭാഷണരീതിയിലേക്ക് മിനുക്കാനുണ്ട്)
CVNMAMLPS WEST CHATHALLUR
പൂച്ചയെ കാണുന്നില്ല (സംഭാഷണത്തിനകത്ത് ചിലത് ഒഴിവാക്കാനുണ്ട്, ഫീഡ് ബാക്ക് നല്‍കണം)
CVNMAMLPS WEST CHATHALLUR
എനിക്കും തരുമോ?...
CVNMAMLPS WEST CHATHALLUR
Sweet dreams
CVNMAMLPS WEST CHATHALLUR
എടാ അമ്പാടീ..
മാനവ് കൃഷ്ണ 
GUPS Nilamel
അപ്പൂസേ..
വൈഭവ് R N
G U P S 
Nilamel
മുത്തോ...
Vedalakshmi
AUPS UDINUR CENTRAL
വാഴയെല്ലാം ഒടിഞ്ഞുവീണു.
അഹമ്മദ് യാസീൻ 
GUPS NILAMEL

ചെടിയുടെ സംഭാഷണവാക്യം കേമമായി. 

ഇൽഫ ഫാത്തിമ
ജി .എം എൽ പി സ്കൂൾ കൂമണ്ണ





No comments: